Skip to main content

يَّشْهَدُهُ الْمُقَرَّبُوْنَۗ  ( المطففين: ٢١ )

yashhaduhu
يَشْهَدُهُ
അതിങ്കല്‍ സന്നിഹിതരാകും, ഹാജരാകുന്നു, അതിനെ കാണുന്നു
l-muqarabūna
ٱلْمُقَرَّبُونَ
സാമീപ്യം നല്‍കപ്പെട്ട

ദൈവസാമീപ്യം സിദ്ധിച്ചവര്‍ അതിനു സാക്ഷികളായിരിക്കും.

തഫ്സീര്‍

اِنَّ الْاَبْرَارَ لَفِيْ نَعِيْمٍۙ  ( المطففين: ٢٢ )

inna l-abrāra
إِنَّ ٱلْأَبْرَارَ
നിശ്ചയമായും പുണ്യവാന്മാര്‍
lafī naʿīmin
لَفِى نَعِيمٍ
സുഖാനുഗ്രഹത്തില്‍ തന്നെയായിരിക്കും

സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളിലായിരിക്കും.

തഫ്സീര്‍

عَلَى الْاَرَاۤىِٕكِ يَنْظُرُوْنَۙ  ( المطففين: ٢٣ )

ʿalā l-arāiki
عَلَى ٱلْأَرَآئِكِ
അലങ്കൃതകട്ടിലു (സോഫ) കളിലായി
yanẓurūna
يَنظُرُونَ
അവര്‍ നോക്കും

ചാരുമഞ്ചങ്ങളിലിരുന്ന് അവരെല്ലാം നോക്കിക്കാണും.

തഫ്സീര്‍

تَعْرِفُ فِيْ وُجُوْهِهِمْ نَضْرَةَ النَّعِيْمِۚ  ( المطففين: ٢٤ )

taʿrifu
تَعْرِفُ
നീ അറിയും, നിനക്കു മനസ്സിലാകും
fī wujūhihim
فِى وُجُوهِهِمْ
അവരുടെ മുഖങ്ങളില്‍
naḍrata
نَضْرَةَ
ശോഭ (പ്രസന്നത), അഴകു, ഓജസ്സു
l-naʿīmi
ٱلنَّعِيمِ
സുഖാനുഗ്രഹത്തിന്റെ

അവരുടെ മുഖങ്ങളില്‍ ദിവ്യാനുഗ്രഹങ്ങളുടെ ശോഭ നിനക്കു കണ്ടറിയാം.

തഫ്സീര്‍

يُسْقَوْنَ مِنْ رَّحِيْقٍ مَّخْتُوْمٍۙ  ( المطففين: ٢٥ )

yus'qawna
يُسْقَوْنَ
അവര്‍ക്കു കുടിപ്പിക്കപ്പെടും
min raḥīqin
مِن رَّحِيقٍ
തനി(ശുദ്ധ) പാനീയത്തില്‍ (കള്ളില്‍) നിന്നു
makhtūmin
مَّخْتُومٍ
മുദ്രവെക്കപ്പെട്ട

അടച്ചു മുദ്രവെച്ച പാത്രങ്ങളിലെ പവിത്ര മദ്യം അവര്‍ കുടിപ്പിക്കപ്പെടും.

തഫ്സീര്‍

خِتٰمُهٗ مِسْكٌ ۗوَفِيْ ذٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُوْنَۗ  ( المطففين: ٢٦ )

khitāmuhu
خِتَٰمُهُۥ
അതിന്റെ മുദ്രണം
mis'kun
مِسْكٌۚ
കസ്തൂരിയായിരിക്കും
wafī dhālika
وَفِى ذَٰلِكَ
അതില്‍
falyatanāfasi
فَلْيَتَنَافَسِ
കിടമത്സരം (അസൂയ) നടത്തിക്കൊള്ളട്ടെ
l-mutanāfisūna
ٱلْمُتَنَٰفِسُونَ
കിടമത്സരം നടത്തുന്നവര്‍

അതിന്റെ മുദ്ര കസ്തൂരികൊണ്ടായിരിക്കും. മത്സരിക്കുന്നവര്‍ അതിനായി മത്സരിക്കട്ടെ.

തഫ്സീര്‍

وَمِزَاجُهٗ مِنْ تَسْنِيْمٍۙ  ( المطففين: ٢٧ )

wamizājuhu
وَمِزَاجُهُۥ
അതിന്റെ കലര്‍പ്പ് (ചേരുവ)
min tasnīmin
مِن تَسْنِيمٍ
തസ്നീം കൊണ്ടായിരിക്കും

ആ പാനീയത്തിന്റെ ചേരുവ തസ്‌നീം ആയിരിക്കും.

തഫ്സീര്‍

عَيْنًا يَّشْرَبُ بِهَا الْمُقَرَّبُوْنَۗ  ( المطففين: ٢٨ )

ʿaynan
عَيْنًا
ഒരു ഉറവുജലം
yashrabu bihā
يَشْرَبُ بِهَا
അതു കുടിക്കും
l-muqarabūna
ٱلْمُقَرَّبُونَ
സാമീപ്യം സിദ്ധിച്ചവര്‍

അതോ, ദിവ്യസാന്നിധ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഉറവ.

തഫ്സീര്‍

اِنَّ الَّذِيْنَ اَجْرَمُوْا كَانُوْا مِنَ الَّذِيْنَ اٰمَنُوْا يَضْحَكُوْنَۖ  ( المطففين: ٢٩ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുകൂട്ടര്‍
ajramū
أَجْرَمُوا۟
കുറ്റം (തെറ്റു) ചെയ്ത
kānū
كَانُوا۟
അവരായിരുന്നു
mina alladhīna āmanū
مِنَ ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെക്കുറിച്ചു
yaḍḥakūna
يَضْحَكُونَ
ചിരിക്കും

കുറ്റവാളികള്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.

തഫ്സീര്‍

وَاِذَا مَرُّوْا بِهِمْ يَتَغَامَزُوْنَۖ  ( المطففين: ٣٠ )

wa-idhā marrū
وَإِذَا مَرُّوا۟
അവര്‍ നടന്നാല്‍
bihim
بِهِمْ
അവരില്‍കൂടി, അരികെ
yataghāmazūna
يَتَغَامَزُونَ
അവര്‍ കണ്ണിട്ടു (ആംഗ്യം - ഗോഷ്ടി) കാണിക്കും

അവരുടെ അരികിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ പരിഹാസത്തോടെ കണ്ണിറുക്കുമായിരുന്നു.

തഫ്സീര്‍