Skip to main content
bismillah

حٰمۤ ۚ   ( الشورى: ١ )

hha-meem
حمٓ
'ഹാ-മീം'

ഹാ - മീം.

തഫ്സീര്‍

عۤسۤقۤ ۗ   ( الشورى: ٢ )

ain-seen-qaf
عٓسٓقٓ
'ഐൻ-സീൻ-ഖ്വാഫ്’

ഐന്‍- സീന്‍- ഖാഫ്.

തഫ്സീര്‍

كَذٰلِكَ يُوْحِيْٓ اِلَيْكَ وَاِلَى الَّذِيْنَ مِنْ قَبْلِكَۙ اللّٰهُ الْعَزِيْزُ الْحَكِيْمُ   ( الشورى: ٣ )

kadhālika
كَذَٰلِكَ
അപ്രകാരം, ഇതുപോലെ
yūḥī ilayka
يُوحِىٓ إِلَيْكَ
നിനക്കു വഹ്‍യു നൽകുന്നു
wa-ilā alladhīna
وَإِلَى ٱلَّذِينَ
യാതൊരുവർക്കും
min qablika
مِن قَبْلِكَ
നിന്റെ മുമ്പുള്ള
l-lahu l-ʿazīzu
ٱللَّهُ ٱلْعَزِيزُ
പ്രതാപശാലിയായ അല്ലാഹു
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞനായ

പ്രതാപിയും യുക്തിമാനുമായ അല്ലാഹു നിനക്കും നിനക്കുമുമ്പുള്ളവര്‍ക്കും ഇവ്വിധം ദിവ്യബോധനം നല്‍കുന്നു.

തഫ്സീര്‍

لَهٗ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ وَهُوَ الْعَلِيُّ الْعَظِيْمُ   ( الشورى: ٤ )

lahu
لَهُۥ
അവന്നാണ്, അവന്റേതാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളതു
wamā fī l-arḍi
وَمَا فِى ٱلْأَرْضِۖ
ഭൂമിയിലുള്ളതും
wahuwa l-ʿaliyu
وَهُوَ ٱلْعَلِىُّ
അവൻ ഉന്നതൻ
l-ʿaẓīmu
ٱلْعَظِيمُ
മഹത്തായവൻ

ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. അവന്‍ അത്യുന്നതനും മഹാനുമാണ്.

തഫ്സീര്‍

تَكَادُ السَّمٰوٰتُ يَتَفَطَّرْنَ مِنْ فَوْقِهِنَّ وَالْمَلٰۤىِٕكَةُ يُسَبِّحُوْنَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُوْنَ لِمَنْ فِى الْاَرْضِۗ اَلَآ اِنَّ اللّٰهَ هُوَ الْغَفُوْرُ الرَّحِيْمُ   ( الشورى: ٥ )

takādu l-samāwātu
تَكَادُ ٱلسَّمَٰوَٰتُ
ആകാശങ്ങൾ ആകാറാകുന്നു
yatafaṭṭarna
يَتَفَطَّرْنَ
പൊട്ടിപ്പിളരുക
min fawqihinna
مِن فَوْقِهِنَّۚ
അവയുടെ മുകളിൽ (മീതെ) നിന്നു
wal-malāikatu
وَٱلْمَلَٰٓئِكَةُ
മലക്കുകൾ
yusabbiḥūna
يُسَبِّحُونَ
തസ്ബീഹ് നടത്തുന്നു
biḥamdi rabbihim
بِحَمْدِ رَبِّهِمْ
തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ടു, സ്തുതിയോടെ
wayastaghfirūna
وَيَسْتَغْفِرُونَ
അവർ പാപമോചനം തേടുകയും ചെയ്യുന്നു
liman fī l-arḍi
لِمَن فِى ٱلْأَرْضِۗ
ഭൂമിയിലുള്ളവർക്കു
alā
أَلَآ
അല്ല, അറിഞ്ഞേക്കുക
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
huwa l-ghafūru
هُوَ ٱلْغَفُورُ
അവൻതന്നെ വളരെ പൊറുക്കുന്നവൻ
l-raḥīmu
ٱلرَّحِيمُ
കരുണാനിധി

ആകാശങ്ങള്‍ അവയുടെ മുകള്‍ഭാഗത്തുനിന്ന് പൊട്ടിച്ചിതറാനടുത്തിരിക്കുന്നു. മലക്കുകള്‍ തങ്ങളുടെ നാഥനെ കീര്‍ത്തിക്കുന്നു. വാഴ്ത്തുന്നു. ഭൂമിയിലുള്ളവര്‍ക്കായി അവര്‍ പാപമോചനം തേടുന്നു. അറിയുക; തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനാണ്; പരമദയാലുവും.

