Skip to main content

۞ وَاِلٰى ثَمُوْدَ اَخَاهُمْ صٰلِحًا ۘ قَالَ يٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَيْرُهٗ ۗهُوَ اَنْشَاَكُمْ مِّنَ الْاَرْضِ وَاسْتَعْمَرَكُمْ فِيْهَا فَاسْتَغْفِرُوْهُ ثُمَّ تُوْبُوْٓا اِلَيْهِ ۗاِنَّ رَبِّيْ قَرِيْبٌ مُّجِيْبٌ  ( هود: ٦١ )

wa-ilā thamūda
وَإِلَىٰ ثَمُودَ
ഥമൂദിലേക്കും
akhāhum
أَخَاهُمْ
അവരുടെ സഹോദരനെ
ṣāliḥan
صَٰلِحًاۚ
സ്വാലിഹിനെ
qāla
قَالَ
അദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്‍റെ ജനങ്ങളേ
uʿ'budū
ٱعْبُدُوا۟
ആരാധിക്കുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
mā lakum
مَا لَكُم
നിങ്ങള്‍ക്കില്ല
min ilāhin
مِّنْ إِلَٰهٍ
ഒരു ആരാധ്യനും
ghayruhu
غَيْرُهُۥۖ
അവനല്ലാതെ
huwa
هُوَ
അവന്‍
ansha-akum
أَنشَأَكُم
നിങ്ങളെ ഉണ്ടാക്കി
mina l-arḍi
مِّنَ ٱلْأَرْضِ
ഭൂമിയില്‍ നിന്നു
wa-is'taʿmarakum
وَٱسْتَعْمَرَكُمْ
നിങ്ങളെ അവന്‍ അധിവസിപ്പിക്കുക (കുടിയിരുത്തുക)യും ചെയ്തു
fīhā
فِيهَا
അതില്‍
fa-is'taghfirūhu
فَٱسْتَغْفِرُوهُ
അതിനാല്‍ അവനോടു പാപമോചനം തേടുവിന്‍
thumma tūbū
ثُمَّ تُوبُوٓا۟
പിന്നെ പശ്ചാത്തപിക്കുവിന്‍
ilayhi
إِلَيْهِۚ
അവങ്കലേക്കു
inna rabbī
إِنَّ رَبِّى
നിശ്ചയമായും എന്‍റെ റബ്ബു
qarībun
قَرِيبٌ
സമീപസ്ഥനാണു
mujībun
مُّجِيبٌ
ഉത്തരം ചെയ്യുന്നവനാണു.

സമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചു വളര്‍ത്തി. നിങ്ങളെ അവിടെ കുടിയിരുത്തുകയും ചെയ്തു. അതിനാല്‍ നിങ്ങളവനോട് മാപ്പിരക്കുക. പിന്നെ അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിശ്ചയമായും എന്റെ നാഥന്‍ നിങ്ങള്‍ക്ക് ഏറെ അടുത്തവനത്രെ. ഉത്തരം നല്‍കുന്നവനും അവന്‍ തന്നെ.''

തഫ്സീര്‍

قَالُوْا يٰصٰلِحُ قَدْ كُنْتَ فِيْنَا مَرْجُوًّا قَبْلَ هٰذَآ اَتَنْهٰىنَآ اَنْ نَّعْبُدَ مَا يَعْبُدُ اٰبَاۤؤُنَا وَاِنَّنَا لَفِيْ شَكٍّ مِّمَّا تَدْعُوْنَآ اِلَيْهِ مُرِيْبٍ  ( هود: ٦٢ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
yāṣāliḥu
يَٰصَٰلِحُ
സ്വാലിഹേ
qad kunta
قَدْ كُنتَ
തീര്‍ച്ചയായും നീ ആയിരുന്നു, ആയിരുന്നിട്ടു ണ്ടു
fīnā
فِينَا
ഞങ്ങളില്‍
marjuwwan
مَرْجُوًّا
ഒരു അഭിലഷണീയന്‍
qabla hādhā
قَبْلَ هَٰذَآۖ
ഇതിന്‍റെ മുമ്പു
atanhānā
أَتَنْهَىٰنَآ
നീ ഞങ്ങളെ വിരോധി ക്കുകയോവിലക്കുന്നുവോ
an naʿbuda
أَن نَّعْبُدَ
ഞങ്ങള്‍ ആരാധിക്കുന്നതു
mā yaʿbudu
مَا يَعْبُدُ
ആരാധിച്ചു വരുന്നതിനെ
ābāunā
ءَابَآؤُنَا
ഞങ്ങളുടെ പിതാക്കള്‍
wa-innanā
وَإِنَّنَا
നിശ്ചയമായും ഞങ്ങള്‍
lafī shakkin
لَفِى شَكٍّ
സംശയത്തില്‍തന്നെയാണു
mimmā tadʿūnā
مِّمَّا تَدْعُونَآ
ഞങ്ങളെ നീ ക്ഷണിക്കുന്നതിനെപ്പറ്റി
ilayhi
إِلَيْهِ
അതിലേക്കു
murībin
مُرِيبٍ
സന്ദേഹപ്പെടുത്തുന്ന, ആശങ്കാജനകമായ.

