فَلَا صَدَّقَ وَلَا صَلّٰىۙ ( القيامة: ٣١ )
എന്നാല്‍ അവന്‍ സത്യമംഗീകരിച്ചില്ല. നമസ്‌കരിച്ചതുമില്ല.
وَلٰكِنْ كَذَّبَ وَتَوَلّٰىۙ ( القيامة: ٣٢ )
മറിച്ച്, നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
ثُمَّ ذَهَبَ اِلٰٓى اَهْلِهٖ يَتَمَطّٰىۗ ( القيامة: ٣٣ )
എന്നിട്ട് അഹങ്കാരത്തോടെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി.
اَوْلٰى لَكَ فَاَوْلٰىۙ ( القيامة: ٣٤ )
അതുതന്നെയാണ് നിനക്ക് ഏറ്റം പറ്റിയതും ഉചിതവും.
ثُمَّ اَوْلٰى لَكَ فَاَوْلٰىۗ ( القيامة: ٣٥ )
അതെ, അതുതന്നെയാണ് നിനക്കേറ്റം പറ്റിയതും ഉചിതവും.
اَيَحْسَبُ الْاِنْسَانُ اَنْ يُّتْرَكَ سُدًىۗ ( القيامة: ٣٦ )
മനുഷ്യന്‍ കരുതുന്നോ; അവനെ വെറുതെയങ്ങ് വിട്ടേക്കുമെന്ന്?
اَلَمْ يَكُ نُطْفَةً مِّنْ مَّنِيٍّ يُّمْنٰى ( القيامة: ٣٧ )
അവന്‍, തെറിച്ചു വീണ നിസ്സാരമായ ഒരിന്ദ്രിയകണം മാത്രമായിരുന്നില്ലേ?
ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوّٰىۙ ( القيامة: ٣٨ )
പിന്നെയത് ഭ്രൂണമായി. അനന്തരം അല്ലാഹു അവനെ സൃഷ്ടിച്ചു അവയവപ്പൊരുത്തമേകി.
فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْاُنْثٰىۗ ( القيامة: ٣٩ )
അങ്ങനെ അവനതില്‍ നിന്ന് ആണും പെണ്ണുമായി ഇണകളെ ഉണ്ടാക്കി.
اَلَيْسَ ذٰلِكَ بِقٰدِرٍ عَلٰٓى اَنْ يُّحْيِ َۧ الْمَوْتٰى ࣖ ( القيامة: ٤٠ )
അതൊക്കെ ചെയ്തവന്‍ മരിച്ചവരെ വീണ്ടും ജീവിപ്പിക്കാന്‍ പോന്നവനല്ലെന്നോ?