Skip to main content
bismillah

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اَوْفُوْا بِالْعُقُوْدِۗ اُحِلَّتْ لَكُمْ بَهِيْمَةُ الْاَنْعَامِ اِلَّا مَا يُتْلٰى عَلَيْكُمْ غَيْرَ مُحِلِّى الصَّيْدِ وَاَنْتُمْ حُرُمٌۗ اِنَّ اللّٰهَ يَحْكُمُ مَا يُرِيْدُ  ( المائدة: ١ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ വിശ്വസിച്ചവരേ
awfū
أَوْفُوا۟
നിങ്ങള്‍ നിറവേറ്റുവിന്‍, നിര്‍വ്വഹിക്കുവിന്‍
bil-ʿuqūdi
بِٱلْعُقُودِۚ
കരാറുബന്ധങ്ങളെ, ഇടപാടുബന്ധങ്ങളെ
uḥillat
أُحِلَّتْ
ഹലാല്‍ (അനുവദനീയം) ആക്കപ്പെട്ടിരിക്കുന്നു
lakum
لَكُم
നിങ്ങള്‍ക്കു
bahīmatu
بَهِيمَةُ
കാലിജന്തുക്കള്‍, മിണ്ടാജീവികള്‍
l-anʿāmi
ٱلْأَنْعَٰمِ
ആടുമാടൊട്ടകങ്ങളിലെ, നാല്‍ക്കാലികളാകുന്ന
illā mā yut'lā
إِلَّا مَا يُتْلَىٰ
ഓതിക്കേള്‍പിക്കപ്പെടുന്നതൊഴികെ
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്കു, നിങ്ങളുടെ മേല്‍
ghayra muḥillī
غَيْرَ مُحِلِّى
അനുവദനീയമാക്കുന്നവരല്ലാത്ത നിലയില്‍
l-ṣaydi
ٱلصَّيْدِ
വേട്ടയാടലിനെ
wa-antum
وَأَنتُمْ
നിങ്ങള്‍, നിങ്ങളാകട്ടെ
ḥurumun
حُرُمٌۗ
ഇഹ്റാം ചെയ്തവരാകുന്നു (താനും)
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yaḥkumu
يَحْكُمُ
അവന്‍ വിധിക്കും
mā yurīdu
مَا يُرِيدُ
അവന്‍ ഉദ്ദേശിക്കുന്നതു

