هَمَّازٍ مَّشَّاۤءٍۢ بِنَمِيْمٍۙ ( القلم: ١١ )
അവനോ ദൂഷണം പറയുന്നവന്‍, ഏഷണിയുമായി ചുറ്റിക്കറങ്ങുന്നവന്‍.
مَّنَّاعٍ لِّلْخَيْرِ مُعْتَدٍ اَثِيْمٍۙ ( القلم: ١٢ )
നന്മയെ തടയുന്നവന്‍, അതിക്രമി, മഹാപാപി.
عُتُلٍّۢ بَعْدَ ذٰلِكَ زَنِيْمٍۙ ( القلم: ١٣ )
ക്രൂരന്‍, പിന്നെ, പിഴച്ചു പെറ്റവനും.
اَنْ كَانَ ذَا مَالٍ وَّبَنِيْنَۗ ( القلم: ١٤ )
അതിനു കാരണമോ സമൃദ്ധമായ സമ്പത്തും സന്താനങ്ങളുമുണ്ടെന്നതും.
اِذَا تُتْلٰى عَلَيْهِ اٰيٰتُنَا قَالَ اَسَاطِيْرُ الْاَوَّلِيْنَۗ ( القلم: ١٥ )
നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അവന്‍ പറയും: ''ഇത് പൂര്‍വികരുടെ പുരാണ കഥകളാണ്.''
سَنَسِمُهٗ عَلَى الْخُرْطُوْمِ ( القلم: ١٦ )
അടുത്തുതന്നെ അവന്റെ തുമ്പിക്കൈക്ക് നാം അടയാളമിടും.
اِنَّا بَلَوْنٰهُمْ كَمَا بَلَوْنَآ اَصْحٰبَ الْجَنَّةِۚ اِذْ اَقْسَمُوْا لَيَصْرِمُنَّهَا مُصْبِحِيْنَۙ ( القلم: ١٧ )
ഇവരെ നാം പരീക്ഷണ വിധേയരാക്കിയിരിക്കുന്നു. തോട്ടക്കാരെ പരീക്ഷിച്ചപോലെ. തോട്ടത്തിലെ പഴങ്ങള്‍ പ്രഭാതത്തില്‍ തന്നെ പറിച്ചെടുക്കുമെന്ന് അവര്‍ ശപഥം ചെയ്ത സന്ദര്‍ഭം!
وَلَا يَسْتَثْنُوْنَ ( القلم: ١٨ )
അവര്‍ ഒന്നും ഒഴിവാക്കിപ്പറഞ്ഞില്ല.
فَطَافَ عَلَيْهَا طَاۤىِٕفٌ مِّنْ رَّبِّكَ وَهُمْ نَاۤىِٕمُوْنَ ( القلم: ١٩ )
അങ്ങനെ അവര്‍ ഉറങ്ങവെ നിന്റെ നാഥനില്‍നിന്നുള്ള വിപത്ത് ആ തോട്ടത്തെ ബാധിച്ചു.
فَاَصْبَحَتْ كَالصَّرِيْمِۙ ( القلم: ٢٠ )
അത് വിളവെടുപ്പ് കഴിഞ്ഞ വയല്‍പോലെയായി.