Skip to main content
bismillah

عَبَسَ وَتَوَلّٰىٓۙ  ( عبس: ١ )

ʿabasa
عَبَسَ
അദ്ദേഹം മുഖം ചുളിച്ചു
watawallā
وَتَوَلَّىٰٓ
തിരിഞ്ഞുകളയുകയും ചെയ്തു

അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു.

തഫ്സീര്‍

اَنْ جَاۤءَهُ الْاَعْمٰىۗ  ( عبس: ٢ )

an jāahu
أَن جَآءَهُ
തന്റെ അടുക്കല്‍ വന്നതിനാല്‍
l-aʿmā
ٱلْأَعْمَىٰ
കുരുടന്‍, അന്ധന്‍

കുരുടന്റെ വരവു കാരണം.

തഫ്സീര്‍

وَمَا يُدْرِيْكَ لَعَلَّهٗ يَزَّكّٰىٓۙ  ( عبس: ٣ )

wamā yud'rīka
وَمَا يُدْرِيكَ
നിനക്കു എന്തറിയാം
laʿallahu
لَعَلَّهُۥ
അവനായേക്കാം
yazzakkā
يَزَّكَّىٰٓ
പരിശുദ്ധി പ്രാപിക്കും

നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ?

തഫ്സീര്‍

اَوْ يَذَّكَّرُ فَتَنْفَعَهُ الذِّكْرٰىۗ  ( عبس: ٤ )

aw yadhakkaru
أَوْ يَذَّكَّرُ
അല്ലെങ്കില്‍ അവന്‍ ഉപദേശം സ്വീകരിക്കും, ഓർമ്മിച്ചേക്കും
fatanfaʿahu
فَتَنفَعَهُ
എന്നിട്ടു അവനു ഉപകാരം ചെയ്കയും
l-dhik'rā
ٱلذِّكْرَىٰٓ
ഉപദേശം, സ്മരണ

അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്‌തേക്കാമല്ലോ.

തഫ്സീര്‍

اَمَّا مَنِ اسْتَغْنٰىۙ  ( عبس: ٥ )

ammā mani
أَمَّا مَنِ
എന്നാല്‍ യാതൊരുവന്‍
is'taghnā
ٱسْتَغْنَىٰ
ധന്യത (പര്യാപ്ത - ആവശ്യമില്ലായ്മ) നടിച്ച

എന്നാല്‍ താന്‍പോരിമ നടിച്ചവനോ;

തഫ്സീര്‍

فَاَنْتَ لَهٗ تَصَدّٰىۗ  ( عبس: ٦ )

fa-anta
فَأَنتَ
അപ്പോള്‍ നീ
lahu
لَهُۥ
അവനു വേണ്ടി, അവനിലേക്കു
taṣaddā
تَصَدَّىٰ
നീ ഒരുമ്പെട്ടു (ശ്രദ്ധ തിരിഞ്ഞു - തയ്യാറായി)

അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു.

തഫ്സീര്‍

وَمَا عَلَيْكَ اَلَّا يَزَّكّٰىۗ  ( عبس: ٧ )

wamā ʿalayka
وَمَا عَلَيْكَ
നിന്റെമേല്‍ എന്താണുള്ളത് (ഒന്നുമില്ല)
allā yazzakkā
أَلَّا يَزَّكَّىٰ
അവന്‍ പരിശുദ്ധി പ്രാപിക്കാതെ (നന്നാവാതെ) ഇരിക്കുന്നതിനു

അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്?

തഫ്സീര്‍

وَاَمَّا مَنْ جَاۤءَكَ يَسْعٰىۙ  ( عبس: ٨ )

wa-ammā man
وَأَمَّا مَن
എന്നാല്‍ യാതൊരുവനാകട്ടെ
jāaka
جَآءَكَ
നിന്റെ് അടുക്കല്‍ വന്ന
yasʿā
يَسْعَىٰ
ഉത്സാഹിച്ചു (പാഞ്ഞു-അദ്ധ്വാനിച്ചു) കൊണ്ടു

എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ,

തഫ്സീര്‍

وَهُوَ يَخْشٰىۙ  ( عبس: ٩ )

wahuwa
وَهُوَ
അവനാകട്ടെ, അവനോ
yakhshā
يَخْشَىٰ
ഭയപ്പെടുന്നു (താനും)

അവന്‍ ദൈവഭയമുള്ളവനാണ്.

തഫ്സീര്‍

فَاَنْتَ عَنْهُ تَلَهّٰىۚ  ( عبس: ١٠ )

fa-anta ʿanhu
فَأَنتَ عَنْهُ
എന്നാല്‍ നീ അവനിൽനിന്ന്
talahhā
تَلَهَّىٰ
ശ്രദ്ധ തിരിക്കുന്നു, അശ്രദ്ധ കാണിക്കുന്നു

എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അബസ
القرآن الكريم:عبس
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):'Abasa
സൂറത്തുല്‍:80
ആയത്ത് എണ്ണം:42
ആകെ വാക്കുകൾ:130
ആകെ പ്രതീകങ്ങൾ:533
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:24
ആരംഭിക്കുന്നത്:5758