وَالَّيْلِ اِذَا يَغْشٰىۙ ( الليل: ١ )
രാത്രി സാക്ഷി, അത് പ്രപഞ്ചത്തെ മൂടുമ്പോള്‍.
وَالنَّهَارِ اِذَا تَجَلّٰىۙ ( الليل: ٢ )
പകല്‍ സാക്ഷി, അത് തെളിയുമ്പോള്‍.
وَمَا خَلَقَ الذَّكَرَ وَالْاُنْثٰىٓ ۙ ( الليل: ٣ )
ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചതു സാക്ഷി.
اِنَّ سَعْيَكُمْ لَشَتّٰىۗ ( الليل: ٤ )
തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തനം പലവിധമാണ്.
فَاَمَّا مَنْ اَعْطٰى وَاتَّقٰىۙ ( الليل: ٥ )
അതിനാല്‍ ആര് ദാനം നല്‍കുകയും ഭക്തനാവുകയും,
وَصَدَّقَ بِالْحُسْنٰىۙ ( الليل: ٦ )
അത്യുത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നുവോ.
فَسَنُيَسِّرُهٗ لِلْيُسْرٰىۗ ( الليل: ٧ )
അവനു നാം ഏറ്റം എളുപ്പമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കും.
وَاَمَّا مَنْۢ بَخِلَ وَاسْتَغْنٰىۙ ( الليل: ٨ )
എന്നാല്‍ ആര് പിശുക്കുകാണിക്കുകയും സ്വയം പൂര്‍ണതനടിക്കുകയും,
وَكَذَّبَ بِالْحُسْنٰىۙ ( الليل: ٩ )
അത്യുത്തമമായതിനെ തള്ളിപ്പറയുകയും ചെയ്യുന്നുവോ,
فَسَنُيَسِّرُهٗ لِلْعُسْرٰىۗ ( الليل: ١٠ )
അവനെ നാം ഏറ്റം ക്ലേശകരമായതില്‍ കൊണ്ടെത്തിക്കും.
القرآن الكريم: | الليل |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Lail |
സൂറത്തുല്‍: | 92 |
ആയത്ത് എണ്ണം: | 21 |
ആകെ വാക്കുകൾ: | 71 |
ആകെ പ്രതീകങ്ങൾ: | 310 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 9 |
ആരംഭിക്കുന്നത്: | 6058 |