Skip to main content
bismillah

سَبَّحَ لِلّٰهِ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۚ وَهُوَ الْعَزِيْزُ الْحَكِيْمُ   ( الصف: ١ )

sabbaḥa lillahi
سَبَّحَ لِلَّهِ
അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത്
wamā fī l-arḍi
وَمَا فِى ٱلْأَرْضِۖ
ഭൂമിയിലുള്ളതും
wahuwa l-ʿazīzu
وَهُوَ ٱلْعَزِيزُ
അവന്‍ പ്രതാപശാലിയത്രെ
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞനായ

ആകാശഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിച്ചിരിക്കുന്നു. അവന്‍ അജയ്യനും യുക്തിജ്ഞനും തന്നെ!

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لِمَ تَقُوْلُوْنَ مَا لَا تَفْعَلُوْنَ   ( الصف: ٢ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
lima taqūlūna
لِمَ تَقُولُونَ
നിങ്ങള്‍ പറയുന്നതു എന്തിനുവേണ്ടിയാണു
mā lā tafʿalūna
مَا لَا تَفْعَلُونَ
നിങ്ങള്‍ ചെയ്യാത്തതു, പ്രവര്‍ത്തിക്കാത്തതു

വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തത് പറയുന്നതെന്തിനാണ്?

തഫ്സീര്‍

كَبُرَ مَقْتًا عِنْدَ اللّٰهِ اَنْ تَقُوْلُوْا مَا لَا تَفْعَلُوْنَ   ( الصف: ٣ )

kabura
كَبُرَ
വളരെ വലുതാണ്‌, വമ്പിച്ചതാണ്
maqtan
مَقْتًا
ക്രോധം, ക്രോധത്തില്‍
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിങ്കല്‍
an taqūlū
أَن تَقُولُوا۟
നിങ്ങള്‍ പറയല്‍, പറയുകയെന്നതു
mā lā tafʿalūna
مَا لَا تَفْعَلُونَ
നിങ്ങള്‍ ചെയ്യാത്തത്

ചെയ്യാത്തത് പറഞ്ഞുകൊണ്ടിരിക്കുകയെന്നത് അല്ലാഹുവിന് ഏറെ വെറുപ്പുള്ള കാര്യമാണ്.

തഫ്സീര്‍

اِنَّ اللّٰهَ يُحِبُّ الَّذِيْنَ يُقَاتِلُوْنَ فِيْ سَبِيْلِهٖ صَفًّا كَاَنَّهُمْ بُنْيَانٌ مَّرْصُوْصٌ  ( الصف: ٤ )

inna l-laha
إِنَّ ٱللَّهَ
നിശ്ചമായും അല്ലാഹു
yuḥibbu
يُحِبُّ
ഇഷ്ടപ്പെടുന്നു
alladhīna yuqātilūna
ٱلَّذِينَ يُقَٰتِلُونَ
യുദ്ധം ചെയ്യുന്നവരെ
fī sabīlihi
فِى سَبِيلِهِۦ
തന്റെ മാര്‍ഗത്തില്‍
ṣaffan
صَفًّا
ഒരു അണി (നിര)യായി
ka-annahum
كَأَنَّهُم
അവര്‍ ആണെന്നതുപോലെ
bun'yānun
بُنْيَٰنٌ
ഒരു പടവു (ഭിത്തി -മതില്‍- കെട്ടിടം)
marṣūṣun
مَّرْصُوصٌ
ഓരായം ചേര്‍ക്കപ്പെട്ട, ഈയം ഒഴിക്കപ്പെട്ട, ഇടതൂര്‍ക്കപ്പെട്ട

കരുത്തുറ്റ മതില്‍ക്കെട്ടുപോലെ അണിചേര്‍ന്ന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അടരാടുന്നവരെയാണ് അവന്‍ ഏറെ ഇഷ്ടപ്പെടുന്നത്.

