تَنْزِيْلُ الْكِتٰبِ مِنَ اللّٰهِ الْعَزِيْزِ الْحَكِيْمِ ( الزمر: ١ )
tanzīlu l-kitābi
تَنزِيلُ ٱلْكِتَٰبِ
വേദഗ്രന്ഥത്തിന്റെ അവതരണം, ഇറക്കൽ
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവിങ്കൽ നിന്നാണ്
l-ʿazīzi
ٱلْعَزِيزِ
പ്രതാപശാലിയായ
l-ḥakīmi
ٱلْحَكِيمِ
അഗാധജ്ഞനായ, തത്വജ്ഞാനിയായ
ഈ വേദപുസ്തകത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്നാണ്.
തഫ്സീര്‍ اِنَّآ اَنْزَلْنَآ اِلَيْكَ الْكِتٰبَ بِالْحَقِّ فَاعْبُدِ اللّٰهَ مُخْلِصًا لَّهُ الدِّيْنَۗ ( الزمر: ٢ )
innā anzalnā
إِنَّآ أَنزَلْنَآ
നിശ്ചയമായും നാം ഇറക്കിയിരിക്കുന്നു
ilayka
إِلَيْكَ
നിനക്കു, നിങ്കലേക്കു
l-kitāba
ٱلْكِتَٰبَ
(ഈ) ഗ്രന്ഥം, വേദഗ്രന്ഥം
bil-ḥaqi
بِٱلْحَقِّ
യഥാർത്ഥ സമേതം, സത്യവുമായി, മുറപ്രകാരം, ന്യായമാംവണ്ണം
fa-uʿ'budi l-laha
فَٱعْبُدِ ٱللَّهَ
ആകയാൽ നീ അല്ലാഹുവിനെ ആരാധിക്കുക
mukh'liṣan lahu
مُخْلِصًا لَّهُ
അവനു നിഷ്കളങ്കമാക്കി (ശുദ്ധമാക്കി)ക്കൊണ്ട്
l-dīna
ٱلدِّينَ
മതം, കീഴ്വണക്കം, അനുസരണം, നടപടി
തീര്‍ച്ചയായും നിനക്കു നാം ഈ വേദപുസ്തകം ഇറക്കിത്തന്നത് സത്യസന്ദേശവുമായാണ്. അതിനാല്‍ കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കി അവന് വഴിപ്പെടുക.
തഫ്സീര്‍ اَلَا لِلّٰهِ الدِّيْنُ الْخَالِصُ ۗوَالَّذِيْنَ اتَّخَذُوْا مِنْ دُوْنِهٖٓ اَوْلِيَاۤءَۘ مَا نَعْبُدُهُمْ اِلَّا لِيُقَرِّبُوْنَآ اِلَى اللّٰهِ زُلْفٰىۗ اِنَّ اللّٰهَ يَحْكُمُ بَيْنَهُمْ فِيْ مَا هُمْ فِيْهِ يَخْتَلِفُوْنَ ەۗ اِنَّ اللّٰهَ لَا يَهْدِيْ مَنْ هُوَ كٰذِبٌ كَفَّارٌ ( الزمر: ٣ )
alā
أَلَا
അല്ലാ (അറിഞ്ഞേക്കുക)
lillahi
لِلَّهِ
അല്ലാഹുവിനാണ്, അല്ലാഹുവിന്റേതാണ്
l-dīnu l-khāliṣu
ٱلدِّينُ ٱلْخَالِصُۚ
നിഷ്കളങ്ക (ശുദ്ധ)മതം (കീഴ്വണക്കം...)
