Skip to main content
bismillah

طٰسۤمّۤ   ( القصص: ١ )

tta-seen-meem
طسٓمٓ
'ത്വാ - സീന്‍ - മീം'

ത്വാ-സീന്‍-മീം.

തഫ്സീര്‍

تِلْكَ اٰيٰتُ الْكِتٰبِ الْمُبِيْنِ   ( القصص: ٢ )

til'ka
تِلْكَ
ഇവ, അവ
āyātu l-kitābi
ءَايَٰتُ ٱلْكِتَٰبِ
വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്, ലക്ഷ്യങ്ങളാണ്
l-mubīni
ٱلْمُبِينِ
സ്പഷ്ടമായ, വ്യക്തമായ

സുവ്യക്തമായ വേദപുസ്തകത്തിലെ വചനങ്ങളാണിത്.

തഫ്സീര്‍

نَتْلُوْا عَلَيْكَ مِنْ نَّبَاِ مُوْسٰى وَفِرْعَوْنَ بِالْحَقِّ لِقَوْمٍ يُّؤْمِنُوْنَ   ( القصص: ٣ )

natlū
نَتْلُوا۟
നാം ഓതിത്തരുന്നു
ʿalayka
عَلَيْكَ
നിനക്കു
min naba-i mūsā
مِن نَّبَإِ مُوسَىٰ
മൂസായുടെ വൃത്താന്തത്തില്‍ നിന്നു
wafir'ʿawna
وَفِرْعَوْنَ
ഫിര്‍ഔന്‍റെയും
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥനിലയില്‍, മുറപ്രകാരം
liqawmin
لِقَوْمٍ
ഒരു ജനതക്കുവേണ്ടി
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു

മൂസായുടെയും ഫറവോന്റെയും ചില വൃത്താന്തങ്ങള്‍ നാം നിന്നെ വസ്തുനിഷ്ഠമായി ഓതിക്കേള്‍പ്പിക്കാം. വിശ്വസിക്കുന്ന ജനത്തിനുവേണ്ടിയാണിത്.

തഫ്സീര്‍

اِنَّ فِرْعَوْنَ عَلَا فِى الْاَرْضِ وَجَعَلَ اَهْلَهَا شِيَعًا يَّسْتَضْعِفُ طَاۤىِٕفَةً مِّنْهُمْ يُذَبِّحُ اَبْنَاۤءَهُمْ وَيَسْتَحْيٖ نِسَاۤءَهُمْ ۗاِنَّهٗ كَانَ مِنَ الْمُفْسِدِيْنَ   ( القصص: ٤ )

inna fir'ʿawna
إِنَّ فِرْعَوْنَ
നിശ്ചയമായും ഫിര്‍ഔന്‍
ʿalā
عَلَا
പൊങ്ങച്ചം കാണിച്ചു, ഔന്നത്യംകാണിച്ചു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍ (നാട്ടില്‍)
wajaʿala
وَجَعَلَ
അവന്‍ ആക്കുകയും ചെയ്തു
ahlahā
أَهْلَهَا
അതിലെ ആളുകളെ
shiyaʿan
شِيَعًا
പല കക്ഷികള്‍
yastaḍʿifu
يَسْتَضْعِفُ
അവന്‍ ബലഹീനമാക്കിയിരുന്നു, അവശരാക്കിയിരുന്നു, ദുര്‍ബ്ബലമാക്കിയിരുന്നു
ṭāifatan min'hum
طَآئِفَةً مِّنْهُمْ
അവരില്‍നിന്നൊരു വിഭാഗത്തെ
yudhabbiḥu
يُذَبِّحُ
അറുകൊല ചെയ്തുകൊണ്ടു
abnāahum
أَبْنَآءَهُمْ
അവരുടെ ആണ്‍മക്കളെ
wayastaḥyī
وَيَسْتَحْىِۦ
ജീവിക്കാന്‍ വിടുകയും (ബാക്കിയാക്കുകയും) ചെയ്തിരുന്നു
nisāahum
نِسَآءَهُمْۚ
അവരുടെ പെണ്ണുങ്ങളെ
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അവനായിരുന്നു
mina l-muf'sidīna
مِنَ ٱلْمُفْسِدِينَ
കുഴപ്പക്കാരില്‍, നാശമുണ്ടാക്കുന്ന വരില്‍ (പെട്ടവന്‍)

ഫറവോന്‍ നാട്ടില്‍ അഹങ്കരിച്ചുനടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റെ ദുര്‍ബലമാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍മക്കളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു; തീര്‍ച്ച.

