Skip to main content
bismillah

سَبَّحَ لِلّٰهِ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۚ وَهُوَ الْعَزِيْزُ الْحَكِيْمُ   ( الحشر: ١ )

sabbaḥa lillahi
سَبَّحَ لِلَّهِ
അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശത്തിലുള്ളവ
wamā fī l-arḍi
وَمَا فِى ٱلْأَرْضِۖ
ഭൂമിയിലുള്ളവയും
wahuwa l-ʿazīzu
وَهُوَ ٱلْعَزِيزُ
അവന്‍ പ്രതാപശാലിയത്രെ
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞനായ, യുക്തിമാനായ

ആകാശഭൂമികളിലുള്ളവയെല്ലാം അല്ലാഹുവെ കീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിമാനുമത്രെ.

തഫ്സീര്‍

هُوَ الَّذِيْٓ اَخْرَجَ الَّذِيْنَ كَفَرُوْا مِنْ اَهْلِ الْكِتٰبِ مِنْ دِيَارِهِمْ لِاَوَّلِ الْحَشْرِۗ مَا ظَنَنْتُمْ اَنْ يَّخْرُجُوْا وَظَنُّوْٓا اَنَّهُمْ مَّانِعَتُهُمْ حُصُوْنُهُمْ مِّنَ اللّٰهِ فَاَتٰىهُمُ اللّٰهُ مِنْ حَيْثُ لَمْ يَحْتَسِبُوْا وَقَذَفَ فِيْ قُلُوْبِهِمُ الرُّعْبَ يُخْرِبُوْنَ بُيُوْتَهُمْ بِاَيْدِيْهِمْ وَاَيْدِى الْمُؤْمِنِيْنَۙ فَاعْتَبِرُوْا يٰٓاُولِى الْاَبْصَارِ   ( الحشر: ٢ )

huwa
هُوَ
അവന്‍
alladhī akhraja
ٱلَّذِىٓ أَخْرَجَ
പുറത്താക്കിയവനാണ്
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരെ
min ahli l-kitābi
مِنْ أَهْلِ ٱلْكِتَٰبِ
വേദക്കാരില്‍ നിന്നു
min diyārihim
مِن دِيَٰرِهِمْ
അവരുടെ വാസസ്ഥലങ്ങളില്‍നിന്നു
li-awwali l-ḥashri
لِأَوَّلِ ٱلْحَشْرِۚ
ഒന്നാമത്തെ തുരത്തലില്‍, നാടുകടത്തലിനുവേണ്ടി
mā ẓanantum
مَا ظَنَنتُمْ
നിങ്ങള്‍ ധരിച്ചില്ല
an yakhrujū
أَن يَخْرُجُوا۟ۖ
അവര്‍ പുറത്തുപോകുമെന്നു
waẓannū
وَظَنُّوٓا۟
അവര്‍ ധരിക്കയും ചെയ്തു
annahum
أَنَّهُم
നിശ്ചയമായും അവരാണെന്നു
māniʿatuhum
مَّانِعَتُهُمْ
അവരെ തടയുന്ന (രക്ഷിക്കുന്ന) താണെന്നു
ḥuṣūnuhum
حُصُونُهُم
അവരുടെ കോട്ടകള്‍
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍ നിന്നു
fa-atāhumu l-lahu
فَأَتَىٰهُمُ ٱللَّهُ
എന്നാല്‍ അല്ലാഹു അവരുടെ അടുക്കല്‍ചെന്നു
min ḥaythu
مِنْ حَيْثُ
വിധത്തില്‍ കൂടി, വിധേന
lam yaḥtasibū
لَمْ يَحْتَسِبُوا۟ۖ
അവര്‍ വിചാരിക്കാത്ത, കണക്കാക്കാത്ത
waqadhafa
وَقَذَفَ
അവന്‍ ഇടുകയും ചെയ്തു
fī qulūbihimu
فِى قُلُوبِهِمُ
അവരുടെ ഹൃദയങ്ങളില്‍
l-ruʿ'ba
ٱلرُّعْبَۚ
ഭീതി, പേടി
yukh'ribūna
يُخْرِبُونَ
അവര്‍ കേടുവരുത്തി (നാശപ്പെടുത്തി, ശൂന്യമാക്കി)യിരുന്നു
buyūtahum
بُيُوتَهُم
തങ്ങളുടെ വീടുകളെ
bi-aydīhim
بِأَيْدِيهِمْ
തങ്ങളുടെ കൈകളാല്‍
wa-aydī l-mu'minīna
وَأَيْدِى ٱلْمُؤْمِنِينَ
സത്യവിശ്വാസികളുടെ കൈകളാലും
fa-iʿ'tabirū
فَٱعْتَبِرُوا۟
അപ്പോള്‍ (അതിനാല്‍) ഉറ്റാലോചിക്കുവിന്‍, ചിന്തിക്കുവിന്‍
yāulī l-abṣāri
يَٰٓأُو۟لِى ٱلْأَبْصَٰرِ
കാഴ്ചകള്‍ (കണ്ണുകള്‍) ഉള്ളവരെ

