اَوَلَمْ يَكْفِهِمْ اَنَّآ اَنْزَلْنَا عَلَيْكَ الْكِتٰبَ يُتْلٰى عَلَيْهِمْ ۗاِنَّ فِيْ ذٰلِكَ لَرَحْمَةً وَّذِكْرٰى لِقَوْمٍ يُّؤْمِنُوْنَ ࣖ ( العنكبوت: ٥١ )
നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നു എന്നതുപോരേ അവര്‍ക്ക് തെളിവായി. അതവരെ ഓതിക്കേള്‍പ്പിക്കുന്നുമുണ്ട്. സംശയമില്ല; വിശ്വസിക്കുന്ന ജനത്തിന് അതില്‍ ധാരാളം അനുഗ്രഹമുണ്ട്. മതിയായ ഉദ്‌ബോധനവും.
قُلْ كَفٰى بِاللّٰهِ بَيْنِيْ وَبَيْنَكُمْ شَهِيْدًاۚ يَعْلَمُ مَا فِى السَّمٰوٰتِ وَالْاَرْضِۗ وَالَّذِيْنَ اٰمَنُوْا بِالْبَاطِلِ وَكَفَرُوْا بِاللّٰهِ اُولٰۤىِٕكَ هُمُ الْخٰسِرُوْنَ ( العنكبوت: ٥٢ )
പറയുക: ''എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുമതി. ആകാശഭൂമികളിലുള്ളതൊക്കെയും അവനറിയുന്നു. എന്നാല്‍ ഓര്‍ക്കുക; അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് പരാജിതര്‍.
وَيَسْتَعْجِلُوْنَكَ بِالْعَذَابِۗ وَلَوْلَآ اَجَلٌ مُّسَمًّى لَّجَاۤءَهُمُ الْعَذَابُۗ وَلَيَأْتِيَنَّهُمْ بَغْتَةً وَّهُمْ لَا يَشْعُرُوْنَ ( العنكبوت: ٥٣ )
അവര്‍ നിന്നോട് ശിക്ഷക്കായി ധൃതി കൂട്ടുന്നു. കൃത്യമായ കാലാവധി നിശ്ചയിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ശിക്ഷ അവര്‍ക്ക് ഇതിനകം വന്നെത്തിയിട്ടുണ്ടാകുമായിരുന്നു. അവരറിയാതെ പെട്ടെന്ന് അതവരില്‍ വന്നെത്തുകതന്നെ ചെയ്യും.
يَسْتَعْجِلُوْنَكَ بِالْعَذَابِۗ وَاِنَّ جَهَنَّمَ لَمُحِيْطَةٌ ۢ بِالْكٰفِرِيْنَۙ ( العنكبوت: ٥٤ )
ശിക്ഷക്കായി അവര്‍ നിന്നോടു ധൃതി കൂട്ടുന്നു. സംശയംവേണ്ട; നരകം സത്യനിഷേധികളെ വലയംചെയ്തുനില്‍പുണ്ട്.
يَوْمَ يَغْشٰىهُمُ الْعَذَابُ مِنْ فَوْقِهِمْ وَمِنْ تَحْتِ اَرْجُلِهِمْ وَيَقُوْلُ ذُوْقُوْا مَا كُنْتُمْ تَعْمَلُوْنَ ( العنكبوت: ٥٥ )
മുകളില്‍ നിന്നും കാലുകള്‍ക്കടിയില്‍ നിന്നും ശിക്ഷ അവരെ പൊതിയുന്ന ദിനം; അന്ന് അവരോടു പറയും: ''നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലം അനുഭവിച്ചുകൊള്ളുക.''
يٰعِبَادِيَ الَّذِيْنَ اٰمَنُوْٓا اِنَّ اَرْضِيْ وَاسِعَةٌ فَاِيَّايَ فَاعْبُدُوْنِ ( العنكبوت: ٥٦ )
സത്യവിശ്വാസം സ്വീകരിച്ച എന്റെ ദാസന്മാരേ, എന്റെ ഭൂമി വിശാലമാണ്. അതിനാല്‍ നിങ്ങള്‍ എനിക്കുമാത്രം വഴിപ്പെടുക.
كُلُّ نَفْسٍ ذَاۤىِٕقَةُ الْمَوْتِۗ ثُمَّ اِلَيْنَا تُرْجَعُوْنَ ( العنكبوت: ٥٧ )
എല്ലാവരും മരണത്തിന്റെ രുചി അറിയും. പിന്നെ നിങ്ങളെയൊക്കെ നമ്മുടെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരും.
وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَنُبَوِّئَنَّهُمْ مِّنَ الْجَنَّةِ غُرَفًا تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَاۗ نِعْمَ اَجْرُ الْعٰمِلِيْنَۖ ( العنكبوت: ٥٨ )
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നാം സ്വര്‍ഗത്തില്‍ സമുന്നത സൗധങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു. അതിന്റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം വളരെ വിശിഷ്ടം തന്നെ.
الَّذِيْنَ صَبَرُوْا وَعَلٰى رَبِّهِمْ يَتَوَكَّلُوْنَ ( العنكبوت: ٥٩ )
ക്ഷമ പാലിക്കുന്നവരാണവര്‍. തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുന്നവരും.
وَكَاَيِّنْ مِّنْ دَاۤبَّةٍ لَّا تَحْمِلُ رِزْقَهَاۖ اللّٰهُ يَرْزُقُهَا وَاِيَّاكُمْ وَهُوَ السَّمِيْعُ الْعَلِيْمُ ( العنكبوت: ٦٠ )
എത്രയെത്ര ജീവികളുണ്ട്. അവയൊന്നും തങ്ങളുടെ അന്നം ചുമന്നല്ല നടക്കുന്നത്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.