തഫ്സീര്‍

وَنُرِيْدُ اَنْ نَّمُنَّ عَلَى الَّذِيْنَ اسْتُضْعِفُوْا فِى الْاَرْضِ وَنَجْعَلَهُمْ اَىِٕمَّةً وَّنَجْعَلَهُمُ الْوٰرِثِيْنَ ۙ  ( القصص: ٥ )

wanurīdu
وَنُرِيدُ
നാം ഉദ്ദേശിക്കുകയും ചെയ്യുന്നു
an namunna
أَن نَّمُنَّ
നാം ദാക്ഷിണ്യം (ഉപകാരം, നന്‍മ) ചെയ്‌വാന്‍
ʿalā alladhīna
عَلَى ٱلَّذِينَ
യാതൊരു കൂട്ടര്‍ക്ക്
us'tuḍ'ʿifū
ٱسْتُضْعِفُوا۟
അവര്‍ ബലഹീനമാക്കപ്പെട്ടു, അവശരാക്കപ്പെട്ടു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍ (നാട്ടില്‍)
wanajʿalahum
وَنَجْعَلَهُمْ
അവരെ ആക്കുവാനും
a-immatan
أَئِمَّةً
മുമ്പന്‍മാര്‍, നേതാക്കള്‍
wanajʿalahumu
وَنَجْعَلَهُمُ
അവരെ ആക്കുവാനും
l-wārithīna
ٱلْوَٰرِثِينَ
അനന്തരാവകാശികള്‍

എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ഉദ്ദേശിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും.

തഫ്സീര്‍

وَنُمَكِّنَ لَهُمْ فِى الْاَرْضِ وَنُرِيَ فِرْعَوْنَ وَهَامٰنَ وَجُنُوْدَهُمَا مِنْهُمْ مَّا كَانُوْا يَحْذَرُوْنَ   ( القصص: ٦ )

wanumakkina
وَنُمَكِّنَ
നാം സ്വാധീനം (സൗകര്യം, സ്ഥാനം) നല്‍കുവാനും
lahum
لَهُمْ
അവര്‍ക്കു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
wanuriya
وَنُرِىَ
നാം കാട്ടിക്കൊടുക്കുവാനും
fir'ʿawna
فِرْعَوْنَ
ഫിര്‍ഔന്നു
wahāmāna
وَهَٰمَٰنَ
ഹാമാന്നും
wajunūdahumā
وَجُنُودَهُمَا
അവര്‍ രണ്ടാളുടെയും സൈന്യങ്ങള്‍ക്കും
min'hum
مِنْهُم
അവരില്‍നിന്ന്
مَّا
യാതൊന്ന് (ഒരു കാര്യം)
kānū yaḥdharūna
كَانُوا۟ يَحْذَرُونَ
അവര്‍ ജാഗരൂകരായിരുന്ന, ഭയന്നിരുന്ന, ജാഗ്രതയായിരുന്ന

അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും അങ്ങനെ ഫറവോന്നും ഹാമാന്നും അവരുടെ സൈന്യത്തിനും അവര്‍ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അതു കാണിച്ചുകൊടുക്കണമെന്നും.

തഫ്സീര്‍

وَاَوْحَيْنَآ اِلٰٓى اُمِّ مُوْسٰٓى اَنْ اَرْضِعِيْهِۚ فَاِذَا خِفْتِ عَلَيْهِ فَاَلْقِيْهِ فِى الْيَمِّ وَلَا تَخَافِيْ وَلَا تَحْزَنِيْ ۚاِنَّا رَاۤدُّوْهُ اِلَيْكِ وَجَاعِلُوْهُ مِنَ الْمُرْسَلِيْنَ   ( القصص: ٧ )

