اِذَا السَّمَاۤءُ انْشَقَّتْۙ ( الإنشقاق: ١ )
ആകാശം പൊട്ടിപ്പിളരുമ്പോള്‍!
وَاَذِنَتْ لِرَبِّهَا وَحُقَّتْۙ ( الإنشقاق: ٢ )
അത് തന്റെ നാഥന്ന് കീഴ്പ്പെടുമ്പോള്‍!- അത് അങ്ങനെ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നുവല്ലോ.
وَاِذَا الْاَرْضُ مُدَّتْۙ ( الإنشقاق: ٣ )
ഭൂമി പരത്തപ്പെടുമ്പോള്‍-
وَاَلْقَتْ مَا فِيْهَا وَتَخَلَّتْۙ ( الإنشقاق: ٤ )
അതിനകത്തുള്ളതിനെ പുറത്തേക്ക് തള്ളുകയും അത് ശൂന്യമായിത്തീരുകയും,
وَاَذِنَتْ لِرَبِّهَا وَحُقَّتْۗ ( الإنشقاق: ٥ )
അത് അതിന്റെ നാഥന്ന് കീഴ്പ്പെടുകയും ചെയ്യുമ്പോള്‍! -അങ്ങനെ ചെയ്യാന്‍ അത് കടപ്പെട്ടിരിക്കുന്നുവല്ലോ.
يٰٓاَيُّهَا الْاِنْسَانُ اِنَّكَ كَادِحٌ اِلٰى رَبِّكَ كَدْحًا فَمُلٰقِيْهِۚ ( الإنشقاق: ٦ )
അല്ലയോ മനുഷ്യാ; നീ നിന്റെ നാഥനിലേക്ക് കടുത്ത ക്ലേശത്തോടെ ചെന്നെത്തുന്നവനാണ്; അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും.
فَاَمَّا مَنْ اُوْتِيَ كِتٰبَهٗ بِيَمِيْنِهٖۙ ( الإنشقاق: ٧ )
എന്നാല്‍ തന്റെ കര്‍മപുസ്തകം വലതു കൈയില്‍ നല്‍കപ്പെടുന്നവനോ;
فَسَوْفَ يُحَاسَبُ حِسَابًا يَّسِيْرًاۙ ( الإنشقاق: ٨ )
അവന് നിസ്സാരമായ വിചാരണയേ ഉണ്ടാവുകയുള്ളൂ.
وَّيَنْقَلِبُ اِلٰٓى اَهْلِهٖ مَسْرُوْرًاۗ ( الإنشقاق: ٩ )
അവന് തന്റെ വീട്ടുകാരുടെ അടുത്തേക്ക് സന്തോഷത്തോടെ മടങ്ങിച്ചെല്ലും.
وَاَمَّا مَنْ اُوْتِيَ كِتٰبَهٗ وَرَاۤءَ ظَهْرِهٖۙ ( الإنشقاق: ١٠ )
എന്നാല്‍ കര്‍മപുസ്തകം തന്റെ പിന്‍ഭാഗത്തൂടെ നല്‍കപ്പെടുന്നവനോ;
القرآن الكريم: | الإنشقاق |
---|---|
Ayah Sajadat (سجدة): | 21 |
സൂറത്തുല്‍ (latin): | Al-Insyiqaq |
സൂറത്തുല്‍: | 84 |
ആയത്ത് എണ്ണം: | 25 |
ആകെ വാക്കുകൾ: | 107 |
ആകെ പ്രതീകങ്ങൾ: | 430 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 83 |
ആരംഭിക്കുന്നത്: | 5884 |