هَلْ اَتٰىكَ حَدِيْثُ الْغَاشِيَةِۗ ( الغاشية: ١ )
ആവരണം ചെയ്യുന്ന മഹാവിപത്തിന്റെ വാര്‍ത്ത നിനക്കു വന്നെത്തിയോ?
وُجُوْهٌ يَّوْمَىِٕذٍ خَاشِعَةٌ ۙ ( الغاشية: ٢ )
അന്ന് ചില മുഖങ്ങള്‍ പേടിച്ചരണ്ടവയായിരിക്കും.
عَامِلَةٌ نَّاصِبَةٌ ۙ ( الغاشية: ٣ )
അധ്വാനിച്ച് തളര്‍ന്നവയും.
تَصْلٰى نَارًا حَامِيَةً ۙ ( الغاشية: ٤ )
ചുട്ടെരിയും നരകത്തിലവര്‍ ചെന്നെത്തും.
تُسْقٰى مِنْ عَيْنٍ اٰنِيَةٍ ۗ ( الغاشية: ٥ )
തിളച്ചു മറിയുന്ന ഉറവയില്‍നിന്നാണവര്‍ക്ക് കുടിക്കാന്‍ കിട്ടുക.
لَيْسَ لَهُمْ طَعَامٌ اِلَّا مِنْ ضَرِيْعٍۙ ( الغاشية: ٦ )
കയ്പുള്ള മുള്‍ചെടിയില്‍ നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല.
لَّا يُسْمِنُ وَلَا يُغْنِيْ مِنْ جُوْعٍۗ ( الغاشية: ٧ )
അത് ശരീരത്തെ പോഷിപ്പിക്കില്ല. വിശപ്പിനു ശമനമേകുകയുമില്ല.
وُجُوْهٌ يَّوْمَىِٕذٍ نَّاعِمَةٌ ۙ ( الغاشية: ٨ )
എന്നാല്‍ മറ്റു ചില മുഖങ്ങള്‍ അന്ന് പ്രസന്നങ്ങളായിരിക്കും.
لِّسَعْيِهَا رَاضِيَةٌ ۙ ( الغاشية: ٩ )
തങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് സംതൃപ്തരും.
فِيْ جَنَّةٍ عَالِيَةٍۙ ( الغاشية: ١٠ )
അവര്‍ അത്യുന്നതമായ സ്വര്‍ഗീയാരാമത്തിലായിരിക്കും.
القرآن الكريم: | الغاشية |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Gasyiyah |
സൂറത്തുല്‍: | 88 |
ആയത്ത് എണ്ണം: | 26 |
ആകെ വാക്കുകൾ: | 92 |
ആകെ പ്രതീകങ്ങൾ: | 381 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 68 |
ആരംഭിക്കുന്നത്: | 5967 |