Skip to main content
bismillah

اَلْحَمْدُ لِلّٰهِ الَّذِيْٓ اَنْزَلَ عَلٰى عَبْدِهِ الْكِتٰبَ وَلَمْ يَجْعَلْ لَّهٗ عِوَجًا ۜ  ( الكهف: ١ )

al-ḥamdu
ٱلْحَمْدُ
സ്തുതി (സര്‍വ്വസ്തുതിയും)
lillahi
لِلَّهِ
അല്ലാഹുവിനാണ്
alladhī anzala
ٱلَّذِىٓ أَنزَلَ
അവതരിപ്പിച്ചവന്‍
ʿalā ʿabdihi
عَلَىٰ عَبْدِهِ
തന്റെ അടിയാന്റെ മേല്‍
l-kitāba
ٱلْكِتَٰبَ
ഗ്രന്ഥം (വേദഗ്രന്ഥം)
walam yajʿal
وَلَمْ يَجْعَل
ആക്കിയിട്ടുമില്ല (വരുത്തീട്ടുമില്ല)
lahu
لَّهُۥ
അതിനു്
ʿiwajā
عِوَجَاۜ
വളവ്, വക്രത

അല്ലാഹുവിന് സ്തുതി. തന്റെ ദാസന്ന് വേദപുസ്തകം ഇറക്കിക്കൊടുത്തവനാണവന്‍. അതിലൊരു വക്രതയും വരുത്താത്തവനും.

തഫ്സീര്‍

قَيِّمًا لِّيُنْذِرَ بَأْسًا شَدِيْدًا مِّنْ لَّدُنْهُ وَيُبَشِّرَ الْمُؤْمِنِيْنَ الَّذِيْنَ يَعْمَلُوْنَ الصّٰلِحٰتِ اَنَّ لَهُمْ اَجْرًا حَسَنًاۙ   ( الكهف: ٢ )

qayyiman
قَيِّمًا
ചൊവ്വായ നിലയില്‍
liyundhira
لِّيُنذِرَ
താക്കീതു ചെയ്വാനായി, മുന്നറിയിപ്പു നല്‍കാനായി
basan
بَأْسًا
ശിക്ഷയെ (ക്കുറിച്ച്)
shadīdan
شَدِيدًا
കഠിനമായ
min ladun'hu
مِّن لَّدُنْهُ
അവന്റെ പക്കല്‍നിന്നുള്ള
wayubashira
وَيُبَشِّرَ
സന്തോഷവാര്‍ത്ത (സുവിശേഷം) അറിയിക്കുവാനും
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്
alladhīna yaʿmalūna
ٱلَّذِينَ يَعْمَلُونَ
പ്രവര്‍ത്തിക്കുന്നവരായ
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്ക്കര്‍മ്മങ്ങളെ
anna lahum
أَنَّ لَهُمْ
അവര്‍ക്കു ഉണ്ട് എന്ന്
ajran
أَجْرًا
പ്രതിഫലം
ḥasanan
حَسَنًا
നല്ലതായ.

തികച്ചും ഋജുവായ വേദമാണിത്. അല്ലാഹുവിന്റെ കൊടിയ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണിത്. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് ഉത്തമമായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കാനും.

തഫ്സീര്‍

مَّاكِثِيْنَ فِيْهِ اَبَدًاۙ   ( الكهف: ٣ )

mākithīna
مَّٰكِثِينَ
താമസിച്ചുകൊണ്ട്, കഴിഞ്ഞുകൂടിക്കൊണ്ട്
fīhi
فِيهِ
അതില്‍
abadan
أَبَدًا
എന്നെന്നും.

ആ പ്രതിഫലം എക്കാലവും അനുഭവിച്ചുകഴിയുന്നവരാണവര്‍.

തഫ്സീര്‍

وَّيُنْذِرَ الَّذِيْنَ قَالُوا اتَّخَذَ اللّٰهُ وَلَدًاۖ   ( الكهف: ٤ )

wayundhira
وَيُنذِرَ
താക്കീതു ചെയ്‌വാനും
alladhīna qālū
ٱلَّذِينَ قَالُوا۟
പറഞ്ഞവരെ, പറയുന്നവരെ
ittakhadha l-lahu
ٱتَّخَذَ ٱللَّهُ
അല്ലാഹു സ്വീകരിച്ചു, ഉണ്ടാക്കിവെച്ചു (-എന്ന്)
waladan
وَلَدًا
സന്താനത്തെ.

അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ താക്കീതു ചെയ്യാനുള്ളതുമാണ് ഈ വേദപുസ്തകം.

