قَالَ خُذْهَا وَلَا تَخَفْۗ سَنُعِيْدُهَا سِيْرَتَهَا الْاُوْلٰى ( طه: ٢١ )
അല്ലാഹു പറഞ്ഞു: ''അതിനെ പിടിക്കൂ. പേടിക്കേണ്ട. നാം അതിനെ പൂര്‍വസ്ഥിതിയിലേക്കു തന്നെ തിരിച്ചുകൊണ്ടുവരും.
وَاضْمُمْ يَدَكَ اِلٰى جَنَاحِكَ تَخْرُجْ بَيْضَاۤءَ مِنْ غَيْرِ سُوْۤءٍ اٰيَةً اُخْرٰىۙ ( طه: ٢٢ )
''നിന്റെ കൈ നീ കക്ഷത്തു ചേര്‍ത്തുവെക്കുക. അപ്പോഴതു ദോഷമേതുമില്ലാതെ വെളുത്തു തിളങ്ങുന്നതായി പുറത്തുവരും. ഇത് മറ്റൊരു ദൃഷ്ടാന്തമാണ്.
لِنُرِيَكَ مِنْ اٰيٰتِنَا الْكُبْرٰى ۚ ( طه: ٢٣ )
''നമ്മുടെ മഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ നിന്നെ കാണിക്കാന്‍ വേണ്ടിയാണിത്.
اِذْهَبْ اِلٰى فِرْعَوْنَ اِنَّهٗ طَغٰى ࣖ ( طه: ٢٤ )
''നീയിനി ഫറവോന്റെ അടുത്തേക്ക് പോകൂ. അവന്‍ കടുത്ത ധിക്കാരിയായിത്തീര്‍ന്നിരിക്കുന്നു.''
قَالَ رَبِّ اشْرَحْ لِيْ صَدْرِيْ ۙ ( طه: ٢٥ )
മൂസ പറഞ്ഞു: ''എന്റെ നാഥാ! എനിക്കു നീ ഹൃദയവിശാലത നല്‍കേണമേ.
وَيَسِّرْ لِيْٓ اَمْرِيْ ۙ ( طه: ٢٦ )
''എന്റെ കാര്യം എനിക്കു നീ എളുപ്പമാക്കിത്തരേണമേ!
وَاحْلُلْ عُقْدَةً مِّنْ لِّسَانِيْ ۙ ( طه: ٢٧ )
''എന്റെ നാവിന്റെ കുരുക്കഴിച്ചു തരേണമേ!
يَفْقَهُوْا قَوْلِيْ ۖ ( طه: ٢٨ )
''എന്റെ സംസാരം ജനം മനസ്സിലാക്കാനാവും വിധമാക്കേണമേ!
وَاجْعَلْ لِّيْ وَزِيْرًا مِّنْ اَهْلِيْ ۙ ( طه: ٢٩ )
''എന്റെ കുടുംബത്തില്‍ നിന്ന് എനിക്കൊരു സഹായിയെ ഏര്‍പ്പെടുത്തിത്തരേണമേ?''
هٰرُوْنَ اَخِى ۙ ( طه: ٣٠ )
''എന്റെ സഹോദരന്‍ ഹാറൂനെ തന്നെ.