Skip to main content
bismillah

سَبَّحَ لِلّٰهِ مَا فِى السَّمٰوٰتِ وَالْاَرْضِۚ وَهُوَ الْعَزِيْزُ الْحَكِيْمُ   ( الحديد: ١ )

sabbaḥa
سَبَّحَ
തസ്ബീഹ് (സ്തോത്രകീര്‍ത്തനം) ചെയ്യുന്നു, ചെയ്തിരിക്കുന്നു
lillahi
لِلَّهِ
അല്ലാഹുവിനു
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളതു
wal-arḍi
وَٱلْأَرْضِۖ
ഭൂമിയിലും
wahuwa
وَهُوَ
അവന്‍, അവനത്രെ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞനായ, യുക്തിമാന്‍

ആകാശ ഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിജ്ഞനുമാണ്.

തഫ്സീര്‍

لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِۚ يُحْيٖ وَيُمِيْتُۚ وَهُوَ عَلٰى كُلِّ شَيْءٍ قَدِيْرٌ   ( الحديد: ٢ )

lahu
لَهُۥ
അവന്നാണ്‌, അവന്റെതാണ്
mul'ku l-samāwāti
مُلْكُ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ രാജത്വം (ആധിപത്യം)
wal-arḍi
وَٱلْأَرْضِۖ
ഭൂമിയുടെയും
yuḥ'yī
يُحْىِۦ
അവന്‍ ജീവിപ്പിക്കുന്നു
wayumītu
وَيُمِيتُۖ
മരിപ്പിക്കുകയും ചെയ്യുന്നു
wahuwa
وَهُوَ
അവന്‍ (ആകുന്നുതാനും)
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും, വസ്തുവിനും
qadīrun
قَدِيرٌ
കഴിവുള്ളവൻ

ആകാശ ഭൂമികളുടെ ആധിപത്യം അവന്നാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍.

തഫ്സീര്‍

هُوَ الْاَوَّلُ وَالْاٰخِرُ وَالظَّاهِرُ وَالْبَاطِنُۚ وَهُوَ بِكُلِّ شَيْءٍ عَلِيْمٌ   ( الحديد: ٣ )

huwa
هُوَ
അവന്‍, അവനത്രെ
l-awalu
ٱلْأَوَّلُ
ആദ്യനാകുന്നു, ഒന്നാമത്തെവാന്‍
wal-ākhiru
وَٱلْءَاخِرُ
അന്ത്യനും
wal-ẓāhiru
وَٱلظَّٰهِرُ
പ്രത്യക്ഷനും, സ്പഷ്ടമായവനും, വെളിപ്പെട്ടവനും
wal-bāṭinu
وَٱلْبَاطِنُۖ
പരോക്ഷമായവനും, മറഞ്ഞവനും, ആന്തരത്തിലുള്ളവനും
wahuwa
وَهُوَ
അവന്‍
bikulli shayin
بِكُلِّ شَىْءٍ
എല്ലാ കാര്യത്തെ (വസ്തുവെ)ക്കുറിച്ചും
ʿalīmun
عَلِيمٌ
അറിവുള്ളവനാകുന്നു

ആദ്യനും അന്ത്യനും പുറവും അകവും അവന്‍ തന്നെ. അവന്‍ സകല സംഗതികളും അറിയുന്നവന്‍.

തഫ്സീര്‍

هُوَ الَّذِيْ خَلَقَ السَّمٰوٰتِ وَالْاَرْضَ فِيْ سِتَّةِ اَيَّامٍ ثُمَّ اسْتَوٰى عَلَى الْعَرْشِۚ يَعْلَمُ مَا يَلِجُ فِى الْاَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنْزِلُ مِنَ السَّمَاۤءِ وَمَا يَعْرُجُ فِيْهَاۗ وَهُوَ مَعَكُمْ اَيْنَ مَا كُنْتُمْۗ وَاللّٰهُ بِمَا تَعْمَلُوْنَ بَصِيْرٌۗ  ( الحديد: ٤ )