wa-awḥaynā
وَأَوْحَيْنَآ
നാം ബോധനം (സ്വകാര്യസന്ദേശം) നല്‍കി
ilā ummi mūsā
إِلَىٰٓ أُمِّ مُوسَىٰٓ
മൂസായുടെ മാതാവിനു
an arḍiʿīhi
أَنْ أَرْضِعِيهِۖ
നീ അവന് മുലകൊടുക്കുക എന്ന്
fa-idhā khif'ti
فَإِذَا خِفْتِ
എന്നിട്ടു നീ പേടിച്ചാല്‍
ʿalayhi
عَلَيْهِ
അവനെക്കുറിച്ചു
fa-alqīhi
فَأَلْقِيهِ
അപ്പോള്‍ നീ അവനെ ഇടുക
fī l-yami
فِى ٱلْيَمِّ
നദിയില്‍, ജലാശയത്തില്‍, സമുദ്രത്തില്‍
walā takhāfī
وَلَا تَخَافِى
നീ ഭയപ്പെടരുത്
walā taḥzanī
وَلَا تَحْزَنِىٓۖ
നീ വ്യസനിക്കയും അരുത്
innā
إِنَّا
നിശ്ചയമായും നാം
rāddūhu
رَآدُّوهُ
അവനെ മടക്കിക്കൊണ്ടു വരുന്നവരാണ് (തിരിച്ചുതരുന്നതാണ്)
ilayki
إِلَيْكِ
നിനക്ക്, നിന്നിലേക്ക്‌
wajāʿilūhu
وَجَاعِلُوهُ
അവനെ ആക്കുന്നവരുമാണ്
mina l-mur'salīna
مِنَ ٱلْمُرْسَلِينَ
മുര്‍സലുകളില്‍ പെട്ട (വന്‍)

മൂസായുടെ മാതാവിനു നാം സന്ദേശം നല്‍കി: ''അവനെ മുലയൂട്ടുക. അഥവാ, അവന്റെ കാര്യത്തില്‍ നിനക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ അവനെ നീ പുഴയിലിടുക. പേടിക്കേണ്ട. ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും നാമവനെ നിന്റെയടുത്ത് തിരിച്ചെത്തിക്കും. അവനെ ദൈവദൂതന്മാരിലൊരുവനാക്കുകയും ചെയ്യും.''

തഫ്സീര്‍

فَالْتَقَطَهٗٓ اٰلُ فِرْعَوْنَ لِيَكُوْنَ لَهُمْ عَدُوًّا وَّحَزَنًاۗ اِنَّ فِرْعَوْنَ وَهَامٰنَ وَجُنُوْدَهُمَا كَانُوْا خٰطِـِٕيْنَ   ( القصص: ٨ )

fal-taqaṭahu
فَٱلْتَقَطَهُۥٓ
എന്നിട്ട് അവനെ കണ്ടെടുത്തു
ālu fir'ʿawna
ءَالُ فِرْعَوْنَ
ഫിര്‍ഔന്‍റെ ആള്‍ക്കാര്‍
liyakūna
لِيَكُونَ
അവന്‍ ആയിരിക്കുവാന്‍
lahum
لَهُمْ
അവര്‍ക്ക്
ʿaduwwan
عَدُوًّا
ശത്രു
waḥazanan
وَحَزَنًاۗ
വ്യസനവും, ദുഃഖവും
inna fir'ʿawna
إِنَّ فِرْعَوْنَ
നിശ്ചയമായും ഫിര്‍ഔന്‍
wahāmāna
وَهَٰمَٰنَ
ഹാമാനും
wajunūdahumā
وَجُنُودَهُمَا
അവരുടെ സൈന്യങ്ങളും
kānū
كَانُوا۟
അവരായിരുന്നു
khāṭiīna
خَٰطِـِٔينَ
പിഴച്ചവര്‍, അബദ്ധം പിണഞ്ഞവര്‍

അങ്ങനെ ഫറവോന്റെ ആള്‍ക്കാര്‍ ആ കുട്ടിയെ കണ്ടെടുത്തു. അവസാനം അവന്‍ അവരുടെ ശത്രുവും ദുഃഖകാരണവുമാകാന്‍. സംശയമില്ല; ഫറവോനും ഹാമാനും അവരുടെ പട്ടാളക്കാരും തീര്‍ത്തും തെറ്റുകാരായിരുന്നു.

