يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تُقَدِّمُوْا بَيْنَ يَدَيِ اللّٰهِ وَرَسُوْلِهٖ وَاتَّقُوا اللّٰهَ ۗاِنَّ اللّٰهَ سَمِيْعٌ عَلِيْمٌ ( الحجرات: ١ )
yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
lā tuqaddimū
لَا تُقَدِّمُوا۟
നിങ്ങള്‍ മുൻകടന്നു പ്രവർത്തിക്കരുത്, മുൻകൂട്ടി ചെയ്യരുത്
bayna yadayi l-lahi
بَيْنَ يَدَىِ ٱللَّهِ
അല്ലാഹുവിന്റെ മുമ്പിൽ
warasūlihi
وَرَسُولِهِۦۖ
അവന്റെ റസൂലിന്റെയും
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَۚ
അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്യുവിൻ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
samīʿun
سَمِيعٌ
കേൾക്കുന്നവനാണ്
ʿalīmun
عَلِيمٌ
അറിയുന്നവനാണ്
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും മുന്‍കടന്നൊന്നും ചെയ്യരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
തഫ്സീര്‍ يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَرْفَعُوْٓا اَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوْا لَهٗ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ اَنْ تَحْبَطَ اَعْمَالُكُمْ وَاَنْتُمْ لَا تَشْعُرُوْنَ ( الحجرات: ٢ )
yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
lā tarfaʿū
لَا تَرْفَعُوٓا۟
നിങ്ങള്‍ ഉയർത്തരുതു
aṣwātakum
أَصْوَٰتَكُمْ
നിങ്ങളുടെ ശബ്ദങ്ങൾ
fawqa ṣawti
فَوْقَ صَوْتِ
ശബ്ദത്തിന്റെ മീതെ
l-nabiyi
ٱلنَّبِىِّ
പ്രവാചകന്റെ, നബിയുടെ
walā tajharū
وَلَا تَجْهَرُوا۟
നിങ്ങള്‍ ഉച്ചത്തിലാക്കുകയും അരുതു
bil-qawli
بِٱلْقَوْلِ
വാക്കു (സംസാരം) കൊണ്ടു, വാക്കിൽ
kajahri baʿḍikum
كَجَهْرِ بَعْضِكُمْ
നിങ്ങളിൽ ചിലർ ഉച്ചത്തിലാക്കുന്നതുപോലെ
an taḥbaṭa
أَن تَحْبَطَ
ഫലശൂന്യമാകുന്നതിനാൽ
aʿmālukum
أَعْمَٰلُكُمْ
നിങ്ങളുടെ കർമ്മങ്ങൾ
wa-antum
وَأَنتُمْ
നിങ്ങള്‍
lā tashʿurūna
لَا تَشْعُرُونَ
അറിയാതെ, അറിയുന്നതുമല്ല
വിശ്വസിച്ചവരേ, നിങ്ങള്‍ പ്രവാചകന്റെ ശബ്ദത്തെക്കാള്‍ ശബ്ദമുയര്‍ത്തരുത്. നിങ്ങളന്യോന്യം ഒച്ചവെക്കുന്നപോലെ അദ്ദേഹത്തോട് ഒച്ചവെക്കരുത്. നിങ്ങളറിയാതെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പാഴാവാതിരിക്കാനാണിത്.