huwa alladhī
هُوَ ٱلَّذِى
അവനത്രെ യാതൊരുവന്‍
khalaqa l-samāwāti
خَلَقَ ٱلسَّمَٰوَٰتِ
ആകാശങ്ങളെ സൃഷ്‌ടിച്ച
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
fī sittati ayyāmin
فِى سِتَّةِ أَيَّامٍ
ആറു ദിവസങ്ങളില്‍
thumma is'tawā
ثُمَّ ٱسْتَوَىٰ
പിന്നെ അവന്‍ ശരിപ്പെട്ടു, ആരോഹണം ചെയ്തു
ʿalā l-ʿarshi
عَلَى ٱلْعَرْشِۚ
അര്‍ശിന്‍മേല്‍
yaʿlamu
يَعْلَمُ
അവന്‍ അറിയും, അറിയുന്നു
mā yaliju
مَا يَلِجُ
കടക്കുന്ന (പ്രവേശിക്കുന്ന)ത്
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
wamā yakhruju
وَمَا يَخْرُجُ
പുറപ്പെടുന്നതും
min'hā
مِنْهَا
അതില്‍നിന്ന്
wamā yanzilu
وَمَا يَنزِلُ
ഇറങ്ങുന്നതും
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്ന്
wamā yaʿruju fīhā
وَمَا يَعْرُجُ فِيهَاۖ
അതില്‍ കയറുന്നതും
wahuwa
وَهُوَ
അവന്‍
maʿakum
مَعَكُمْ
നിങ്ങളുടെ കൂടെ (ഒപ്പം) ഉണ്ട്
ayna mā kuntum
أَيْنَ مَا كُنتُمْۚ
നിങ്ങള്‍ എവിടെ ആയിരുന്നാലും
wal-lahu
وَٱللَّهُ
അല്ലാഹു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
baṣīrun
بَصِيرٌ
കണ്ടറിയുന്നവനാണ്

ആറു നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. ഭൂമിയില്‍ വരുന്നതും അവിടെ നിന്ന് പോകുന്നതും ആകാശത്തുനിന്നിറങ്ങുന്നതും അതിലേക്ക് കയറിപ്പോകുന്നതും അവനറിയുന്നു. നിങ്ങളെവിടെയായാലും അവന്‍ നിങ്ങളോടൊപ്പമുണ്ട്. അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ കണ്ടറിയുന്നവനാണ്.

തഫ്സീര്‍

لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِۗ وَاِلَى اللّٰهِ تُرْجَعُ الْاُمُوْرُ   ( الحديد: ٥ )

lahu
لَّهُۥ
അവന്നാകുന്നു
mul'ku l-samāwāti
مُلْكُ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ രാജത്വം, ആധിപത്യം
wal-arḍi
وَٱلْأَرْضِۚ
ഭൂമിയുടെയും
wa-ilā l-lahi
وَإِلَى ٱللَّهِ
അല്ലാഹുവിങ്കലേക്ക്‌ തന്നെ
tur'jaʿu
تُرْجَعُ
മടക്കപ്പെടും, മടക്കപ്പെടുന്നു
l-umūru
ٱلْأُمُورُ
കാര്യങ്ങള്‍

ആകാശ ഭൂമികളുടെ ആധിപത്യം അവന്നാണ്. കാര്യങ്ങളൊക്കെയും മടക്കപ്പെടുന്നതും അവങ്കലേക്കാണ്.

തഫ്സീര്‍

يُوْلِجُ الَّيْلَ فِى النَّهَارِ وَيُوْلِجُ النَّهَارَ فِى الَّيْلِۗ وَهُوَ عَلِيْمٌ ۢبِذَاتِ الصُّدُوْرِ   ( الحديد: ٦ )

yūliju
يُولِجُ
അവന്‍ കടത്തുന്നു, പ്രവേശിപ്പിക്കുന്നു
al-layla
ٱلَّيْلَ
രാത്രിയെ
fī l-nahāri
فِى ٱلنَّهَارِ
പകലില്‍
wayūliju l-nahāra
وَيُولِجُ ٱلنَّهَارَ
പകലിനെയും പ്രവേശിപ്പിക്കുന്നു
fī al-layli
فِى ٱلَّيْلِۚ
രാത്രിയില്‍
wahuwa
وَهُوَ
അവന്‍
ʿalīmun
عَلِيمٌۢ
അറിയുന്നവനാണ്
bidhāti l-ṣudūri
بِذَاتِ ٱلصُّدُورِ
നെഞ്ഞു (ഹൃദയം) കളിലുമുള്ളതിനെ

അവന്‍ രാവിനെ പകലിലും പകലിനെ രാവിലും ചേര്‍ക്കുന്നു. അവന്‍ ഹൃദയ രഹസ്യങ്ങളെല്ലാം അറിയുന്നവനാണ്.

തഫ്സീര്‍

اٰمِنُوْا بِاللّٰهِ وَرَسُوْلِهٖ وَاَنْفِقُوْا مِمَّا جَعَلَكُمْ مُّسْتَخْلَفِيْنَ فِيْهِۗ فَالَّذِيْنَ اٰمَنُوْا مِنْكُمْ وَاَنْفَقُوْا لَهُمْ اَجْرٌ كَبِيْرٌ  ( الحديد: ٧ )

