Skip to main content

قَالُوْا يٰوَيْلَنَآ اِنَّا كُنَّا طٰغِيْنَ   ( القلم: ٣١ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
yāwaylanā
يَٰوَيْلَنَآ
നമ്മുടെ നാശമേ, കഷ്ടമേ
innā kunnā
إِنَّا كُنَّا
നിശ്ചയമായും നാമായിരിക്കുന്നു
ṭāghīna
طَٰغِينَ
അതിരുകവിഞ്ഞവര്‍, ധിക്കാരികള്‍

അവര്‍ വിലപിച്ചു: ''നമ്മുടെ നാശം! നിശ്ചയമായും നാം അതിക്രമികളായിരിക്കുന്നു.

തഫ്സീര്‍

عَسٰى رَبُّنَآ اَنْ يُّبْدِلَنَا خَيْرًا مِّنْهَآ اِنَّآ اِلٰى رَبِّنَا رَاغِبُوْنَ   ( القلم: ٣٢ )

ʿasā
عَسَىٰ
ആയേക്കാം
rabbunā
رَبُّنَآ
നമ്മുടെ റബ്ബ്
an yub'dilanā
أَن يُبْدِلَنَا
നമുക്കു പകരം തരുക
khayran min'hā
خَيْرًا مِّنْهَآ
അതിനെക്കാള്‍ നല്ലത്, ഉത്തമമായത്
innā
إِنَّآ
നിശ്ചയമായും നാം
ilā rabbinā
إِلَىٰ رَبِّنَا
നമ്മുടെ റബ്ബിങ്കലേക്ക്
rāghibūna
رَٰغِبُونَ
ആഗ്രഹം സമര്‍പ്പിക്കുന്ന (അപേക്ഷിക്കുന്നവരാണ്)

''നമ്മുടെ നാഥന്‍ ഇതിനെക്കാള്‍ നല്ലത് നമുക്ക് പകരം നല്‍കിയേക്കാം. നിശ്ചയമായും നാം നമ്മുടെ നാഥനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരാകുന്നു.''

തഫ്സീര്‍

كَذٰلِكَ الْعَذَابُۗ وَلَعَذَابُ الْاٰخِرَةِ اَكْبَرُۘ لَوْ كَانُوْا يَعْلَمُوْنَ ࣖ   ( القلم: ٣٣ )

kadhālika
كَذَٰلِكَ
അപ്രകാരമാണ്
l-ʿadhābu
ٱلْعَذَابُۖ
ശിക്ഷ
walaʿadhābu l-ākhirati
وَلَعَذَابُ ٱلْءَاخِرَةِ
പരലോക ശിക്ഷയാകട്ടെ
akbaru
أَكْبَرُۚ
ഏറ്റവും വലുത്, വമ്പിച്ചത് (തന്നെ)
law kānū
لَوْ كَانُوا۟
അവരായിരുന്നുവെങ്കില്‍
yaʿlamūna
يَعْلَمُونَ
അറിയും

ഇവ്വിധമാണ് ഇവിടത്തെ ശിക്ഷ. പരലോക ശിക്ഷയോ കൂടുതല്‍ കഠിനവും. അവര്‍ അറിഞ്ഞിരുന്നെങ്കില്‍!

തഫ്സീര്‍

اِنَّ لِلْمُتَّقِيْنَ عِنْدَ رَبِّهِمْ جَنّٰتِ النَّعِيْمِ   ( القلم: ٣٤ )

inna lil'muttaqīna
إِنَّ لِلْمُتَّقِينَ
നിശ്ചയമായും സൂക്ഷ്‌മതയുള്ളവര്‍ക്കു (ഭയഭക്തന്മാര്‍ക്കു)ണ്ട്
ʿinda rabbihim
عِندَ رَبِّهِمْ
തങ്ങളുടെ റബ്ബിങ്കല്‍
jannāti l-naʿīmi
جَنَّٰتِ ٱلنَّعِيمِ
സുഖാനുഗ്രഹത്തിന്റെ തോപ്പുകള്‍, സ്വര്‍ഗങ്ങള്‍

ഉറപ്പായും ദൈവ ഭക്തര്‍ക്ക് തങ്ങളുടെ നാഥന്റെയടുക്കല്‍ അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളുണ്ട്.

തഫ്സീര്‍

اَفَنَجْعَلُ الْمُسْلِمِيْنَ كَالْمُجْرِمِيْنَۗ  ( القلم: ٣٥ )

afanajʿalu
أَفَنَجْعَلُ
എന്നാല്‍ (അപ്പോള്‍) നാം ആക്കുകയോ
l-mus'limīna
ٱلْمُسْلِمِينَ
മുസ്‌ലിംകളെ
kal-muj'rimīna
كَٱلْمُجْرِمِينَ
കുറ്റവാളികളെപ്പോലെ

അപ്പോള്‍ മുസ്‌ലിംകളോടു നാം കുറ്റവാളികളെപ്പോലെയാണോ പെരുമാറുക?