തഫ്സീര്‍ اِنَّ الَّذِيْنَ يَغُضُّوْنَ اَصْوَاتَهُمْ عِنْدَ رَسُوْلِ اللّٰهِ اُولٰۤىِٕكَ الَّذِيْنَ امْتَحَنَ اللّٰهُ قُلُوْبَهُمْ لِلتَّقْوٰىۗ لَهُمْ مَّغْفِرَةٌ وَّاَجْرٌ عَظِيْمٌ ( الحجرات: ٣ )
inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യതൊരുവർ
yaghuḍḍūna
يَغُضُّونَ
അവർ താഴ്ത്തും, പതുക്കെയാക്കുന്നു
aṣwātahum
أَصْوَٰتَهُمْ
തങ്ങളുടെ ശബ്ദങ്ങളെ
ʿinda rasūli l-lahi
عِندَ رَسُولِ ٱللَّهِ
അല്ലാഹുവിന്റെ റസൂലിന്റെ അടുക്കൽ
ulāika alladhīna
أُو۟لَٰٓئِكَ ٱلَّذِينَ
യാതൊരുവരാണ് അക്കുട്ടർ
im'taḥana l-lahu
ٱمْتَحَنَ ٱللَّهُ
അല്ലാഹു പരീക്ഷിച്ചിരിക്കുന്നു, പരിശീലിപ്പിച്ചിരിക്കുന്നു
qulūbahum
قُلُوبَهُمْ
അവരുടെ ഹൃദയങ്ങളെ
lilttaqwā
لِلتَّقْوَىٰۚ
ഭയഭക്തി (സൂക്ഷ്മത) ക്കുവേണ്ടി, തഖ്‌വയിലേക്കു
maghfiratun
مَّغْفِرَةٌ
പൊറുതി, പാപമോചനം
wa-ajrun ʿaẓīmun
وَأَجْرٌ عَظِيمٌ
മഹത്തായ (വമ്പിച്ച) പ്രതിഫലവും, കൂലിയും
ദൈവദൂതന്റെ അടുത്ത് തങ്ങളുടെ സ്വരം താഴ്ത്തുന്നവരുണ്ടല്ലോ; ഉറപ്പായും അവരുടെ മനസ്സുകളെയാണ് അല്ലാഹു ഭയഭക്തിക്കായി പരീക്ഷിച്ചൊരുക്കിയത്. അവര്‍ക്ക് പാപമോചനമുണ്ട്. അതിമഹത്തായ പ്രതിഫലവും.
തഫ്സീര്‍ اِنَّ الَّذِيْنَ يُنَادُوْنَكَ مِنْ وَّرَاۤءِ الْحُجُرٰتِ اَكْثَرُهُمْ لَا يَعْقِلُوْنَ ( الحجرات: ٤ )
inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുകൂട്ടർ
yunādūnaka
يُنَادُونَكَ
നിന്നെ വിളിക്കും
min warāi
مِن وَرَآءِ
പിമ്പുറത്തു (അപ്പുറത്തു) നിന്നു
l-ḥujurāti
ٱلْحُجُرَٰتِ
അറ (മുറി)കളുടെ
aktharuhum
أَكْثَرُهُمْ
അവരിലധികവും
lā yaʿqilūna
لَا يَعْقِلُونَ
മനസ്സിലാക്കുന്നില്ല, ബുദ്ധികൊടുക്കുന്നില്ല
മുറികള്‍ക്കു വെളിയില്‍ നിന്ന് നിന്നെ വിളിക്കുന്നവരിലേറെ പേരും ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്തവരാണ്.
തഫ്സീര്‍ وَلَوْ اَنَّهُمْ صَبَرُوْا حَتّٰى تَخْرُجَ اِلَيْهِمْ لَكَانَ خَيْرًا لَّهُمْ ۗوَاللّٰهُ غَفُوْرٌ رَّحِيْمٌ ( الحجرات: ٥ )
walaw annahum
وَلَوْ أَنَّهُمْ
അവരായിരുന്നെങ്കിൽ
ṣabarū
صَبَرُوا۟
ക്ഷമിച്ചിരുന്നു (എങ്കിൽ)
ḥattā takhruja
حَتَّىٰ تَخْرُجَ
നീ പുറപ്പെട്ടുവരുന്നതുവരെ
ilayhim
إِلَيْهِمْ
അവരിലേക്കു
lakāna
لَكَانَ
അതാകുമായിരുന്നു
khayran lahum
خَيْرًا لَّهُمْۚ
അവർക്കു ഉത്തമം, ഗുണം, കൂടുതൽ നല്ലത്
wal-lahu
وَٱللَّهُ
അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്
നീ അവരുടെ അടുത്തേക്ക് വരുംവരെ അവര്‍ ക്ഷമയോടെ കാത്തിരുന്നുവെങ്കില്‍ അതായിരുന്നു അവര്‍ക്കുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.