āminū bil-lahi
ءَامِنُوا۟ بِٱللَّهِ
നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍
warasūlihi
وَرَسُولِهِۦ
അവന്റെ റസൂലിലും
wa-anfiqū
وَأَنفِقُوا۟
നിങ്ങള്‍ ചിലവഴിക്കയും ചെയ്യുക
mimmā jaʿalakum
مِمَّا جَعَلَكُم
നിങ്ങളെ അവന്‍ ആക്കിയതില്‍നിന്ന്
mus'takhlafīna
مُّسْتَخْلَفِينَ
പ്രാതിനിധ്യം നല്‍കപ്പെട്ടവര്‍ (പ്രതിനിധികള്‍)
fīhi
فِيهِۖ
അതില്‍
fa-alladhīna āmanū
فَٱلَّذِينَ ءَامَنُوا۟
എന്നാല്‍ (കാരണം) വിശ്വസിച്ചവര്‍
minkum
مِنكُمْ
നിങ്ങളില്‍നിന്നു
wa-anfaqū
وَأَنفَقُوا۟
ചിലവഴിക്കുകയും ചെയ്ത
lahum
لَهُمْ
അവര്‍ക്കുണ്ട്
ajrun kabīrun
أَجْرٌ كَبِيرٌ
വലിയ പ്രതിഫലം

നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയ സമ്പത്തില്‍നിന്ന് ചെലവഴിക്കുകയും ചെയ്യുക. നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സമ്പത്ത് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കു മഹത്തായ പ്രതിഫലമുണ്ട്.

തഫ്സീര്‍

وَمَا لَكُمْ لَا تُؤْمِنُوْنَ بِاللّٰهِ ۚوَالرَّسُوْلُ يَدْعُوْكُمْ لِتُؤْمِنُوْا بِرَبِّكُمْ وَقَدْ اَخَذَ مِيْثَاقَكُمْ اِنْ كُنْتُمْ مُّؤْمِنِيْنَ   ( الحديد: ٨ )

wamā lakum
وَمَا لَكُمْ
നിങ്ങള്‍ക്ക് എന്താണ് (എന്തുപറ്റി)
lā tu'minūna
لَا تُؤْمِنُونَ
നിങ്ങള്‍ വിശ്വസിക്കുന്നില്ല
bil-lahi
بِٱللَّهِۙ
അല്ലാഹുവില്‍
wal-rasūlu
وَٱلرَّسُولُ
റസൂലാകട്ടെ
yadʿūkum
يَدْعُوكُمْ
നിങ്ങളെ ക്ഷണി(വിളി)ക്കുന്നു
litu'minū
لِتُؤْمِنُوا۟
നിങ്ങള്‍ വിശ്വസിക്കുവാന്‍
birabbikum
بِرَبِّكُمْ
നിങ്ങളുടെ റബ്ബില്‍
waqad akhadha
وَقَدْ أَخَذَ
അവന്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്
mīthāqakum
مِيثَٰقَكُمْ
നിങ്ങളുടെ ഉറപ്പ് (കരാര്‍, ഉടമ്പടി)
in kuntum
إِن كُنتُم
നിങ്ങളാണെങ്കില്‍
mu'minīna
مُّؤْمِنِينَ
വിശ്വസിക്കുന്നവര്‍.

നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങളെന്തുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല? നിങ്ങളുടെ നാഥനില്‍ വിശ്വസിക്കാന്‍ ദൈവദൂതന്‍ നിങ്ങളെ നിരന്തരം ക്ഷണിച്ചുകൊണ്ടിരുന്നിട്ടും. അല്ലാഹു, നിങ്ങളില്‍നിന്ന് ഉറപ്പുവാങ്ങിയിട്ടുമുണ്ടല്ലോ. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍.

തഫ്സീര്‍

هُوَ الَّذِيْ يُنَزِّلُ عَلٰى عَبْدِهٖٓ اٰيٰتٍۢ بَيِّنٰتٍ لِّيُخْرِجَكُمْ مِّنَ الظُّلُمٰتِ اِلَى النُّوْرِۗ وَاِنَّ اللّٰهَ بِكُمْ لَرَءُوْفٌ رَّحِيْمٌ   ( الحديد: ٩ )

huwa alladhī
هُوَ ٱلَّذِى
അവനത്രെ
yunazzilu
يُنَزِّلُ
അവതരിപ്പിക്കുന്നവന്‍
ʿalā ʿabdihi
عَلَىٰ عَبْدِهِۦٓ
തന്റെ അടിയാന്റെ മേല്‍
āyātin
ءَايَٰتٍۭ
പല ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ
bayyinātin
بَيِّنَٰتٍ
വ്യക്തങ്ങളായ
liyukh'rijakum
لِّيُخْرِجَكُم
അദ്ദേഹം നിങ്ങളെ വെളിക്കു (പുറത്തു) കൊണ്ടുവരുവാന്‍
mina l-ẓulumāti
مِّنَ ٱلظُّلُمَٰتِ
അന്ധകാരങ്ങളില്‍ (ഇരുട്ടില്‍) നിന്നു
ilā l-nūri
إِلَى ٱلنُّورِۚ
പ്രകാശത്തിലേക്കു
wa-inna l-laha
وَإِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
bikum
بِكُمْ
നിങ്ങളില്‍
laraūfun
لَرَءُوفٌ
വളരെ കൃപ (കനിവ്) ഉള്ളവന്‍തന്നെ
raḥīmun
رَّحِيمٌ
കരുണയുള്ളവനും, കരുണാനിധിയുമായവനും.