തഫ്സീര്‍

وَاِذْ قَالَ مُوْسٰى لِقَوْمِهٖ يٰقَوْمِ لِمَ تُؤْذُوْنَنِيْ وَقَدْ تَّعْلَمُوْنَ اَنِّيْ رَسُوْلُ اللّٰهِ اِلَيْكُمْۗ فَلَمَّا زَاغُوْٓا اَزَاغَ اللّٰهُ قُلُوْبَهُمْۗ وَاللّٰهُ لَا يَهْدِى الْقَوْمَ الْفٰسِقِيْنَ   ( الصف: ٥ )

wa-idh qāla mūsā
وَإِذْ قَالَ مُوسَىٰ
മൂസാ പറഞ്ഞപ്പോള്‍
liqawmihi
لِقَوْمِهِۦ
തന്റെ ജനതയോടു
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളേ
lima tu'dhūnanī
لِمَ تُؤْذُونَنِى
എന്തിനാണ് നിങ്ങളെന്നെ ഉപദ്രവിക്കുന്നത്, സ്വൈരം കെടുത്തുന്നു
waqad taʿlamūna
وَقَد تَّعْلَمُونَ
നിങ്ങള്‍ക്കറിയാമല്ലോ
annī rasūlu l-lahi
أَنِّى رَسُولُ ٱللَّهِ
ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നു
ilaykum
إِلَيْكُمْۖ
നിങ്ങളിലേക്കു
falammā zāghū
فَلَمَّا زَاغُوٓا۟
അങ്ങനെ അവര്‍ തെറ്റിയപ്പോള്‍
azāgha l-lahu
أَزَاغَ ٱللَّهُ
അല്ലാഹു തെറ്റിച്ചു
qulūbahum
قُلُوبَهُمْۚ
അവരുടെ ഹൃദയങ്ങളെ
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
lā yahdī
لَا يَهْدِى
അവന്‍ സന്മാര്‍ഗത്തിലാക്കുക (നേര്‍മാര്‍ഗം കാണിക്കുക)യില്ല
l-qawma l-fāsiqīna
ٱلْقَوْمَ ٱلْفَٰسِقِينَ
ദുര്‍ന്നടപ്പുകാരായ (തോന്നിയവാസികളായ) ജനതക്കു

മൂസ തന്റെ ജനതയോട് പറഞ്ഞത് ഓര്‍ക്കുക: ''എന്റെ ജനമേ, നിങ്ങളെന്തിനാണ് എന്നെ പ്രയാസപ്പെടുത്തുന്നത്? നിശ്ചയമായും നിങ്ങള്‍ക്കറിയാം; ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണെന്ന്.'' അങ്ങനെ അവര്‍ വഴിപിഴച്ചപ്പോള്‍ അല്ലാഹു അവരുടെ മനസ്സുകളെ നേര്‍വഴിയില്‍നിന്ന് വ്യതിചലിപ്പിച്ചു. അധര്‍മകാരികളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.

തഫ്സീര്‍

وَاِذْ قَالَ عِيْسَى ابْنُ مَرْيَمَ يٰبَنِيْٓ اِسْرَاۤءِيْلَ اِنِّيْ رَسُوْلُ اللّٰهِ اِلَيْكُمْ مُّصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرٰىةِ وَمُبَشِّرًاۢ بِرَسُوْلٍ يَّأْتِيْ مِنْۢ بَعْدِى اسْمُهٗٓ اَحْمَدُۗ فَلَمَّا جَاۤءَهُمْ بِالْبَيِّنٰتِ قَالُوْا هٰذَا سِحْرٌ مُّبِيْنٌ   ( الصف: ٦ )