ഒന്നാമത്തെ പടപ്പുറപ്പാടില്‍ തന്നെ വേദക്കാരിലെ സത്യനിഷേധികളെ അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് പുറത്താക്കിയത് അവനാണ്. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ കരുതിയിരുന്നില്ല. അവരോ, തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ രക്ഷിക്കുമെന്ന് കരുതിക്കഴിയുകയായിരുന്നു. എന്നാല്‍ അവര്‍ തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെ അല്ലാഹു അവരുടെ നേരെ ചെന്നു. അവന്‍ അവരുടെ മനസ്സുകളില്‍ പേടി പടര്‍ത്തി. അങ്ങനെ അവര്‍ സ്വന്തം കൈകള്‍ കൊണ്ടുതന്നെ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ തകര്‍ത്തുകൊണ്ടിരുന്നു; സത്യവിശ്വാസികള്‍ തങ്ങളുടെ കൈകളാലും. അതിനാല്‍ കണ്ണുള്ളവരേ, ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുക.

തഫ്സീര്‍

وَلَوْلَآ اَنْ كَتَبَ اللّٰهُ عَلَيْهِمُ الْجَلَاۤءَ لَعَذَّبَهُمْ فِى الدُّنْيَاۗ وَلَهُمْ فِى الْاٰخِرَةِ عَذَابُ النَّارِ   ( الحشر: ٣ )

walawlā
وَلَوْلَآ
ഇല്ലെങ്കിലും, ഇല്ലായിരുന്നാലും
an kataba
أَن كَتَبَ
എഴുതിവെക്കല്‍, രേഖപ്പെടുത്തല്‍, നിയമിക്കല്‍
l-lahu
ٱللَّهُ
അല്ലാഹു
ʿalayhimu
عَلَيْهِمُ
അവരുടെ മേല്‍
l-jalāa
ٱلْجَلَآءَ
നാടുവിടല്‍, വെളിക്കുപോകല്‍, കടന്നുപോക്കു
laʿadhabahum
لَعَذَّبَهُمْ
അവരെ അവന്‍ ശിക്ഷിക്കുക തന്നെ ചെയ്യുമായിരുന്നു
fī l-dun'yā
فِى ٱلدُّنْيَاۖ
ഇഹത്തില്‍
walahum
وَلَهُمْ
അവര്‍ക്കുണ്ട് താനും
fī l-ākhirati
فِى ٱلْءَاخِرَةِ
പരലോകത്തില്‍
ʿadhābu l-nāri
عَذَابُ ٱلنَّارِ
നരകശിക്ഷ

അല്ലാഹു അവര്‍ക്ക് നാടുകടത്തല്‍ ശിക്ഷ വിധിച്ചില്ലായിരുന്നെങ്കില്‍ അവന്‍ അവരെ ഈ ലോകത്തുവെച്ചുതന്നെ ശിക്ഷിക്കുമായിരുന്നു. പരലോകത്ത് അവര്‍ക്ക് നരകശിക്ഷയാണുണ്ടാവുക.

