قُلْ لَّنْ يُّصِيْبَنَآ اِلَّا مَا كَتَبَ اللّٰهُ لَنَاۚ هُوَ مَوْلٰىنَا وَعَلَى اللّٰهِ فَلْيَتَوَكَّلِ الْمُؤْمِنُوْنَ ( التوبة: ٥١ )
പറയുക: അല്ലാഹു ഞങ്ങള്‍ക്ക് വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊള്ളട്ടെ.
قُلْ هَلْ تَرَبَّصُوْنَ بِنَآ اِلَّآ اِحْدَى الْحُسْنَيَيْنِۗ وَنَحْنُ نَتَرَبَّصُ بِكُمْ اَنْ يُّصِيْبَكُمُ اللّٰهُ بِعَذَابٍ مِّنْ عِنْدِهٖٓ اَوْ بِاَيْدِيْنَاۖ فَتَرَبَّصُوْٓا اِنَّا مَعَكُمْ مُّتَرَبِّصُوْنَ ( التوبة: ٥٢ )
പറയുക: രണ്ടു നേട്ടങ്ങളില്‍ ഏതെങ്കിലുമൊന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ മറ്റെന്തെങ്കിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നതിതാണ്: നേരിട്ടിടപെട്ടോ, ഞങ്ങളുടെ കൈയാലോ അല്ലാഹു നിങ്ങളെ ശിക്ഷിക്കും. അതിനാല്‍ നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. നിങ്ങളോടൊപ്പം ഞങ്ങളും കാത്തിരിക്കാം.
قُلْ اَنْفِقُوْا طَوْعًا اَوْ كَرْهًا لَّنْ يُّتَقَبَّلَ مِنْكُمْ ۗاِنَّكُمْ كُنْتُمْ قَوْمًا فٰسِقِيْنَ ( التوبة: ٥٣ )
പറയുക: നിങ്ങള്‍ സ്വമനസ്സാലോ പരപ്രേരണയാലോ ചെലവഴിച്ചുകൊള്ളുക. എങ്ങനെയായാലും നിങ്ങളില്‍നിന്നത് സ്വീകരിക്കുന്നതല്ല. കാരണം, നിങ്ങള്‍ അധാര്‍മികരായ ജനതയാണെന്നതു തന്നെ.
وَمَا مَنَعَهُمْ اَنْ تُقْبَلَ مِنْهُمْ نَفَقٰتُهُمْ اِلَّآ اَنَّهُمْ كَفَرُوْا بِاللّٰهِ وَبِرَسُوْلِهٖ وَلَا يَأْتُوْنَ الصَّلٰوةَ اِلَّا وَهُمْ كُسَالٰى وَلَا يُنْفِقُوْنَ اِلَّا وَهُمْ كٰرِهُوْنَ ( التوبة: ٥٤ )
അവരുടെ പക്കല്‍നിന്ന് അവരുടെ ദാനം സ്വീകരിക്കാതിരിക്കാന്‍ കാരണം ഇതു മാത്രമാണ്: അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും തള്ളിപ്പറയുന്നു; മടിയന്മാരായല്ലാതെ അവര്‍ നമസ്‌കാരത്തിനെത്തുന്നില്ല. വെറുപ്പോടെയല്ലാതെ ധനം ചെലവഴിക്കുന്നുമില്ല.
فَلَا تُعْجِبْكَ اَمْوَالُهُمْ وَلَآ اَوْلَادُهُمْ ۗاِنَّمَا يُرِيْدُ اللّٰهُ لِيُعَذِّبَهُمْ بِهَا فِى الْحَيٰوةِ الدُّنْيَا وَتَزْهَقَ اَنْفُسُهُمْ وَهُمْ كٰفِرُوْنَ ( التوبة: ٥٥ )
അവരുടെ സമ്പത്തും സന്താനങ്ങളും നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ. അവയിലൂടെ ഐഹികജീവിതത്തില്‍ തന്നെ അവരെ ശിക്ഷിക്കണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. സത്യനിഷേധികളായിരിക്കെ അവര്‍ ജീവന്‍ വെടിയണമെന്നും.
