اِذَا السَّمَاۤءُ انْفَطَرَتْۙ ( الإنفطار: ١ )
ആകാശം പൊട്ടിപ്പിളരുമ്പോള്‍,
وَاِذَا الْكَوَاكِبُ انْتَثَرَتْۙ ( الإنفطار: ٢ )
നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീണുചിതറുമ്പോള്‍,
وَاِذَا الْبِحَارُ فُجِّرَتْۙ ( الإنفطار: ٣ )
കടലുകള്‍ കര തകര്‍ത്തൊഴുകുമ്പോള്‍,
وَاِذَا الْقُبُوْرُ بُعْثِرَتْۙ ( الإنفطار: ٤ )
കുഴിമാടങ്ങള്‍ കീഴ്‌മേല്‍ മറിയുമ്പോള്‍,
عَلِمَتْ نَفْسٌ مَّا قَدَّمَتْ وَاَخَّرَتْۗ ( الإنفطار: ٥ )
ഓരോ ആത്മാവും താന്‍ നേരത്തെ പ്രവര്‍ത്തിച്ചതും പിന്നേക്ക് മാറ്റിവെച്ചതും എന്തെന്നറിയും.
يٰٓاَيُّهَا الْاِنْسَانُ مَا غَرَّكَ بِرَبِّكَ الْكَرِيْمِۙ ( الإنفطار: ٦ )
അല്ലയോ മനുഷ്യാ, അത്യുദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ ചതിയില്‍ പെടുത്തിയതെന്താണ്?
الَّذِيْ خَلَقَكَ فَسَوّٰىكَ فَعَدَلَكَۙ ( الإنفطار: ٧ )
അവനോ, നിന്നെ സൃഷ്ടിക്കുകയും ശ്രദ്ധയോടെ ചിട്ടപ്പെടുത്തുകയും, എല്ലാം സന്തുലിതമാക്കുകയും ചെയ്തവന്‍.
فِيْٓ اَيِّ صُوْرَةٍ مَّا شَاۤءَ رَكَّبَكَۗ ( الإنفطار: ٨ )
താനുദ്ദേശിച്ച വിധം നിന്നെ രൂപപ്പെടുത്തിയവന്‍.
كَلَّا بَلْ تُكَذِّبُوْنَ بِالدِّيْنِۙ ( الإنفطار: ٩ )
അല്ല; എന്നിട്ടും നിങ്ങള്‍ രക്ഷാശിക്ഷാ നടപടികളെ തള്ളിപ്പറയുന്നു.
وَاِنَّ عَلَيْكُمْ لَحٰفِظِيْنَۙ ( الإنفطار: ١٠ )
സംശയമില്ല; നിങ്ങളെ നിരീക്ഷിക്കുന്ന ചില മേല്‍നോട്ടക്കാരുണ്ട്
القرآن الكريم: | الإنفطار |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Infitar |
സൂറത്തുല്‍: | 82 |
ആയത്ത് എണ്ണം: | 19 |
ആകെ വാക്കുകൾ: | 80 |
ആകെ പ്രതീകങ്ങൾ: | 327 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 82 |
ആരംഭിക്കുന്നത്: | 5829 |