തഫ്സീര്‍

ذٰلِكَ بِاَنَّهُمْ شَاۤقُّوا اللّٰهَ وَرَسُوْلَهٗ ۖوَمَنْ يُّشَاۤقِّ اللّٰهَ فَاِنَّ اللّٰهَ شَدِيْدُ الْعِقَابِ  ( الحشر: ٤ )

dhālika
ذَٰلِكَ
അതു
bi-annahum shāqqū
بِأَنَّهُمْ شَآقُّوا۟
അവര്‍ ചേരിതിരിഞ്ഞതു (കക്ഷിപിടിച്ചതു-മല്‍സരിച്ചതു) കൊണ്ടാണ്
l-laha
ٱللَّهَ
അല്ലാഹുവിനോടു
warasūlahu
وَرَسُولَهُۥۖ
അവന്‍റെ റസൂലിനോടും
waman yushāqqi l-laha
وَمَن يُشَآقِّ ٱللَّهَ
അല്ലാഹുവിനോടു ആരെങ്കിലും ചേരി (കക്ഷി) പിടിക്കുന്നതായാല്‍
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ തീര്‍ച്ചയായും അല്ലാഹു
shadīdu l-ʿiqābi
شَدِيدُ ٱلْعِقَابِ
പ്രതികാരം (ശിക്ഷാനടപടി) കഠിനമായവനാണ്

അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും എതിര്‍ത്തതിനാലാണിത്. അല്ലാഹുവോട് വിരോധം വെച്ചുപുലര്‍ത്തുന്നവര്‍, അറിയണം: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.

തഫ്സീര്‍

مَا قَطَعْتُمْ مِّنْ لِّيْنَةٍ اَوْ تَرَكْتُمُوْهَا قَاۤىِٕمَةً عَلٰٓى اُصُوْلِهَا فَبِاِذْنِ اللّٰهِ وَلِيُخْزِيَ الْفٰسِقِيْنَ   ( الحشر: ٥ )

mā qaṭaʿtum
مَا قَطَعْتُم
നിങ്ങള്‍ മുറിച്ചതു, നിങ്ങള്‍ മുറിച്ചാല്‍
min līnatin
مِّن لِّينَةٍ
വല്ല ഈത്തപ്പനയും
aw taraktumūhā
أَوْ تَرَكْتُمُوهَا
അല്ലെങ്കില്‍ നിങ്ങളതിനെ വിട്ടേച്ചാലും
qāimatan
قَآئِمَةً
നില്‍ക്കുന്ന നിലയില്‍, നിലകൊള്ളുന്നതായി
ʿalā uṣūlihā
عَلَىٰٓ أُصُولِهَا
അവയുടെ മുരടുകളിന്‍മേല്‍
fabi-idh'ni l-lahi
فَبِإِذْنِ ٱللَّهِ
എന്നാലതു അല്ലാഹുവിന്‍റെ സമ്മതപ്രകാരമാണ്
waliyukh'ziya
وَلِيُخْزِىَ
അപമാനപ്പെടുത്തുവാനും, വഷളാക്കുവാനും
l-fāsiqīna
ٱلْفَٰسِقِينَ
തോന്നിയവാസികളെ, ദുര്‍ജ്ജനങ്ങളെ

നിങ്ങള്‍ ചില ഈത്തപ്പനകളെ മുറിച്ചിട്ടതും ചിലതിനെ അവയുടെ മുരടുകളില്‍ നിലനിര്‍ത്തിയതും അല്ലാഹുവിന്റെ അനുമതിയോടെ തന്നെയാണ്. അധര്‍മചാരികളെ അപമാനിതരാക്കാനാണത്.