wa-idh qāla
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
ʿīsā ub'nu maryama
عِيسَى ٱبْنُ مَرْيَمَ
മര്‍യമിന്റെ മകന്‍ ഈസാ
yābanī is'rāīla
يَٰبَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികളെ
innī rasūlu l-lahi
إِنِّى رَسُولُ ٱللَّهِ
നിശ്ചയമായും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്‌
ilaykum
إِلَيْكُم
നിങ്ങളിലേക്കു
muṣaddiqan
مُّصَدِّقًا
സത്യമാക്കുന്ന (ശരിവെക്കുന്ന) വനായിക്കൊണ്ടു
limā bayna yadayya
لِّمَا بَيْنَ يَدَىَّ
എന്റെ മുമ്പിലുള്ളതിനെ
mina l-tawrāti
مِنَ ٱلتَّوْرَىٰةِ
തൗറാത്താകുന്ന, തൗറാത്തില്‍നിന്നും
wamubashiran
وَمُبَشِّرًۢا
സുവിശേഷം (സന്തോഷവാര്‍ത്ത) അറിയിക്കുന്നവനായും
birasūlin
بِرَسُولٍ
ഒരു റസൂലിനെക്കുറിച്ചു
yatī
يَأْتِى
വരുന്ന, അദ്ദേഹം വരും
min baʿdī
مِنۢ بَعْدِى
എന്റെ ശേഷം
us'muhu
ٱسْمُهُۥٓ
അദ്ദേഹത്തിന്റെ പേര്‍
aḥmadu
أَحْمَدُۖ
അഹ്മദു (അധികം സ്തുതിയുള്ളവന്‍) എന്നാണ്
falammā jāahum
فَلَمَّا جَآءَهُم
എന്നിട്ടു അദ്ദേഹം അവര്‍ക്കു വന്നപ്പോള്‍
bil-bayināti
بِٱلْبَيِّنَٰتِ
വ്യക്തമായ തെളിവുകളുമായി
qālū
قَالُوا۟
അവര്‍ പറഞ്ഞു
hādhā siḥ'run
هَٰذَا سِحْرٌ
ഇതു ജാലമാണ്
mubīnun
مُّبِينٌ
സ്പഷ്ടമായ (തനി)

മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞത് ഓര്‍ക്കുക: ''ഇസ്രായേല്‍ മക്കളേ, ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണ്. എനിക്കു മുമ്പേ അവതീര്‍ണമായ തൗറാത്തിനെ സത്യപ്പെടുത്തുന്നവന്‍. എനിക്കുശേഷം ആഗതനാകുന്ന അഹ്മദ് എന്നു പേരുള്ള ദൈവദൂതനെ സംബന്ധിച്ച് സുവാര്‍ത്ത അറിയിക്കുന്നവനും.'' അങ്ങനെ അദ്ദേഹം തെളിഞ്ഞ തെളിവുകളുമായി അവരുടെ അടുത്തു വന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇതു വ്യക്തമായും ഒരു മായാജാലം തന്നെ.

തഫ്സീര്‍

وَمَنْ اَظْلَمُ مِمَّنِ افْتَرٰى عَلَى اللّٰهِ الْكَذِبَ وَهُوَ يُدْعٰىٓ اِلَى الْاِسْلَامِۗ وَاللّٰهُ لَا يَهْدِى الْقَوْمَ الظّٰلِمِيْنَ   ( الصف: ٧ )

waman aẓlamu
وَمَنْ أَظْلَمُ
ആരാണ് ഏറ്റവും അക്രമി
mimmani if'tarā
مِمَّنِ ٱفْتَرَىٰ
കെട്ടിച്ചമച്ചവനെക്കാള്‍
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍
l-kadhiba
ٱلْكَذِبَ
വ്യാജം, കളവു
wahuwa
وَهُوَ
അവനാകട്ടെ
yud'ʿā
يُدْعَىٰٓ
ക്ഷണിക്കപ്പെടുന്നു
ilā l-is'lāmi
إِلَى ٱلْإِسْلَٰمِۚ
ഇസ്‌ലാമിലേക്കു
wal-lahu lā yahdī
وَٱللَّهُ لَا يَهْدِى
അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല
l-qawma l-ẓālimīna
ٱلْقَوْمَ ٱلظَّٰلِمِينَ
അക്രമികളായ ജനങ്ങളെ

അല്ലാഹുവിനെക്കുറിച്ച് കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്? അതും അവന്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കപ്പെട്ടുകൊണ്ടിരിക്കെ. അല്ലാഹു അക്രമികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.

തഫ്സീര്‍

يُرِيْدُوْنَ لِيُطْفِـُٔوْا نُوْرَ اللّٰهِ بِاَفْوَاهِهِمْۗ وَاللّٰهُ مُتِمُّ نُوْرِهٖ وَلَوْ كَرِهَ الْكٰفِرُوْنَ   ( الصف: ٨ )

yurīdūna
يُرِيدُونَ
അവര്‍ ഉദ്ദേശിക്കുന്നു
liyuṭ'fiū
لِيُطْفِـُٔوا۟
അവര്‍ കെടുത്തുകളയുവാന്‍
nūra l-lahi
نُورَ ٱللَّهِ
അല്ലാഹുവിന്റെ പ്രകാശത്തെ
bi-afwāhihim
بِأَفْوَٰهِهِمْ
അവരുടെ വായകള്‍കൊണ്ടു
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
mutimmu nūrihi
مُتِمُّ نُورِهِۦ
തന്റെ പ്രകാശത്തെ പൂര്‍ത്തിയാക്കുന്നവനാണ്
walaw kariha
وَلَوْ كَرِهَ
വെറുത്താലും (അതൃപ്തിപ്പെട്ടാലും) ശരി
l-kāfirūna
ٱلْكَٰفِرُونَ
അവിശ്വാസികള്‍

തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. അല്ലാഹു തന്റെ പ്രകാശത്തെ പൂര്‍ണമായി പരത്തുകതന്നെ ചെയ്യും. സത്യനിഷേധികള്‍ക്ക് അതെത്ര അരോചകമാണെങ്കിലും!

തഫ്സീര്‍

هُوَ الَّذِيْٓ اَرْسَلَ رَسُوْلَهٗ بِالْهُدٰى وَدِيْنِ الْحَقِّ لِيُظْهِرَهٗ عَلَى الدِّيْنِ كُلِّهٖۙ وَلَوْ كَرِهَ الْمُشْرِكُوْنَ ࣖ   ( الصف: ٩ )

huwa alladhī
هُوَ ٱلَّذِىٓ
അവന്‍ യാതൊരുവനത്രെ
arsala
أَرْسَلَ
അയച്ച, നിയോഗിച്ച
rasūlahu
رَسُولَهُۥ
തന്റെ റസൂലിനെ
bil-hudā
بِٱلْهُدَىٰ
സന്‍മാര്‍ഗവും കൊണ്ടു
wadīni l-ḥaqi
وَدِينِ ٱلْحَقِّ
യഥാര്‍ത്ഥ (സത്യ)മതവും
liyuẓ'hirahu
لِيُظْهِرَهُۥ
അതിനെ പ്രത്യക്ഷപ്പെടുത്തുവാന്‍, വിജയിപ്പിക്കുവാന്‍വേണ്ടി
ʿalā l-dīni kullihi
عَلَى ٱلدِّينِ كُلِّهِۦ
എല്ലാ മതത്തെക്കാളും, മതത്തിനു മീതെയും
walaw kariha
وَلَوْ كَرِهَ
വെറുത്താലും (അതൃപ്തിപ്പെട്ടാലും) ശരി
l-mush'rikūna
ٱلْمُشْرِكُونَ
ബഹുദൈവവിശ്വാസികള്‍

അല്ലാഹുവാണ് തന്റെ ദൂതനെ നേര്‍മാര്‍ഗവും സത്യമതവുമായി നിയോഗിച്ചത്. മറ്റെല്ലാ ജീവിതക്രമങ്ങളെക്കാളും അതിനെ വിജയിപ്പിച്ചെടുക്കാന്‍. ബഹുദൈവാരാധകര്‍ക്ക് അതെത്ര അനിഷ്ടകരമാണെങ്കിലും.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا هَلْ اَدُلُّكُمْ عَلٰى تِجَارَةٍ تُنْجِيْكُمْ مِّنْ عَذَابٍ اَلِيْمٍ   ( الصف: ١٠ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരെ
hal adullukum
هَلْ أَدُلُّكُمْ
നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചു തരട്ടെയോ
ʿalā tijāratin
عَلَىٰ تِجَٰرَةٍ
ഒരു കച്ചവട (വ്യാപാര) ത്തെപ്പറ്റി
tunjīkum
تُنجِيكُم
നിങ്ങളെ രക്ഷപ്പെടുത്തുന്ന
min ʿadhābin alīmin
مِّنْ عَذَابٍ أَلِيمٍ
വേദനയേറിയ ശിക്ഷയില്‍നിന്നു

വിശ്വസിച്ചവരേ, നോവേറിയ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കട്ടെ?

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അസ്സ്വഫ്ഫ്
القرآن الكريم:الصف
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):As-Saff
സൂറത്തുല്‍:61
ആയത്ത് എണ്ണം:14
ആകെ വാക്കുകൾ:221
ആകെ പ്രതീകങ്ങൾ:900
Number of Rukūʿs:2
Revelation Location:സിവിൽ
Revelation Order:109
ആരംഭിക്കുന്നത്:5163