لَآ اُقْسِمُ بِيَوْمِ الْقِيٰمَةِۙ ( القيامة: ١ )
ഉയിര്‍ത്തെഴുന്നേല്‍പ് നാളുകൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു.
وَلَآ اُقْسِمُ بِالنَّفْسِ اللَّوَّامَةِ ( القيامة: ٢ )
കുറ്റപ്പെടുത്തുന്ന മനസ്സാക്ഷിയെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു.
اَيَحْسَبُ الْاِنْسَانُ اَلَّنْ نَّجْمَعَ عِظَامَهٗ ۗ ( القيامة: ٣ )
മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടാനാവില്ലെന്ന്?
بَلٰى قَادِرِيْنَ عَلٰٓى اَنْ نُّسَوِّيَ بَنَانَهٗ ( القيامة: ٤ )
എന്നാല്‍, നാം അവന്റെ വിരല്‍ത്തുമ്പുപോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ്.
بَلْ يُرِيْدُ الْاِنْسَانُ لِيَفْجُرَ اَمَامَهٗۚ ( القيامة: ٥ )
എന്നിട്ടും മനുഷ്യന്‍ തന്റെ വരുംകാല ജീവിതത്തില്‍ ദുര്‍വൃത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നു.
يَسْـَٔلُ اَيَّانَ يَوْمُ الْقِيٰمَةِۗ ( القيامة: ٦ )
ഈ ഉയിര്‍ത്തെഴുന്നേല്‍പു ദിനം എന്നാണെന്ന് അവന്‍ ചോദിക്കുന്നു.
فَاِذَا بَرِقَ الْبَصَرُۙ ( القيامة: ٧ )
കണ്ണ് അഞ്ചിപ്പോവുകയും,
وَخَسَفَ الْقَمَرُۙ ( القيامة: ٨ )
ചന്ദ്രന്‍ കെട്ടുപോവുകയും,
وَجُمِعَ الشَّمْسُ وَالْقَمَرُۙ ( القيامة: ٩ )
സൂര്യചന്ദ്രന്മാര്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍.
يَقُوْلُ الْاِنْسَانُ يَوْمَىِٕذٍ اَيْنَ الْمَفَرُّۚ ( القيامة: ١٠ )
അന്ന് ഈ മനുഷ്യന്‍ പറയും: എവിടേക്കാണ് ഓടി രക്ഷപ്പെടുകയെന്ന്.
القرآن الكريم: | القيامة |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Qiyamah |
സൂറത്തുല്‍: | 75 |
ആയത്ത് എണ്ണം: | 40 |
ആകെ വാക്കുകൾ: | 199 |
ആകെ പ്രതീകങ്ങൾ: | 652 |
Number of Rukūʿs: | 2 |
Revelation Location: | മക്കാൻ |
Revelation Order: | 31 |
ആരംഭിക്കുന്നത്: | 5551 |