തഫ്സീര്‍ يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِنْ جَاۤءَكُمْ فَاسِقٌۢ بِنَبَاٍ فَتَبَيَّنُوْٓا اَنْ تُصِيْبُوْا قَوْمًاۢ بِجَهَالَةٍ فَتُصْبِحُوْا عَلٰى مَا فَعَلْتُمْ نٰدِمِيْنَ ( الحجرات: ٦ )
yāayyuhā alladhīna
يَٰٓأَيُّهَا ٱلَّذِينَ
ഹേ, യാതൊരുകൂട്ടരേ
āmanū
ءَامَنُوٓا۟
വിശ്വസിച്ച
in jāakum
إِن جَآءَكُمْ
നിങ്ങളുടെ അടുക്കൽ വന്നാൽ
fāsiqun
فَاسِقٌۢ
ഒരു ദുർമ്മാർഗ്ഗി, തോന്നിയവാസി, ദുർന്നടപ്പുകാരൻ
binaba-in
بِنَبَإٍ
വല്ല വൃത്താന്ത (വർത്തമാന)വുമായി
fatabayyanū
فَتَبَيَّنُوٓا۟
എന്നാൽ നിങ്ങൾ വ്യക്തമായറിയണം (വ്യക്തമായന്വേഷിക്കുവിൻ)
an tuṣībū
أَن تُصِيبُوا۟
നിങ്ങൾ ആപത്തുണ്ടാക്കുമെന്നതിനാൽ
qawman
قَوْمًۢا
വല്ല ജനങ്ങൾക്കും
bijahālatin
بِجَهَٰلَةٍ
വിഡ്ഢിത്തത്തിൽ, അറിയായ്മകൊണ്ടു
fatuṣ'biḥū
فَتُصْبِحُوا۟
അങ്ങനെ (എന്നിട്ട്) നിങ്ങളായിത്തീരും
ʿalā mā faʿaltum
عَلَىٰ مَا فَعَلْتُمْ
നിങ്ങൾ ചെയ്തതിന്റെമേൽ
nādimīna
نَٰدِمِينَ
ഖേദിക്കുന്നവർ
വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാനാണിത്. അങ്ങനെ ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കാതിരിക്കാനും.
തഫ്സീര്‍ وَاعْلَمُوْٓا اَنَّ فِيْكُمْ رَسُوْلَ اللّٰهِ ۗ لَوْ يُطِيْعُكُمْ فِيْ كَثِيْرٍ مِّنَ الْاَمْرِ لَعَنِتُّمْ وَلٰكِنَّ اللّٰهَ حَبَّبَ اِلَيْكُمُ الْاِيْمَانَ وَزَيَّنَهٗ فِيْ قُلُوْبِكُمْ وَكَرَّهَ اِلَيْكُمُ الْكُفْرَ وَالْفُسُوْقَ وَالْعِصْيَانَ ۗ اُولٰۤىِٕكَ هُمُ الرَّاشِدُوْنَۙ ( الحجرات: ٧ )
wa-iʿ'lamū
وَٱعْلَمُوٓا۟
നിങ്ങൾ അറിയുക
anna fīkum
أَنَّ فِيكُمْ
നിങ്ങളിലുണ്ടെന്നു
rasūla l-lahi
رَسُولَ ٱللَّهِۚ
അല്ലാഹുവിന്റെ റസൂൽ
law yuṭīʿukum
لَوْ يُطِيعُكُمْ
അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ
fī kathīrin
فِى كَثِيرٍ
പലതിലും,
mina l-amri
مِّنَ ٱلْأَمْرِ
കാര്യത്തിൽനിന്നു
laʿanittum
لَعَنِتُّمْ
നിങ്ങൾ വിഷമിക്കുമായിരുന്നു, കഷ്ടപ്പെട്ടിരുന്നു
walākinna l-laha
وَلَٰكِنَّ ٱللَّهَ
എങ്കിലും അല്ലാഹു
ḥabbaba ilaykumu
حَبَّبَ إِلَيْكُمُ
നിങ്ങൾക്കു ഇഷ്ടപ്പെടുത്തിത്തന്നിരിക്കുന്നു
l-īmāna
ٱلْإِيمَٰنَ
സത്യവിശ്വാസം
wazayyanahu
وَزَيَّنَهُۥ
അതിനെ അലങ്കാരമാക്കുകയും ചെയ്തു
fī qulūbikum
فِى قُلُوبِكُمْ
നിങ്ങളുടെ ഹൃദയങ്ങളിൽ
wakarraha ilaykumu
وَكَرَّهَ إِلَيْكُمُ
നിങ്ങൾക്കവൻ വെറുപ്പാക്കുകയും ചെയ്തു
l-kuf'ra
