سَاَلَ سَاۤىِٕلٌۢ بِعَذَابٍ وَّاقِعٍۙ ( المعارج: ١ )
സംഭവിക്കാനിരിക്കുന്ന ശിക്ഷയെ സംബന്ധിച്ച് ഒരന്വേഷകന് ആരാഞ്ഞുവല്ലോ.
لِّلْكٰفِرِيْنَ لَيْسَ لَهٗ دَافِعٌۙ ( المعارج: ٢ )
അത് സത്യനിഷേധികള്‍ക്കുള്ളതാണ്. അതിനെ തടയുന്ന ആരുമില്ല.
مِّنَ اللّٰهِ ذِى الْمَعَارِجِۗ ( المعارج: ٣ )
ഉപരിലോകത്തിലേക്കുള്ള ചവിട്ടുപടികളുടെ ഉടമയായ അല്ലാഹുവില്‍ നിന്നുള്ളതാണത്.
تَعْرُجُ الْمَلٰۤىِٕكَةُ وَالرُّوْحُ اِلَيْهِ فِيْ يَوْمٍ كَانَ مِقْدَارُهٗ خَمْسِيْنَ اَلْفَ سَنَةٍۚ ( المعارج: ٤ )
മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍.
فَاصْبِرْ صَبْرًا جَمِيْلًا ( المعارج: ٥ )
അതിനാല്‍ ക്ഷമിക്കുക. മനോഹരമായ ക്ഷമ.
اِنَّهُمْ يَرَوْنَهٗ بَعِيْدًاۙ ( المعارج: ٦ )
അവരത് അകലെയായാണ് കാണുന്നത്.
وَّنَرٰىهُ قَرِيْبًاۗ ( المعارج: ٧ )
നാമോ അടുത്തായും കാണുന്നു.
يَوْمَ تَكُوْنُ السَّمَاۤءُ كَالْمُهْلِۙ ( المعارج: ٨ )
അന്ന് ആകാശം ഉരുകിയ ലോഹം പോലെയാകും.
وَتَكُوْنُ الْجِبَالُ كَالْعِهْنِۙ ( المعارج: ٩ )
മലകള്‍ കടഞ്ഞെടുത്ത രോമം പോലെയും.
وَلَا يَسْـَٔلُ حَمِيْمٌ حَمِيْمًاۚ ( المعارج: ١٠ )
അന്ന് ഒരുറ്റവനും തന്റെ തോഴനെ തേടുകയില്ല.
القرآن الكريم: | المعارج |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Ma'arij |
സൂറത്തുല്‍: | 70 |
ആയത്ത് എണ്ണം: | 44 |
ആകെ വാക്കുകൾ: | 224 |
ആകെ പ്രതീകങ്ങൾ: | 920 |
Number of Rukūʿs: | 2 |
Revelation Location: | മക്കാൻ |
Revelation Order: | 79 |
ആരംഭിക്കുന്നത്: | 5375 |