Skip to main content
bismillah

اِذَا جَاۤءَكَ الْمُنٰفِقُوْنَ قَالُوْا نَشْهَدُ اِنَّكَ لَرَسُوْلُ اللّٰهِ ۘوَاللّٰهُ يَعْلَمُ اِنَّكَ لَرَسُوْلُهٗ ۗوَاللّٰهُ يَشْهَدُ اِنَّ الْمُنٰفِقِيْنَ لَكٰذِبُوْنَۚ   ( المنافقون: ١ )

idhā jāaka
إِذَا جَآءَكَ
നിന്റെ- അടുക്കൽ വരുമ്പോൾ, വന്നാൽ
l-munāfiqūna
ٱلْمُنَٰفِقُونَ
കപടവിശ്വാസികൾ
qālū
قَالُوا۟
അവർ പറയും
nashhadu
نَشْهَدُ
ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു
innaka
إِنَّكَ
നിശ്ചയമായും നീ
larasūlu l-lahi
لَرَسُولُ ٱللَّهِۗ
അല്ലാഹുവിന്റെ റസൂൽ തന്നെ
wal-lahu yaʿlamu
وَٱللَّهُ يَعْلَمُ
അല്ലാഹു അറിയുന്നു
innaka larasūluhu
إِنَّكَ لَرَسُولُهُۥ
നീ അവന്റെ റസൂൽ തന്നെ എന്ന്
wal-lahu yashhadu
وَٱللَّهُ يَشْهَدُ
അല്ലാഹു സാക്ഷ്യപ്പെടുത്തുക (സാക്ഷ്യം വഹിക്കുക)യും ചെയ്യുന്നു
inna l-munāfiqīna
إِنَّ ٱلْمُنَٰفِقِينَ
നിശ്ചയമായും കപടവിശ്വാസികൾ
lakādhibūna
لَكَٰذِبُونَ
കളവുപറയുന്നവർ തന്നെ എന്നു

കപടവിശ്വാസികള്‍ നിന്റെ അടുത്തുവന്നാല്‍ പറയും: ''തീര്‍ച്ചയായും അങ്ങ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.'' അല്ലാഹുവിന്നറിയാം, നിശ്ചയമായും നീ അവന്റെ ദൂതനാണെന്ന്. കപടവിശ്വാസികള്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവും സാക്ഷ്യം വഹിക്കുന്നു.

തഫ്സീര്‍

اِتَّخَذُوْٓا اَيْمَانَهُمْ جُنَّةً فَصَدُّوْا عَنْ سَبِيْلِ اللّٰهِ ۗاِنَّهُمْ سَاۤءَ مَا كَانُوْا يَعْمَلُوْنَ   ( المنافقون: ٢ )

ittakhadhū
ٱتَّخَذُوٓا۟
അവർ ആക്കിയിരിക്കുന്നു
aymānahum
أَيْمَٰنَهُمْ
തങ്ങളുടെ ശപഥ (സത്യ)ങ്ങളെ
junnatan
جُنَّةً
ഒരു തടവു, മറവു, പരിച
faṣaddū
فَصَدُّوا۟
അങ്ങിനെ അവർ തടഞ്ഞു , തട്ടിക്കളഞ്ഞു
ʿan sabīli
عَن سَبِيلِ
മാർഗത്തിൽനിന്നു
l-lahi
ٱللَّهِۚ
അല്ലാഹുവിന്റെ
innahum
إِنَّهُمْ
നിശ്ചയമായും അവർ
sāa
سَآءَ
എത്രയോ (വളരെ) ദുഷിച്ചതാണു
mā kānū yaʿmalūna
مَا كَانُوا۟ يَعْمَلُونَ
അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്

അവര്‍ തങ്ങളുടെ ശപഥങ്ങളെ പരിചയാക്കുകയാണ്. അങ്ങനെ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ നീചം തന്നെ.