ٱلْكُفْرَ
അവിശ്വാസം
wal-fusūqa
وَٱلْفُسُوقَ
ദുർമ്മാർഗ്ഗവും, ദുർന്നടപ്പും, തോന്നിയവാസവും
wal-ʿiṣ'yāna
وَٱلْعِصْيَانَۚ
അനുസരണക്കേടും
ulāika humu
أُو۟لَٰٓئِكَ هُمُ
അക്കൂട്ടർ തന്നെയാണ്,
l-rāshidūna
ٱلرَّٰشِدُونَ
തന്റേടമുള്ളവർ, നേർമ്മാര്‍ഗ്ഗികൾ
അറിയുക: നിങ്ങള്‍ക്കിടയില്‍ ദൈവദൂതനുണ്ട്. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങളതിന്റെ പേരില്‍ ക്ലേശിക്കേണ്ടിവരും. എന്നാല്‍ അല്ലാഹു സത്യവിശ്വാസത്തെ നിങ്ങള്‍ക്ക് ഏറെ പ്രിയങ്കരമാക്കിയിരിക്കുന്നു. അതിനെ നിങ്ങളുടെ മനസ്സുകള്‍ക്ക് അലംകൃതവുമാക്കിയിരിക്കുന്നു. സത്യനിഷേധവും തെമ്മാടിത്തവും ധിക്കാരവും നിങ്ങള്‍ക്കവന്‍ ഏറെ വെറുപ്പുള്ളതാക്കുകയും ചെയ്തിരിക്കുന്നു. അത്തരക്കാരാകുന്നു നേര്‍വഴി പ്രാപിച്ചവര്‍.
തഫ്സീര്‍ فَضْلًا مِّنَ اللّٰهِ وَنِعْمَةً ۗوَاللّٰهُ عَلِيْمٌ حَكِيْمٌ ( الحجرات: ٨ )
faḍlan
فَضْلًا
ദയവായിട്ടു, ഔദാര്യമായികൊണ്ടു
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിൽനിന്നുള്ള
waniʿ'matan
وَنِعْمَةًۚ
അനുഗ്രഹവും
wal-lahu
وَٱللَّهُ
അല്ലാഹു
ʿalīmun
عَلِيمٌ
അറിയുന്നവനാണ്
ḥakīmun
حَكِيمٌ
അഗാധജ്ഞനാണ്, യുക്തിമാനാണ്
അത് അല്ലാഹുവില്‍നിന്നുള്ള ഔദാര്യവും അനുഗ്രഹവുമാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിജ്ഞനുമാണ്.
തഫ്സീര്‍ وَاِنْ طَاۤىِٕفَتٰنِ مِنَ الْمُؤْمِنِيْنَ اقْتَتَلُوْا فَاَصْلِحُوْا بَيْنَهُمَاۚ فَاِنْۢ بَغَتْ اِحْدٰىهُمَا عَلَى الْاُخْرٰى فَقَاتِلُوا الَّتِيْ تَبْغِيْ حَتّٰى تَفِيْۤءَ اِلٰٓى اَمْرِ اللّٰهِ ۖفَاِنْ فَاۤءَتْ فَاَصْلِحُوْا بَيْنَهُمَا بِالْعَدْلِ وَاَقْسِطُوْا ۗاِنَّ اللّٰهَ يُحِبُّ الْمُقْسِطِيْنَ ( الحجرات: ٩ )
wa-in
وَإِن
എങ്കിൽ, പക്ഷം,
ṭāifatāni
طَآئِفَتَانِ
രണ്ടു വിഭാഗങ്ങൾ,
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളിൽ നിന്ന്,
iq'tatalū
ٱقْتَتَلُوا۟
അവർ സമരം (യുദ്ധം, കൊല, ശണ്ഠ) ചെയ്തു (വെങ്കിൽ),
fa-aṣliḥū
فَأَصْلِحُوا۟
എന്നാൽ നിങ്ങൾ നന്നാക്കുവിൻ, സന്ധിയാക്കുവിൻ,
baynahumā
بَيْنَهُمَاۖ
അവ രണ്ടും തമ്മിൽ,
fa-in baghat
فَإِنۢ بَغَتْ
എന്നിട്ടു അതിക്രമം നടത്തിയെങ്കിൽ, ധിക്കാരം ചെയ്താൽ,
iḥ'dāhumā
إِحْدَىٰهُمَا
ആ രണ്ടിലൊന്ന്,
ʿalā l-ukh'rā
عَلَى ٱلْأُخْرَىٰ
മറ്റേതിന്റെ മേൽ,
faqātilū
فَقَٰتِلُوا۟
എന്നാൽ നിങ്ങൾ സമരം നടത്തുവിൻ,
allatī tabghī
ٱلَّتِى تَبْغِى
അതിക്രമം (ധിക്കാരം) ചെയ്യുന്നതിനോട്,