wa-alladhīna ittakhadhū
وَٱلَّذِينَ ٱتَّخَذُوا۟
ഉണ്ടാക്കിയ (ഏർപ്പെടുത്തിയ, സ്വീകരിച്ച)വർ
min dūnihi
مِن دُونِهِۦٓ
അവനു പുറമെ
awliyāa
أَوْلِيَآءَ
കാര്യകർത്താക്കളെ, ബന്ധുക്കളെ, സഹായികളെ
mā naʿbuduhum
مَا نَعْبُدُهُمْ
ഞങ്ങൾ അവരെ ആരാധിക്കുന്നില്ല
illā liyuqarribūnā
إِلَّا لِيُقَرِّبُونَآ
അവർ ഞങ്ങളെ അടുപ്പിക്കുവാനല്ലാതെ
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിലേക്കു (അല്ലാഹുവിങ്കൽ)
zul'fā
زُلْفَىٰٓ
ഒരു സാമീപ്യം, അടുപ്പം
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yaḥkumu baynahum
يَحْكُمُ بَيْنَهُمْ
അവർക്കിടയിൽ വിധികൽപിക്കും
hum fīhi
هُمْ فِيهِ
അവർ അതിൽ
yakhtalifūna
يَخْتَلِفُونَۗ
ഭിന്നിച്ചുകൊണ്ടിരിക്കുന്നു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yahdī
لَا يَهْدِى
അവൻ സന്മാർഗത്തിലാക്കുക (വഴികാട്ടുക)യില്ല
huwa kādhibun
هُوَ كَٰذِبٌ
അവൻ കള്ളവാദിയാണ്, അസത്യവാനാണ്
kaffārun
كَفَّارٌ
വളരെ നന്ദികെട്ടവനാണ്, കൃതഘ്നനായ
അറിയുക: കളങ്കമറ്റ കീഴ്വണക്കം അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അവനെക്കൂടാതെ മറ്റുള്ളവരെ രക്ഷാധികാരികളായി സ്വീകരിക്കുന്നവര്‍ അവകാശപ്പെടുന്നു: ''ഞങ്ങളെ അല്ലാഹുവുമായി കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ വണങ്ങുന്നത്.'' എന്നാല്‍ ഭിന്നാഭിപ്രായമുള്ള കാര്യത്തില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പ് കല്പിക്കുന്നതാണ്. നിശ്ചയമായും നുണയനെയും നന്ദികെട്ടവനെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
തഫ്സീര്‍ لَوْ اَرَادَ اللّٰهُ اَنْ يَّتَّخِذَ وَلَدًا لَّاصْطَفٰى مِمَّا يَخْلُقُ مَا يَشَاۤءُ ۙ سُبْحٰنَهٗ ۗهُوَ اللّٰهُ الْوَاحِدُ الْقَهَّارُ ( الزمر: ٤ )
law arāda l-lahu
لَّوْ أَرَادَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ
an yattakhidha
أَن يَتَّخِذَ
അവൻ സ്വീകരിക്കുവാൻ, ഏർപ്പെടുത്താൻ
waladan
وَلَدًا
വല്ല സന്താനത്തെയും
la-iṣ'ṭafā
لَّٱصْطَفَىٰ
അവൻ തിരഞ്ഞെടുക്കു (പ്രത്യേകപ്പെടുത്തു)മായിരുന്നു
mimmā yakhluqu
مِمَّا يَخْلُقُ
അവൻ സൃഷ്ടിക്കുന്നതിൽ നിന്നു
mā yashāu
مَا يَشَآءُۚ
അവൻ ഉദ്ദേശിക്കുന്നതിനെ
sub'ḥānahu
سُبْحَٰنَهُۥۖ
അവൻ എത്രയോ പരിശുദ്ധൻ
huwa l-lahu
هُوَ ٱللَّهُ
അവൻ അല്ലാഹുവത്രെ
l-qahāru
ٱلْقَهَّارُ
സർവ്വാധിപതിയായ
പുത്രനെ വരിക്കണമെന്ന് അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന് തന്റെ സൃഷ്ടികളില്‍നിന്ന് താനിഷ്ടപ്പെടുന്നവരെ തെരഞ്ഞെടുക്കുമായിരുന്നു. എന്നാല്‍ അവനെത്ര പരിശുദ്ധന്. അവനാണ് അല്ലാഹു. ഏകന്‍; സകലാധിനാഥന്‍!