തഫ്സീര്‍

ذٰلِكَ بِاَنَّهُمْ اٰمَنُوْا ثُمَّ كَفَرُوْا فَطُبِعَ عَلٰى قُلُوْبِهِمْ فَهُمْ لَا يَفْقَهُوْنَ   ( المنافقون: ٣ )

dhālika
ذَٰلِكَ
അതു
bi-annahum āmanū
بِأَنَّهُمْ ءَامَنُوا۟
അവർ വിശ്വസിച്ചതു നിമിത്തമാണ്
thumma kafarū
ثُمَّ كَفَرُوا۟
പിന്നീടു അവർ അവിശ്വസിക്കുകയും ചെയ്തു
faṭubiʿa
فَطُبِعَ
അതിനാൽ മുദ്രയടിക്കപ്പെട്ടു
ʿalā qulūbihim
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങൾക്ക്
fahum
فَهُمْ
എനി അവർ
lā yafqahūna
لَا يَفْقَهُونَ
ഗ്രഹിക്കുകയില്ല

അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നെ അവിശ്വസിക്കുകയും ചെയ്തതിന്റെ ഫലമാണത്. അങ്ങനെ അവരുടെ ഹൃദയങ്ങള്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ക്കൊന്നും തിരിച്ചറിയാനാവുന്നില്ല.

തഫ്സീര്‍

۞ وَاِذَا رَاَيْتَهُمْ تُعْجِبُكَ اَجْسَامُهُمْۗ وَاِنْ يَّقُوْلُوْا تَسْمَعْ لِقَوْلِهِمْۗ كَاَنَّهُمْ خُشُبٌ مُّسَنَّدَةٌ ۗيَحْسَبُوْنَ كُلَّ صَيْحَةٍ عَلَيْهِمْۗ هُمُ الْعَدُوُّ فَاحْذَرْهُمْۗ قَاتَلَهُمُ اللّٰهُ ۖاَنّٰى يُؤْفَكُوْنَ  ( المنافقون: ٤ )

wa-idhā ra-aytahum
وَإِذَا رَأَيْتَهُمْ
അവരെ നീ കണ്ടാൽ
tuʿ'jibuka
تُعْجِبُكَ
നിന്നെ ആശ്ച്ചര്യപ്പെടുത്തും
ajsāmuhum
أَجْسَامُهُمْۖ
അവരുടെ ശരീരങ്ങൾ
wa-in yaqūlū
وَإِن يَقُولُوا۟
അവർ പറയുന്നു (സംസാരിക്കുന്നു)വെങ്കിലോ
tasmaʿ
تَسْمَعْ
നീ കേട്ടു (ചെവികൊടുത്തു) പോകും
liqawlihim
لِقَوْلِهِمْۖ
അവരുടെ വാക്കിലേക്കു, പറയുന്നതിലേക്കു
ka-annahum khushubun
كَأَنَّهُمْ خُشُبٌ
അവർ മരത്തടികളെന്ന പോലെയുണ്ട്
musannadatun
مُّسَنَّدَةٌۖ
ചാരിവെക്കപ്പെട്ട
yaḥsabūna
يَحْسَبُونَ
അവർ ഗണിക്കും, വിചാരിക്കും
kulla ṣayḥatin
كُلَّ صَيْحَةٍ
എല്ലാ അട്ടഹാസവും, ഉച്ചത്തിലുള്ള ശബ്ദവും
ʿalayhim
عَلَيْهِمْۚ
തങ്ങൾക്കെതിരാണെന്നു
humu l-ʿaduwu
هُمُ ٱلْعَدُوُّ
അവരത്രെ ശത്രു
fa-iḥ'dharhum
فَٱحْذَرْهُمْۚ
ആകയാൽ, അവരെ സൂക്ഷിച്ചുകൊള്ളുക, അവരെപ്പറ്റി ജാഗ്രതയായിരിക്കുക
qātalahumu l-lahu
قَٰتَلَهُمُ ٱللَّهُۖ
അല്ലാഹു അവരോടു യുദ്ധംചെയ്യട്ടെ, (അവരെ നശിപ്പിക്കട്ടെ-ശപിക്കട്ടെ)
annā
أَنَّىٰ
എങ്ങിനെയാണ്, എവിടെ നിന്നാണു
yu'fakūna
يُؤْفَكُونَ
അവർ തെറ്റിക്കപ്പെടുന്നത്, (അസത്യത്തിലേക്ക് തിരിയുന്നതു)

നീ അവരെ കണ്ടാല്‍ അവരുടെ ആകാരം നിന്നെ വിസ്മയഭരിതനാക്കും. അവര്‍ സംസാരിച്ചാലോ അവരുടെ വാക്കുകള്‍ നീ കേട്ടിരുന്നുപോകും. ചാരിവെച്ച മരത്തടികള്‍ പോലെയാണ് അവര്‍. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ കരുതുന്നു. അവര്‍ തന്നെയാണ് ശത്രു. അവരെ സൂക്ഷിക്കുക. അല്ലാഹു അവരെ തുലക്കട്ടെ. എവിടേക്കാണവര്‍ വഴിതെറ്റിപ്പോകുന്നത്?

