اِذَا الشَّمْسُ كُوِّرَتْۖ ( التكوير: ١ )
സൂര്യന് ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,
وَاِذَا النُّجُوْمُ انْكَدَرَتْۖ ( التكوير: ٢ )
നക്ഷത്രങ്ങള്‍ ഉതിര്ന്നുവീഴുമ്പോള്,
وَاِذَا الْجِبَالُ سُيِّرَتْۖ ( التكوير: ٣ )
പര്‍വതങ്ങള്‍ ചലിച്ചു നീങ്ങുമ്പോള്‍,
وَاِذَا الْعِشَارُ عُطِّلَتْۖ ( التكوير: ٤ )
പൂര്‍ണ ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുമ്പോള്‍,
وَاِذَا الْوُحُوْشُ حُشِرَتْۖ ( التكوير: ٥ )
വന്യമൃഗങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍,
وَاِذَا الْبِحَارُ سُجِّرَتْۖ ( التكوير: ٦ )
കടലുകള്‍ കത്തിപ്പടരുമ്പോള്‍,
وَاِذَا النُّفُوْسُ زُوِّجَتْۖ ( التكوير: ٧ )
ആത്മാക്കള്‍ ഇണങ്ങിച്ചേരുമ്പോള്‍,
وَاِذَا الْمَوْءٗدَةُ سُىِٕلَتْۖ ( التكوير: ٨ )
കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍.
بِاَيِّ ذَنْۢبٍ قُتِلَتْۚ ( التكوير: ٩ )
ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന്.
وَاِذَا الصُّحُفُ نُشِرَتْۖ ( التكوير: ١٠ )
കര്‍മ പുസ്തകത്തിലെ താളുകള്‍ നിവര്ത്തുമ്പോള്.
القرآن الكريم: | التكوير |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | At-Takwir |
സൂറത്തുല്‍: | 81 |
ആയത്ത് എണ്ണം: | 29 |
ആകെ വാക്കുകൾ: | 104 |
ആകെ പ്രതീകങ്ങൾ: | 530 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 7 |
ആരംഭിക്കുന്നത്: | 5800 |