Skip to main content

وَالْمُؤْمِنُوْنَ وَالْمُؤْمِنٰتُ بَعْضُهُمْ اَوْلِيَاۤءُ بَعْضٍۘ يَأْمُرُوْنَ بِالْمَعْرُوْفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيْمُوْنَ الصَّلٰوةَ وَيُؤْتُوْنَ الزَّكٰوةَ وَيُطِيْعُوْنَ اللّٰهَ وَرَسُوْلَهٗ ۗاُولٰۤىِٕكَ سَيَرْحَمُهُمُ اللّٰهُ ۗاِنَّ اللّٰهَ عَزِيْزٌ حَكِيْمٌ   ( التوبة: ٧١ )

wal-mu'minūna
وَٱلْمُؤْمِنُونَ
സത്യവിശ്വാസികളാകട്ടെ
wal-mu'minātu
وَٱلْمُؤْمِنَٰتُ
സത്യവിശ്വാസിനികളും
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
awliyāu
أَوْلِيَآءُ
ബന്ധുമിത്രാദികളാണ്‌
baʿḍin
بَعْضٍۚ
ചിലരുടെ
yamurūna
يَأْمُرُونَ
അവര്‍ കല്‍പിക്കുന്നു, ഉപദേശിക്കും
bil-maʿrūfi
بِٱلْمَعْرُوفِ
സദാചാരം (സല്‍ക്കാര്യം- വേണ്ടപ്പെട്ടത്‌) കൊണ്ട്‌
wayanhawna
وَيَنْهَوْنَ
അവര്‍ വിരോധിക്കുകയും ചെയ്യുന്നു (ചെയ്യും)
ʿani l-munkari
عَنِ ٱلْمُنكَرِ
ദുരാചാര (ദുഷ്‌കാര്യ- വെറുക്കപ്പെട്ട കാര്യ) ത്തെപ്പറ്റി
wayuqīmūna
وَيُقِيمُونَ
അവര്‍ നിലനിറുത്തുകയും ചെയ്യും (ചെയ്യുന്നു)
l-ṣalata
ٱلصَّلَوٰةَ
നമസ്‌കാരം
wayu'tūna
وَيُؤْتُونَ
അവര്‍ കൊടുക്കുകയും
l-zakata
ٱلزَّكَوٰةَ
സകാത്ത്‌
wayuṭīʿūna
وَيُطِيعُونَ
അവര്‍ അനുസരിക്കുകയും (ചെയ്യും-ചെയ്യുന്നു)
l-laha
ٱللَّهَ
അല്ലാഹുവിനെയും
warasūlahu
وَرَسُولَهُۥٓۚ
അവന്‍റെ റസൂലിനെയും
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
sayarḥamuhumu
سَيَرْحَمُهُمُ
അവരോട്‌ കരുണ ചെയ്‌തേക്കും,വഴിയേ അവര്‍ക്ക്‌ കരുണ ചെയ്യും
l-lahu
ٱللَّهُۗ
അല്ലാഹു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿazīzun
عَزِيزٌ
പ്രതാപശാലിയാണ്‌
ḥakīmun
حَكِيمٌ
അഗാധജ്ഞനാണ്‌, യുക്തിമാനായ

സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച.

തഫ്സീര്‍

وَعَدَ اللّٰهُ الْمُؤْمِنِيْنَ وَالْمُؤْمِنٰتِ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَا وَمَسٰكِنَ طَيِّبَةً فِيْ جَنّٰتِ عَدْنٍ ۗوَرِضْوَانٌ مِّنَ اللّٰهِ اَكْبَرُ ۗذٰلِكَ هُوَ الْفَوْزُ الْعَظِيْمُ ࣖ   ( التوبة: ٧٢ )