വിശ്വസിച്ചവരേ, കരാറുകള്‍ പാലിക്കുക. നാല്‍ക്കാലികളില്‍പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു; വഴിയെ വിവരിക്കുന്നവ ഒഴികെ. എന്നാല്‍ ഇഹ്‌റാമിലായിരിക്കെ വേട്ടയാടുന്നത് അനുവദനീയമായി ഗണിക്കരുത്. അല്ലാഹു അവനിച്ഛിക്കുന്നത് വിധിക്കുന്നു.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تُحِلُّوْا شَعَاۤىِٕرَ اللّٰهِ وَلَا الشَّهْرَ الْحَرَامَ وَلَا الْهَدْيَ وَلَا الْقَلَاۤىِٕدَ وَلَآ اٰۤمِّيْنَ الْبَيْتَ الْحَرَامَ يَبْتَغُوْنَ فَضْلًا مِّنْ رَّبِّهِمْ وَرِضْوَانًا ۗوَاِذَا حَلَلْتُمْ فَاصْطَادُوْا ۗوَلَا يَجْرِمَنَّكُمْ شَنَاٰنُ قَوْمٍ اَنْ صَدُّوْكُمْ عَنِ الْمَسْجِدِ الْحَرَامِ اَنْ تَعْتَدُوْۘا وَتَعَاوَنُوْا عَلَى الْبِرِّ وَالتَّقْوٰىۖ وَلَا تَعَاوَنُوْا عَلَى الْاِثْمِ وَالْعُدْوَانِ ۖوَاتَّقُوا اللّٰهَ ۗاِنَّ اللّٰهَ شَدِيْدُ الْعِقَابِ  ( المائدة: ٢ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
lā tuḥillū
لَا تُحِلُّوا۟
നിങ്ങള്‍ അനുവദനീയമാക്കരുതു (അനാദരിക്കരുതു)
shaʿāira l-lahi
شَعَٰٓئِرَ ٱللَّهِ
അല്ലാഹുവിന്റെ ചിഹ്നങ്ങളെ, അടയാളങ്ങളെ
walā l-shahra
وَلَا ٱلشَّهْرَ
മാസത്തെയും അരുത്
l-ḥarāma
ٱلْحَرَامَ
ഹറാമായ, അലംഘനീയ
walā l-hadya
وَلَا ٱلْهَدْىَ
ബലി(ക്കു കൊണ്ടു പോകുന്ന) മൃഗത്തെയും അരുതു
walā l-qalāida
وَلَا ٱلْقَلَٰٓئِدَ
കഴുത്തില്‍ തൂക്കിയിടുന്നവയെ (കണ്ഠാഭരണങ്ങളെ)യും അരുതു
walā āmmīna
وَلَآ ءَآمِّينَ
കരുതി (ഉന്നംവെച്ചു)പ്പോകുന്നവരെയും അരുതു
l-bayta l-ḥarāma
ٱلْبَيْتَ ٱلْحَرَامَ
ഹറാമായ വീട്ടിനെ, അലംഘനീയ മന്ദിരത്തെ
yabtaghūna
يَبْتَغُونَ
(അവര്‍) തേടിക്കൊണ്ടു
faḍlan
فَضْلًا
അനുഗ്രഹം, ദയവു
min rabbihim
مِّن رَّبِّهِمْ
തങ്ങളുടെ റബ്ബിങ്കല്‍ നിന്നു
wariḍ'wānan
وَرِضْوَٰنًاۚ
പ്രീതിയും, പൊരുത്തപ്പാടും
wa-idhā ḥalaltum
وَإِذَا حَلَلْتُمْ
നിങ്ങള്‍ ഹലാലായാല്‍, ഇഹ്റാം അഴിച്ചാല്‍
fa-iṣ'ṭādū
فَٱصْطَادُوا۟ۚ
അപ്പോള്‍ വേട്ടയാടിക്കൊള്ളുവിന്‍
walā yajrimannakum
وَلَا يَجْرِمَنَّكُمْ
നിശ്ചയമായും നിങ്ങളെ പ്രേരിപ്പിക്കയും ചെയ്യരുതു
shanaānu
شَنَـَٔانُ
ഈര്‍ഷ്യത, അമര്‍ഷം
qawmin
قَوْمٍ
ഒരു ജനതയുടെ (ജനതയോടുള്ള)
an ṣaddūkum
أَن صَدُّوكُمْ
അവര്‍ നിങ്ങളെ തടഞ്ഞതിനാല്‍
ʿani l-masjidi
عَنِ ٱلْمَسْجِدِ
പള്ളിയില്‍ നിന്നു
l-ḥarāmi
ٱلْحَرَامِ
ഹറാമായ, അലംഘനീയ
an taʿtadū
أَن تَعْتَدُواۘ
നിങ്ങള്‍ അതിക്രമം ചെയ്‌വാന്‍, ക്രമം തെറ്റുന്നതിന്നു
wataʿāwanū
وَتَعَاوَنُوا۟
നിങ്ങള്‍ പരസ്പരം സഹായിക്കയും ചെയ്യുവിന്‍
ʿalā l-biri
عَلَى ٱلْبِرِّ
പുണ്യത്തില്‍, നല്ല കാര്യത്തിന്നു
wal-taqwā
وَٱلتَّقْوَىٰۖ
ഭയഭക്തിയിലും, സൂക്ഷ്മതക്കും
walā taʿāwanū
وَلَا تَعَاوَنُوا۟
നിങ്ങള്‍ പരസ്പരം സഹായിക്കുകയും അരുത്
ʿalā l-ith'mi
عَلَى ٱلْإِثْمِ
കുറ്റത്തില്‍, പാപത്തിനു
wal-ʿud'wāni
وَٱلْعُدْوَٰنِۚ
അതിക്രമത്തിലും, ക്രമം തെറ്റുന്നതിനും
wa-ittaqū
وَٱتَّقُوا۟
സൂക്ഷിക്കുകയും ചെയ്യുവിന്‍
l-laha
ٱللَّهَۖ
അല്ലാഹുവിനെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
shadīdu
شَدِيدُ
കഠിനമായവനാണു
l-ʿiqābi
ٱلْعِقَابِ
ശിക്ഷാനടപടി

വിശ്വസിച്ചവരേ, അല്ലാഹുവിന്റെ ചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമാസം; ബലിമൃഗങ്ങള്‍; അവയെ തിരിച്ചറിയാനുള്ള കഴുത്തിലെ വടങ്ങള്‍; തങ്ങളുടെ നാഥന്റെ അനുഗ്രഹവും പ്രീതിയും തേടി പുണ്യഗേഹത്തിലേക്ക് പോകുന്നവര്‍- ഇവയെയും നിങ്ങള്‍ അനാദരിക്കരുത്. ഇഹ്‌റാമില്‍ നിന്നൊഴിവായാല്‍ നിങ്ങള്‍ക്ക് വേട്ടയിലേര്‍പ്പെടാവുന്നതാണ്. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നിങ്ങളെ വിലക്കിയവരോടുള്ള വെറുപ്പ് അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. പുണ്യത്തിലും ദൈവഭക്തിയിലും പരസ്പരം സഹായികളാവുക. പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.

തഫ്സീര്‍

حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنْزِيْرِ وَمَآ اُهِلَّ لِغَيْرِ اللّٰهِ بِهٖ وَالْمُنْخَنِقَةُ وَالْمَوْقُوْذَةُ وَالْمُتَرَدِّيَةُ وَالنَّطِيْحَةُ وَمَآ اَكَلَ السَّبُعُ اِلَّا مَا ذَكَّيْتُمْۗ وَمَا ذُبِحَ عَلَى النُّصُبِ وَاَنْ تَسْتَقْسِمُوْا بِالْاَزْلَامِۗ ذٰلِكُمْ فِسْقٌۗ اَلْيَوْمَ يَىِٕسَ الَّذِيْنَ كَفَرُوْا مِنْ دِيْنِكُمْ فَلَا تَخْشَوْهُمْ وَاخْشَوْنِۗ اَلْيَوْمَ اَكْمَلْتُ لَكُمْ دِيْنَكُمْ وَاَتْمَمْتُ عَلَيْكُمْ نِعْمَتِيْ وَرَضِيْتُ لَكُمُ الْاِسْلَامَ دِيْنًاۗ فَمَنِ اضْطُرَّ فِيْ مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّاِثْمٍۙ فَاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ  ( المائدة: ٣ )