തഫ്സീര്‍

وَمَآ اَفَاۤءَ اللّٰهُ عَلٰى رَسُوْلِهٖ مِنْهُمْ فَمَآ اَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَّلَا رِكَابٍ وَّلٰكِنَّ اللّٰهَ يُسَلِّطُ رُسُلَهٗ عَلٰى مَنْ يَّشَاۤءُۗ وَاللّٰهُ عَلٰى كُلِّ شَيْءٍ قَدِيْرٌ   ( الحشر: ٦ )

wamā afāa
وَمَآ أَفَآءَ
മടക്കിയെടുത്തുകൊടുത്തതു, കൈവരുത്തി കൊടുത്തതു, 'ഫൈആക്കി'യതു
l-lahu
ٱللَّهُ
അല്ലാഹു
ʿalā rasūlihi
عَلَىٰ رَسُولِهِۦ
തന്‍റെ റസൂലിനു
min'hum
مِنْهُمْ
അവരില്‍നിന്നു
famā awjaftum
فَمَآ أَوْجَفْتُمْ
നിങ്ങള്‍ ഓട്ടിയിട്ടില്ല, ഓടിച്ചിട്ടില്ല
ʿalayhi
عَلَيْهِ
അതിനു, അതിന്‍റെ പേരില്‍
min khaylin
مِنْ خَيْلٍ
കുതിരുകളില്‍നിന്നു
walā rikābin
وَلَا رِكَابٍ
വാഹനങ്ങളില്‍ (ഒട്ടകങ്ങളില്‍) നിന്നുമില്ല
walākinna l-laha
وَلَٰكِنَّ ٱللَّهَ
എങ്കിലും അല്ലാഹു
yusalliṭu
يُسَلِّطُ
അവന്‍ അധികാരപ്പെടുത്തുന്നു
rusulahu
رُسُلَهُۥ
അവന്‍റെ റസൂലുകളെ
ʿalā man yashāu
عَلَىٰ مَن يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍
wal-lahu
وَٱللَّهُ
അല്ലാഹു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിന്നും
qadīrun
قَدِيرٌ
കഴിയുന്നവനാണ്

അവരില്‍നിന്ന് അല്ലാഹു തന്റെ ദൂതന് അധീനപ്പെടുത്തിക്കൊടുത്ത ധനമുണ്ടല്ലോ; അതിനായി നിങ്ങള്‍ക്ക് കുതിരകളെയും ഒട്ടകങ്ങളെയും ഓടിക്കേണ്ടി വന്നില്ല. എന്നാല്‍, അല്ലാഹു അവനാഗ്രഹിക്കുന്നവരുടെ മേല്‍ തന്റെ ദൂതന്മാര്‍ക്ക് ആധിപത്യമേകുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനല്ലോ.

തഫ്സീര്‍

مَآ اَفَاۤءَ اللّٰهُ عَلٰى رَسُوْلِهٖ مِنْ اَهْلِ الْقُرٰى فَلِلّٰهِ وَلِلرَّسُوْلِ وَلِذِى الْقُرْبٰى وَالْيَتٰمٰى وَالْمَسٰكِيْنِ وَابْنِ السَّبِيْلِۙ كَيْ لَا يَكُوْنَ دُوْلَةً ۢ بَيْنَ الْاَغْنِيَاۤءِ مِنْكُمْۗ وَمَآ اٰتٰىكُمُ الرَّسُوْلُ فَخُذُوْهُ وَمَا نَهٰىكُمْ عَنْهُ فَانْتَهُوْاۚ وَاتَّقُوا اللّٰهَ ۗاِنَّ اللّٰهَ شَدِيْدُ الْعِقَابِۘ   ( الحشر: ٧ )

