Skip to main content

كِرَامًا كَاتِبِيْنَۙ  ( الإنفطار: ١١ )

kirāman
كِرَامًا
അതായതു ചില മാന്യന്മാര്‍
kātibīna
كَٰتِبِينَ
എഴുതുന്നവരായ, എഴുത്തുകാരായ

സമാദരണീയരായ ചില എഴുത്തുകാര്‍.

തഫ്സീര്‍

يَعْلَمُوْنَ مَا تَفْعَلُوْنَ  ( الإنفطار: ١٢ )

yaʿlamūna
يَعْلَمُونَ
അവര്‍ അറിയുന്നു
mā tafʿalūna
مَا تَفْعَلُونَ
നിങ്ങള്‍ ചെയ്യുന്നതു

നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവരറിയുന്നു.

തഫ്സീര്‍

اِنَّ الْاَبْرَارَ لَفِيْ نَعِيْمٍۙ  ( الإنفطار: ١٣ )

inna l-abrāra
إِنَّ ٱلْأَبْرَارَ
നിശ്ചയമായും പുണ്യവാന്മാര്‍, സജ്ജനങ്ങള്‍
lafī naʿīmin
لَفِى نَعِيمٍ
സുഖാനുഗ്രഹത്തില്‍ തന്നെയായിരിക്കും

സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും; തീര്‍ച്ച.

തഫ്സീര്‍

وَّاِنَّ الْفُجَّارَ لَفِيْ جَحِيْمٍ  ( الإنفطار: ١٤ )

wa-inna l-fujāra
وَإِنَّ ٱلْفُجَّارَ
തോന്നിയവാസികളാകട്ടെ, ദുര്‍ജനങ്ങള്‍
lafī jaḥīmin
لَفِى جَحِيمٍ
ജ്വലിക്കുന്ന അഗ്നിയിലുമായിരിക്കും

കുറ്റവാളികള്‍ ആളിക്കത്തുന്ന നരകത്തീയിലും.

തഫ്സീര്‍

يَصْلَوْنَهَا يَوْمَ الدِّيْنِ  ( الإنفطار: ١٥ )

yaṣlawnahā
يَصْلَوْنَهَا
അവരതില്‍ കടക്കും, കരിയും, ചൂടേല്‍ക്കും
yawma l-dīni
يَوْمَ ٱلدِّينِ
പ്രതിഫല നടപടിയുടെ ദിവസം

വിധിദിനത്തില്‍ അവരതിലെത്തിച്ചേരും.

തഫ്സീര്‍

وَمَا هُمْ عَنْهَا بِغَاۤىِٕبِيْنَۗ  ( الإنفطار: ١٦ )

wamā hum
وَمَا هُمْ
അവരല്ലതാനും
ʿanhā
عَنْهَا
അതുവിട്ടു, അതില്‍നിന്ന്
bighāibīna
بِغَآئِبِينَ
മറഞ്ഞു (ഒഴിഞ്ഞു) പോകുന്നവര്‍

അവര്‍ക്ക് അതില്‍നിന്ന് മാറി നില്‍ക്കാനാവില്ല.

തഫ്സീര്‍

وَمَآ اَدْرٰىكَ مَا يَوْمُ الدِّيْنِۙ  ( الإنفطار: ١٧ )

wamā adrāka
وَمَآ أَدْرَىٰكَ
നിനക്കു അറിവു തന്നതെന്തു (എന്തറിയാം)
mā yawmu l-dīni
مَا يَوْمُ ٱلدِّينِ
പ്രതിഫല നടപടിയുടെ ദിവസമെന്താണെന്ന്

വിധിദിനം എന്തെന്ന് നിനക്കെന്തറിയാം?

തഫ്സീര്‍

ثُمَّ مَآ اَدْرٰىكَ مَا يَوْمُ الدِّيْنِۗ  ( الإنفطار: ١٨ )

thumma
ثُمَّ
പിന്നെയും (വീണ്ടും)
mā adrāka
مَآ أَدْرَىٰكَ
നിനക്ക് അറിവുതന്നതെന്തു
mā yawmu l-dīni
مَا يَوْمُ ٱلدِّينِ
പ്രതിഫല നടപടിയുടെ ദിനം എന്നാലെന്തെന്നു

വീണ്ടും ചോദിക്കട്ടെ: വിധിദിനമെന്തെന്ന് നിനെക്കന്തറിയാം?

തഫ്സീര്‍

يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا ۗوَالْاَمْرُ يَوْمَىِٕذٍ لِّلّٰهِ ࣖ  ( الإنفطار: ١٩ )

yawma lā tamliku
يَوْمَ لَا تَمْلِكُ
അധീനമാക്കാത്ത (ഉടമയാക്കാത്ത - സാധ്യമാകാത്ത) ദിവസം
nafsun
نَفْسٌ
ഒരാളും (ആത്മാവും - ദേഹവും)
linafsin
لِّنَفْسٍ
ഒരാള്‍ക്കും
shayan
شَيْـًٔاۖ
യാതൊന്നും, ഒരു കാര്യത്തിനും
wal-amru
وَٱلْأَمْرُ
കാര്യം, കല്‍പന, അധികാരം
yawma-idhin
يَوْمَئِذٍ
ആ ദിവസം
lillahi
لِّلَّهِ
അല്ലാഹുവിന്നായിരിക്കും

ആര്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത ദിനമാണത്. അന്ന് തീരുമാനാധികാരമൊക്കെ അല്ലാഹുവിന് മാത്രമായിരിക്കും.

തഫ്സീര്‍