തഫ്സീര്‍

مَّا لَهُمْ بِهٖ مِنْ عِلْمٍ وَّلَا لِاٰبَاۤىِٕهِمْۗ كَبُرَتْ كَلِمَةً تَخْرُجُ مِنْ اَفْوَاهِهِمْۗ اِنْ يَّقُوْلُوْنَ اِلَّا كَذِبًا  ( الكهف: ٥ )

mā lahum
مَّا لَهُم
അവര്‍ക്കില്ല
bihi
بِهِۦ
അതിനെപ്പറ്റി
min ʿil'min
مِنْ عِلْمٍ
യാതൊരു അറിവും
walā liābāihim
وَلَا لِءَابَآئِهِمْۚ
അവരുടെ പിതാക്കള്‍ക്കുമില്ല
kaburat
كَبُرَتْ
വമ്പിച്ചതായിപ്പോയി, എത്ര വലിയതാണ്
kalimatan
كَلِمَةً
(ആ-) ഒരു വാക്ക്
takhruju
تَخْرُجُ
പുറത്തുവരുന്ന
min afwāhihim
مِنْ أَفْوَٰهِهِمْۚ
അവരുടെ വായകളില്‍നിന്ന്
in yaqūlūna
إِن يَقُولُونَ
അവര്‍ പറയുന്നില്ല
illā kadhiban
إِلَّا كَذِبًا
കളവല്ലാതെ, വ്യാജമല്ലാതെ.

അവര്‍ക്കോ അവരുടെ പിതാക്കള്‍ക്കോ അതേക്കുറിച്ച് ഒന്നുമറിയില്ല. അവരുടെ വായില്‍നിന്ന് വരുന്ന വാക്ക് അത്യന്തം ഗുരുതരമാണ്. പച്ചക്കള്ളമാണവര്‍ പറയുന്നത്.

തഫ്സീര്‍

فَلَعَلَّكَ بَاخِعٌ نَّفْسَكَ عَلٰٓى اٰثَارِهِمْ اِنْ لَّمْ يُؤْمِنُوْا بِهٰذَا الْحَدِيْثِ اَسَفًا  ( الكهف: ٦ )

falaʿallaka
فَلَعَلَّكَ
(എന്നാല്‍-) നീ ആയേക്കാം
bākhiʿun
بَٰخِعٌ
അപകടപ്പെടുത്തുന്നവന്‍, നശിപ്പിക്കുന്നവന്‍
nafsaka
نَّفْسَكَ
നിന്റെ ആത്മാവിനെ, നിന്നെ തന്നെ
ʿalā āthārihim
عَلَىٰٓ ءَاثَٰرِهِمْ
അവരുടെ പിന്നാലെ (അവരുടെ പ്രവര്‍ത്തന ഫലമായി)
in lam yu'minū
إِن لَّمْ يُؤْمِنُوا۟
അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍, വിശ്വസിക്കാതിരിക്കുന്നപക്ഷം
bihādhā l-ḥadīthi
بِهَٰذَا ٱلْحَدِيثِ
ഈ വിഷയത്തില്‍
asafan
أَسَفًا
ദുഃഖത്താല്‍, വ്യസനത്താല്‍.

ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവരുടെ പിറകെ കടുത്ത ദുഃഖത്തോടെ നടന്നലഞ്ഞ് നീ ജീവനൊടുക്കിയേക്കാം.

തഫ്സീര്‍

اِنَّا جَعَلْنَا مَا عَلَى الْاَرْضِ زِيْنَةً لَّهَا لِنَبْلُوَهُمْ اَيُّهُمْ اَحْسَنُ عَمَلًا  ( الكهف: ٧ )

innā
إِنَّا
നിശ്ചയമായും നാം
jaʿalnā
جَعَلْنَا
നാം ആക്കിയിരിക്കുന്നു
مَا
യാതൊന്നും
ʿalā l-arḍi
عَلَى ٱلْأَرْضِ
ഭൂമിയിലുള്ള, ഭൂമുഖത്തുള്ള
zīnatan
زِينَةً
അലങ്കാരം, ഭംഗി
lahā
لَّهَا
അതിനു
linabluwahum
لِنَبْلُوَهُمْ
(നാം) അവരെ പരീക്ഷിക്കുവാനായി
ayyuhum
أَيُّهُمْ
അവരില്‍ ആരാണ് (എന്ന്)
aḥsanu
أَحْسَنُ
കൂടുതല്‍ നല്ലവന്‍
ʿamalan
عَمَلًا
കര്‍മ്മം, പ്രവൃത്തി

ഭൂമുഖത്തുള്ളതൊക്കെ നാം അതിന് അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല കര്‍മങ്ങളിലേര്‍പ്പെടുന്നതെന്ന് പരീക്ഷിക്കാനാണിത്.