mā afāa l-lahu
مَّآ أَفَآءَ ٱللَّهُ
അല്ലാഹു 'ഫൈആക്കി' (കൈവരുത്തി) ക്കൊടുത്തതു എന്തോ
ʿalā rasūlihi
عَلَىٰ رَسُولِهِۦ
തന്‍റെ റസൂലിനു
min ahli l-qurā
مِنْ أَهْلِ ٱلْقُرَىٰ
രാജ്യക്കാരില്‍ (നാട്ടുകാരില്‍) നിന്നു
falillahi
فَلِلَّهِ
(അതു) അല്ലാഹുവിനാണ്
walilrrasūli
وَلِلرَّسُولِ
റസൂലിനും
walidhī l-qur'bā
وَلِذِى ٱلْقُرْبَىٰ
അടുത്ത കുടുംബത്തിനും
wal-yatāmā
وَٱلْيَتَٰمَىٰ
അനാഥകള്‍ക്കും
wal-masākīni
وَٱلْمَسَٰكِينِ
സാധുക്കള്‍ക്കും
wa-ib'ni l-sabīli
وَٱبْنِ ٱلسَّبِيلِ
വഴിപോക്കന്നും
kay lā yakūna
كَىْ لَا يَكُونَ
അതാവാതിരിക്കുന്നതിനുവേണ്ടി
dūlatan
دُولَةًۢ
ഉപയോഗിക്ക (കൈമാറ്റം ചെയ്യ)പ്പെടുന്നതു
bayna l-aghniyāi
بَيْنَ ٱلْأَغْنِيَآءِ
ധനികന്‍മാര്‍ക്കിടയില്‍
minkum
مِنكُمْۚ
നിങ്ങളില്‍നിന്ന്
wamā ātākumu
وَمَآ ءَاتَىٰكُمُ
നിങ്ങള്‍ക്കു എന്തു നല്‍കിയോ, കൊണ്ടുതന്നുവോ
l-rasūlu
ٱلرَّسُولُ
റസൂല്‍
fakhudhūhu
فَخُذُوهُ
അതു നിങ്ങള്‍ സ്വീകരിക്കുവിന്‍
wamā nahākum ʿanhu
وَمَا نَهَىٰكُمْ عَنْهُ
അദ്ദേഹം നിങ്ങളോടു ഏതൊന്നിനെക്കുറിച്ചു വിരോധിച്ചുവോ, വിലക്കിയോ
fa-intahū
فَٱنتَهُوا۟ۚ
അപ്പോള്‍ നിങ്ങള്‍ വിരമിക്കുവിന്‍
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَۖ
അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയുവിന്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
shadīdu l-ʿiqābi
شَدِيدُ ٱلْعِقَابِ
പ്രതികാര (ശിക്ഷാ) നടപടി കഠിനമായവനാണ്

വിവിധ നാടുകളില്‍നിന്ന് അല്ലാഹു അവന്റെ ദൂതന് നേടിക്കൊടുത്തതൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാണ്. സമ്പത്ത് നിങ്ങളിലെ ധനികര്‍ക്കിടയില്‍ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണിത്. ദൈവദൂതന്‍ നിങ്ങള്‍ക്കു നല്‍കുന്നതെന്തോ അതു നിങ്ങള്‍ സ്വീകരിക്കുക. വിലക്കുന്നതെന്തോ അതില്‍നിന്ന് വിട്ടകലുകയും ചെയ്യുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെ; തീര്‍ച്ച.

തഫ്സീര്‍

لِلْفُقَرَاۤءِ الْمُهٰجِرِيْنَ الَّذِيْنَ اُخْرِجُوْا مِنْ دِيَارِهِمْ وَاَمْوَالِهِمْ يَبْتَغُوْنَ فَضْلًا مِّنَ اللّٰهِ وَرِضْوَانًا وَّيَنْصُرُوْنَ اللّٰهَ وَرَسُوْلَهٗ ۗ اُولٰۤىِٕكَ هُمُ الصّٰدِقُوْنَۚ   ( الحشر: ٨ )

lil'fuqarāi
لِلْفُقَرَآءِ
ദരിദ്രന്‍മാര്‍ക്ക്
l-muhājirīna
ٱلْمُهَٰجِرِينَ
മുജാഹിറുകളായ, അഭയാര്‍ത്ഥികളായ
alladhīna ukh'rijū
ٱلَّذِينَ أُخْرِجُوا۟
അതായതു പുറത്താക്കപ്പെട്ടവര്‍
min diyārihim
مِن دِيَٰرِهِمْ
തങ്ങളുടെ ഭവന (വാസസ്ഥല) ങ്ങളില്‍നിന്നു
wa-amwālihim
وَأَمْوَٰلِهِمْ
തങ്ങളുടെ സ്വത്തുക്കളില്‍നിന്നും
yabtaghūna
يَبْتَغُونَ
അവര്‍ തേടി (അന്വേഷിച്ചു) കൊണ്ടിരിക്കവെ
faḍlan
فَضْلًا
ദയവ്, അനുഗ്രഹം
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍നിന്നു
wariḍ'wānan
وَرِضْوَٰنًا
പൊരുത്തവും, പ്രീതിയും
wayanṣurūna
وَيَنصُرُونَ
അവര്‍ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കെ
l-laha
ٱللَّهَ
അല്ലാഹുവിനെ
warasūlahu
وَرَسُولَهُۥٓۚ
അവന്‍റെ റസൂലിനെയും
ulāika humu
أُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍തന്നെയാണ്
l-ṣādiqūna
ٱلصَّٰدِقُونَ
സത്യവാന്മാര്‍

