طَاعَةٌ وَّقَوْلٌ مَّعْرُوْفٌۗ فَاِذَا عَزَمَ الْاَمْرُۗ فَلَوْ صَدَقُوا اللّٰهَ لَكَانَ خَيْرًا لَّهُمْۚ ( محمد: ٢١ )
അനുസരണവും മാന്യമായ സംസാരവുമാണാവശ്യം. യുദ്ധകാര്യം തീരുമാനമായപ്പോള്‍ അവര്‍ അല്ലാഹുവോട് സത്യസന്ധത പുലര്‍ത്തിയിരുന്നെങ്കില്‍. അതാകുമായിരുന്നു അവര്‍ക്കുത്തമം.
فَهَلْ عَسَيْتُمْ اِنْ تَوَلَّيْتُمْ اَنْ تُفْسِدُوْا فِى الْاَرْضِ وَتُقَطِّعُوْٓا اَرْحَامَكُمْ ( محمد: ٢٢ )
നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയല്ലാതെന്താണ് ചെയ്യുന്നത്? നിങ്ങളുടെ കുടുംബ ബന്ധങ്ങളെ മുറിച്ചുകളയുകയും?
اُولٰۤىِٕكَ الَّذِيْنَ لَعَنَهُمُ اللّٰهُ فَاَصَمَّهُمْ وَاَعْمٰٓى اَبْصَارَهُمْ ( محمد: ٢٣ )
അത്തരക്കാരെയാണ് അല്ലാഹു ശപിച്ചത്. അങ്ങനെ അവനവരെ ചെവികേള്‍ക്കാത്തവരും കണ്ണുകാണാത്തവരുമാക്കി.
اَفَلَا يَتَدَبَّرُوْنَ الْقُرْاٰنَ اَمْ عَلٰى قُلُوْبٍ اَقْفَالُهَا ( محمد: ٢٤ )
അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ?
اِنَّ الَّذِيْنَ ارْتَدُّوْا عَلٰٓى اَدْبَارِهِمْ مِّنْۢ بَعْدِ مَا تَبَيَّنَ لَهُمُ الْهُدَى الشَّيْطٰنُ سَوَّلَ لَهُمْۗ وَاَمْلٰى لَهُمْ ( محمد: ٢٥ )
നേര്‍വഴി വ്യക്തമായിട്ടും അത് വിട്ട് പിന്തിരിഞ്ഞു പോയവര്‍ക്ക് ചെകുത്താന്‍ അവരുടെ ചെയ്തികള്‍ ചേതോഹരമാക്കിത്തോന്നിക്കുന്നു. അവനവരെ വ്യാമോഹത്തിലകപ്പെടുത്തുകയാണ്.
ذٰلِكَ بِاَنَّهُمْ قَالُوْا لِلَّذِيْنَ كَرِهُوْا مَا نَزَّلَ اللّٰهُ سَنُطِيْعُكُمْ فِيْ بَعْضِ الْاَمْرِۚ وَاللّٰهُ يَعْلَمُ اِسْرَارَهُمْ ( محمد: ٢٦ )
അല്ലാഹു അവതരിപ്പിച്ചതിനെ വെറുക്കുന്നവരോട് 'ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാ'മെന്ന് കപടവിശ്വാസികള്‍ വാക്കുകൊടുത്തതിനാലാണത്. അവര്‍ രഹസ്യമാക്കിവെക്കുന്നതൊക്കെയും അല്ലാഹു അറിയുന്നു.
فَكَيْفَ اِذَا تَوَفَّتْهُمُ الْمَلٰۤىِٕكَةُ يَضْرِبُوْنَ وُجُوْهَهُمْ وَاَدْبَارَهُمْ ( محمد: ٢٧ )
മലക്കുകള്‍ അവരെ മുഖത്തും മുതുകിലും അടിച്ച് മരിപ്പിക്കുമ്പോള്‍ എന്തായിരിക്കും അവരുടെ അവസ്ഥ?
ذٰلِكَ بِاَنَّهُمُ اتَّبَعُوْا مَآ اَسْخَطَ اللّٰهَ وَكَرِهُوْا رِضْوَانَهٗ فَاَحْبَطَ اَعْمَالَهُمْ ࣖ ( محمد: ٢٨ )
അല്ലാഹുവിന് അനിഷ്ടമുണ്ടാക്കുന്നവയെ അനുധാവനം ചെയ്യുകയും അവന്റെ തൃപ്തിയെ വെറുക്കുകയും ചെയ്തതിനാലാണിത്. അതുകൊണ്ടുതന്നെ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു.
اَمْ حَسِبَ الَّذِيْنَ فِيْ قُلُوْبِهِمْ مَّرَضٌ اَنْ لَّنْ يُّخْرِجَ اللّٰهُ اَضْغَانَهُمْ ( محمد: ٢٩ )
ദീനം പിടിച്ച മനസ്സുള്ളവര്‍ കരുതുന്നുവോ; അവരുടെ ഉള്ളിലെ പക അല്ലാഹു വെളിക്ക് കൊണ്ടുവരില്ലെന്ന്.
وَلَوْ نَشَاۤءُ لَاَرَيْنٰكَهُمْ فَلَعَرَفْتَهُمْ بِسِيْمٰهُمْ ۗوَلَتَعْرِفَنَّهُمْ فِيْ لَحْنِ الْقَوْلِۗ وَاللّٰهُ يَعْلَمُ اَعْمَالَكُمْ ( محمد: ٣٠ )
നാം ഇച്ഛിച്ചിരുന്നെങ്കില്‍ നിനക്കു നാമവരെ കാണിച്ചുതരുമായിരുന്നു. അപ്പോള്‍ അവരുടെ അടയാളം വഴി നിനക്കവരെ വേര്‍തിരിച്ചറിയാം. അവരുടെ സംസാരശൈലിയില്‍ നിന്ന് നിനക്കവരെ വ്യക്തമായി മനസ്സിലാകും; തീര്‍ച്ച. അല്ലാഹു നിങ്ങളുടെ കര്‍മങ്ങളൊക്കെയും അറിയുന്നു.