തഫ്സീര്‍

وَاِنَّا لَجَاعِلُوْنَ مَا عَلَيْهَا صَعِيْدًا جُرُزًاۗ   ( الكهف: ٨ )

wa-innā
وَإِنَّا
നാം തന്നെ
lajāʿilūna
لَجَٰعِلُونَ
ആക്കുന്നതുമാണു, ആക്കുന്നവരാണ്
mā ʿalayhā
مَا عَلَيْهَا
അതിന്‍മേലുള്ളത്
ṣaʿīdan
صَعِيدًا
വെണ്‍ഭൂമി, മണ്ണു
juruzan
جُرُزًا
തരിശു, പാഴ്ഭൂമി

അവസാനം നാം അതിലുള്ളതൊക്കെയും നശിപ്പിച്ച് അതിനെ തരിശായ പ്രദേശമാക്കും; ഉറപ്പ്.

തഫ്സീര്‍

اَمْ حَسِبْتَ اَنَّ اَصْحٰبَ الْكَهْفِ وَالرَّقِيْمِ كَانُوْا مِنْ اٰيٰتِنَا عَجَبًا  ( الكهف: ٩ )

am
أَمْ
അല്ലാ (ഒരു പക്ഷെ)
ḥasib'ta
حَسِبْتَ
നീ വിചാരിച്ചു (വോ)
anna aṣḥāba l-kahfi
أَنَّ أَصْحَٰبَ ٱلْكَهْفِ
നിശ്ചയമായും ഗുഹയുടെ ആള്‍ക്കാര്‍ (ഗുഹാവാസികള്‍)
wal-raqīmi
وَٱلرَّقِيمِ
റഖീമിന്റെയും
kānū
كَانُوا۟
അവരായിരുന്നു (എന്നു)
min āyātinā
مِنْ ءَايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നു
ʿajaban
عَجَبًا
ഒരു (വലിയ) ആശ്ചര്യം

അതല്ല; ഗുഹയുടെയും റഖീമിന്റെയും ആള്‍ക്കാര്‍ നമ്മുടെ മഹത്തായ ദൃഷ്ടാന്തങ്ങളിലെ വലിയൊരദ്ഭുതമായിരുന്നുവെന്ന് നീ കരുതിയോ?

തഫ്സീര്‍

اِذْ اَوَى الْفِتْيَةُ اِلَى الْكَهْفِ فَقَالُوْا رَبَّنَآ اٰتِنَا مِنْ لَّدُنْكَ رَحْمَةً وَّهَيِّئْ لَنَا مِنْ اَمْرِنَا رَشَدًا  ( الكهف: ١٠ )

idh awā
إِذْ أَوَى
അഭയം പ്രാപിച്ചപ്പോള്‍, ചെന്നു ചേര്‍ന്നപ്പോള്‍
l-fit'yatu
ٱلْفِتْيَةُ
(ആ) യുവാക്കള്‍
ilā l-kahfi
إِلَى ٱلْكَهْفِ
ഗുഹയിലേക്കു
faqālū
فَقَالُوا۟
അപ്പോള്‍ അവര്‍ പറഞ്ഞു
rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ, രക്ഷിതാവേ
ātinā
ءَاتِنَا
ഞങ്ങള്‍ക്കു നല്‍കേണമേ
min ladunka
مِن لَّدُنكَ
നിന്റെ പക്കല്‍ നിന്നു
raḥmatan
رَحْمَةً
കാരുണ്യം, ദയ, അനുഗ്രഹം
wahayyi
وَهَيِّئْ
സജ്ജമാക്കി (ഒരുക്കി) ത്തരുകയും വേണമേ
lanā
لَنَا
ഞങ്ങള്‍ക്കു
min amrinā
مِنْ أَمْرِنَا
ഞങ്ങളുടെ കാര്യത്തില്‍, കാര്യത്തെ സംബന്ധിച്ചു
rashadan
رَشَدًا
നേര്‍മ്മാര്‍ഗ്ഗം, തന്റേടം

ആ ചെറുപ്പക്കാര്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം. അപ്പോഴവര്‍ പ്രാര്‍ഥിച്ചു: ''ഞങ്ങളുടെ നാഥാ! നിന്റെ ഭാഗത്തുനിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നീ കനിഞ്ഞേകണമേ. ഞങ്ങള്‍ ചെയ്യേണ്ട കാര്യം നേരാംവിധം നടത്താന്‍ ഞങ്ങള്‍ക്കു നീ സൗകര്യമൊരുക്കിത്തരേണമേ.''

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍കഹ്ഫ്
القرآن الكريم:الكهف
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Kahf
സൂറത്തുല്‍:18
ആയത്ത് എണ്ണം:110
ആകെ വാക്കുകൾ:1570
ആകെ പ്രതീകങ്ങൾ:6360
Number of Rukūʿs:12
Revelation Location:മക്കാൻ
Revelation Order:69
ആരംഭിക്കുന്നത്:2140