തങ്ങളുടെ വീടുകളില്‍നിന്നും സ്വത്തുക്കളില്‍നിന്നും പുറംതള്ളപ്പെട്ട് പലായനം ചെയ്തുവന്ന പാവങ്ങള്‍ക്കുമുള്ളതാണ് യുദ്ധമുതല്‍. അല്ലാഹുവിന്റെ ഔദാര്യവും പ്രീതിയും തേടുന്നവരാണവര്‍; അല്ലാഹുവിനെയും അവന്റെ ദൂതനെയും സഹായിക്കുന്നവരും. അവര്‍ തന്നെയാണ് സത്യസന്ധര്‍.

തഫ്സീര്‍

وَالَّذِيْنَ تَبَوَّءُو الدَّارَ وَالْاِيْمَانَ مِنْ قَبْلِهِمْ يُحِبُّوْنَ مَنْ هَاجَرَ اِلَيْهِمْ وَلَا يَجِدُوْنَ فِيْ صُدُوْرِهِمْ حَاجَةً مِّمَّآ اُوْتُوْا وَيُؤْثِرُوْنَ عَلٰٓى اَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۗوَمَنْ يُّوْقَ شُحَّ نَفْسِهٖ فَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَۚ   ( الحشر: ٩ )

wa-alladhīna
وَٱلَّذِينَ
യാതൊരുകൂട്ടരും
tabawwaū
تَبَوَّءُو
അവര്‍ സൗകര്യപ്പെടുത്തി, ഒരുക്കംചെയ്തു, താമസമാക്കി, സ്വീകരിച്ചു
l-dāra
ٱلدَّارَ
വാസസ്ഥലം പാര്‍പ്പിടത്തിനു
wal-īmāna
وَٱلْإِيمَٰنَ
സത്യവിശ്വാസവും, വിശ്വാസത്തിന്നും
min qablihim
مِن قَبْلِهِمْ
അവരുടെ മുമ്പു
yuḥibbūna
يُحِبُّونَ
അവര്‍ ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു
man hājara
مَنْ هَاجَرَ
ഹിജ്ര (നാടുവിട്ടു) വന്നവരെ
ilayhim
إِلَيْهِمْ
തങ്ങളിലേക്കു
walā yajidūna
وَلَا يَجِدُونَ
അവര്‍ കാണുന്നില്ല, കണ്ടെത്തുന്നില്ല
fī ṣudūrihim
فِى صُدُورِهِمْ
അവരുടെ നെഞ്ചു (മനസ്സു) കളില്‍
ḥājatan
حَاجَةً
ഒരാവശ്യവും
mimmā ūtū
مِّمَّآ أُوتُوا۟
അവര്‍ക്കു നല്‍കപ്പെട്ടത്തില്‍
wayu'thirūna
وَيُؤْثِرُونَ
അവര്‍ പ്രാധാന്യം നല്‍കുക (തിരഞ്ഞെടുക്കുക)യും ചെയ്യുന്നു
ʿalā anfusihim
عَلَىٰٓ أَنفُسِهِمْ
തങ്ങളുടെ ദേഹങ്ങളേക്കാള്‍
walaw kāna bihim
وَلَوْ كَانَ بِهِمْ
തങ്ങളില്‍ ഉണ്ടായിരുന്നാലും
khaṣāṣatun
خَصَاصَةٌۚ
വല്ല വിടവും, ദാരിദ്ര്യവും, അടിയന്തരാവശ്യവും
waman yūqa
وَمَن يُوقَ
ആരെങ്കിലും (യാതൊരുവന്‍) കാത്തുരക്ഷിക്കപ്പെടുന്നുവോ
shuḥḥa nafsihi
شُحَّ نَفْسِهِۦ
തന്‍റെ മനസ്സിന്‍റെ പിശുക്കു, ആര്‍ത്തി (യില്‍ നിന്നു)
fa-ulāika humu
فَأُو۟لَٰٓئِكَ هُمُ
എന്നാല്‍ അവര്‍ തന്നെ
l-muf'liḥūna
ٱلْمُفْلِحُونَ
വിജയികള്‍