ḥattā tafīa
حَتَّىٰ تَفِىٓءَ
അത് മടങ്ങി (ഒതുങ്ങി, അടങ്ങി) വരുന്നത് വരെ,
ilā amri l-lahi
إِلَىٰٓ أَمْرِ ٱللَّهِۚ
അല്ലാഹുവിന്റെ ആജ്ഞ (കൽപന)യിലേക്ക്,
fa-in fāat
فَإِن فَآءَتْ
ഇനി അത് മടങ്ങിയാൽ,
fa-aṣliḥū
فَأَصْلِحُوا۟
അപ്പോൾ നിങ്ങൾ നന്നാകുവിൻ,
baynahumā
بَيْنَهُمَا
രണ്ടിനുമിടയിൽ,
bil-ʿadli
بِٱلْعَدْلِ
നീതിയനുസരിച്ചു,
wa-aqsiṭū
وَأَقْسِطُوٓا۟ۖ
നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യുവിൻ,
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു,
yuḥibbu
يُحِبُّ
ഇഷ്ടപ്പെടുന്നു,സ്നേഹിക്കും,
l-muq'siṭīna
ٱلْمُقْسِطِينَ
നീതിമുറ പാലിക്കുന്നവരെ
സത്യവിശ്വാസികളിലെ രണ്ടു വിഭാഗം പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ സന്ധിയുണ്ടാക്കുക. പിന്നെ അവരിലൊരു വിഭാഗം മറു വിഭാഗത്തിനെതിരെ അതിക്രമം കാട്ടിയാല്‍ അതിക്രമം കാണിച്ചവര്‍ക്കെതിരെ നിങ്ങള്‍ യുദ്ധം ചെയ്യുക; അവര്‍ അല്ലാഹുവിന്റെ കല്‍പനയിലേക്ക് മടങ്ങിവരും വരെ. അവര്‍ മടങ്ങി വരികയാണെങ്കില്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം സന്ധിയുണ്ടാക്കുക. നീതി പാലിക്കുക. നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
തഫ്സീര്‍ اِنَّمَا الْمُؤْمِنُوْنَ اِخْوَةٌ فَاَصْلِحُوْا بَيْنَ اَخَوَيْكُمْ وَاتَّقُوا اللّٰهَ لَعَلَّكُمْ تُرْحَمُوْنَ ࣖ ( الحجرات: ١٠ )
innamā l-mu'minūna
إِنَّمَا ٱلْمُؤْمِنُونَ
നിശ്ചയമായും സത്യവിശ്വാസികൾ
ikh'watun
إِخْوَةٌ
സഹോദരങ്ങൾതന്നെ, (മാത്രമാണു)
fa-aṣliḥū
فَأَصْلِحُوا۟
ആകെയാൽ നിങ്ങൾ നന്നാക്കുവിൻ
bayna akhawaykum
بَيْنَ أَخَوَيْكُمْۚ
നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَ
നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്യുവിൻ
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, നിങ്ങളാകുവാൻ
tur'ḥamūna
تُرْحَمُونَ
കരുണ ചെയ്യപ്പെടും
സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കും.
തഫ്സീര്‍
القرآن الكريم - سورة الحجرات٤٩ Al-Hujurat (Surah 49 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അല്‍ഹുജുറാത്ത് القرآن الكريم: الحجرات Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): Al-Hujurat സൂറത്തുല്‍: 49 ആയത്ത് എണ്ണം: 18 ആകെ വാക്കുകൾ: 343 ആകെ പ്രതീകങ്ങൾ: 1476 Number of Rukūʿs: 2 Revelation Location: സിവിൽ Revelation Order: 106 ആരംഭിക്കുന്നത്: 4612