waʿada l-lahu
وَعَدَ ٱللَّهُ
അല്ലാഹു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളോട്‌
wal-mu'mināti
وَٱلْمُؤْمِنَٰتِ
സത്യവിശ്വാസിനികളോടും
jannātin
جَنَّٰتٍ
ചില സ്വര്‍ഗങ്ങളെ
tajrī
تَجْرِى
നടക്കും, ഒഴുകും
min taḥtihā
مِن تَحْتِهَا
അവയുടെഅടിയിലൂടെ
l-anhāru
ٱلْأَنْهَٰرُ
അരുവി (നദി)കള്‍
khālidīna
خَٰلِدِينَ
നിത്യവാസികളായിട്ട്‌, ശാശ്വതരായി
fīhā
فِيهَا
അവയില്‍, അതില്‍
wamasākina
وَمَسَٰكِنَ
പാര്‍പ്പിട (വാസസ്ഥല)ങ്ങളും
ṭayyibatan
طَيِّبَةً
നല്ലതായ., വിശിഷ്‌ടങ്ങളായ, ശുദ്ധങ്ങളായ
fī jannāti
فِى جَنَّٰتِ
സ്വര്‍ഗങ്ങളില്‍, തോപ്പുകളില്‍
ʿadnin
عَدْنٍۚ
സ്ഥിരവാസത്തിന്‍റെ
wariḍ'wānun
وَرِضْوَٰنٌ
പ്രീതി
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍ നിന്നുള്ള
akbaru
أَكْبَرُۚ
ഏറ്റം വലുത്‌
dhālika
ذَٰلِكَ
അത്‌
huwa
هُوَ
അത്‌ (തന്നെ)
l-fawzu
ٱلْفَوْزُ
ഭാഗ്യം, വിജയം
l-ʿaẓīmu
ٱلْعَظِيمُ
മഹത്തായ, വമ്പിച്ച

സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്ക് അല്ലാഹു താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരവിടെ സ്ഥിരവാസികളായിരിക്കും. നിത്യവാസത്തിനുള്ള ആ സ്വര്‍ഗീയാരാമങ്ങളില്‍ അവര്‍ക്ക് ശ്രേഷ്ഠമായ പാര്‍പ്പിടങ്ങളുണ്ട്; സര്‍വോപരി അല്ലാഹുവിന്റെ നിറഞ്ഞ പ്രീതിയും. അതെത്ര മഹത്തരം! ഉജ്ജ്വലമായ വിജയവും അതുതന്നെ.

തഫ്സീര്‍

يٰٓاَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنٰفِقِيْنَ وَاغْلُظْ عَلَيْهِمْ ۗوَمَأْوٰىهُمْ جَهَنَّمُ وَبِئْسَ الْمَصِيْرُ   ( التوبة: ٧٣ )

yāayyuhā l-nabiyu
يَٰٓأَيُّهَا ٱلنَّبِىُّ
ഹേ, നബിയേ
jāhidi
جَٰهِدِ
നീ ജിഹാദ്‌ (സമരം) ചെയ്യുക
l-kufāra
ٱلْكُفَّارَ
അവിശ്വാസികളോട്‌
wal-munāfiqīna
وَٱلْمُنَٰفِقِينَ
കപടവിശ്വാസികളോടും
wa-ugh'luẓ
وَٱغْلُظْ
നീ പരുഷത (കാഠിന്യം -ഊക്ക്‌- നിര്‍ദ്ദയത) കാണിക്കുകയും ചെയ്യുക
ʿalayhim
عَلَيْهِمْۚ
അവരോട്‌, അവര്‍ക്കെതിരില്‍
wamawāhum
وَمَأْوَىٰهُمْ
അവരുടെ സങ്കേത - അഭയസ്ഥാനം
jahannamu
جَهَنَّمُۖ
ജഹന്നമാകുന്നു
wabi'sa
وَبِئْسَ
വളരെ (എത്രയോ) ചീത്ത (മോശം)
l-maṣīru
ٱلْمَصِيرُ
തിരിച്ചെത്തുന്ന (മടക്ക) സ്ഥാനം

നബിയേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും സമരം ചെയ്യുക. അവരോട് പരുഷമായി പെരുമാറുക. അവരെത്തുക നരകത്തീയിലാണ്. അതെത്ര ചീത്ത സങ്കേതം!