അവര്‍ പറഞ്ഞു: ''സ്വാലിഹേ, ഇതിനുമുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ ഏറെ വേണ്ടപ്പെട്ടവനായിരുന്നു. നീയിപ്പോള്‍ ഞങ്ങളുടെ പൂര്‍വികര്‍ പൂജിച്ചിരുന്നവയെ ഞങ്ങള്‍ പൂജിക്കുന്നത് വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ സങ്കീര്‍ണമായ സംശയത്തിലാണ്.''

തഫ്സീര്‍

قَالَ يٰقَوْمِ اَرَءَيْتُمْ اِنْ كُنْتُ عَلٰى بَيِّنَةٍ مِّنْ رَّبِّيْۗ وَاٰتٰىنِيْ مِنْهُ رَحْمَةً فَمَنْ يَّنْصُرُنِيْ مِنَ اللّٰهِ اِنْ عَصَيْتُهٗ ۗفَمَا تَزِيْدُوْنَنِيْ غَيْرَ تَخْسِيْرٍ  ( هود: ٦٣ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്‍റെ ജനങ്ങളേ
ara-aytum
أَرَءَيْتُمْ
നിങ്ങള്‍ കണ്ടുവോ (എന്നോടൊന്നു പറയു വിന്‍)
in kuntu
إِن كُنتُ
ഞാനാണെങ്കില്‍
ʿalā bayyinatin
عَلَىٰ بَيِّنَةٍ
(വ്യക്തമായ) തെളിവോടെ
min rabbī
مِّن رَّبِّى
എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള
waātānī
وَءَاتَىٰنِى
അവന്‍ എനിക്കു നല്‍കിയിരിക്കയും
min'hu
مِنْهُ
അവങ്കല്‍നിന്നു
raḥmatan
رَحْمَةً
കാരുണ്യം, ഒരു (വമ്പിച്ച) കാരുണ്യം
faman
فَمَن
എന്നാല്‍ ആരാണു
yanṣurunī
يَنصُرُنِى
എന്നെ സഹായിക്കുക
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവിങ്കല്‍നിന്നു
in ʿaṣaytuhu
إِنْ عَصَيْتُهُۥۖ
അവനോടു ഞാന്‍ അനുസരണക്കേടു (എതിരു) ചെയ്യുന്ന പക്ഷം
famā tazīdūnanī
فَمَا تَزِيدُونَنِى
അപ്പോള്‍ നിങ്ങ ള്‍ എനിക്കു വര്‍ദ്ധിപ്പിക്കുന്നതല്ല
ghayra
غَيْرَ
അല്ലാതെ, ഒഴികെ
takhsīrin
تَخْسِيرٍ
നഷ്ടം വരുത്തല്‍.

സ്വാലിഹ് പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്റെ നാഥനില്‍നിന്നുള്ള വ്യക്തമായ പ്രമാണം മുറുകെപ്പിടിക്കുന്നു. അവന്റെ അനുഗ്രഹം അവനെനിക്കു നല്‍കിയിരിക്കുന്നു. എന്നിട്ടും ഞാന്‍ അല്ലാഹുവെ ധിക്കരിക്കുകയാണെങ്കില്‍ അവന്റെ കഠിനമായ ശിക്ഷയില്‍ നിന്ന് ആരാണെന്നെ രക്ഷിക്കുക? എനിക്ക് കൂടുതല്‍ നഷ്ടം വരുത്താനല്ലാതെ നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും?