തഫ്സീര്‍

وَالَّذِيْنَ اتَّخَذُوْا مِنْ دُوْنِهٖٓ اَوْلِيَاۤءَ اللّٰهُ حَفِيْظٌ عَلَيْهِمْۖ وَمَآ اَنْتَ عَلَيْهِمْ بِوَكِيْلٍ   ( الشورى: ٦ )

wa-alladhīna ittakhadhū
وَٱلَّذِينَ ٱتَّخَذُوا۟
ഉണ്ടാക്കിയ (ഏർപ്പെടുത്തിയ)വർ
min dūnihi
مِن دُونِهِۦٓ
അവനു പുറമെ
awliyāa
أَوْلِيَآءَ
കാര്യകർത്താക്കളെ, രക്ഷാധികാരികളെ
l-lahu ḥafīẓun
ٱللَّهُ حَفِيظٌ
അല്ലാഹു സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്നവനാണ്
ʿalayhim
عَلَيْهِمْ
അവരെപ്പറ്റി
wamā anta
وَمَآ أَنتَ
നീ അല്ലതാനും
ʿalayhim
عَلَيْهِم
അവരുടെമേൽ
biwakīlin
بِوَكِيلٍ
ഏൽപിക്കപ്പെട്ടവൻ (ഉത്തരവാദി, അധികാരപ്പെട്ടവൻ)

അല്ലാഹുവെവെടിഞ്ഞ് മറ്റു രക്ഷാധികാരികളെ സ്വീകരിച്ചവരുണ്ടല്ലോ. അല്ലാഹു അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനാണ്. നിനക്ക് അവരുടെ മേല്‍നോട്ടബാധ്യതയില്ല.

തഫ്സീര്‍

وَكَذٰلِكَ اَوْحَيْنَآ اِلَيْكَ قُرْاٰنًا عَرَبِيًّا لِّتُنْذِرَ اُمَّ الْقُرٰى وَمَنْ حَوْلَهَا وَتُنْذِرَ يَوْمَ الْجَمْعِ لَا رَيْبَ فِيْهِ ۗفَرِيْقٌ فِى الْجَنَّةِ وَفَرِيْقٌ فِى السَّعِيْرِ   ( الشورى: ٧ )

wakadhālika
وَكَذَٰلِكَ
അപ്രകാരം
awḥaynā ilayka
أَوْحَيْنَآ إِلَيْكَ
നിനക്കു നാം വഹ്‌യുതന്നു
qur'ānan ʿarabiyyan
قُرْءَانًا عَرَبِيًّا
അറബിയിലുള്ള ഒരു ഖുർആൻ
litundhira
لِّتُنذِرَ
നീ താക്കീതു (മുന്നറിയിപ്പു) ചെയ്‌വാന്‍വേണ്ടി
umma l-qurā
أُمَّ ٱلْقُرَىٰ
രാജ്യങ്ങളുടെ മാതാവിനെ (കേന്ദ്രത്തെ)
waman ḥawlahā
وَمَنْ حَوْلَهَا
അതിന്റെ ചുറ്റുവശമുള്ളവരെയും
watundhira
وَتُنذِرَ
നീ താക്കീതു ചെയ്‌വാനും
yawma l-jamʿi
يَوْمَ ٱلْجَمْعِ
ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ
lā rayba fīhi
لَا رَيْبَ فِيهِۚ
അതിൽ സന്ദേഹമേ ഇല്ല
farīqun
فَرِيقٌ
ഒരു കക്ഷി, സംഘം, വിഭാഗം
fī l-janati
فِى ٱلْجَنَّةِ
സ്വർഗ്ഗത്തിലായിരിക്കും
wafarīqun
وَفَرِيقٌ
ഒരു കക്ഷി
fī l-saʿīri
فِى ٱلسَّعِيرِ
ജ്വലിക്കുന്ന നരകത്തിലുമായിരിക്കും

ഇവ്വിധം നിനക്കു നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. നീ മാതൃനഗരത്തിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും മുന്നറിയിപ്പു നല്‍കാനാണിത്. സംഭവിക്കുമെന്ന കാര്യത്തില്‍ സംശയസാധ്യതപോലുമില്ലാത്ത ആ മഹാസംഗമത്തെ സംബന്ധിച്ച് മുന്നറിയിപ്പു നല്‍കാനും. അന്നൊരു സംഘം സ്വര്‍ഗത്തിലായിരിക്കും; മറ്റൊരു സംഘം കത്തിക്കാളുന്ന നരകത്തീയിലും.

തഫ്സീര്‍

وَلَوْ شَاۤءَ اللّٰهُ لَجَعَلَهُمْ اُمَّةً وَّاحِدَةً وَّلٰكِنْ يُّدْخِلُ مَنْ يَّشَاۤءُ فِيْ رَحْمَتِهٖۗ وَالظّٰلِمُوْنَ مَا لَهُمْ مِّنْ وَّلِيٍّ وَّلَا نَصِيْرٍ   ( الشورى: ٨ )

walaw shāa l-lahu
وَلَوْ شَآءَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ
lajaʿalahum
لَجَعَلَهُمْ
അവരെ അവൻ ആക്കുമായിരുന്നു
ummatan wāḥidatan
أُمَّةً وَٰحِدَةً
ഒരേ സമുദായം
walākin
وَلَٰكِن
പക്ഷേ, എങ്കിലും
yud'khilu
يُدْخِلُ
അവൻ പ്രവേശിപ്പിക്കുന്നു
man yashāu
مَن يَشَآءُ
അവൻ ഉദ്ദേശിക്കുന്നവരെ
fī raḥmatihi
فِى رَحْمَتِهِۦۚ
തന്റെ കാരുണ്യത്തിൽ
wal-ẓālimūna
وَٱلظَّٰلِمُونَ
അക്രമികൾ
mā lahum
مَا لَهُم
അവർക്കില്ല
min waliyyin
مِّن وَلِىٍّ
ഒരു രക്ഷകർത്താവും
walā naṣīrin
وَلَا نَصِيرٍ
ഒരു സഹായകനും ഇല്ല

അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ മുഴുവന്‍ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവനിച്ഛിക്കുന്നവരെ അവന്‍ തന്റെ അനുഗ്രഹത്തിന് അവകാശിയാക്കുന്നു. അക്രമികള്‍ക്ക് രക്ഷകനോ സഹായിയോ ഇല്ല.

തഫ്സീര്‍

اَمِ اتَّخَذُوْا مِنْ دُوْنِهٖٓ اَوْلِيَاۤءَۚ فَاللّٰهُ هُوَ الْوَلِيُّ وَهُوَ يُحْيِ الْمَوْتٰى ۖوَهُوَ عَلٰى كُلِّ شَيْءٍ قَدِيْرٌ ࣖ   ( الشورى: ٩ )

ami ittakhadhū
أَمِ ٱتَّخَذُوا۟
അതല്ല (അഥവാ) അവർ ഉണ്ടക്കിയോ, (സ്വീകരിച്ചിരിക്കുന്നുവോ)
min dūnihi
مِن دُونِهِۦٓ
അവനു പുറമെ, അവനെ കൂടാതെ
awliyāa
أَوْلِيَآءَۖ
കാര്യകർത്താക്കളെ, രക്ഷാധികാരികളെ
fal-lahu huwa
فَٱللَّهُ هُوَ
എന്നാൽ അല്ലാഹുതന്നെയാണ്
l-waliyu
ٱلْوَلِىُّ
രക്ഷാധികാരി, കാര്യകർത്താവു
wahuwa
وَهُوَ
അവൻതന്നെ
yuḥ'yī l-mawtā
يُحْىِ ٱلْمَوْتَىٰ
മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യുന്നു
wahuwa
وَهُوَ
അവൻ
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാണ്

ഇക്കൂട്ടര്‍ അവനെക്കൂടാതെ മറ്റു രക്ഷകരെ സ്വീകരിച്ചിരിക്കയാണോ? എന്നാല്‍ അറിയുക; യഥാര്‍ഥ രക്ഷകന്‍ അല്ലാഹുവാണ്. അവന്‍ മരിച്ചവരെ ജീവിപ്പിക്കുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.

തഫ്സീര്‍

وَمَا اخْتَلَفْتُمْ فِيْهِ مِنْ شَيْءٍ فَحُكْمُهٗٓ اِلَى اللّٰهِ ۗذٰلِكُمُ اللّٰهُ رَبِّيْ عَلَيْهِ تَوَكَّلْتُۖ وَاِلَيْهِ اُنِيْبُ   ( الشورى: ١٠ )

wamā
وَمَا
ഏതൊന്നും
ikh'talaftum fīhi
ٱخْتَلَفْتُمْ فِيهِ
അതിൽ നിങ്ങള്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി)
min shayin
مِن شَىْءٍ
ഏതൊരു കാര്യവും
faḥuk'muhu
فَحُكْمُهُۥٓ
എന്നാലതിന്റെ വിധി, നിയമം
ilā l-lahi
إِلَى ٱللَّهِۚ
അല്ലാഹുവിങ്കലേക്കാണ്
dhālikumu l-lahu
ذَٰلِكُمُ ٱللَّهُ
അത (അവന)ത്രെ അല്ലാഹു
rabbī
رَبِّى
എന്റെ റബ്ബായ
ʿalayhi
عَلَيْهِ
അവന്റെമേൽ
tawakkaltu
تَوَكَّلْتُ
ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു
wa-ilayhi
وَإِلَيْهِ
അവനിലേക്കുതന്നെ
unību
أُنِيبُ
ഞാൻ (മനസ്സു) മടങ്ങുകയും ചെയ്യുന്നു

നിങ്ങള്‍ക്കിടയില്‍ ഭിന്നതയുള്ളത് ഏതു കാര്യത്തിലായാലും അതില്‍ വിധിത്തീര്‍പ്പുണ്ടാക്കേണ്ടത് അല്ലാഹുവാണ്. അവന്‍ മാത്രമാണ് എന്റെ നാഥനായ അല്ലാഹു. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞാന്‍ ഖേദിച്ചു മടങ്ങുന്നതും അവങ്കലേക്കുതന്നെ.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അശ്ശൂറാ
القرآن الكريم:الشورى
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Asy-Syura
സൂറത്തുല്‍:42
ആയത്ത് എണ്ണം:53
ആകെ വാക്കുകൾ:860
ആകെ പ്രതീകങ്ങൾ:3588
Number of Rukūʿs:5
Revelation Location:മക്കാൻ
Revelation Order:62
ആരംഭിക്കുന്നത്:4272