وَيَحْلِفُوْنَ بِاللّٰهِ اِنَّهُمْ لَمِنْكُمْۗ وَمَا هُمْ مِّنْكُمْ وَلٰكِنَّهُمْ قَوْمٌ يَّفْرَقُوْنَ ( التوبة: ٥٦ )
അവര്‍ അല്ലാഹുവിന്റെ പേരിലിങ്ങനെ സത്യം ചെയ്യുന്നു: ''തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളില്‍പെട്ടവര്‍ തന്നെയാണ്.'' യഥാര്‍ഥത്തില്‍ അവര്‍ നിങ്ങളില്‍പെട്ടവരല്ല. മറിച്ച്, നിങ്ങളെ പേടിച്ചുകഴിയുന്ന ജനമാണവര്‍.
لَوْ يَجِدُوْنَ مَلْجَاً اَوْ مَغٰرٰتٍ اَوْ مُدَّخَلًا لَّوَلَّوْا اِلَيْهِ وَهُمْ يَجْمَحُوْنَ ( التوبة: ٥٧ )
ഏതെങ്കിലും അഭയസ്ഥാനമോ ഗുഹകളോ ഒളിയിടമോ കണ്ടെത്തുകയാണെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് അങ്ങോട്ട് വിരണ്ടോടുമായിരുന്നു.
وَمِنْهُمْ مَّنْ يَّلْمِزُكَ فِى الصَّدَقٰتِۚ فَاِنْ اُعْطُوْا مِنْهَا رَضُوْا وَاِنْ لَّمْ يُعْطَوْا مِنْهَآ اِذَا هُمْ يَسْخَطُوْنَ ( التوبة: ٥٨ )
ദാനധര്‍മങ്ങളുടെ വിതരണ കാര്യത്തില്‍ നിന്നെ വിമര്‍ശിക്കുന്നവര്‍ അക്കൂട്ടത്തിലുണ്ട്. അതില്‍നിന്ന് എന്തെങ്കിലും കിട്ടിയാല്‍ അവര്‍ തൃപ്തരാകും. കിട്ടിയില്ലെങ്കിലോ കോപാകുലരാവും.
وَلَوْ اَنَّهُمْ رَضُوْا مَآ اٰتٰىهُمُ اللّٰهُ وَرَسُوْلُهٗۙ وَقَالُوْا حَسْبُنَا اللّٰهُ سَيُؤْتِيْنَا اللّٰهُ مِنْ فَضْلِهٖ وَرَسُوْلُهٗٓ اِنَّآ اِلَى اللّٰهِ رَاغِبُوْنَ ࣖ ( التوبة: ٥٩ )
അവര്‍ അല്ലാഹുവും അവന്റെ ദൂതനും നല്‍കിയതില്‍ തൃപ്തിയടയുകയും എന്നിട്ടിങ്ങനെ പറയുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ: ''ഞങ്ങള്‍ക്ക് അല്ലാഹു മതി. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന് അവനും അവന്റെ ദൂതനും ഞങ്ങള്‍ക്ക് ഇനിയും നല്‍കും. ഞങ്ങള്‍ അല്ലാഹുവില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചവരാണ്.''
۞ اِنَّمَا الصَّدَقٰتُ لِلْفُقَرَاۤءِ وَالْمَسٰكِيْنِ وَالْعَامِلِيْنَ عَلَيْهَا وَالْمُؤَلَّفَةِ قُلُوْبُهُمْ وَفِى الرِّقَابِ وَالْغَارِمِيْنَ وَفِيْ سَبِيْلِ اللّٰهِ وَابْنِ السَّبِيْلِۗ فَرِيْضَةً مِّنَ اللّٰهِ ۗوَاللّٰهُ عَلِيْمٌ حَكِيْمٌ ( التوبة: ٦٠ )
സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. അല്ലാഹു നിര്‍ണയിച്ച കടമയാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.