فَاِذَا نُفِخَ فِى الصُّوْرِ فَلَآ اَنْسَابَ بَيْنَهُمْ يَوْمَىِٕذٍ وَّلَا يَتَسَاۤءَلُوْنَ ( المؤمنون: ١٠١ )
പിന്നെ കാഹളം ഊതപ്പെട്ടാല്‍. അവര്‍ക്കിടയില്‍ ഒരുവിധ ബന്ധവുമുണ്ടായിരിക്കുകയില്ല. അവരന്യോന്യം അന്വേഷിക്കുകയുമില്ല.
فَمَنْ ثَقُلَتْ مَوَازِيْنُهٗ فَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ ( المؤمنون: ١٠٢ )
അന്ന് ആരുടെ തുലാസിന്‍തട്ട് ഭാരം തൂങ്ങുന്നുവോ അവരാണ് വിജയംവരിച്ചവര്‍.
وَمَنْ خَفَّتْ مَوَازِيْنُهٗ فَاُولٰۤىِٕكَ الَّذِيْنَ خَسِرُوْٓا اَنْفُسَهُمْ فِيْ جَهَنَّمَ خٰلِدُوْنَ ۚ ( المؤمنون: ١٠٣ )
ആരുടെ തുലാസിന്‍തട്ട് ഭാരം കുറയുന്നുവോ അവര്‍ സ്വയം നഷ്ടം വരുത്തിവെച്ചവരാണ്. അവര്‍ നരകത്തീയില്‍ സ്ഥിരവാസികളായിരിക്കും.
تَلْفَحُ وُجُوْهَهُمُ النَّارُ وَهُمْ فِيْهَا كَالِحُوْنَ ( المؤمنون: ١٠٤ )
നരകത്തീ അവരുടെ മുഖം കരിച്ചുകളയും. അവരതില്‍ പല്ലിളിക്കുന്നവരായിരിക്കും.
اَلَمْ تَكُنْ اٰيٰتِيْ تُتْلٰى عَلَيْكُمْ فَكُنْتُمْ بِهَا تُكَذِّبُوْنَ ( المؤمنون: ١٠٥ )
അന്ന് അവരോടു പറയും: ''എന്റെ വചനങ്ങള്‍ നിങ്ങളെ ഓതിക്കേള്‍പ്പിച്ചിരുന്നില്ലേ? അപ്പോള്‍ നിങ്ങളവയെ തള്ളിപ്പറയുകയായിരുന്നില്ലേ.''
قَالُوْا رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًا ضَاۤلِّيْنَ ( المؤمنون: ١٠٦ )
അവര്‍ പറയും: ''ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ഭാഗ്യദോഷം ഞങ്ങളെ കീഴ്‌പെടുത്തി. ഞങ്ങള്‍പിഴച്ച ജനതയായിപ്പോയി.
رَبَّنَآ اَخْرِجْنَا مِنْهَا فَاِنْ عُدْنَا فَاِنَّا ظٰلِمُوْنَ ( المؤمنون: ١٠٧ )
''ഞങ്ങളുടെ നാഥാ! ഞങ്ങളെ നീ ഇവിടെനിന്ന് പുറത്തേക്കെടുക്കേണമേ! ഇനിയും ഞങ്ങള്‍ വഴികേടിലേക്ക് തിരിച്ചുപോവുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും.''
قَالَ اخْسَـُٔوْا فِيْهَا وَلَا تُكَلِّمُوْنِ ( المؤمنون: ١٠٨ )
അല്ലാഹു പറയും: ''നിങ്ങളവിടെത്തന്നെ അപമാനിതരായി കഴിയുക. എന്നോടു മിണ്ടരുത്.''
اِنَّهٗ كَانَ فَرِيْقٌ مِّنْ عِبَادِيْ يَقُوْلُوْنَ رَبَّنَآ اٰمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَاَنْتَ خَيْرُ الرّٰحِمِيْنَ ۚ ( المؤمنون: ١٠٩ )
എന്റെ ദാസന്മാരിലൊരു വിഭാഗം ഇവ്വിധം പറയാറുണ്ടായിരുന്നു: ''ഞങ്ങളുടെ നാഥാ; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളോടു കരുണ കാണിക്കേണമേ. നീ കരുണ കാണിക്കുന്നവരില്‍ അത്യുത്തമനാണല്ലോ.''
فَاتَّخَذْتُمُوْهُمْ سِخْرِيًّا حَتّٰٓى اَنْسَوْكُمْ ذِكْرِيْ وَكُنْتُمْ مِّنْهُمْ تَضْحَكُوْنَ ( المؤمنون: ١١٠ )
നിങ്ങളവരെ പരിഹസിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ നിങ്ങള്‍ക്ക് എന്നെ ഓര്‍ക്കാന്‍പോലും കഴിയാതെപോയി. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിക്കുകയായിരുന്നു.