തഫ്സീര്‍

وَاِذَا قِيْلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُوْلُ اللّٰهِ لَوَّوْا رُءُوْسَهُمْ وَرَاَيْتَهُمْ يَصُدُّوْنَ وَهُمْ مُّسْتَكْبِرُوْنَ   ( المنافقون: ٥ )

wa-idhā qīla lahum
وَإِذَا قِيلَ لَهُمْ
അവരോടു പറയപ്പെട്ടാൽ
taʿālaw
تَعَالَوْا۟
വരുവിൻ
yastaghfir lakum
يَسْتَغْفِرْ لَكُمْ
നിങ്ങൾക്കു പാപമോചനം (പൊറുതി) തേടും
rasūlu l-lahi
رَسُولُ ٱللَّهِ
അല്ലാഹുവിന്റെ റസൂൽ
lawwaw
لَوَّوْا۟
അവർ തിരിക്കും, ആട്ടും
ruūsahum
رُءُوسَهُمْ
അവരുടെ തലകളെ
wara-aytahum
وَرَأَيْتَهُمْ
നീ അവരെ (നിനക്കവരെ) കാണുകയും ചെയ്യും
yaṣuddūna
يَصُدُّونَ
തട്ടിത്തിരിച്ചു (വിട്ടു) പോകുന്നതായി
wahum
وَهُم
അവർ ആയിക്കൊണ്ടു
mus'takbirūna
مُّسْتَكْبِرُونَ
അഹംഭാവം (വലുപ്പം) നടിക്കുന്നവർ

'വരിക, ദൈവദൂതന്‍ നിങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിച്ചുകൊള്ളു'മെന്ന് പറഞ്ഞാല്‍ അവര്‍ തങ്ങളുടെ തല തിരിച്ചുകളയും. അഹങ്കാരപൂര്‍വം അവര്‍ വരാന്‍ വിസമ്മതിക്കുന്നതായി നിനക്കു കാണാം.

തഫ്സീര്‍

سَوَاۤءٌ عَلَيْهِمْ اَسْتَغْفَرْتَ لَهُمْ اَمْ لَمْ تَسْتَغْفِرْ لَهُمْۗ لَنْ يَّغْفِرَ اللّٰهُ لَهُمْۗ اِنَّ اللّٰهَ لَا يَهْدِى الْقَوْمَ الْفٰسِقِيْنَ   ( المنافقون: ٦ )

sawāon ʿalayhim
سَوَآءٌ عَلَيْهِمْ
അവരിൽ സമമാണ്
astaghfarta lahum
أَسْتَغْفَرْتَ لَهُمْ
അവർക്കുവേണ്ടി നീ പാപമോചനം തേടിയോ
am lam tastaghfir
أَمْ لَمْ تَسْتَغْفِرْ
അല്ലെങ്കിൽ നീ പാപമോചനം തേടിയില്ലയോ
lahum
لَهُمْ
അവർക്കുവേണ്ടി
lan yaghfira l-lahu
لَن يَغْفِرَ ٱللَّهُ
അല്ലാഹു പൊറുക്കുന്നതേയല്ല
lahum
لَهُمْۚ
അവർക്കു
inna l-laha
إِنَّ ٱللَّهَ
നിശ്ചയം അല്ലാഹു
lā yahdī
لَا يَهْدِى
അവന്‍ സന്മാർഗത്തിലാക്കുകയില്ല
l-qawma l-fāsiqīna
ٱلْقَوْمَ ٱلْفَٰسِقِينَ
തോന്നിവാസികളായ (ദുർനടപ്പുകാരായ) ജനങ്ങളെ

നീ അവരുടെ പാപമോചനത്തിന് പ്രാര്‍ഥിക്കുന്നതും പ്രാര്‍ഥിക്കാതിരിക്കുന്നതും അവരെ സംബന്ധിച്ചേടത്തോളം സമമാണ്. അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അധര്‍മികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

