نۤ ۚوَالْقَلَمِ وَمَا يَسْطُرُوْنَۙ ( القلم: ١ )
നൂന്‍. പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി.
مَآ اَنْتَ بِنِعْمَةِ رَبِّكَ بِمَجْنُوْنٍ ( القلم: ٢ )
നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ഭ്രാന്തനല്ല.
وَاِنَّ لَكَ لَاَجْرًا غَيْرَ مَمْنُوْنٍۚ ( القلم: ٣ )
നിശ്ചയമായും നിനക്ക് നിലക്കാത്ത പ്രതിഫലമുണ്ട്.
وَاِنَّكَ لَعَلٰى خُلُقٍ عَظِيْمٍ ( القلم: ٤ )
നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീര്‍ച്ച.
فَسَتُبْصِرُ وَيُبْصِرُوْنَۙ ( القلم: ٥ )
വൈകാതെ നീ കാണാന്‍ പോകുന്നു. അവരും കണ്ടറിയും.
بِاَيِّىكُمُ الْمَفْتُوْنُ ( القلم: ٦ )
നിങ്ങളില്‍ ആരാണ് കുഴപ്പത്തിലായതെന്ന്?
اِنَّ رَبَّكَ هُوَ اَعْلَمُ بِمَنْ ضَلَّ عَنْ سَبِيْلِهٖۖ وَهُوَ اَعْلَمُ بِالْمُهْتَدِيْنَ ( القلم: ٧ )
നിശ്ചയമായും നിന്റെ നാഥന്‍ വഴി തെറ്റിയവരെ നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെയും അവനു നന്നായറിയാം.
فَلَا تُطِعِ الْمُكَذِّبِيْنَ ( القلم: ٨ )
അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്.
وَدُّوْا لَوْ تُدْهِنُ فَيُدْهِنُوْنَۚ ( القلم: ٩ )
നീ അല്‍പം അനുനയം കാണിച്ചെങ്കില്‍ തങ്ങള്‍ക്കും അനുനയം ആകാമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നു.
وَلَا تُطِعْ كُلَّ حَلَّافٍ مَّهِيْنٍۙ ( القلم: ١٠ )
അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്.
القرآن الكريم: | القلم |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Qalam |
സൂറത്തുല്‍: | 68 |
ആയത്ത് എണ്ണം: | 52 |
ആകെ വാക്കുകൾ: | 300 |
ആകെ പ്രതീകങ്ങൾ: | 1256 |
Number of Rukūʿs: | 2 |
Revelation Location: | മക്കാൻ |
Revelation Order: | 2 |
ആരംഭിക്കുന്നത്: | 5271 |