തഫ്സീര്‍

يَحْلِفُوْنَ بِاللّٰهِ مَا قَالُوْا ۗوَلَقَدْ قَالُوْا كَلِمَةَ الْكُفْرِ وَكَفَرُوْا بَعْدَ اِسْلَامِهِمْ وَهَمُّوْا بِمَا لَمْ يَنَالُوْاۚ وَمَا نَقَمُوْٓا اِلَّآ اَنْ اَغْنٰىهُمُ اللّٰهُ وَرَسُوْلُهٗ مِنْ فَضْلِهٖ ۚفَاِنْ يَّتُوْبُوْا يَكُ خَيْرًا لَّهُمْ ۚوَاِنْ يَّتَوَلَّوْا يُعَذِّبْهُمُ اللّٰهُ عَذَابًا اَلِيْمًا فِى الدُّنْيَا وَالْاٰخِرَةِ ۚوَمَا لَهُمْ فِى الْاَرْضِ مِنْ وَّلِيٍّ وَّلَا نَصِيْرٍ   ( التوبة: ٧٤ )

yaḥlifūna
يَحْلِفُونَ
അവര്‍ ശപഥം ചെയ്യുന്നു, സത്യം ചെയ്‌തു പറയും
bil-lahi
بِٱللَّهِ
അല്ലാഹുവിനെക്കൊണ്ട്‌
mā qālū
مَا قَالُوا۟
അവര്‍ പറഞ്ഞിട്ടില്ല എന്ന്‌
walaqad
وَلَقَدْ
തീര്‍ച്ചയായും ഉണ്ട്‌
qālū
قَالُوا۟
അവര്‍ പറഞ്ഞു
kalimata
كَلِمَةَ
വാക്ക്‌, വാക്യം
l-kuf'ri
ٱلْكُفْرِ
അവിശ്വാസത്തിന്‍റെ
wakafarū
وَكَفَرُوا۟
അവര്‍ അവിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു
baʿda
بَعْدَ
ശേഷം, പിറകെ
is'lāmihim
إِسْلَٰمِهِمْ
അവരുടെ ഇസ്‌ലാമിന്‍റെ
wahammū
وَهَمُّوا۟
അവര്‍ ഉദ്ദേശിക്കുക (കരുതുക) യും ചെയ്‌തു
bimā lam yanālū
بِمَا لَمْ يَنَالُوا۟ۚ
അവര്‍ പ്രാപിക്കാത്തതിന്‌, അവര്‍ നേടിയിട്ടില്ലാത്തതിനെപ്പറ്റി
wamā naqamū
وَمَا نَقَمُوٓا۟
അവര്‍ ആക്ഷേപിച്ചിട്ടില്ല, കുറ്റപ്പെടുത്തിയിട്ടുമില്ല
illā
إِلَّآ
അല്ലാതെ, ഒഴികെ
an aghnāhumu
أَنْ أَغْنَىٰهُمُ
അവരെ ഐശ്വര്യ (ധന്യ) മാക്കിയതിനാല്‍
l-lahu
ٱللَّهُ
അല്ലാഹുവും
warasūluhu
وَرَسُولُهُۥ
അവന്‍റെ റസൂലും
min faḍlihi
مِن فَضْلِهِۦۚ
അവന്‍റെ അനുഗ്രഹത്തി (ദയവി) നാല്‍
fa-in yatūbū
فَإِن يَتُوبُوا۟
എന്നാല്‍ (ആകയാല്‍) അവര്‍ പശ്ചാത്തപിക്കുന്നപക്ഷം
yaku
يَكُ
അതായിരിക്കും, ആയിത്തീരും
khayran
خَيْرًا
ഉത്തമം, ഗുണം
lahum
لَّهُمْۖ
അവര്‍ക്ക്‌
wa-in yatawallaw
وَإِن يَتَوَلَّوْا۟
അവര്‍ തിരിഞ്ഞുകളയുന്നുവെങ്കിലാകട്ടെ
yuʿadhib'humu l-lahu
يُعَذِّبْهُمُ ٱللَّهُ
അല്ലാഹു അവരെ ശിക്ഷിക്കും
ʿadhāban
عَذَابًا
ഒരു ശിക്ഷ
alīman
أَلِيمًا
വേദനയേറിയ
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
wal-ākhirati
وَٱلْءَاخِرَةِۚ
പരത്തിലും
wamā lahum
وَمَا لَهُمْ
അവര്‍ക്കില്ലതാനും
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
min waliyyin
مِن وَلِىٍّ
ഒരു ബന്ധുവും, മിത്രവും
walā naṣīrin
وَلَا نَصِيرٍ
ഒരു സഹായിയും ഇല്ല

തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് അവര്‍ അല്ലാഹുവിന്റെ പേരില്‍ ആണയിടുന്നു. എന്നാല്‍ ഉറപ്പായും അവര്‍ സത്യനിഷേധത്തിന്റെ വാക്ക് ഉരുവിട്ടിരിക്കുന്നു. ഇസ്‌ലാം സ്വീകരിച്ചശേഷം അവര്‍ സത്യനിഷേധികളായി. തങ്ങള്‍ക്കു ചെയ്യാനാവാത്ത ചിലത് പ്രവര്‍ത്തിക്കാന്‍ മുതിരുകയും ചെയ്തു. എന്നാല്‍ അവരുടെ ഈ ശത്രുതക്കൊക്കെയും കാരണം അല്ലാഹുവും അവന്റെ ദൂതനും ദൈവാനുഗ്രഹത്താല്‍ അവര്‍ക്ക് സുഭിക്ഷത നല്‍കിയതുമാത്രമാണ്. ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതാണവര്‍ക്ക് നല്ലത്. അഥവാ, അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ അല്ലാഹു ഇഹത്തിലും പരത്തിലും അവര്‍ക്ക് നോവേറിയ ശിക്ഷ നല്‍കും. ഇവിടെ ഭൂമിയിലും അവര്‍ക്ക് ഒരു രക്ഷകനോ സഹായിയോ ഉണ്ടാവുകയില്ല.

തഫ്സീര്‍

۞ وَمِنْهُمْ مَّنْ عٰهَدَ اللّٰهَ لَىِٕنْ اٰتٰىنَا مِنْ فَضْلِهٖ لَنَصَّدَّقَنَّ وَلَنَكُوْنَنَّ مِنَ الصّٰلِحِيْنَ   ( التوبة: ٧٥ )

wamin'hum
وَمِنْهُم
അവരിലുണ്ട്‌, അവരില്‍ പെട്ടതാണ്‌
man ʿāhada
مَّنْ عَٰهَدَ
കരാര്‍ ചെയ്‌ത ചിലര്‍, ഉടമ്പടി നടത്തിയവര്‍
l-laha
ٱللَّهَ
അല്ലാഹുവുമായി, അല്ലാഹുവിനോട്‌
la-in ātānā
لَئِنْ ءَاتَىٰنَا
തീര്‍ച്ചയായും (സത്യമായും) അവന്‍ നമുക്ക്‌ തന്നെങ്കില്‍, നല്‍കുന്ന പക്ഷം
min faḍlihi
مِن فَضْلِهِۦ
അവന്‍റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്ന്‌
lanaṣṣaddaqanna
لَنَصَّدَّقَنَّ
നിശ്ചയമായും നാം ദാനധര്‍മം ചെയ്‌കതന്നെ ചെയ്യും
walanakūnanna
وَلَنَكُونَنَّ
നിശ്ചയമായും നാമായിരിക്കുകയും ചെയ്യും
mina l-ṣāliḥīna
مِنَ ٱلصَّٰلِحِينَ
സജ്ജനങ്ങളില്‍, സദ്‌വൃത്തരില്‍പെട്ട(വര്‍)

അല്ലാഹു തന്റെ ഔദാര്യത്താല്‍ തങ്ങള്‍ക്ക് സമ്പത്ത് നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും തങ്ങള്‍ ദാനം ചെയ്യുമെന്നും സച്ചരിതരിലുള്‍പ്പെടുമെന്നും അല്ലാഹുവോട് കരാര്‍ ചെയ്തവരും അവരിലുണ്ട്.

