لَآ اُقْسِمُ بِهٰذَا الْبَلَدِۙ ( البلد: ١ )
അങ്ങനെയല്ല; ഈ മക്കാനഗരം സാക്ഷി.
وَاَنْتَ حِلٌّۢ بِهٰذَا الْبَلَدِۙ ( البلد: ٢ )
നീ ഈ നഗരത്തില്‍ താമസിക്കുന്നവനല്ലോ.
وَوَالِدٍ وَّمَا وَلَدَۙ ( البلد: ٣ )
ജനയിതാവും അവന് ജന്മമേകിയതും സാക്ഷി.
لَقَدْ خَلَقْنَا الْاِنْسَانَ فِيْ كَبَدٍۗ ( البلد: ٤ )
നിശ്ചയം; നാം മനുഷ്യനെ സൃഷ്ടിച്ചത് ക്ലേശമനുഭവിക്കുന്നവനായാണ്.
اَيَحْسَبُ اَنْ لَّنْ يَّقْدِرَ عَلَيْهِ اَحَدٌ ۘ ( البلد: ٥ )
തന്നെ പിടികൂടാനാര്‍ക്കും കഴിയില്ലെന്നാണോ അവന് കരുതുന്നത്?
يَقُوْلُ اَهْلَكْتُ مَالًا لُّبَدًاۗ ( البلد: ٦ )
അവന് അവകാശപ്പെട്ടു; താന്‍ ധാരാളം ധനം തുലച്ചെന്ന്.
اَيَحْسَبُ اَنْ لَّمْ يَرَهٗٓ اَحَدٌۗ ( البلد: ٧ )
അവന് കരുതുന്നുവോ; അവനെ ആരും കാണുന്നില്ലെന്ന്.
اَلَمْ نَجْعَلْ لَّهٗ عَيْنَيْنِۙ ( البلد: ٨ )
അവനു നാം കണ്ണിണകള്‍ നല്കിയില്ലേ?;
وَلِسَانًا وَّشَفَتَيْنِۙ ( البلد: ٩ )
നാവും ചുണ്ടിണകളും?
وَهَدَيْنٰهُ النَّجْدَيْنِۙ ( البلد: ١٠ )
തെളിഞ്ഞ രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ?
القرآن الكريم: | البلد |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Balad |
സൂറത്തുല്‍: | 90 |
ആയത്ത് എണ്ണം: | 20 |
ആകെ വാക്കുകൾ: | 82 |
ആകെ പ്രതീകങ്ങൾ: | 320 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 35 |
ആരംഭിക്കുന്നത്: | 6023 |