തഫ്സീര്‍

وَيٰقَوْمِ هٰذِهٖ نَاقَةُ اللّٰهِ لَكُمْ اٰيَةً فَذَرُوْهَا تَأْكُلْ فِيْٓ اَرْضِ اللّٰهِ وَلَا تَمَسُّوْهَا بِسُوْۤءٍ فَيَأْخُذَكُمْ عَذَابٌ قَرِيْبٌ  ( هود: ٦٤ )

wayāqawmi
وَيَٰقَوْمِ
എന്‍റെ ജനങ്ങളേ
hādhihi
هَٰذِهِۦ
ഇതാ, ഇതു
nāqatu l-lahi
نَاقَةُ ٱللَّهِ
അല്ലാഹുവിന്‍റെ ഒട്ടകം
lakum
لَكُمْ
നിങ്ങള്‍ക്കു
āyatan
ءَايَةً
ഒരു ദൃഷ്ടാന്തമായിട്ടു
fadharūhā
فَذَرُوهَا
അതിനാല്‍ (എന്നാല്‍) അതിനെ വിട്ടേക്കുവിന്‍
takul
تَأْكُلْ
അതു തിന്നുകൊള്ളട്ടെ, തിന്നുകൊള്ളും
fī arḍi
فِىٓ أَرْضِ
ഭൂമിയില്‍
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
walā tamassūhā
وَلَا تَمَسُّوهَا
നിങ്ങളതിനെ സ്പര്‍ശിക്കുക (ബാ ധിപ്പിക്കുക)യും ചെയ്യരുത്
bisūin
بِسُوٓءٍ
ഒരു തിന്‍മകൊണ്ടും, തിന്‍മയെ
fayakhudhakum
فَيَأْخُذَكُمْ
എന്നാല്‍ നിങ്ങളെ പിടികൂ ടും
ʿadhābun
عَذَابٌ
ശിക്ഷ
qarībun
قَرِيبٌ
സമീപസ്ഥമായ.

''എന്റെ ജനമേ, ഇതാ അല്ലാഹുവിന്റെ ഒട്ടകം. നിങ്ങള്‍ക്കുള്ള ദൃഷ്ടാന്തമാണിത്. അല്ലാഹുവിന്റെ ഭൂമിയില്‍ മേഞ്ഞുനടക്കാന്‍ നിങ്ങളതിനെ വിട്ടേക്കുക. നിങ്ങളതിനൊരു ദ്രോഹവും വരുത്തരുത്. അങ്ങനെ ചെയ്താല്‍ അടുത്തുതന്നെ കടുത്ത ശിക്ഷ നിങ്ങളെ പിടികൂടും.''

തഫ്സീര്‍

فَعَقَرُوْهَا فَقَالَ تَمَتَّعُوْا فِيْ دَارِكُمْ ثَلٰثَةَ اَيَّامٍ ۗذٰلِكَ وَعْدٌ غَيْرُ مَكْذُوْبٍ  ( هود: ٦٥ )

faʿaqarūhā
فَعَقَرُوهَا
എന്നിട്ടു അവരതിനെ കുത്തി അറുത്തു, അറുകൊല ചെയ്തു
faqāla
فَقَالَ
അപ്പോഴദ്ദേഹം പറ ഞ്ഞു
tamattaʿū
تَمَتَّعُوا۟
നിങ്ങള്‍ സുഖമെടുത്തു കൊള്ളുക
fī dārikum
فِى دَارِكُمْ
നിങ്ങളുടെ പാര്‍പ്പിടത്തില്‍ (വസതിയില്‍)
thalāthata ayyāmin
ثَلَٰثَةَ أَيَّامٍۖ
മൂന്നു ദിവസങ്ങള്‍
dhālika
ذَٰلِكَ
അതു
waʿdun
وَعْدٌ
ഒരു വാഗ്ദത്തമാണ്
ghayru makdhūbin
غَيْرُ مَكْذُوبٍ
വ്യാജമായിരിക്കാത്ത (കള വാക്കപ്പെടാത്ത).

എന്നിട്ടും അവരതിനെ അറുകൊല ചെയ്തു. അപ്പോള്‍ സ്വാലിഹ് പറഞ്ഞു: ''നിങ്ങളിനി മൂന്നുദിവസം മാത്രം നിങ്ങളുടെ വീടുകളില്‍ സുഖിച്ചുകഴിയുക. ഒട്ടും പിഴവുപറ്റാത്ത സമയ നിര്‍ണയമാണിത്.''