തഫ്സീര്‍

فَلَمَّآ اٰتٰىهُمْ مِّنْ فَضْلِهٖ بَخِلُوْا بِهٖ وَتَوَلَّوْا وَّهُمْ مُّعْرِضُوْنَ   ( التوبة: ٧٦ )

falammā ātāhum
فَلَمَّآ ءَاتَىٰهُم
എന്നിട്ട്‌ അവന്‍ അവര്‍ക്ക്‌ നല്‍കിയപ്പോള്‍
min faḍlihi
مِّن فَضْلِهِۦ
തന്‍റെ അനുഗ്രഹത്തില്‍നിന്ന്‌ (ദയവിനാല്‍)
bakhilū bihi
بَخِلُوا۟ بِهِۦ
അതിനാല്‍ (അതിനെപ്പറ്റി) അവര്‍ ലുബ്‌ധ്‌ (പിശുക്ക്‌) കാണിച്ചു
watawallaw
وَتَوَلَّوا۟
അവര്‍ തിരിഞ്ഞുകളയുകയും ചെയ്‌തു
wahum
وَّهُم
അവരായിക്കൊണ്ട്‌
muʿ'riḍūna
مُّعْرِضُونَ
തിരിഞ്ഞുപോകുന്ന (അവഗണിക്കുന്ന)വര്‍

അങ്ങനെ അല്ലാഹു അവര്‍ക്ക് തന്റെ ഔദാര്യത്താല്‍ സമ്പത്ത് നല്‍കി. എന്നാല്‍ അവരതില്‍ പിശുക്കു കാണിക്കുകയും പ്രതിജ്ഞ പാലിക്കാതെ പിന്മാറുകയുമാണുണ്ടായത്.

തഫ്സീര്‍

فَاَعْقَبَهُمْ نِفَاقًا فِيْ قُلُوْبِهِمْ اِلٰى يَوْمِ يَلْقَوْنَهٗ بِمَآ اَخْلَفُوا اللّٰهَ مَا وَعَدُوْهُ وَبِمَا كَانُوْا يَكْذِبُوْنَ   ( التوبة: ٧٧ )

fa-aʿqabahum
فَأَعْقَبَهُمْ
അതിനാല്‍ അവന്‍ (അല്ലാഹു) കലാശിപ്പിച്ചു (പകരം നല്‍കി), അത്‌ (ലുബ്‌ധ്‌) ഉണ്ടാക്കിത്തീര്‍ത്തു
nifāqan
نِفَاقًا
കാപട്യം
fī qulūbihim
فِى قُلُوبِهِمْ
അവരുടെ ഹൃദയങ്ങളില്‍
ilā yawmi
إِلَىٰ يَوْمِ
ദിവസം വരെ
yalqawnahu
يَلْقَوْنَهُۥ
അവര്‍ അവനെ കണ്ടുമുട്ടും
bimā akhlafū
بِمَآ أَخْلَفُوا۟
അവര്‍ എതിരുകാണിച്ച (ലംഘിച്ച) തു നിമിത്തം
l-laha
ٱللَّهَ
അല്ലാഹുവിനോട്‌
mā waʿadūhu
مَا وَعَدُوهُ
അവര്‍ അവനോട്‌ വാഗ്‌ദാനം ചെയ്‌തതിനെ
wabimā kānū
وَبِمَا كَانُوا۟
അവര്‍ ആയിരുന്നതുകൊണ്ടും
yakdhibūna
يَكْذِبُونَ
അവര്‍ വ്യാജം (കളവ്‌) പറയുക

അതേ തുടര്‍ന്ന് അല്ലാഹു അവരുടെ മനസ്സുകളില്‍ കപടത കുടിയിരുത്തി. അവര്‍ അവനെ കണ്ടുമുട്ടുന്ന ദിനം വരെയും അതായിരിക്കും അവരുടെ അവസ്ഥ. അല്ലാഹുവോട് അവര്‍ ചെയ്ത പ്രതിജ്ഞ ലംഘിച്ചതിനാലും അവര്‍ കള്ളം പറഞ്ഞുകൊണ്ടിരുന്നതിനാലുമാണിത്.