തഫ്സീര്‍

هُمُ الَّذِيْنَ يَقُوْلُوْنَ لَا تُنْفِقُوْا عَلٰى مَنْ عِنْدَ رَسُوْلِ اللّٰهِ حَتّٰى يَنْفَضُّوْاۗ وَلِلّٰهِ خَزَاۤىِٕنُ السَّمٰوٰتِ وَالْاَرْضِۙ وَلٰكِنَّ الْمُنٰفِقِيْنَ لَا يَفْقَهُوْنَ   ( المنافقون: ٧ )

humu
هُمُ
അവരത്രെ
alladhīna yaqūlūna
ٱلَّذِينَ يَقُولُونَ
പറയുന്നവർ
lā tunfiqū
لَا تُنفِقُوا۟
നിങ്ങൾ ചിലവുചെയ്യരുത്
ʿalā man
عَلَىٰ مَنْ
ചിലർക്കു, യാതൊരുവരിൽ
ʿinda rasūli l-lahi
عِندَ رَسُولِ ٱللَّهِ
അല്ലാഹുവിന്റെ റസൂലിന്റെ അടുക്കലുള്ള
ḥattā yanfaḍḍū
حَتَّىٰ يَنفَضُّوا۟ۗ
അങ്ങനെ അവർ വേറിട്ടുപോയിക്കൊള്ളും, ..പോകുവാൻ വേണ്ടി, ... പോകുന്നതുവരെ
walillahi
وَلِلَّهِ
അല്ലാഹുവിന്നാണു താനും
khazāinu
خَزَآئِنُ
ഖജനാക്കൾ, ഭണ്ഡാരങ്ങൾ, നിക്ഷേപങ്ങൾ
l-samāwāti wal-arḍi
ٱلسَّمَٰوَٰتِ وَٱلْأَرْضِ
ആകാശങ്ങളുടെയും ഭൂമിയുടെയും
walākinna l-munāfiqīna
وَلَٰكِنَّ ٱلْمُنَٰفِقِينَ
പക്ഷെ, കപടവിശ്വാസികൾ
lā yafqahūna
لَا يَفْقَهُونَ
ഗ്രഹിക്കുന്നില്ല, ഗ്രഹിക്കുകയില്ല

ദൈവദൂതന്റെ കൂടെയുള്ളവര്‍ക്ക്, അവരദ്ദേഹത്തെ വിട്ടുപിരിയും വരെ, നിങ്ങളൊന്നും ചെലവഴിക്കരുത് എന്ന് പറയുന്നവരാണല്ലോ അവര്‍. എന്നാല്‍ ആകാശഭൂമികളുടെ ഖജനാവുകള്‍ അല്ലാഹുവിന്റേതാണ്. പക്ഷേ, കപട വിശ്വാസികള്‍ ഇത് മനസ്സിലാക്കുന്നില്ല.

തഫ്സീര്‍

يَقُوْلُوْنَ لَىِٕنْ رَّجَعْنَآ اِلَى الْمَدِيْنَةِ لَيُخْرِجَنَّ الْاَعَزُّ مِنْهَا الْاَذَلَّ ۗوَلِلّٰهِ الْعِزَّةُ وَلِرَسُوْلِهٖ وَلِلْمُؤْمِنِيْنَ وَلٰكِنَّ الْمُنٰفِقِيْنَ لَا يَعْلَمُوْنَ ࣖ   ( المنافقون: ٨ )

yaqūlūna
يَقُولُونَ
അവർ പറയുന്നു
la-in rajaʿnā
لَئِن رَّجَعْنَآ
തീര്‍ച്ചയായും നാം (ഞങ്ങൾ) മടങ്ങിയാൽ
ilā l-madīnati
إِلَى ٱلْمَدِينَةِ
മദീനായിലേക്കു
layukh'rijanna
لَيُخْرِجَنَّ
പുറത്താക്കുകതന്നെ ചെയ്യും
l-aʿazu
ٱلْأَعَزُّ
കൂടുതൽ പ്രതാപശാലി
min'hā
مِنْهَا
അതിൽ (അവിടെ) നിന്നു
l-adhala
ٱلْأَذَلَّۚ
കൂടുതൽ നിന്ദ്യനായവനെ
walillahi l-ʿizatu
وَلِلَّهِ ٱلْعِزَّةُ
പ്രതാപം അല്ലാഹുവിന്നാണുതാനും
walirasūlihi
وَلِرَسُولِهِۦ
അവന്റെ റസൂലിനും
walil'mu'minīna
وَلِلْمُؤْمِنِينَ
സത്യവിശ്വാസികൾക്കും
walākinna l-munāfiqīna
وَلَٰكِنَّ ٱلْمُنَٰفِقِينَ
പക്ഷെ കപടവിശ്വാസികൾ
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല, അറിയുകയില്ല