ḥurrimat
حُرِّمَتْ
ഹറാം (നിഷിദ്ധം) ആക്കപ്പെട്ടിരിക്കുന്നു
ʿalaykumu
عَلَيْكُمُ
നിങ്ങളുടെമേല്‍
l-maytatu
ٱلْمَيْتَةُ
ശവം, ചത്തതു
wal-damu
وَٱلدَّمُ
രക്തവും, ചോരയും
walaḥmu
وَلَحْمُ
മാംസവും
l-khinzīri
ٱلْخِنزِيرِ
പന്നിയുടെ
wamā uhilla
وَمَآ أُهِلَّ
ശബ്ദം ഉയര്‍ത്തപ്പെട്ടതും
lighayri l-lahi
لِغَيْرِ ٱللَّهِ
അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി
bihi
بِهِۦ
അതുമൂലം
wal-mun'khaniqatu
وَٱلْمُنْخَنِقَةُ
കുടുങ്ങിച്ചത്തതും
wal-mawqūdhatu
وَٱلْمَوْقُوذَةُ
തല്ലി (അടിച്ചു) ക്കൊല്ലപ്പെട്ടതും
wal-mutaradiyatu
وَٱلْمُتَرَدِّيَةُ
(ഉയരത്തുനിന്നു) വീണു ചത്തതും
wal-naṭīḥatu
وَٱلنَّطِيحَةُ
കുത്തേറ്റു ചത്തതും
wamā akala
وَمَآ أَكَلَ
തിന്നതും
l-sabuʿu
ٱلسَّبُعُ
ദുഷ്ടമൃഗം, കാട്ടുജീവി
illā mā
إِلَّا مَا
യാതൊന്നൊഴികെ
dhakkaytum
ذَكَّيْتُمْ
നിങ്ങള്‍ അറുത്ത
wamā dhubiḥa
وَمَا ذُبِحَ
അറുക്കപ്പെട്ടതും
ʿalā l-nuṣubi
عَلَى ٱلنُّصُبِ
നാട്ടപ്പെട്ടതിന്‍മേല്‍, ബലിപീഠത്തിങ്കല്‍, പ്രതിഷ്ഠക്കല്‍വെച്ചു
wa-an tastaqsimū
وَأَن تَسْتَقْسِمُوا۟
നിങ്ങള്‍ ഓഹരി (ഭാഗ്യം) നോക്കലും
bil-azlāmi
بِٱلْأَزْلَٰمِۚ
അമ്പു കോലുകള്‍ കൊണ്ടു
dhālikum
ذَٰلِكُمْ
അതു, അതൊക്കെ
fis'qun
فِسْقٌۗ
തോന്നിയവാസമാകുന്നു
l-yawma
ٱلْيَوْمَ
ഇന്നു, ഇന്നേദിവസം
ya-isa
يَئِسَ
നിരാശപ്പെട്ടിരിക്കുന്നു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
min dīnikum
مِن دِينِكُمْ
നിങ്ങളുടെ മതത്തെ
falā takhshawhum
فَلَا تَخْشَوْهُمْ
എനി (അതിനാല്‍) അവരെ നിങ്ങള്‍ പേടിക്കരുതു
wa-ikh'shawni
وَٱخْشَوْنِۚ
എന്നെ പേടിക്കുകയും ചെയ്യുവിന്‍
l-yawma
ٱلْيَوْمَ
ഇന്നു്, ഈ ദിവസം
akmaltu lakum
أَكْمَلْتُ لَكُمْ
നിങ്ങള്‍ക്കു ഞാന്‍ പൂര്‍ത്തിയാക്കിത്തന്നു
dīnakum
دِينَكُمْ
നിങ്ങളുടെ മതം
wa-atmamtu
وَأَتْمَمْتُ
ഞാന്‍ പൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്കു, നിങ്ങളില്‍
niʿ'matī
نِعْمَتِى
എന്റെ അനുഗ്രഹം
waraḍītu
وَرَضِيتُ
ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
lakumu
لَكُمُ
നിങ്ങള്‍ക്കു
l-is'lāma
ٱلْإِسْلَٰمَ
ഇസ്‌ലാമിനെ
dīnan
دِينًاۚ
മതമായിട്ടു
famani
فَمَنِ
എന്നാല്‍ (എനി) ആരെങ്കിലും, ഏതൊരുവന്‍
uḍ'ṭurra
ٱضْطُرَّ
അവന്‍ നിര്‍ബ്ബന്ധിതനായി, കഷ്ടപ്പെട്ടു
fī makhmaṣatin
فِى مَخْمَصَةٍ
പട്ടിണിയില്‍, വല്ല പട്ടിണിയിലും
ghayra mutajānifin
غَيْرَ مُتَجَانِفٍ
ചായ്‌വു കാണിക്കാത്തവനായിക്കൊണ്ടു
li-ith'min
لِّإِثْمٍۙ
കുറ്റത്തിലേക്കു, വല്ല കുറ്റത്തിലേക്കും
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടിച്ചത്തത്, തല്ലിക്കൊന്നത്, വീണുചത്തത്, തമ്മില്‍കുത്തിച്ചത്തത്, വന്യമൃഗം കടിച്ചു തിന്നിട്ടത്- ചാവും മുമ്പെ നിങ്ങള്‍ അറുത്തത് ഒഴികെ- പ്രതിഷ്ഠകള്‍ക്ക് ബലിയറുത്തത്; ഇതൊക്കെയും നിങ്ങള്‍ക്ക് നിഷിദ്ധമാണ്. അമ്പുകള്‍കൊണ്ട് ഭാഗ്യപരീക്ഷണം നടത്തലും നിഷിദ്ധം തന്നെ. ഇതെല്ലാം മ്ലേഛമാണ്. സത്യനിഷേധികള്‍ നിങ്ങളുടെ ദീനിനെ നേരിടുന്നതില്‍ ഇന്ന് നിരാശരായിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കേണ്ടതില്ല. എന്നെ മാത്രം ഭയപ്പെടുക. ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്‌ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും പട്ടിണി കാരണം നിഷിദ്ധം തിന്നാന്‍ നിര്‍ബന്ധിതനായാല്‍, അവന്‍ തെറ്റുചെയ്യാന്‍ തല്‍പരനല്ലെങ്കില്‍, അറിയുക: ഉറപ്പായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