തഫ്സീര്‍

مَا لَكُمْۗ كَيْفَ تَحْكُمُوْنَۚ  ( القلم: ٣٦ )

mā lakum
مَا لَكُمْ
നിങ്ങള്‍ക്കെന്താണ്, എന്തുപറ്റി
kayfa
كَيْفَ
എപ്രകാരമാണ്
taḥkumūna
تَحْكُمُونَ
നിങ്ങള്‍ വിധി കല്‍പിക്കുന്നു

നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുന്നത്.

തഫ്സീര്‍

اَمْ لَكُمْ كِتٰبٌ فِيْهِ تَدْرُسُوْنَۙ  ( القلم: ٣٧ )

am lakum
أَمْ لَكُمْ
അഥവാ (അതല്ല) നിങ്ങള്‍ക്കുണ്ടോ
kitābun
كِتَٰبٌ
ഒരു ഗ്രന്ഥം, വല്ല വേദഗ്രന്ഥവും
fīhi
فِيهِ
അതില്‍
tadrusūna
تَدْرُسُونَ
നിങ്ങള്‍ പഠിച്ചു (വായിച്ചു) കൊണ്ടിരിക്കുന്നു

അതല്ല, നിങ്ങളുടെ വശം വല്ല വേദപുസ്തകവുമുണ്ടോ? നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ?

തഫ്സീര്‍

اِنَّ لَكُمْ فِيْهِ لَمَا تَخَيَّرُوْنَۚ  ( القلم: ٣٨ )

inna lakum
إِنَّ لَكُمْ
നിശ്ചയമായും നിങ്ങള്‍ക്കുണ്ട് (എന്ന്)
fīhi
فِيهِ
അതില്‍, (അതുപ്രകാരം)
lamā takhayyarūna
لَمَا تَخَيَّرُونَ
നിങ്ങള്‍ തിരഞ്ഞെടുക്കുന്ന (ഇഷ്ടപ്പെടുന്ന)ത്

നിങ്ങള്‍ ആഗ്രഹിക്കുന്നതൊക്കെ നിങ്ങള്‍ക്ക് അതിലുണ്ടെന്നോ?

തഫ്സീര്‍

اَمْ لَكُمْ اَيْمَانٌ عَلَيْنَا بَالِغَةٌ اِلٰى يَوْمِ الْقِيٰمَةِۙ اِنَّ لَكُمْ لَمَا تَحْكُمُوْنَۚ  ( القلم: ٣٩ )

am lakum
أَمْ لَكُمْ
അതല്ലാ (അഥവാ - അല്ലെങ്കില്‍) നിങ്ങള്‍ക്കുണ്ടോ
aymānun
أَيْمَٰنٌ
വല്ല സത്യങ്ങളും, പ്രതിജ്ഞകള്‍
ʿalaynā
عَلَيْنَا
നമ്മുടെ മേല്‍ ഉത്തരവാദപ്പെട്ട (ബാധ്യസ്ഥമായ)
bālighatun
بَٰلِغَةٌ
എത്തുന്നതായ
ilā yawmi l-qiyāmati
إِلَىٰ يَوْمِ ٱلْقِيَٰمَةِۙ
ക്വിയാമതുനാള്‍ വരെ
inna lakum
إِنَّ لَكُمْ
നിശ്ചയമായും നിങ്ങള്‍ക്കുണ്ടെന്ന്
lamā taḥkumūna
لَمَا تَحْكُمُونَ
നിങ്ങള്‍ വിധിക്കുന്നതു (തന്നെ)

അതല്ലെങ്കില്‍ നിങ്ങള്‍ തീരുമാനിക്കുന്നതു തന്നെ നിങ്ങള്‍ക്ക് ലഭിക്കുമെന്നതിന് ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നിലനില്‍ക്കുന്ന വല്ല കരാറും നമ്മുടെ പേരില്‍ നിങ്ങള്‍ക്കുണ്ടോ?

തഫ്സീര്‍

سَلْهُمْ اَيُّهُمْ بِذٰلِكَ زَعِيْمٌۚ  ( القلم: ٤٠ )

salhum
سَلْهُمْ
അവരോട് ചോദിക്കുക
ayyuhum
أَيُّهُم
അവരില്‍ ഏതൊരുവനാണ്
bidhālika
بِذَٰلِكَ
അതിനെപ്പറ്റി
zaʿīmun
زَعِيمٌ
ഏറ്റു പറയുന്നവന്‍, ഉത്തരവാദം വഹിക്കുന്നവന്‍

അവരോട് ചോദിക്കുക: തങ്ങളില്‍ ആരാണ് അതിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നത്?

തഫ്സീര്‍