അവര്‍ പറയുന്നു: ''ഞങ്ങള്‍ മദീനയില്‍ തിരിച്ചെത്തിയാല്‍ അവിടെ നിന്ന് പ്രതാപികള്‍ പതിതരെ പുറംതള്ളുകതന്നെ ചെയ്യും.'' എന്നാല്‍ പ്രതാപമൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാണ്. പക്ഷേ, കപടവിശ്വാസികള്‍ അതറിയുന്നില്ല.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تُلْهِكُمْ اَمْوَالُكُمْ وَلَآ اَوْلَادُكُمْ عَنْ ذِكْرِ اللّٰهِ ۚوَمَنْ يَّفْعَلْ ذٰلِكَ فَاُولٰۤىِٕكَ هُمُ الْخٰسِرُوْنَ   ( المنافقون: ٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരെ
lā tul'hikum
لَا تُلْهِكُمْ
നിങ്ങളെ അശ്രദ്ധയിലാക്കരുത്, മിനക്കെടുത്താതിരിക്കട്ടെ
amwālukum
أَمْوَٰلُكُمْ
നിങ്ങളുടെ സ്വത്തുക്കൾ
walā awlādukum
وَلَآ أَوْلَٰدُكُمْ
നിങ്ങളുടെ മക്കളും
ʿan dhik'ri l-lahi
عَن ذِكْرِ ٱللَّهِۚ
അല്ലാഹുവിന്റെ സ്മരണയിൽനിന്നു
waman yafʿal
وَمَن يَفْعَلْ
ആരെങ്കിലും ചെയ്താൽ, ആർ ചെയ്തുവോ
dhālika
ذَٰلِكَ
അതു (അപ്രകാരം)
fa-ulāika humu
فَأُو۟لَٰٓئِكَ هُمُ
എന്നാൽ അക്കൂട്ടർ തന്നെ
l-khāsirūna
ٱلْخَٰسِرُونَ
നഷ്ടപ്പെട്ടവർ

വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍.

തഫ്സീര്‍

وَاَنْفِقُوْا مِنْ مَّا رَزَقْنٰكُمْ مِّنْ قَبْلِ اَنْ يَّأْتِيَ اَحَدَكُمُ الْمَوْتُ فَيَقُوْلَ رَبِّ لَوْلَآ اَخَّرْتَنِيْٓ اِلٰٓى اَجَلٍ قَرِيْبٍۚ فَاَصَّدَّقَ وَاَكُنْ مِّنَ الصّٰلِحِيْنَ   ( المنافقون: ١٠ )

wa-anfiqū
وَأَنفِقُوا۟
നിങ്ങൾ ചിലവഴിക്കുകയും ചെയ്യുവിൻ
min mā razaqnākum
مِن مَّا رَزَقْنَٰكُم
നിങ്ങൾക്കു നാം നൽകിയതിൽ നിന്നു
min qabli an yatiya
مِّن قَبْلِ أَن يَأْتِىَ
വരുന്നതിനു മുമ്പായി
aḥadakumu
أَحَدَكُمُ
നിങ്ങളിലൊരാൾക്കു
l-mawtu
ٱلْمَوْتُ
മരണം
fayaqūla
فَيَقُولَ
അപ്പോളവൻ പറയും
rabbi
رَبِّ
എന്റെ റബ്ബേ
lawlā akhartanī
لَوْلَآ أَخَّرْتَنِىٓ
എന്നെ നീ പിന്തിച്ചു (ഒഴിവാക്കി) തന്നുകൂടേ
ilā ajalin
إِلَىٰٓ أَجَلٍ
ഒരു അവധിവരെ
qarībin
قَرِيبٍ
അടുത്തതായ
fa-aṣṣaddaqa
فَأَصَّدَّقَ
എന്നാൽ ഞാൻ ദാനധർമം ചെയ്യാം, ചെയ്യുമായിരുന്നു
wa-akun
وَأَكُن
ഞാൻ ആയിത്തീരുകയും
mina l-ṣāliḥīna
مِّنَ ٱلصَّٰلِحِينَ
സദ് വൃത്തൻമാരിൽപ്പെട്ടവൻ

മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോഴവന്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം; സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍മുനാഫിഖൂന്‍
القرآن الكريم:المنافقون
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Munafiqun
സൂറത്തുല്‍:63
ആയത്ത് എണ്ണം:11
ആകെ വാക്കുകൾ:80
ആകെ പ്രതീകങ്ങൾ:976
Number of Rukūʿs:2
Revelation Location:സിവിൽ
Revelation Order:104
ആരംഭിക്കുന്നത്:5188