തഫ്സീര്‍

يَسْـَٔلُوْنَكَ مَاذَآ اُحِلَّ لَهُمْۗ قُلْ اُحِلَّ لَكُمُ الطَّيِّبٰتُۙ وَمَا عَلَّمْتُمْ مِّنَ الْجَوَارِحِ مُكَلِّبِيْنَ تُعَلِّمُوْنَهُنَّ مِمَّا عَلَّمَكُمُ اللّٰهُ فَكُلُوْا مِمَّآ اَمْسَكْنَ عَلَيْكُمْ وَاذْكُرُوا اسْمَ اللّٰهِ عَلَيْهِ ۖوَاتَّقُوا اللّٰهَ ۗاِنَّ اللّٰهَ سَرِيْعُ الْحِسَابِ  ( المائدة: ٤ )

yasalūnaka
يَسْـَٔلُونَكَ
അവര്‍ നിന്നോടു ചോദിക്കുന്നു, ചോദിക്കും
mādhā
مَاذَآ
എന്തൊന്നാണു
uḥilla lahum
أُحِلَّ لَهُمْۖ
അവര്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു
qul
قُلْ
പറയുക
uḥilla lakumu
أُحِلَّ لَكُمُ
നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു
l-ṭayibātu
ٱلطَّيِّبَٰتُۙ
നല്ല (ശുദ്ധമായ - വിശിഷ്ട) വസ്തുക്കള്‍
wamā ʿallamtum
وَمَا عَلَّمْتُم
നിങ്ങള്‍ പഠിപ്പിക്കുന്നതു, വല്ലതിനെയും പഠിപ്പിച്ചാല്‍
mina l-jawāriḥi
مِّنَ ٱلْجَوَارِحِ
വേട്ട ജന്തുക്കളില്‍നിന്നു
mukallibīna
مُكَلِّبِينَ
നായാട്ടു പരിശീലിപ്പിക്കുന്നവരായി
tuʿallimūnahunna
تُعَلِّمُونَهُنَّ
അവയെ നിങ്ങള്‍ പഠിപ്പിച്ചുകൊണ്ടു
mimmā ʿallamakumu
مِمَّا عَلَّمَكُمُ
നിങ്ങളെ പഠിപ്പിച്ചതില്‍നിന്നു
l-lahu
ٱللَّهُۖ
അല്ലാഹു
fakulū
فَكُلُوا۟
എന്നാല്‍ നിങ്ങള്‍ തിന്നുകൊള്ളുവിന്‍
mimmā amsakna
مِمَّآ أَمْسَكْنَ
അവ പിടിച്ച (പിടിച്ചു തന്ന)തില്‍ നിന്നു
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്ക്, നിങ്ങളുടെ പേരില്‍
wa-udh'kurū
وَٱذْكُرُوا۟
നിങ്ങള്‍ പറയുക (സ്മരിക്കുക)യും ചെയ്‍വിന്‍
is'ma l-lahi
ٱسْمَ ٱللَّهِ
അല്ലാഹുവിന്റെ നാമം
ʿalayhi
عَلَيْهِۖ
അതില്‍, അതിന്റെമേല്‍
wa-ittaqū
وَٱتَّقُوا۟
സൂക്ഷിക്കുകയും ചെയ്യുക
l-laha
ٱللَّهَۚ
അല്ലാഹുവിനെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
sarīʿu
سَرِيعُ
വേഗമുള്ളവനാണു
l-ḥisābi
ٱلْحِسَابِ
വിചാരണ

അവര്‍ നിന്നോടു ചോദിക്കുന്നു: എന്തൊക്കെയാണ് തങ്ങള്‍ക്ക് തിന്നാന്‍ പാടുള്ളതെന്ന്. പറയുക: നിങ്ങള്‍ക്ക് നല്ല വസ്തുക്കളൊക്കെയും തിന്നാന്‍ അനുവാദമുണ്ട്. അല്ലാഹു നിങ്ങള്‍ക്കേകിയ അറിവുപയോഗിച്ച് നിങ്ങള്‍ പരിശീലിപ്പിച്ച വേട്ടമൃഗം നിങ്ങള്‍ക്കായി പിടിച്ചുകൊണ്ടുവന്നു തരുന്നതും നിങ്ങള്‍ക്ക് തിന്നാം. എന്നാല്‍ ആ ഉരുവിന്റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉരുവിടണം. അല്ലാഹുവെ സൂക്ഷിക്കുക. സംശയം വേണ്ട; അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാണ്.

തഫ്സീര്‍

اَلْيَوْمَ اُحِلَّ لَكُمُ الطَّيِّبٰتُۗ وَطَعَامُ الَّذِيْنَ اُوْتُوا الْكِتٰبَ حِلٌّ لَّكُمْ ۖوَطَعَامُكُمْ حِلٌّ لَّهُمْ ۖوَالْمُحْصَنٰتُ مِنَ الْمُؤْمِنٰتِ وَالْمُحْصَنٰتُ مِنَ الَّذِيْنَ اُوْتُوا الْكِتٰبَ مِنْ قَبْلِكُمْ اِذَآ اٰتَيْتُمُوْهُنَّ اُجُوْرَهُنَّ مُحْصِنِيْنَ غَيْرَ مُسَافِحِيْنَ وَلَا مُتَّخِذِيْٓ اَخْدَانٍۗ وَمَنْ يَّكْفُرْ بِالْاِيْمَانِ فَقَدْ حَبِطَ عَمَلُهٗ ۖوَهُوَ فِى الْاٰخِرَةِ مِنَ الْخٰسِرِيْنَ ࣖ   ( المائدة: ٥ )

al-yawma
ٱلْيَوْمَ
ഇന്നു, ഈ ദിവസം
uḥilla lakumu
أُحِلَّ لَكُمُ
നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു
l-ṭayibātu
ٱلطَّيِّبَٰتُۖ
നല്ല, വിശിഷ്ടമായവ
waṭaʿāmu
وَطَعَامُ
ഭക്ഷണവും
alladhīna ūtū
ٱلَّذِينَ أُوتُوا۟
കൊടുക്കപ്പെട്ടവരുടെ
l-kitāba
ٱلْكِتَٰبَ
(വേദ)ഗ്രന്ഥം
ḥillun lakum
حِلٌّ لَّكُمْ
നിങ്ങള്‍ക്കു അനുവദനീയമാണു
waṭaʿāmukum
وَطَعَامُكُمْ
നിങ്ങളുടെ ഭക്ഷണവും
ḥillun lahum
حِلٌّ لَّهُمْۖ
അവര്‍ക്കു അനുവദനീയമാകുന്നു
wal-muḥ'ṣanātu
وَٱلْمُحْصَنَٰتُ
ചാരിത്ര്യ ശുദ്ധകളും
mina l-mu'mināti
مِنَ ٱلْمُؤْمِنَٰتِ
സത്യവിശ്വാസികളായ സ്ത്രീകളില്‍നിന്നു
wal-muḥ'ṣanātu
وَٱلْمُحْصَنَٰتُ
ചാരിത്ര്യ ശുദ്ധകളും
mina alladhīna ūtū l-kitāba
مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ
ഗ്രന്ഥം നല്‍കപ്പെട്ടവരില്‍നിന്ന്
min qablikum
مِن قَبْلِكُمْ
നിങ്ങളുടെ മുമ്പു
idhā ātaytumūhunna
إِذَآ ءَاتَيْتُمُوهُنَّ
അവര്‍ക്കു നിങ്ങള്‍ കൊടുത്താല്‍
ujūrahunna
أُجُورَهُنَّ
അവരുടെ പ്രതിഫലങ്ങള്‍
muḥ'ṣinīna
مُحْصِنِينَ
ചാരിത്ര്യ ശുദ്ധരായിക്കൊണ്ടു
ghayra musāfiḥīna
غَيْرَ مُسَٰفِحِينَ
വിടന്മാരല്ലാത്ത നിലയില്‍
walā muttakhidhī
وَلَا مُتَّخِذِىٓ
സ്വീകരിക്കുന്ന (ഉണ്ടാക്കുന്ന) വരല്ലാതെയും
akhdānin
أَخْدَانٍۗ
(സ്വകാര്യ) വേഴ്ചക്കാരെ, രഹസ്യ കൂട്ടുകെട്ടുകാരെ
waman yakfur
وَمَن يَكْفُرْ
ആരെങ്കിലും (വല്ലവരും) അവിശ്വസിക്കുന്ന (നിരാകരിക്കുന്ന - നിഷേധിക്കുന്ന) പക്ഷം
bil-īmāni
بِٱلْإِيمَٰنِ
സത്യവിശ്വാസത്തില്‍, വിശ്വാസത്തെ
faqad ḥabiṭa
فَقَدْ حَبِطَ
എന്നാല്‍ പൊളിഞ്ഞുപോയി, നിഷ്ഫലമായി കഴിഞ്ഞു
ʿamaluhu
عَمَلُهُۥ
അവന്റെ പ്രവൃത്തി, കര്‍മ്മം
wahuwa
وَهُوَ
അവനാകട്ടെ
fī l-ākhirati
فِى ٱلْءَاخِرَةِ
പരലോകത്തില്‍
mina l-khāsirīna
مِنَ ٱلْخَٰسِرِينَ
നഷ്ടക്കാരില്‍ (പെട്ടവന്‍) ആകുന്നു

ഇന്ന് എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടെ ആഹാരം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്കുമുമ്പേ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്ക് അനുവദനീയരാണ്. നിങ്ങള്‍ അവര്‍ക്ക് വിവാഹമൂല്യം നല്‍കി കല്യാണം കഴിക്കണമെന്നുമാത്രം. അതോടൊപ്പം അവര്‍ പരസ്യമായി വ്യഭിചാരത്തിലേര്‍പ്പെടുന്നവരോ രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരോ ആവരുത്. സത്യവിശ്വാസത്തെ നിഷേധിക്കുന്നവന്റെ പ്രവര്‍ത്തനങ്ങളൊക്കെയും പാഴായിരിക്കുന്നു. പരലോകത്ത് അവന്‍ പാപ്പരായിരിക്കും.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِذَا قُمْتُمْ اِلَى الصَّلٰوةِ فَاغْسِلُوْا وُجُوْهَكُمْ وَاَيْدِيَكُمْ اِلَى الْمَرَافِقِ وَامْسَحُوْا بِرُءُوْسِكُمْ وَاَرْجُلَكُمْ اِلَى الْكَعْبَيْنِۗ وَاِنْ كُنْتُمْ جُنُبًا فَاطَّهَّرُوْاۗ وَاِنْ كُنْتُمْ مَّرْضٰٓى اَوْ عَلٰى سَفَرٍ اَوْ جَاۤءَ اَحَدٌ مِّنْكُمْ مِّنَ الْغَاۤىِٕطِ اَوْ لٰمَسْتُمُ النِّسَاۤءَ فَلَمْ تَجِدُوْا مَاۤءً فَتَيَمَّمُوْا صَعِيْدًا طَيِّبًا فَامْسَحُوْا بِوُجُوْهِكُمْ وَاَيْدِيْكُمْ مِّنْهُ ۗمَا يُرِيْدُ اللّٰهُ لِيَجْعَلَ عَلَيْكُمْ مِّنْ حَرَجٍ وَّلٰكِنْ يُّرِيْدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهٗ عَلَيْكُمْ لَعَلَّكُمْ تَشْكُرُوْنَ  ( المائدة: ٦ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ, വിശ്വസിച്ചവരേ
idhā qum'tum
إِذَا قُمْتُمْ
നിങ്ങള്‍ നിന്നാല്‍
ilā l-ṣalati
إِلَى ٱلصَّلَوٰةِ
നമസ്‌കാരത്തിലേക്ക്
fa-igh'silū
فَٱغْسِلُوا۟
നിങ്ങള്‍ കഴുകുവിന്‍
wujūhakum
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങള്‍
wa-aydiyakum
وَأَيْدِيَكُمْ
നിങ്ങളുടെ കൈകളും
ilā l-marāfiqi
إِلَى ٱلْمَرَافِقِ
കൈമുട്ടുകള്‍വരെ
wa-im'saḥū
وَٱمْسَحُوا۟
തടവുകയും ചെയ്യുവിന്‍
biruūsikum
بِرُءُوسِكُمْ
നിങ്ങളുടെ തലകളെ
wa-arjulakum
وَأَرْجُلَكُمْ
നിങ്ങളുടെ കാലുകളെയും (കഴുകുവിന്‍)
ilā l-kaʿbayni
إِلَى ٱلْكَعْبَيْنِۚ
രണ്ടു നെരിയാണി (ഞെരിയാണി)കള്‍ വരെ
wa-in kuntum
وَإِن كُنتُمْ
നിങ്ങളായിരുന്നാല്‍
junuban
جُنُبًا
ജനാബത്തുകാര്‍
fa-iṭṭahharū
فَٱطَّهَّرُوا۟ۚ
എന്നാല്‍ നിങ്ങള്‍ ശുദ്ധിയായിക്കൊള്ളുവിന്‍
wa-in kuntum
وَإِن كُنتُم
നിങ്ങളായിരുന്നാല്‍
marḍā
مَّرْضَىٰٓ
രോഗികള്‍
aw ʿalā safarin
أَوْ عَلَىٰ سَفَرٍ
അല്ലെങ്കില്‍ ഒരു (വല്ല) യാത്രയില്‍
aw jāa
أَوْ جَآءَ
അല്ലെങ്കില്‍ വന്നു
aḥadun minkum
أَحَدٌ مِّنكُم
നിങ്ങളില്‍ നിന്നു ഒരാള്‍
mina l-ghāiṭi
مِّنَ ٱلْغَآئِطِ
വിസര്‍ജ്ജന (കടവിറങ്ങുന്ന - മറക്കിരിക്കുന്ന) സ്ഥാനത്തുനിന്നു
aw lāmastumu
أَوْ لَٰمَسْتُمُ
അല്ലെങ്കില്‍ നിങ്ങള്‍ സ്പര്‍ശനം നടത്തി
l-nisāa
ٱلنِّسَآءَ
സ്ത്രീകളുമായി
falam tajidū
فَلَمْ تَجِدُوا۟
എന്നിട്ട് നിങ്ങള്‍ക്കു കിട്ടിയില്ല
māan
مَآءً
വെള്ളം, ജലം
fatayammamū
فَتَيَمَّمُوا۟
എന്നാല്‍ കരുതി (എടുത്തു) കൊള്ളുവിന്‍
ṣaʿīdan
صَعِيدًا
ഭൂമുഖത്തെ, മണ്ണിനെ
ṭayyiban
طَيِّبًا
ശുദ്ധമായ, നല്ല
fa-im'saḥū
فَٱمْسَحُوا۟
എന്നിട്ട് തടവുവിന്‍
biwujūhikum
بِوُجُوهِكُمْ
നിങ്ങളുടെ മുഖങ്ങളെ
wa-aydīkum
وَأَيْدِيكُم
നിങ്ങളുടെ കൈകളെയും
min'hu
مِّنْهُۚ
അതിനാല്‍ (അതുകൊണ്ടു)
mā yurīdu l-lahu
مَا يُرِيدُ ٱللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നില്ല
liyajʿala
لِيَجْعَلَ
ആക്കു(ഏര്‍പ്പെടുത്തു)വാന്‍
ʿalaykum
عَلَيْكُم
നിങ്ങളുടെ മേല്‍
min ḥarajin
مِّنْ حَرَجٍ
വിഷമത്തില്‍ നിന്നും (ഒന്നും)
walākin yurīdu
وَلَٰكِن يُرِيدُ
എങ്കിലും അവന്‍ ഉദ്ദേശിക്കുന്നു
liyuṭahhirakum
لِيُطَهِّرَكُمْ
നിങ്ങളെ ശുദ്ധമാക്കുവാന്‍
waliyutimma
وَلِيُتِمَّ
അവന്‍ പൂര്‍ണ്ണമാക്കുവാനും
niʿ'matahu
نِعْمَتَهُۥ
അവന്റെ അനുഗ്രഹം
ʿalaykum
عَلَيْكُمْ
നിങ്ങളില്‍, നിങ്ങള്‍ക്കു
laʿallakum
لَعَلَّكُمْ
നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം
tashkurūna
تَشْكُرُونَ
നിങ്ങള്‍ നന്ദി ചെയ്യും

വിശ്വസിച്ചവരേ, നിങ്ങള്‍ നമസ്‌കാരത്തിനൊരുങ്ങിയാല്‍ നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ ഇരുകരങ്ങളും കഴുകുക. തല തടവുകയും ഞെരിയാണിവരെ കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ വലിയ അശുദ്ധിയുള്ളവരാണെങ്കില്‍ കുളിച്ചു ശുദ്ധിയാവുക. രോഗികളോ യാത്രക്കാരോ ആണെങ്കിലും നിങ്ങളിലാരെങ്കിലും വിസര്‍ജിച്ചുവരികയോ സ്ത്രീസംസര്‍ഗം നടത്തുകയോ ചെയ്തിട്ട് വെള്ളം കിട്ടാതിരിക്കുകയാണെങ്കിലും ശുദ്ധിവരുത്താന്‍ മാലിന്യമില്ലാത്ത മണ്ണ് ഉപയോഗിക്കുക. അതില്‍ കയ്യടിച്ച് മുഖവും കൈകളും തടവുക. നിങ്ങളെ പ്രയാസപ്പെടുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങള്‍ക്ക് അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരാനും അവനുദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.

തഫ്സീര്‍

وَاذْكُرُوْا نِعْمَةَ اللّٰهِ عَلَيْكُمْ وَمِيْثَاقَهُ الَّذِيْ وَاثَقَكُمْ بِهٖٓ ۙاِذْ قُلْتُمْ سَمِعْنَا وَاَطَعْنَا ۖوَاتَّقُوا اللّٰهَ ۗاِنَّ اللّٰهَ عَلِيْمٌ ۢبِذَاتِ الصُّدُوْرِ  ( المائدة: ٧ )

wa-udh'kurū
وَٱذْكُرُوا۟
ഓര്‍മ്മിക്കുകയും ചെയ്യുവിന്‍
niʿ'mata l-lahi
نِعْمَةَ ٱللَّهِ
അല്ലാഹുവിന്റെ (അല്ലാഹു ചെയ്ത) അനുഗ്രഹം
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്കു
wamīthāqahu
وَمِيثَٰقَهُ
അവന്റെ (അവനോടുള്ള) ഉറപ്പും, കരാറും
alladhī wāthaqakum
ٱلَّذِى وَاثَقَكُم
നിങ്ങളോടു അവന്‍ ഉറപ്പു (കരാറു) വാങ്ങിയതായ
bihi
بِهِۦٓ
അതിനെപ്പറ്റി
idh qul'tum
إِذْ قُلْتُمْ
നിങ്ങള്‍ പറഞ്ഞപ്പോള്‍, പറഞ്ഞ സന്ദര്‍ഭം
samiʿ'nā
سَمِعْنَا
ഞങ്ങള്‍ കേട്ടു
wa-aṭaʿnā
وَأَطَعْنَاۖ
ഞങ്ങള്‍ അനുസരിക്കയും ചെയ്തു
wa-ittaqū
وَٱتَّقُوا۟
സൂക്ഷിക്കുകയും ചെയ്‍വിന്‍
l-laha
ٱللَّهَۚ
അല്ലാഹുവിനെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalīmun
عَلِيمٌۢ
അറിയുന്നവനാണു
bidhāti l-ṣudūri
بِذَاتِ ٱلصُّدُورِ
നെഞ്ചു (ഹൃദയം) കളിലുള്ളതിനെപ്പറ്റി

അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. അവന്‍ നിങ്ങളോട് കരുത്തുറ്റ കരാര്‍ വാങ്ങിയ കാര്യവും. അഥവാ, 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു' വെന്ന് നിങ്ങള്‍ പറഞ്ഞ കാര്യം. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു മനസ്സുകളിലുള്ളതൊക്കെയും നന്നായറിയുന്നവനാണ്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا كُوْنُوْا قَوَّامِيْنَ لِلّٰهِ شُهَدَاۤءَ بِالْقِسْطِۖ وَلَا يَجْرِمَنَّكُمْ شَنَاٰنُ قَوْمٍ عَلٰٓى اَلَّا تَعْدِلُوْا ۗاِعْدِلُوْاۗ هُوَ اَقْرَبُ لِلتَّقْوٰىۖ وَاتَّقُوا اللّٰهَ ۗاِنَّ اللّٰهَ خَبِيْرٌۢ بِمَا تَعْمَلُوْنَ  ( المائدة: ٨ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
kūnū
كُونُوا۟
ആയിരിക്കുവിന്‍, ആയിത്തീരുവിന്‍
qawwāmīna
قَوَّٰمِينَ
(ശരിക്കു - ഉറച്ചു) നിലകൊള്ളുന്നവര്‍
lillahi
لِلَّهِ
അല്ലാഹുവിനുവേണ്ടി, അല്ലാഹുവിന്നായി
shuhadāa
شُهَدَآءَ
സാക്ഷികളായിട്ടു, സാക്ഷ്യം വഹിക്കുന്നവരായി
bil-qis'ṭi
بِٱلْقِسْطِۖ
നീതിമുറക്കു
walā yajrimannakum
وَلَا يَجْرِمَنَّكُمْ
നിശ്ചയമായും നിങ്ങളെ പ്രേരിപ്പിക്കരുത്
shanaānu
شَنَـَٔانُ
അമര്‍ഷം, ഈര്‍ശ്യത
qawmin
قَوْمٍ
ഒരു ജനതയുടെ (ജനതയോടുള്ള)
ʿalā allā taʿdilū
عَلَىٰٓ أَلَّا تَعْدِلُوا۟ۚ
നിങ്ങള്‍ നീതിപാലിക്കാതെ (ചെയ്യാതെ) യിരിക്കുന്നതിനു
iʿ'dilū
ٱعْدِلُوا۟
നിങ്ങള്‍ നീതിപാലിക്കുവിന്‍, മര്യാദ കാട്ടുവിന്‍
huwa aqrabu
هُوَ أَقْرَبُ
അതു കൂടുതല്‍ അടുപ്പമുള്ളതാണു, അധികം അടുത്തതാണു
lilttaqwā
لِلتَّقْوَىٰۖ
ഭയഭക്തി (സൂക്ഷ്മത)യോടു
wa-ittaqū
وَٱتَّقُوا۟
സൂക്ഷിക്കുകയും ചെയ്യുവിന്‍
l-laha
ٱللَّهَۚ
അല്ലാഹുവിനെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
khabīrun
خَبِيرٌۢ
സൂക്ഷ്മമായി അറിയുന്നവനാണു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ധര്‍മപാലനത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.

തഫ്സീര്‍

وَعَدَ اللّٰهُ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِۙ لَهُمْ مَّغْفِرَةٌ وَّاَجْرٌ عَظِيْمٌ  ( المائدة: ٩ )

waʿada l-lahu
وَعَدَ ٱللَّهُ
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരോടു
waʿamilū
وَعَمِلُوا۟
പ്രവര്‍ത്തിക്കുകയും ചെയ്ത
l-ṣāliḥāti
ٱلصَّٰلِحَٰتِۙ
സല്‍ക്കര്‍മ്മങ്ങള്‍
lahum
لَهُم
അവര്‍ക്കുണ്ട്
maghfiratun
مَّغْفِرَةٌ
പാപമോചനം
wa-ajrun
وَأَجْرٌ
പ്രതിഫലവും
ʿaẓīmun
عَظِيمٌ
വമ്പിച്ച, മഹത്തായ

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ടെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.

തഫ്സീര്‍

وَالَّذِيْنَ كَفَرُوْا وَكَذَّبُوْا بِاٰيٰتِنَآ اُولٰۤىِٕكَ اَصْحٰبُ الْجَحِيْمِ  ( المائدة: ١٠ )

wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരാകട്ടെ
wakadhabū
وَكَذَّبُوا۟
വ്യാജമാക്കുകയും ചെയ്ത
biāyātinā
بِـَٔايَٰتِنَآ
നമ്മുടെ ആയത്തുകളെ
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu
أَصْحَٰبُ
ആള്‍ക്കാരാകുന്നു
l-jaḥīmi
ٱلْجَحِيمِ
ജ്വലിക്കുന്ന അഗ്നിയുടെ

എന്നാല്‍ സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെ തള്ളിക്കളയുകയും ചെയ്തവരോ, അവരാണ് നരകാവകാശികള്‍.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍മാഇദ
القرآن الكريم:المائدة
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Ma'idah
സൂറത്തുല്‍:5
ആയത്ത് എണ്ണം:120
ആകെ വാക്കുകൾ:-
ആകെ പ്രതീകങ്ങൾ:12464
Number of Rukūʿs:16
Revelation Location:സിവിൽ
Revelation Order:112
ആരംഭിക്കുന്നത്:669