തഫ്സീര്‍ خَلَقَ السَّمٰوٰتِ وَالْاَرْضَ بِالْحَقِّۚ يُكَوِّرُ الَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى الَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَۗ كُلٌّ يَّجْرِيْ لِاَجَلٍ مُّسَمًّىۗ اَلَا هُوَ الْعَزِيْزُ الْغَفَّارُ ( الزمر: ٥ )
khalaqa
خَلَقَ
അവൻ സൃഷ്ടിച്ചിരിക്കുന്നു
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
bil-ḥaqi
بِٱلْحَقِّۖ
യഥാർത്ഥ(മുറ, ന്യായ, കാര്യ, സത്യ)പ്രകാരം
yukawwiru
يُكَوِّرُ
അവൻ ചുറ്റിപ്പൊതിയുന്നു, ചുറ്റിയിടുന്നു
al-layla
ٱلَّيْلَ
രാത്രിയെ
ʿalā l-nahāri
عَلَى ٱلنَّهَارِ
പകലിന്മേൽ
wayukawwiru
وَيُكَوِّرُ
ചുറ്റിപ്പൊതിയുകയും ചെയ്യുന്നു
l-nahāra
ٱلنَّهَارَ
പകലിനെ
ʿalā al-layli
عَلَى ٱلَّيْلِۖ
രാത്രിയുടെമേൽ
wasakhara
وَسَخَّرَ
അവൻ കീഴ്പ്പെടുത്തിവെക്കുകയും ചെയ്തു
l-shamsa wal-qamara
ٱلشَّمْسَ وَٱلْقَمَرَۖ
സൂര്യനെയും,ചന്ദ്രനെയും
kullun
كُلٌّ
എല്ലാം(ഓരോന്നും)
yajrī
يَجْرِى
നടക്കും, സഞ്ചരിക്കുന്നു
li-ajalin
لِأَجَلٍ
ഒരു അവധി(പരിധി)വരെ
musamman
مُّسَمًّىۗ
നിര്‍ണ്ണയിക്കപ്പെട്ട
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലിയാണ്
l-ghafāru
ٱلْغَفَّٰرُ
വളരെ പൊറുക്കുന്നവനായ
ആകാശഭൂമികളെ അവന് യാഥാര്‍ഥ്യത്തോടെയാണ് സൃഷ്ടിച്ചത്. അവന് പകലിനെ രാവുകൊണ്ട് ചുറ്റിപ്പൊതിയുന്നു. രാവിനെ പകലുകൊണ്ടും ചുറ്റിപ്പൊതിയുന്നു. സൂര്യചന്ദ്രന്മാരെ അവന് തന്റെ വരുതിയിലൊതുക്കിയിരിക്കുന്നു. അവയെല്ലാം നിശ്ചിത കാലപരിധിക്കകത്തു സഞ്ചരിക്കുന്നു. അറിയുക: അവന് പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും.
തഫ്സീര്‍ خَلَقَكُمْ مِّنْ نَّفْسٍ وَّاحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَاَنْزَلَ لَكُمْ مِّنَ الْاَنْعَامِ ثَمٰنِيَةَ اَزْوَاجٍ ۗ يَخْلُقُكُمْ فِيْ بُطُوْنِ اُمَّهٰتِكُمْ خَلْقًا مِّنْۢ بَعْدِ خَلْقٍ فِيْ ظُلُمٰتٍ ثَلٰثٍۗ ذٰلِكُمُ اللّٰهُ رَبُّكُمْ لَهُ الْمُلْكُۗ لَآ اِلٰهَ اِلَّا هُوَۚ فَاَنّٰى تُصْرَفُوْنَ ( الزمر: ٦ )
khalaqakum
خَلَقَكُم
നിങ്ങളെ അവൻ സൃഷ്ടിച്ചു
min nafsin
مِّن نَّفْسٍ
ഒരു ജീവനിൽ (ദേഹത്തിൽ, ആളിൽ, ആത്മാവിൽ) നിന്നു
thumma jaʿala
ثُمَّ جَعَلَ
പിന്നെ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു
min'hā
مِنْهَا
അതിൽ നിന്നു (തന്നെ)
zawjahā
زَوْجَهَا
അതിന്റെ ഇണ (ഭാര്യയെ)
wa-anzala lakum
وَأَنزَلَ لَكُم
നിങ്ങൾക്കു അവൻ ഇറക്കുകയും ചെയ്തു
mina l-anʿāmi
مِّنَ ٱلْأَنْعَٰمِ