തഫ്സീര്‍

اَلَمْ يَعْلَمُوْٓا اَنَّ اللّٰهَ يَعْلَمُ سِرَّهُمْ وَنَجْوٰىهُمْ وَاَنَّ اللّٰهَ عَلَّامُ الْغُيُوْبِ   ( التوبة: ٧٨ )

alam yaʿlamū
أَلَمْ يَعْلَمُوٓا۟
അവര്‍ക്കറിഞ്ഞുകൂടേ, അവരറിഞ്ഞിട്ടില്ലേ
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു)
yaʿlamu
يَعْلَمُ
അവന്‍ അറിയും (എന്ന്‌)
sirrahum
سِرَّهُمْ
അവരുടെ രഹസ്യം, സ്വകാര്യം
wanajwāhum
وَنَجْوَىٰهُمْ
അവരുടെ ഗൂഢ സംസാരവും, മന്ത്രവും
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്നും
ʿallāmu
عَلَّٰمُ
വളരെ (നല്ലവണ്ണം) അറിയുന്നവന്‍
l-ghuyūbi
ٱلْغُيُوبِ
അദൃശ്യകാര്യങ്ങളെ

അവരുടെ രഹസ്യവും ഗൂഢാലോചനകളുമെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അഭൗതിക കാര്യങ്ങള്‍ അറിയുന്നവനാണ് അല്ലാഹുവെന്നും?

തഫ്സീര്‍

اَلَّذِيْنَ يَلْمِزُوْنَ الْمُطَّوِّعِيْنَ مِنَ الْمُؤْمِنِيْنَ فِى الصَّدَقٰتِ وَالَّذِيْنَ لَا يَجِدُوْنَ اِلَّا جُهْدَهُمْ فَيَسْخَرُوْنَ مِنْهُمْ ۗسَخِرَ اللّٰهُ مِنْهُمْ ۖ وَلَهُمْ عَذَابٌ اَلِيْمٌ   ( التوبة: ٧٩ )

alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
yalmizūna
يَلْمِزُونَ
അവര്‍ കുറവാക്കുന്നു, അവര്‍ കുറ്റപ്പെടുത്തുന്നു
l-muṭawiʿīna
ٱلْمُطَّوِّعِينَ
സ്വമേധയാ ചെയ്യുന്നവരെ, പുണ്യം ചെയ്യുന്നവരെ
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍ നിന്ന്‌
fī l-ṣadaqāti
فِى ٱلصَّدَقَٰتِ
ദാന ധര്‍മങ്ങളില്‍ (ധര്‍മങ്ങളുടെ കാര്യത്തില്‍)
wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരെയും
lā yajidūna
لَا يَجِدُونَ
അവര്‍ക്ക്‌ലഭിക്കയില്ല, അവര്‍ കണ്ടെത്തുന്നില്ല
illā juh'dahum
إِلَّا جُهْدَهُمْ
അവരുടെ അദ്ധ്വാനം (അദ്ധ്വാനിച്ചു കിട്ടിയത്‌) അല്ലാതെ, ഞെരുക്കം (ഞെരുങ്ങി സാധിച്ചത്‌) ഒഴികെ
fayaskharūna
فَيَسْخَرُونَ
അങ്ങനെ അവര്‍ പരിഹസിക്കും. പരിഹസിക്കുന്നു
min'hum
مِنْهُمْۙ
അവരെക്കുറിച്ച്‌
sakhira l-lahu
سَخِرَ ٱللَّهُ
അല്ലാഹു പരിഹസിച്ചിരിക്കുന്നു
min'hum
مِنْهُمْ
അവരെക്കുറിച്ച്‌
walahum
وَلَهُمْ
അവര്‍ക്കുണ്ട്‌താനും
ʿadhābun
عَذَابٌ
ശിക്ഷ
alīmun
أَلِيمٌ
വേദനയേറിയ