തഫ്സീര്‍

فَلَمَّا جَاۤءَ اَمْرُنَا نَجَّيْنَا صٰلِحًا وَّالَّذِيْنَ اٰمَنُوْا مَعَهٗ بِرَحْمَةٍ مِّنَّا وَمِنْ خِزْيِ يَوْمِىِٕذٍ ۗاِنَّ رَبَّكَ هُوَ الْقَوِيُّ الْعَزِيْزُ  ( هود: ٦٦ )

falammā jāa
فَلَمَّا جَآءَ
എന്നിട്ടു വന്നപ്പോള്‍
amrunā
أَمْرُنَا
നമ്മുടെ കല്‍പന
najjaynā
نَجَّيْنَا
നാം രക്ഷപ്പെടുത്തി
ṣāliḥan
صَٰلِحًا
സ്വാലിഹി നെ
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെയും
maʿahu
مَعَهُۥ
അദ്ദേഹത്തോടൊപ്പം
biraḥmatin
بِرَحْمَةٍ
കാരുണ്യം കൊണ്ടു
minnā
مِّنَّا
നമ്മില്‍ നിന്നുള്ള, നമ്മുടെ വക
wamin khiz'yi
وَمِنْ خِزْىِ
അപമാനത്തില്‍ നിന്നും
yawmi-idhin
يَوْمِئِذٍۗ
അന്നത്തെ, ആ ദിവസത്തിലെ
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്‍റെ റബ്ബു
huwa
هُوَ
അവനത്രെ (അവന്‍ തന്നെ)
l-qawiyu
ٱلْقَوِىُّ
ശക്തന്‍
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി.

അങ്ങനെ നമ്മുടെ വിധി വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പമുള്ള വിശ്വാസികളേയും നമ്മുടെ കാരുണ്യത്താല്‍ നാം രക്ഷപ്പെടുത്തി. അന്നാളിലെ അപമാനത്തില്‍ നിന്നും നാമവരെ മോചിപ്പിച്ചു. നിന്റെ നാഥന്‍ ശക്തനും അജയ്യനുമാണ്.

തഫ്സീര്‍

وَاَخَذَ الَّذِيْنَ ظَلَمُوا الصَّيْحَةُ فَاَصْبَحُوْا فِيْ دِيَارِهِمْ جٰثِمِيْنَۙ   ( هود: ٦٧ )

wa-akhadha
وَأَخَذَ
പിടികൂടുകയും ചെയ്തു
alladhīna ẓalamū
ٱلَّذِينَ ظَلَمُوا۟
അക്രമം ചെയ്തവരെ
l-ṣayḥatu
ٱلصَّيْحَةُ
ഘോര ശബ്ദം, അട്ടഹാസം
fa-aṣbaḥū
فَأَصْبَحُوا۟
അങ്ങനെ അവരായി
fī diyārihim
فِى دِيَٰرِهِمْ
അവരുടെ വസതി (പാര്‍പിടം - ഭവനം) കളില്‍
jāthimīna
جَٰثِمِينَ
കമിഴ് ന്നു (മുട്ടുകുത്തി) വീണവര്‍.

അക്രമം കാണിച്ചവരെ ഘോരഗര്‍ജനം പിടികൂടി. അങ്ങനെ പ്രഭാതത്തിലവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്നു വീണുകിടക്കുന്നവരായിത്തീര്‍ന്നു.

തഫ്സീര്‍

كَاَنْ لَّمْ يَغْنَوْا فِيْهَا ۗ اَلَآ اِنَّ ثَمُوْدَا۠ كَفَرُوْا رَبَّهُمْ ۗ اَلَا بُعْدًا لِّثَمُوْدَ ࣖ   ( هود: ٦٨ )

ka-an lam yaghnaw
كَأَن لَّمْ يَغْنَوْا۟
അവര്‍ ധന്യമാകാത്ത (ഉണ്ടായിട്ടില്ലാത്തപോലെ)
fīhā
فِيهَآۗ
അവയില്‍ (അവിടത്തില്‍)
alā
أَلَآ
അല്ലാ, അറിയുക
inna thamūdā
إِنَّ ثَمُودَا۟
നിശ്ചയമായും ഥമൂദു
kafarū
كَفَرُوا۟
നന്ദികേടു ചെയ്തു
rabbahum
رَبَّهُمْۗ
അവരുടെ റബ്ബിനോടു
alā
أَلَا
അല്ലാ, അറിയുക
buʿ'dan
بُعْدًا
വിദൂരത
lithamūda
لِّثَمُودَ
ഥമൂദിനു.

അവരവിടെ പാര്‍ത്തിട്ടേയില്ലെന്ന പോലെയായി. അറിയുക: സമൂദ് ഗോത്രം തങ്ങളുടെ നാഥനെ ധിക്കരിച്ചു. അതിനാല്‍ സമൂദ് ഗോത്രത്തിന് നാശം!