കന്നുകാലി (ആടുമാടൊട്ടകം)കളിൽ നിന്നു
thamāniyata azwājin
ثَمَٰنِيَةَ أَزْوَٰجٍۚ
എട്ടു ഇണകളെ
yakhluqukum
يَخْلُقُكُمْ
നിങ്ങളെ അവൻ സൃഷ്ടിക്കുന്നു
fī buṭūni
فِى بُطُونِ
വയറുകളിൽ(വെച്ച്)
ummahātikum
أُمَّهَٰتِكُمْ
നിങ്ങളുടെ മാതാക്കളുടെ
khalqan
خَلْقًا
ഒരു സൃഷ്ടിയായി കൊണ്ട്
min baʿdi khalqin
مِّنۢ بَعْدِ خَلْقٍ
ഒരു സൃഷ്ടിക്കുശേഷം
fī ẓulumātin
فِى ظُلُمَٰتٍ
ഇരുട്ടു (അന്ധകാരം)കളിലായി
dhālikumu
ذَٰلِكُمُ
അങ്ങിനെയുള്ളവൻ, അതത്രെ
rabbukum
رَبُّكُمْ
നിങ്ങളുടെ രക്ഷിതാവായ
l-mul'ku
ٱلْمُلْكُۖ
രാജത്വം, രാജാധിപത്യം
lā ilāha
لَآ إِلَٰهَ
ഒരു ആരാധ്യനും (ഇലാഹും) ഇല്ല
illā huwa
إِلَّا هُوَۖ
അവനല്ലാതെ
fa-annā
فَأَنَّىٰ
അപ്പോൾ എങ്ങിനെ
tuṣ'rafūna
تُصْرَفُونَ
നിങ്ങൾ തിരിച്ചുവിടപ്പെടുന്നു
ഒരൊറ്റ സത്തയില്‍നിന്ന് അവന് നിങ്ങളെയെല്ലാം സൃഷ്ടിച്ചു. പിന്നെ അതില്‍നിന്ന് അതിന്റെ ഇണയെ ഉണ്ടാക്കി. നിങ്ങള്‍ക്കായി കന്നുകാലികളില്‍ നിന്ന് എട്ട് ജോടികളെയും അവനൊരുക്കിത്തന്നു. നിങ്ങളുടെ മാതാക്കളുടെ ഉദരത്തില്‍ അവന് നിങ്ങളെ സൃഷ്ടിക്കുന്നു. മൂന്ന് ഇരുളുകള്‍ക്കുള്ളില്‍ ഒന്നിനു പിറകെ ഒന്നായി; ഘട്ടംഘട്ടമായി നിങ്ങളെ അവന് രൂപപ്പെടുത്തിയെടുക്കുന്നു. ഇതൊക്കെയും ചെയ്യുന്ന അല്ലാഹുവാണ് നിങ്ങളുടെ നാഥന്. ആധിപത്യം അവനു മാത്രമാണ്. അവനല്ലാതെ ദൈവമില്ല. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്.
തഫ്സീര്‍ اِنْ تَكْفُرُوْا فَاِنَّ اللّٰهَ غَنِيٌّ عَنْكُمْ ۗوَلَا يَرْضٰى لِعِبَادِهِ الْكُفْرَۚ وَاِنْ تَشْكُرُوْا يَرْضَهُ لَكُمْۗ وَلَا تَزِرُ وَازِرَةٌ وِّزْرَ اُخْرٰىۗ ثُمَّ اِلٰى رَبِّكُمْ مَّرْجِعُكُمْ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُوْنَۗ اِنَّهٗ عَلِيْمٌ ۢبِذَاتِ الصُّدُوْرِ ( الزمر: ٧ )
in takfurū
إِن تَكْفُرُوا۟
നിങ്ങൾ അവിശ്വസിക്കുന്നതായാൽ, നന്ദികേടു കാണിച്ചാൽ
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാൽ നിശ്ചയമായും അല്ലാഹു
ghaniyyun
غَنِىٌّ
അനാശ്രയനാണ്, ധന്യനാണ്, ഐശ്വര്യനാണ്
ʿankum
عَنكُمْۖ
നിങ്ങളിൽ നിന്നു
walā yarḍā
وَلَا يَرْضَىٰ
അവൻ തൃപ്തിപ്പെടുകയില്ല
liʿibādihi
لِعِبَادِهِ
തന്റെ അടിയാൻമാർക്കു
l-kuf'ra
ٱلْكُفْرَۖ
അവിശ്വാസം, നന്ദികേടു
wa-in tashkurū
وَإِن تَشْكُرُوا۟
നിങ്ങൾ നന്ദികാണിക്കുന്നതായാൽ
yarḍahu
يَرْضَهُ
അതവൻ തൃപ്തിപ്പെടും
walā taziru
وَلَا تَزِرُ
കുറ്റം വഹിക്കുക (ഏൽക്കുക) യില്ല
wāziratun
وَازِرَةٌ
ഒരു കുറ്റക്കാരി, കുറ്റം വഹിക്കുന്ന ഒരു ദേഹം
wiz'ra ukh'rā
وِزْرَ أُخْرَىٰۗ
മറ്റൊന്നിന്റെ കുറ്റം
ilā rabbikum
إِلَىٰ رَبِّكُم
നിങ്ങളുടെ റബ്ബിങ്കലേക്കാണ്
marjiʿukum
مَّرْجِعُكُمْ
നിങ്ങളുടെ മടക്കം, തിരിച്ചുവരവു
fayunabbi-ukum
فَيُنَبِّئُكُم
അപ്പോൾ അവൻ നിങ്ങളെ ബോധ്യപ്പെടുത്തും, (അറിയിക്കും)
bimā
بِمَا
യാതൊന്നിനെപ്പറ്റി
kuntum taʿmalūna
كُنتُمْ تَعْمَلُونَۚ
നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്ന
innahu ʿalīmun
إِنَّهُۥ عَلِيمٌۢ
നിശ്ചയമായും അവൻ അറിയുന്നവനാണ്
bidhāti l-ṣudūri
بِذَاتِ ٱلصُّدُورِ
നെഞ്ചുകളിലു (ഹൃദയങ്ങളിലു)ള്ളതിനെപ്പറ്റി
നിങ്ങള്‍ നന്ദികേട് കാട്ടുകയാണെങ്കില്‍, സംശയമില്ല; അല്ലാഹു നിങ്ങളുടെയൊന്നും ആശ്രയമാവശ്യമില്ലാത്തവനാണ്. എന്നാല്‍ തന്റെ ദാസന്മാരുടെ നന്ദികേട് അവനൊട്ടും ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍ അതുകാരണം നിങ്ങളോടവന്‍ സംതൃപ്തനായിത്തീരും. സ്വന്തം പാപഭാരമല്ലാതെ ആരും അപരന്റെ ഭാരം ചുമക്കുകയില്ല. പിന്നീട് നിങ്ങളുടെ നാഥന്റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അപ്പോഴവന് നിങ്ങളെ വിവരമറിയിക്കും. നെഞ്ചകങ്ങളിലുള്ളതൊക്കെയും നന്നായറിയുന്നവനാണവന്‍.
തഫ്സീര്‍ وَاِذَا مَسَّ الْاِنْسَانَ ضُرٌّ دَعَا رَبَّهٗ مُنِيْبًا اِلَيْهِ ثُمَّ اِذَا خَوَّلَهٗ نِعْمَةً مِّنْهُ نَسِيَ مَا كَانَ يَدْعُوْٓا اِلَيْهِ مِنْ قَبْلُ وَجَعَلَ لِلّٰهِ اَنْدَادًا لِّيُضِلَّ عَنْ سَبِيْلِهٖ ۗ قُلْ تَمَتَّعْ بِكُفْرِكَ قَلِيْلًا ۖاِنَّكَ مِنْ اَصْحٰبِ النَّارِ ( الزمر: ٨ )
wa-idhā massa
وَإِذَا مَسَّ
സ്പർശിച്ചാൽ (ബാധിച്ചാൽ)
l-insāna
ٱلْإِنسَٰنَ
മനുഷ്യനെ
ḍurrun
ضُرٌّ
വല്ല ഉപദ്രവവും (അനിഷ്ടകാര്യവും, ദോഷവും)
daʿā
دَعَا
അവൻ പ്രാർത്ഥിക്കും, വിളിക്കും
rabbahu
رَبَّهُۥ
തന്റെ റബ്ബിനോടു, റബ്ബിനെ
munīban
مُنِيبًا
മനസ്സു മടങ്ങികൊണ്ടു, ഭക്തനായിക്കൊണ്ടു
ilayhi
إِلَيْهِ
അവനിലേക്കു
thumma idhā khawwalahu
ثُمَّ إِذَا خَوَّلَهُۥ
പിന്നെ അവൻ അവനു അധീനമാക്കിയാൽ (കൊടുത്താൽ)
niʿ'matan
نِعْمَةً
വല്ല അനുഗ്രഹവും
min'hu
مِّنْهُ
തന്റെ പക്കൽനിന്നു
nasiya
نَسِىَ
അവൻ മറക്കും, വിസ്മരിക്കും
kāna yadʿū
كَانَ يَدْعُوٓا۟
അവൻ പ്രാർത്ഥിക്കു (വിളിക്കു) മായിരുന്നു
ilayhi
إِلَيْهِ
അതിലേക്കു, അതിനായി
min qablu
مِن قَبْلُ
മുമ്പു
wajaʿala
وَجَعَلَ
അവൻ ആക്കുകയും ചെയ്യും
lillahi
لِلَّهِ
അല്ലാഹുവിനു
andādan
أَندَادًا
സമൻമാരെ, തുല്യൻമാരെ
liyuḍilla
لِّيُضِلَّ
അവൻ വഴിപിഴപ്പിക്കുവാൻ
ʿan sabīlihi
عَن سَبِيلِهِۦۚ
അവന്റെ മാർഗ്ഗത്തിൽനിന്നു
tamattaʿ
تَمَتَّعْ
നീ സുഖമെടുത്തുകൊള്ളുക, ഉപയോഗമെടുക്കുക
bikuf'rika
بِكُفْرِكَ
നിന്റെ അവിശ്വാസം കൊണ്ടു
qalīlan
قَلِيلًاۖ
അൽപം, കുറച്ചു
innaka
إِنَّكَ
നിശ്ചയമായും നീ
min aṣḥābi l-nāri
مِنْ أَصْحَٰبِ ٱلنَّارِ
നരകത്തിന്റെ ആൾക്കാരിൽ പെട്ടവനാണ്
മനുഷ്യന് വല്ല വിപത്തും ബാധിച്ചാല്‍ അവന് തന്റെ നാഥങ്കലേക്ക് താഴ്മയോടെ മടങ്ങി അവനോട് പ്രാര്‍ഥിക്കുന്നു. പിന്നീട് അല്ലാഹു തന്നില്‍നിന്നുള്ള അനുഗ്രഹം പ്രദാനം ചെയ്താല്‍ നേരത്തെ അല്ലാഹുവോട് പ്രാര്‍ഥിച്ചിരുന്ന കാര്യംതന്നെ അവന് മറന്നുകളയുന്നു. ദൈവമാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കാനായി അവന് അല്ലാഹുവിന് സമന്മാരെ സങ്കല്പിക്കുകയും ചെയ്യുന്നു. പറയുക: ''അല്പകാലം നീ നിന്റെ സത്യനിഷേധവുമായി സുഖിച്ചുകൊള്ളുക. സംശയമില്ല; നീ നരകാവകാശികളില്‍ പെട്ടവന് തന്നെ.''
തഫ്സീര്‍ اَمَّنْ هُوَ قَانِتٌ اٰنَاۤءَ الَّيْلِ سَاجِدًا وَّقَاۤىِٕمًا يَّحْذَرُ الْاٰخِرَةَ وَيَرْجُوْا رَحْمَةَ رَبِّهٖۗ قُلْ هَلْ يَسْتَوِى الَّذِيْنَ يَعْلَمُوْنَ وَالَّذِيْنَ لَا يَعْلَمُوْنَ ۗ اِنَّمَا يَتَذَكَّرُ اُولُوا الْاَلْبَابِ ࣖ ( الزمر: ٩ )
amman
أَمَّنْ
അതല്ല (അഥവാ) യാതൊരുവനോ
qānitun
قَٰنِتٌ
ഭക്തനാണ്, താഴ്മ അർപ്പിക്കുന്ന (വിനയപ്പെടുന്ന)വനാണ്
ānāa al-layli
ءَانَآءَ ٱلَّيْلِ
രാത്രിസമയങ്ങളിൽ
sājidan
سَاجِدًا
സുജൂദു ചെയ്യുന്നവനായി
waqāiman
وَقَآئِمًا
നിൽക്കുന്നവനായും
yaḥdharu
يَحْذَرُ
അവൻ ജാഗ്രതയായിരിക്കും, ഭയപ്പെടും, കാക്കും
l-ākhirata
ٱلْءَاخِرَةَ
പരലോകത്തെ
wayarjū
وَيَرْجُوا۟
അവൻ അഭിലഷിക്കുക(പ്രതീക്ഷിക്കുക)യും ചെയ്യും
raḥmata rabbihi
رَحْمَةَ رَبِّهِۦۗ
തന്റെ റബ്ബിന്റെ കാരുണ്യം
hal yastawī
هَلْ يَسْتَوِى
സമമാകുമോ
alladhīna yaʿlamūna
ٱلَّذِينَ يَعْلَمُونَ
അറിയുന്നവർ
wa-alladhīna
وَٱلَّذِينَ
യാതൊരുവരും
lā yaʿlamūna
لَا يَعْلَمُونَۗ
അറിയാത്ത, അവർ അറിയുകയില്ല
innamā yatadhakkaru
إِنَّمَا يَتَذَكَّرُ
നിശ്ചയമായും ആലോചിക്കുകയു(ള്ളൂ)
ulū l-albābi
أُو۟لُوا۟ ٱلْأَلْبَٰبِ
ബുദ്ധിമാന്മാർ (മാത്രം)
അവനെപ്പോലെയാണോ സാഷ്ടാംഗം പ്രണമിച്ചും നിന്ന് പ്രാര്‍ഥിച്ചും രാത്രി കീഴ്വണക്കത്തോടെ കഴിച്ചുകൂട്ടുന്നവന്. പരലോകത്തെ പേടിക്കുന്നവനാണിവന്‍. തന്റെ നാഥന്റെ കാരുണ്യം കൊതിക്കുന്നവനും. അറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെയാണോ? വിചാരശീലര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.
തഫ്സീര്‍ قُلْ يٰعِبَادِ الَّذِيْنَ اٰمَنُوا اتَّقُوْا رَبَّكُمْ ۗلِلَّذِيْنَ اَحْسَنُوْا فِيْ هٰذِهِ الدُّنْيَا حَسَنَةٌ ۗوَاَرْضُ اللّٰهِ وَاسِعَةٌ ۗاِنَّمَا يُوَفَّى الصّٰبِرُوْنَ اَجْرَهُمْ بِغَيْرِ حِسَابٍ ( الزمر: ١٠ )
yāʿibādi
يَٰعِبَادِ
എന്റെ അടിയാന്മാരേ
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരായ
ittaqū rabbakum
ٱتَّقُوا۟ رَبَّكُمْۚ
നിങ്ങളുടെ റബ്ബിനെ സൂക്ഷിക്കുവിൻ
lilladhīna aḥsanū
لِلَّذِينَ أَحْسَنُوا۟
നന്മ പ്രവർത്തിച്ചവർക്കുണ്ടു
fī hādhihi l-dun'yā
فِى هَٰذِهِ ٱلدُّنْيَا
ഈ ഇഹത്തിൽ വെച്ചു
wa-arḍu l-lahi
وَأَرْضُ ٱللَّهِ
അല്ലാഹുവിന്റെ ഭൂമിയാകട്ടെ
wāsiʿatun
وَٰسِعَةٌۗ
വിശാലമായതാണ്
innamā yuwaffā
إِنَّمَا يُوَفَّى
നിശ്ചയമായും നിറവേറ്റിക്കൊടുക്കപ്പെടും
l-ṣābirūna
ٱلصَّٰبِرُونَ
ക്ഷമാശീലന്മാര്ക്കു
ajrahum
أَجْرَهُم
അവരുടെ പ്രതിഫലം
bighayri ḥisābin
بِغَيْرِ حِسَابٍ
കണക്കില്ലാതെ (വിചാരണകൂടാതെ) ത്തന്നെ
പറയുക: ''വിശ്വാസികളായ എന്റെ ദാസന്മാരേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് ഭക്തി പുലര്‍ത്തുക. ഈ ലോകത്ത് നന്മ ചെയ്തവര്‍ക്ക് മേന്മയുണ്ട്. അല്ലാഹുവിന്റെ ഭൂമി വളരെ വിശാലമാണ്. ക്ഷമ പാലിക്കുന്നവര്‍ക്കാണ് അവരുടെ പ്രതിഫലം കണക്കില്ലാതെ കിട്ടുക.
തഫ്സീര്‍
القرآن الكريم - سورة الزمر٣٩ Az-Zumar (Surah 39 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അസ്സുമര്‍ القرآن الكريم: الزمر Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): Az-Zumar സൂറത്തുല്‍: 39 ആയത്ത് എണ്ണം: 75 ആകെ വാക്കുകൾ: 1270 ആകെ പ്രതീകങ്ങൾ: 4908 Number of Rukūʿs: 8 Revelation Location: മക്കാൻ Revelation Order: 59 ആരംഭിക്കുന്നത്: 4058