സ്വമനസ്സാലെ ദാനധര്‍മങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികളെയും സ്വന്തം അധ്വാനമല്ലാതൊന്നും ദൈവമാര്‍ഗത്തിലര്‍പ്പിക്കാനില്ലാത്തവരെയും പഴിപറയുന്നവരാണവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹാസ്യരാക്കിയിരിക്കുന്നു. അവര്‍ക്ക് നോവേറിയ ശിക്ഷയുമുണ്ട്.

തഫ്സീര്‍

اِسْتَغْفِرْ لَهُمْ اَوْ لَا تَسْتَغْفِرْ لَهُمْۗ اِنْ تَسْتَغْفِرْ لَهُمْ سَبْعِيْنَ مَرَّةً فَلَنْ يَّغْفِرَ اللّٰهُ لَهُمْ ۗذٰلِكَ بِاَنَّهُمْ كَفَرُوْا بِاللّٰهِ وَرَسُوْلِهٖۗ وَاللّٰهُ لَا يَهْدِى الْقَوْمَ الْفٰسِقِيْنَ ࣖ   ( التوبة: ٨٠ )

is'taghfir
ٱسْتَغْفِرْ
നീ പാപമോചനം തേടുക
lahum
لَهُمْ
അവര്‍ക്കുവേണ്ടി
aw lā tastaghfir
أَوْ لَا تَسْتَغْفِرْ
അല്ലെങ്കില്‍ നീ പാപമോചനം തേടാതിരിക്കുക
lahum
لَهُمْ
അവര്‍ക്കുവേണ്ടി
in tastaghfir
إِن تَسْتَغْفِرْ
നീ പാപമോചനം തേടിയെങ്കില്‍ (തേടിയാലും)
lahum
لَهُمْ
അവര്‍ക്കുവേണ്ടി
sabʿīna marratan
سَبْعِينَ مَرَّةً
എഴുപത്‌പ്രാവശ്യം
falan yaghfira
فَلَن يَغْفِرَ
എന്നാല്‍ പൊറുക്കുകയില്ല തന്നെ
l-lahu
ٱللَّهُ
അല്ലാഹു
lahum
لَهُمْۚ
അവര്‍ക്ക്‌
dhālika
ذَٰلِكَ
അത്‌ (കാരണം)
bi-annahum
بِأَنَّهُمْ
അവര്‍ (ആകുന്നു) എന്നതുകൊണ്ടാണ്‌
kafarū
كَفَرُوا۟
അവര്‍ അവിശ്വസിച്ചിരിക്കുന്നു (എന്നത്‌)
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
warasūlihi
وَرَسُولِهِۦۗ
അവന്‍റെ റസൂലിലും
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
lā yahdī
لَا يَهْدِى
അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയില്ല
l-qawma
ٱلْقَوْمَ
ജനങ്ങളെ
l-fāsiqīna
ٱلْفَٰسِقِينَ
തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ

നീ അവര്‍ക്കുവേണ്ടി മാപ്പപേക്ഷിക്കുകയോ അപേക്ഷിക്കാതിരിക്കുകയോ ചെയ്യുക. നീ അവര്‍ക്കുവേണ്ടി എഴുപതു പ്രാവശ്യം പാപമോചനത്തിനു പ്രാര്‍ഥിച്ചാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. കാരണം അല്ലാഹുവെയും അവന്റെ ദൂതനെയും തള്ളിപ്പറഞ്ഞവരാണവര്‍. അധാര്‍മികരായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.

തഫ്സീര്‍