തഫ്സീര്‍

وَقَالَتِ امْرَاَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّيْ وَلَكَۗ لَا تَقْتُلُوْهُ ۖعَسٰٓى اَنْ يَّنْفَعَنَآ اَوْ نَتَّخِذَهٗ وَلَدًا وَّهُمْ لَا يَشْعُرُوْنَ   ( القصص: ٩ )

waqālati
وَقَالَتِ
പറഞ്ഞു
im'ra-atu fir'ʿawna
ٱمْرَأَتُ فِرْعَوْنَ
ഫിര്‍ഔന്‍റെ സ്ത്രീ (ഭാര്യ)
qurratu ʿaynin
قُرَّتُ عَيْنٍ
കണ്‍കുളിര്‍മ്മയാണ്‌ (മനസ്സന്തോഷമാണ്)
لِّى
എനിക്ക്
walaka
وَلَكَۖ
അങ്ങേക്കും, നിനക്കും
lā taqtulūhu
لَا تَقْتُلُوهُ
നിങ്ങളവനെ കൊലപ്പെടുത്തരുത്
ʿasā an yanfaʿanā
عَسَىٰٓ أَن يَنفَعَنَآ
അവന്‍ നമുക്ക് ഉപകരിച്ചേക്കാം, പ്രയോജനം ചെയ്തേക്കാം
aw nattakhidhahu
أَوْ نَتَّخِذَهُۥ
അല്ലെങ്കില്‍ നമുക്കവനെ ആക്കാം, സ്വീകരിക്കാം
waladan
وَلَدًا
സന്താനമായി, കുട്ടിയായി
wahum
وَهُمْ
അവരാകട്ടെ
lā yashʿurūna
لَا يَشْعُرُونَ
അറിഞ്ഞിരുന്നില്ല

ഫറവോന്റെ പത്‌നി പറഞ്ഞു: ''എന്റെയും നിങ്ങളുടെയും കണ്ണിനു കുളിര്‍മയാണിവന്‍. അതിനാല്‍ നിങ്ങളിവനെ കൊല്ലരുത്. നമുക്ക് ഇവന്‍ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ നമുക്കിവനെ നമ്മുടെ മകനാക്കാമല്ലോ.'' അവര്‍ ആ കുട്ടിയെസംബന്ധിച്ച നിജസ്ഥിതി അറിഞ്ഞിരുന്നില്ല.

തഫ്സീര്‍

وَاَصْبَحَ فُؤَادُ اُمِّ مُوْسٰى فٰرِغًاۗ اِنْ كَادَتْ لَتُبْدِيْ بِهٖ لَوْلَآ اَنْ رَّبَطْنَا عَلٰى قَلْبِهَا لِتَكُوْنَ مِنَ الْمُؤْمِنِيْنَ   ( القصص: ١٠ )

wa-aṣbaḥa
وَأَصْبَحَ
ആയിത്തീര്‍ന്നു
fuādu ummi mūsā
فُؤَادُ أُمِّ مُوسَىٰ
മൂസായുടെ മാതാവിന്‍റെ ഹൃദയം
fārighan
فَٰرِغًاۖ
ഒഴിഞ്ഞതു, ശൂന്യമായതു
in kādat
إِن كَادَتْ
നിശ്ചയമായും അവള്‍ ആയേക്കുമായിരുന്നു
latub'dī bihi
لَتُبْدِى بِهِۦ
അതു വെളിപ്പെടുത്തുക തന്നെ
lawlā an rabaṭnā
لَوْلَآ أَن رَّبَطْنَا
നാം ദാര്‍ഢ്യം നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍
ʿalā qalbihā
عَلَىٰ قَلْبِهَا
അവളുടെ മനസ്സിന്
litakūna
لِتَكُونَ
അവള്‍ ആകുവാന്‍ വേണ്ടി
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍പെട്ട(വള്‍)

മൂസായുടെ മാതാവിന്റെ മനസ്സ് അസ്വസ്ഥമായി. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്റെ കാര്യം അവള്‍ വെളിപ്പെടുത്തുമായിരുന്നു. അവള്‍ സത്യവിശ്വാസികളില്‍ പെട്ടവളാകാനാണ് നാമങ്ങനെ ചെയ്തത്.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ഖസ്വസ്വ്
القرآن الكريم:القصص
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Qasas
സൂറത്തുല്‍:28
ആയത്ത് എണ്ണം:88
ആകെ വാക്കുകൾ:441
ആകെ പ്രതീകങ്ങൾ:5800
Number of Rukūʿs:8
Revelation Location:മക്കാൻ
Revelation Order:49
ആരംഭിക്കുന്നത്:3252