عَلَّمَ الْقُرْاٰنَۗ ( الرحمن: ٢ )
അവന് ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.
خَلَقَ الْاِنْسَانَۙ ( الرحمن: ٣ )
അവന് മനുഷ്യനെ സൃഷ്ടിച്ചു.
عَلَّمَهُ الْبَيَانَ ( الرحمن: ٤ )
അവനെ സംസാരം അഭ്യസിപ്പിച്ചു.
اَلشَّمْسُ وَالْقَمَرُ بِحُسْبَانٍۙ ( الرحمن: ٥ )
സൂര്യനും ചന്ദ്രനും നിശ്ചിത ക്രമമനുസരിച്ചാണ് സഞ്ചരിക്കുന്നത്.
وَّالنَّجْمُ وَالشَّجَرُ يَسْجُدَانِ ( الرحمن: ٦ )
താരവും മരവും അവന് പ്രണാമമര്‍പ്പിക്കുന്നു.
وَالسَّمَاۤءَ رَفَعَهَا وَوَضَعَ الْمِيْزَانَۙ ( الرحمن: ٧ )
അവന് മാനത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു.
اَلَّا تَطْغَوْا فِى الْمِيْزَانِ ( الرحمن: ٨ )
നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍.
وَاَقِيْمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيْزَانَ ( الرحمن: ٩ )
അതിനാല്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തില്‍ കുറവു വരുത്തരുത്.
وَالْاَرْضَ وَضَعَهَا لِلْاَنَامِۙ ( الرحمن: ١٠ )
ഭൂമിയെ അവന് സൃഷ്ടികള്‍ക്കായി സംവിധാനിച്ചു.
القرآن الكريم: | الرحمن |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Ar-Rahman |
സൂറത്തുല്‍: | 55 |
ആയത്ത് എണ്ണം: | 78 |
ആകെ വാക്കുകൾ: | 351 |
ആകെ പ്രതീകങ്ങൾ: | 1636 |
Number of Rukūʿs: | 3 |
Revelation Location: | സിവിൽ |
Revelation Order: | 97 |
ആരംഭിക്കുന്നത്: | 4901 |