اَخْرَجَ مِنْهَا مَاۤءَهَا وَمَرْعٰىهَاۖ ( النازعات: ٣١ )
ഭൂമിയില്‍നിന്ന് അതിന്റെ വെള്ളവും സസ്യങ്ങളും പുറത്തുകൊണ്ടുവന്നു.
وَالْجِبَالَ اَرْسٰىهَاۙ ( النازعات: ٣٢ )
മലകളെ ഉറപ്പിച്ചു നിര്‍ത്തി.
مَتَاعًا لَّكُمْ وَلِاَنْعَامِكُمْۗ ( النازعات: ٣٣ )
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും വിഭവമായി.
فَاِذَا جَاۤءَتِ الطَّاۤمَّةُ الْكُبْرٰىۖ ( النازعات: ٣٤ )
എന്നാല്‍ ആ ഘോര വിപത്ത് വന്നെത്തിയാല്‍!
يَوْمَ يَتَذَكَّرُ الْاِنْسَانُ مَا سَعٰىۙ ( النازعات: ٣٥ )
മനുഷ്യന്‍ താന്‍ പ്രയത്‌നിച്ചു നേടിയതിനെക്കുറിച്ചോര്‍ക്കുന്ന ദിനം!
وَبُرِّزَتِ الْجَحِيْمُ لِمَنْ يَّرٰى ( النازعات: ٣٦ )
കാഴ്ചക്കാര്‍ക്കായി നരകം വെളിപ്പെടുത്തും നാള്‍.
فَاَمَّا مَنْ طَغٰىۖ ( النازعات: ٣٧ )
അപ്പോള്‍; ആര്‍ അതിക്രമം കാണിക്കുകയും,
وَاٰثَرَ الْحَيٰوةَ الدُّنْيَاۙ ( النازعات: ٣٨ )
ഈ ലോക ജീവിതത്തിന് അളവറ്റ പ്രാധാന്യം നല്‍കുകയും ചെയ്തുവോ,
فَاِنَّ الْجَحِيْمَ هِيَ الْمَأْوٰىۗ ( النازعات: ٣٩ )
അവന്റെ സങ്കേതം കത്തിക്കാളുന്ന നരകത്തീയാണ്; തീര്‍ച്ച.
وَاَمَّا مَنْ خَافَ مَقَامَ رَبِّهٖ وَنَهَى النَّفْسَ عَنِ الْهَوٰىۙ ( النازعات: ٤٠ )
എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവിനെ ശാരീരികേച്ഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ,