Skip to main content

فَكَذَّبَ وَعَصٰىۖ  ( النازعات: ٢١ )

fakadhaba
فَكَذَّبَ
അപ്പോള്‍ (എന്നിട്ടു) അവന്‍ വ്യാജമാക്കി
waʿaṣā
وَعَصَىٰ
അനുസരണക്കേടു (എതിരു) പ്രവര്‍ത്തിക്കയും ചെയ്തു

അപ്പോള്‍ അയാളതിനെ കളവാക്കുകയും ധിക്കരിക്കുകയും ചെയ്തു.

തഫ്സീര്‍

ثُمَّ اَدْبَرَ يَسْعٰىۖ  ( النازعات: ٢٢ )

thumma adbara
ثُمَّ أَدْبَرَ
പിന്നെ അവന്‍ പിന്നോക്കം പോയി, പിന്നിട്ടു
yasʿā
يَسْعَىٰ
പരിശ്രമിച്ചുക്കൊണ്ടു

പിന്നീട് അയാള്‍ എതിര്‍ശ്രമങ്ങള്‍ക്കായി തിരിഞ്ഞു നടന്നു.

തഫ്സീര്‍

فَحَشَرَ فَنَادٰىۖ  ( النازعات: ٢٣ )

faḥashara
فَحَشَرَ
അങ്ങനെ അവന്‍ ശേഖരിച്ചു, ഒരുമിച്ചുകൂട്ടി
fanādā
فَنَادَىٰ
എന്നിട്ടു വിളിച്ചു (പറഞ്ഞു - പ്രഖ്യാപിച്ചു)

അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൂട്ടി വിളംബരം ചെയ്തു.

തഫ്സീര്‍

فَقَالَ اَنَا۠ رَبُّكُمُ الْاَعْلٰىۖ  ( النازعات: ٢٤ )

faqāla
فَقَالَ
അവന്‍ പറഞ്ഞു
anā rabbukumu
أَنَا۠ رَبُّكُمُ
ഞാന്‍ നിങ്ങളുടെ റബ്ബാണ്
l-aʿlā
ٱلْأَعْلَىٰ
ഏറ്റവും ഉന്നതനായ

അവന്‍ പ്രഖ്യാപിച്ചു: ഞാനാണ് നിങ്ങളുടെ പരമോന്നത നാഥന്‍.

തഫ്സീര്‍

فَاَخَذَهُ اللّٰهُ نَكَالَ الْاٰخِرَةِ وَالْاُوْلٰىۗ  ( النازعات: ٢٥ )

fa-akhadhahu
فَأَخَذَهُ
അപ്പോള്‍ അവനെ പിടിച്ചു (ശിക്ഷിച്ചു)
l-lahu
ٱللَّهُ
അല്ലാഹു
nakāla
نَكَالَ
ശിക്ഷാ നടപടിയായി, തടവായിട്ടു, വിലങ്ങായിട്ടു
l-ākhirati
ٱلْءَاخِرَةِ
അവസാനത്തേതിന്റെ (പരലോകത്തിന്റെ)
wal-ūlā
وَٱلْأُولَىٰٓ
ആദ്യത്തേതിന്റെയും (ഇഹലോകത്തിന്റെയും)

അപ്പോള്‍ അല്ലാഹു അവനെ പിടികൂടി. മറുലോകത്തെയും ഈലോകത്തെയും ശിക്ഷക്കിരയാക്കാന്‍.

തഫ്സീര്‍

اِنَّ فِيْ ذٰلِكَ لَعِبْرَةً لِّمَنْ يَّخْشٰى ۗ ࣖ  ( النازعات: ٢٦ )

inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laʿib'ratan
لَعِبْرَةً
ഒരു ചിന്താപാഠം, ഗുണപാഠം
liman yakhshā
لِّمَن يَخْشَىٰٓ
ഭയപ്പെടുന്നവര്‍ക്ക്

നിശ്ചയമായും ദൈവഭയമുള്ളവര്‍ക്ക് ഇതില്‍ ഗുണപാഠമുണ്ട്.

തഫ്സീര്‍

ءَاَنْتُمْ اَشَدُّ خَلْقًا اَمِ السَّمَاۤءُ ۚ بَنٰىهَاۗ  ( النازعات: ٢٧ )

a-antum
ءَأَنتُمْ
നിങ്ങളാണോ
ashaddu
أَشَدُّ
കൂടുതല്‍ ശക്തമായവര്‍, പ്രയാസപ്പെട്ടവര്‍
khalqan
خَلْقًا
സൃഷ്ടിയില്‍
ami l-samāu
أَمِ ٱلسَّمَآءُۚ
അതല്ല ആകാശമോ
banāhā
بَنَىٰهَا
അതവന്‍ നിര്‍മ്മി(സ്ഥാപി)ച്ചിരിക്കുന്നു

നിങ്ങളെ സൃഷ്ടിക്കുന്നതോ ആകാശത്തെ സൃഷ്ടിക്കുന്നതോ ഏതാണ് കൂടുതല്‍ പ്രയാസകരം? അവന്‍ അതുണ്ടാക്കി.

തഫ്സീര്‍

رَفَعَ سَمْكَهَا فَسَوّٰىهَاۙ  ( النازعات: ٢٨ )

rafaʿa
رَفَعَ
അവന്‍ ഉയര്‍ത്തി
samkahā
سَمْكَهَا
അതിന്റെ മേല്‍ (ഉപരി) ഭാഗം
fasawwāhā
فَسَوَّىٰهَا
അങ്ങനെ അതിനെ ശരിപ്പെടുത്തി

അതിന്റെ വിതാനം ഉയര്‍ത്തുകയും അങ്ങനെ അതിനെ കുറ്റമറ്റതാക്കുകയും ചെയ്തു.

തഫ്സീര്‍

وَاَغْطَشَ لَيْلَهَا وَاَخْرَجَ ضُحٰىهَاۖ  ( النازعات: ٢٩ )

wa-aghṭasha
وَأَغْطَشَ
അവന്‍ ഇരുട്ടിയതാക്കുകയും ചെയ്‌തു
laylahā
لَيْلَهَا
അതിന്റെ രാത്രിയെ
wa-akhraja
وَأَخْرَجَ
പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു
ḍuḥāhā
ضُحَىٰهَا
അതിന്റെ വെളിച്ചം, പ്രഭ

അതിലെ രാവിനെ അവന്‍ ഇരുളുള്ളതാക്കി. പകലിനെ ഇരുളില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു.

തഫ്സീര്‍

وَالْاَرْضَ بَعْدَ ذٰلِكَ دَحٰىهَاۗ  ( النازعات: ٣٠ )

wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
baʿda dhālika
بَعْدَ ذَٰلِكَ
അതിനുശേഷം
daḥāhā
دَحَىٰهَآ
അതിനെ അവന്‍ പരത്തി, വിതാനം ചെയ്തു

അതിനുശേഷം ഭൂമിയെ വിസ്തൃതമാക്കി.

തഫ്സീര്‍