يَوْمَ لَا يُغْنِيْ مَوْلًى عَنْ مَّوْلًى شَيْـًٔا وَّلَا هُمْ يُنْصَرُوْنَۙ ( الدخان: ٤١ )
അന്നാളില്‍ ഒരു കൂട്ടുകാരന്നും തന്റെ ഉറ്റവനെ ഒട്ടും ഉപകരിക്കുകയില്ല. ആര്‍ക്കും ഒരുവിധ സഹായവും ലഭിക്കുകയുമില്ല.
اِلَّا مَنْ رَّحِمَ اللّٰهُ ۗاِنَّهٗ هُوَ الْعَزِيْزُ الرَّحِيْمُ ࣖ ( الدخان: ٤٢ )
അല്ലാഹു അനുഗ്രഹിച്ചവര്‍ക്കൊഴികെ. തീര്‍ച്ചയായും അവന്‍ പ്രതാപിയാണ്; പരമദയാലുവും.
اِنَّ شَجَرَتَ الزَّقُّوْمِۙ ( الدخان: ٤٣ )
നിശ്ചയമായും 'സഖൂം' വൃക്ഷമാണ്;
طَعَامُ الْاَثِيْمِ ۛ ( الدخان: ٤٤ )
പാപികള്‍ക്കാഹാരം.
كَالْمُهْلِ ۛ يَغْلِيْ فِى الْبُطُوْنِۙ ( الدخان: ٤٥ )
ഉരുകിയലോഹം പോലെയാണത്. വയറ്റില്‍ കിടന്ന് അത് തിളച്ചുമറിയും.
كَغَلْيِ الْحَمِيْمِ ۗ ( الدخان: ٤٦ )
ചുടുവെള്ളം തിളയ്ക്കുംപോലെ.
خُذُوْهُ فَاعْتِلُوْهُ اِلٰى سَوَاۤءِ الْجَحِيْمِۙ ( الدخان: ٤٧ )
'നിങ്ങളവനെ പിടിക്കൂ. എന്നിട്ട് നരകത്തിന്റെ മധ്യത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകൂ.
ثُمَّ صُبُّوْا فَوْقَ رَأْسِهٖ مِنْ عَذَابِ الْحَمِيْمِۗ ( الدخان: ٤٨ )
'പിന്നെയവന്റെ തലക്കു മുകളില്‍ തിളച്ചവെള്ളം കൊണ്ടുപോയി ഒഴിക്കൂ.'
ذُقْۚ اِنَّكَ اَنْتَ الْعَزِيْزُ الْكَرِيْمُ ( الدخان: ٤٩ )
''ഇത് ആസ്വദിച്ചുകൊള്ളുക. തീര്‍ച്ചയായും നീ ഏറെ പ്രതാപിയും മാന്യനുമാണല്ലോ!
اِنَّ هٰذَا مَا كُنْتُمْ بِهٖ تَمْتَرُوْنَ ( الدخان: ٥٠ )
''നിങ്ങള്‍ സംശയിച്ചുകൊണ്ടിരുന്ന അക്കാര്യമില്ലേ; അതു തന്നെയാണിത്; തീര്‍ച്ച.''