തന്റെ ദാസന് സുവ്യക്തമായ സൂക്തങ്ങള്‍ അവതരിപ്പിച്ചുകൊടുക്കുന്നത് അവനാണ്. നിങ്ങളെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനാണത്. അല്ലാഹു നിങ്ങളോട് ഏറെ ദയാലുവും കരുണയുള്ളവനുമാണ്.

തഫ്സീര്‍

وَمَا لَكُمْ اَلَّا تُنْفِقُوْا فِيْ سَبِيْلِ اللّٰهِ وَلِلّٰهِ مِيْرَاثُ السَّمٰوٰتِ وَالْاَرْضِۗ لَا يَسْتَوِيْ مِنْكُمْ مَّنْ اَنْفَقَ مِنْ قَبْلِ الْفَتْحِ وَقَاتَلَۗ اُولٰۤىِٕكَ اَعْظَمُ دَرَجَةً مِّنَ الَّذِيْنَ اَنْفَقُوْا مِنْۢ بَعْدُ وَقَاتَلُوْاۗ وَكُلًّا وَّعَدَ اللّٰهُ الْحُسْنٰىۗ وَاللّٰهُ بِمَا تَعْمَلُوْنَ خَبِيْرٌ ࣖ   ( الحديد: ١٠ )

wamā lakum
وَمَا لَكُمْ
നിങ്ങള്‍ക്കെന്താണ്
allā tunfiqū
أَلَّا تُنفِقُوا۟
നിങ്ങള്‍ ചിലവഴിക്കാതിരിക്കുവാന്‍
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
walillahi
وَلِلَّهِ
അല്ലാഹുവിനാണ്
mīrāthu
مِيرَٰثُ
അനന്തരാവകാശം
l-samāwāti wal-arḍi
ٱلسَّمَٰوَٰتِ وَٱلْأَرْضِۚ
ആകാശങ്ങളുടെയും ഭൂമിയുടെയും
lā yastawī
لَا يَسْتَوِى
സമമാകുകയില്ല
minkum
مِنكُم
നിങ്ങളില്‍നിന്നു
man anfaqa
مَّنْ أَنفَقَ
ചിലവഴിച്ചവര്‍
min qabli l-fatḥi
مِن قَبْلِ ٱلْفَتْحِ
വിജയത്തിനുമുമ്പ്
waqātala
وَقَٰتَلَۚ
യുദ്ധം ചെയ്കയും ചെയ്ത
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aʿẓamu darajatan
أَعْظَمُ دَرَجَةً
ഏറ്റവും വമ്പിച്ച പദവിയുള്ളവരാണ്
mina alladhīna
مِّنَ ٱلَّذِينَ
യതൊരുവരെക്കള്‍
anfaqū
أَنفَقُوا۟
ചിലവഴിച്ച
min baʿdu
مِنۢ بَعْدُ
പിന്നീട്, ശേഷം
waqātalū
وَقَٰتَلُوا۟ۚ
യുദ്ധം ചെയ്ത
wakullan
وَكُلًّا
എല്ലാവരോടും (തന്നെ)
waʿada l-lahu
وَعَدَ ٱللَّهُ
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
l-ḥus'nā
ٱلْحُسْنَىٰۚ
ഏറ്റം നല്ലതിനെ
wal-lahu
وَٱللَّهُ
അല്ലാഹു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
khabīrun
خَبِيرٌ
സൂക്ഷ്മമായറിയുന്നവനാണ്

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്തുണ്ട് ന്യായം? - ആകാശ ഭൂമികളുടെ സമസ്താവകാശവും അവനു മാത്രമായിരുന്നിട്ടും. നിങ്ങളില്‍ മക്കാ വിജയത്തിനു മുമ്പെ ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരാരോ, അവര്‍ക്ക് അതിനു ശേഷം ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരെക്കാളേറെ മഹത്തായ പദവിയുണ്ട്. എല്ലാവര്‍ക്കും ഏറ്റവും ഉത്തമമായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ഹദീദ്
القرآن الكريم:الحديد
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Hadid
സൂറത്തുല്‍:57
ആയത്ത് എണ്ണം:29
ആകെ വാക്കുകൾ:544
ആകെ പ്രതീകങ്ങൾ:2476
Number of Rukūʿs:4
Revelation Location:സിവിൽ
Revelation Order:94
ആരംഭിക്കുന്നത്:5075