അവരെത്തും മുമ്പേ സത്യവിശ്വാസം സ്വീകരിക്കുകയും അവിടെ താമസിക്കുകയും ചെയ്തവര്‍ക്കുമുള്ളതാണ് ആ യുദ്ധമുതല്‍. പലായനം ചെയ്ത് തങ്ങളിലേക്കെത്തുന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്കു നല്‍കിയ സമ്പത്തിനോട് ഇവരുടെ മനസ്സുകളില്‍ ഒട്ടും മോഹമില്ല. തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മോചിതരായവര്‍ ആരോ, അവര്‍തന്നെയാണ് വിജയം വരിച്ചവര്‍.

തഫ്സീര്‍

وَالَّذِيْنَ جَاۤءُوْ مِنْۢ بَعْدِهِمْ يَقُوْلُوْنَ رَبَّنَا اغْفِرْ لَنَا وَلِاِخْوَانِنَا الَّذِيْنَ سَبَقُوْنَا بِالْاِيْمَانِ وَلَا تَجْعَلْ فِيْ قُلُوْبِنَا غِلًّا لِّلَّذِيْنَ اٰمَنُوْا رَبَّنَآ اِنَّكَ رَءُوْفٌ رَّحِيْمٌ ࣖ   ( الحشر: ١٠ )

wa-alladhīna jāū
وَٱلَّذِينَ جَآءُو
വന്നവരും
min baʿdihim
مِنۢ بَعْدِهِمْ
അവരുടെശേഷം
yaqūlūna
يَقُولُونَ
അവര്‍ പറയും, പറയുന്നു
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
igh'fir lanā
ٱغْفِرْ لَنَا
ഞങ്ങള്‍ക്കു പൊറുത്തു തരേണമേ
wali-ikh'wāninā
وَلِإِخْوَٰنِنَا
ഞങ്ങളുടെ സഹോദരങ്ങള്‍ക്കും
alladhīna sabaqūnā
ٱلَّذِينَ سَبَقُونَا
ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞ (മുന്‍കടന്ന) വരായ
bil-īmāni
بِٱلْإِيمَٰنِ
സത്യവിശ്വാസത്തോടെ
walā tajʿal
وَلَا تَجْعَلْ
ആക്കരുതേ, ഉണ്ടാക്കരുതേ
fī qulūbinā
فِى قُلُوبِنَا
ഞങ്ങളുടെ ഹൃദയങ്ങളില്‍
ghillan
غِلًّا
വിദ്വേഷം, പക, ചതി, കെട്ടിക്കുടുക്ക്
lilladhīna āmanū
لِّلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരോടു
rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
innaka
إِنَّكَ
നിശ്ചയമായും നീ
raūfun
رَءُوفٌ
വളരെ കൃപ (ദയ) ഉള്ളവനാണു
raḥīmun
رَّحِيمٌ
കരുണാനിധിയാണു

ഈ യുദ്ധമുതല്‍ അവര്‍ക്കു ശേഷം വന്നെത്തിയവര്‍ക്കുമുള്ളതാണ്. അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണ്: ''ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും പൊറുത്തുതരേണമേ! ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ! ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ.''

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ഹശ്ര്‍
القرآن الكريم:الحشر
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Hasyr
സൂറത്തുല്‍:59
ആയത്ത് എണ്ണം:24
ആകെ വാക്കുകൾ:445
ആകെ പ്രതീകങ്ങൾ:1903
Number of Rukūʿs:3
Revelation Location:സിവിൽ
Revelation Order:101
ആരംഭിക്കുന്നത്:5126