തഫ്സീര്‍

وَلَقَدْ جَاۤءَتْ رُسُلُنَآ اِبْرٰهِيْمَ بِالْبُشْرٰى قَالُوْا سَلٰمًا ۖقَالَ سَلٰمٌ فَمَا لَبِثَ اَنْ جَاۤءَ بِعِجْلٍ حَنِيْذٍ  ( هود: ٦٩ )

walaqad jāat
وَلَقَدْ جَآءَتْ
വരുകയുണ്ടായി, വന്നിട്ടുണ്ടു
rusulunā
رُسُلُنَآ
നമ്മുടെ ദൂതന്‍മാര്‍
ib'rāhīma
إِبْرَٰهِيمَ
ഇബ്രാഹീമിന്‍റെ അടു ക്കല്‍
bil-bush'rā
بِٱلْبُشْرَىٰ
സന്തോഷ വാര്‍ത്തയുമായി
qālū
قَالُوا۟
അവര്‍ പറഞ്ഞു
salāman
سَلَٰمًاۖ
സലാം
qāla
قَالَ
അദ്ദേഹം പറഞ്ഞു
salāmun
سَلَٰمٌۖ
സലാം
famā labitha
فَمَا لَبِثَ
എന്നിട്ടു അദ്ദേഹം താമസിച്ചില്ല
an jāa
أَن جَآءَ
വരുവാന്‍
biʿij'lin
بِعِجْلٍ
ഒരു പശു (മൂരി)ക്കുട്ടിയും കൊണ്ടു
ḥanīdhin
حَنِيذٍ
ചുട്ടുവേവിക്കപ്പെട്ട.

നമ്മുടെ ദൂതന്മാര്‍ ശുഭവൃത്താന്തവുമായി ഇബ്‌റാഹീമിനെ സമീപിച്ചു. അവര്‍ പറഞ്ഞു: ''സലാം.'' അദ്ദേഹം പറഞ്ഞു: ''സലാം.'' ഒട്ടും വൈകാതെ അദ്ദേഹം വേവിച്ചു പാകംചെയ്ത ഒരു കാളക്കുട്ടിയെ കൊണ്ടുവന്നു.

തഫ്സീര്‍

فَلَمَّا رَاٰىٓ اَيْدِيَهُمْ لَا تَصِلُ اِلَيْهِ نَكِرَهُمْ وَاَوْجَسَ مِنْهُمْ خِيْفَةً ۗقَالُوْا لَا تَخَفْ اِنَّآ اُرْسِلْنَآ اِلٰى قَوْمِ لُوْطٍۗ   ( هود: ٧٠ )

falammā raā
فَلَمَّا رَءَآ
എന്നിട്ട് അദ്ദേഹം കണ്ടപ്പോള്‍
aydiyahum
أَيْدِيَهُمْ
അവരുടെ കൈകളെ
lā taṣilu
لَا تَصِلُ
ചേരാതെ (നീളാതെ)
ilayhi
إِلَيْهِ
അതിലേക്കു
nakirahum
نَكِرَهُمْ
അവരെക്കുറിച്ചു
wa-awjasa
وَأَوْجَسَ
അദ്ദേഹം ശങ്കിച്ചു (അപരിചിതത്വം തോന്നി) മറച്ചു വെക്കുകയും ചെയ്തു, അദ്ദേഹത്തിനു തോന്നുകയും ചെയ്തു
min'hum
مِنْهُمْ
അവരെപ്പറ്റി
khīfatan
خِيفَةًۚ
ഒരു ഭയം, പേടി
qālū
قَالُوا۟
അവര്‍ പറഞ്ഞു
lā takhaf
لَا تَخَفْ
ഭയപ്പെടേണ്ട
innā ur'sil'nā
إِنَّآ أُرْسِلْنَآ
ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു
ilā qawmi
إِلَىٰ قَوْمِ
ജനങ്ങളി ലേക്കു
lūṭin
لُوطٍ
ലൂത്ത്വിന്‍റെ.

അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരെ സംബന്ധിച്ച് സംശയമായി. അവരെപ്പറ്റി പേടി തോന്നുകയും ചെയ്തു. അവര്‍ പറഞ്ഞു: ''പേടിക്കേണ്ട. ഞങ്ങള്‍ ലൂത്വിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടവരാണ്.''

തഫ്സീര്‍