فَمَنْۢ بَدَّلَهٗ بَعْدَمَا سَمِعَهٗ فَاِنَّمَآ اِثْمُهٗ عَلَى الَّذِيْنَ يُبَدِّلُوْنَهٗ ۗ اِنَّ اللّٰهَ سَمِيْعٌ عَلِيْمٌ ۗ ( البقرة: ١٨١ )
ഒസ്യത്ത് കേട്ടശേഷം ആരെങ്കിലും അത് മാറ്റിമറിച്ചാല് കുറ്റം മാറ്റിമറിക്കുന്നവര്ക്കാണ്. നിസ്സംശയം, അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാകുന്നു.
فَمَنْ خَافَ مِنْ مُّوْصٍ جَنَفًا اَوْ اِثْمًا فَاَصْلَحَ بَيْنَهُمْ فَلَآ اِثْمَ عَلَيْهِ ۗ اِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ ࣖ ( البقرة: ١٨٢ )
അഥവാ, ഒസ്യത്ത് ചെയ്തവനില്നിന്ന് വല്ല അനീതിയോ തെറ്റോ സംഭവിച്ചതായി ആരെങ്കിലും ആശങ്കിക്കുന്നുവെങ്കില് അയാള് ബന്ധപ്പെട്ടവര്ക്കിടയില് ഒത്തുതീര്പ്പുണ്ടാക്കുന്നതില് തെറ്റൊന്നുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.
يٰٓاَيُّهَا الَّذِيْنَ اٰمَنُوْا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِيْنَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُوْنَۙ ( البقرة: ١٨٣ )
വിശ്വസിച്ചവരേ, നിങ്ങള്ക്ക് നോമ്പ് നിര്ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്ക്ക് നിര്ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള് ഭക്തിയുള്ളവരാകാന്.
اَيَّامًا مَّعْدُوْدٰتٍۗ فَمَنْ كَانَ مِنْكُمْ مَّرِيْضًا اَوْ عَلٰى سَفَرٍ فَعِدَّةٌ مِّنْ اَيَّامٍ اُخَرَ ۗ وَعَلَى الَّذِيْنَ يُطِيْقُوْنَهٗ فِدْيَةٌ طَعَامُ مِسْكِيْنٍۗ فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهٗ ۗ وَاَنْ تَصُوْمُوْا خَيْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ ( البقرة: ١٨٤ )
നിര്ണിതമായ ഏതാനും ദിനങ്ങളില്. നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില് മറ്റു ദിവസങ്ങളില് അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന് കഴിയുന്നവര് പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്കണം. എന്നാല് ആരെങ്കിലും സ്വയം കൂടുതല് നന്മ ചെയ്താല് അതവന് നല്ലതാണ്. നോമ്പെടുക്കലാണ് നിങ്ങള്ക്കുത്തമം. നിങ്ങള് അറിയുന്നവരെങ്കില്.
شَهْرُ رَمَضَانَ الَّذِيْٓ اُنْزِلَ فِيْهِ الْقُرْاٰنُ هُدًى لِّلنَّاسِ وَبَيِّنٰتٍ مِّنَ الْهُدٰى وَالْفُرْقَانِۚ فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ ۗ وَمَنْ كَانَ مَرِيْضًا اَوْ عَلٰى سَفَرٍ فَعِدَّةٌ مِّنْ اَيَّامٍ اُخَرَ ۗ يُرِيْدُ اللّٰهُ بِكُمُ الْيُسْرَ وَلَا يُرِيْدُ بِكُمُ الْعُسْرَ ۖ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللّٰهَ عَلٰى مَا هَدٰىكُمْ وَلَعَلَّكُمْ تَشْكُرُوْنَ ( البقرة: ١٨٥ )
ഖുര്ആന് ഇറങ്ങിയ മാസമാണ് റമദാന്. അത് ജനങ്ങള്ക്കു നേര്വഴി കാണിക്കുന്നതാണ്. സത്യമാര്ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല് നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില് ആ മാസത്തില് വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില് പകരം മറ്റു ദിവസങ്ങളില്നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള് നോമ്പിന്റെ എണ്ണം പൂര്ത്തീകരിക്കാനുമാണിത്. നിങ്ങളെ നേര്വഴിയിലാക്കിയതിന്റെ പേരില് നിങ്ങള് അല്ലാഹുവിന്റെ മഹത്വം കീര്ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണ്.
وَاِذَا سَاَلَكَ عِبَادِيْ عَنِّيْ فَاِنِّيْ قَرِيْبٌ ۗ اُجِيْبُ دَعْوَةَ الدَّاعِ اِذَا دَعَانِۙ فَلْيَسْتَجِيْبُوْا لِيْ وَلْيُؤْمِنُوْا بِيْ لَعَلَّهُمْ يَرْشُدُوْنَ ( البقرة: ١٨٦ )
എന്റെ ദാസന്മാര് എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന് അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്ഥിച്ചാല് പ്രാര്ഥിക്കുന്നവന്റെ പ്രാര്ഥനക്ക് ഞാനുത്തരം നല്കും. അതിനാല് അവരെന്റെ വിളിക്കുത്തരം നല്കട്ടെ. എന്നില് വിശ്വസിക്കുകയും ചെയ്യട്ടെ. അവര് നേര്വഴിയിലായേക്കാം.
اُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ اِلٰى نِسَاۤىِٕكُمْ ۗ هُنَّ لِبَاسٌ لَّكُمْ وَاَنْتُمْ لِبَاسٌ لَّهُنَّ ۗ عَلِمَ اللّٰهُ اَنَّكُمْ كُنْتُمْ تَخْتَانُوْنَ اَنْفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنْكُمْ ۚ فَالْـٰٔنَ بَاشِرُوْهُنَّ وَابْتَغُوْا مَا كَتَبَ اللّٰهُ لَكُمْ ۗ وَكُلُوْا وَاشْرَبُوْا حَتّٰى يَتَبَيَّنَ لَكُمُ الْخَيْطُ الْاَبْيَضُ مِنَ الْخَيْطِ الْاَسْوَدِ مِنَ الْفَجْرِۖ ثُمَّ اَتِمُّوا الصِّيَامَ اِلَى الَّيْلِۚ وَلَا تُبَاشِرُوْهُنَّ وَاَنْتُمْ عَاكِفُوْنَۙ فِى الْمَسٰجِدِ ۗ تِلْكَ حُدُوْدُ اللّٰهِ فَلَا تَقْرَبُوْهَاۗ كَذٰلِكَ يُبَيِّنُ اللّٰهُ اٰيٰتِهٖ لِلنَّاسِ لَعَلَّهُمْ يَتَّقُوْنَ ( البقرة: ١٨٧ )
നോമ്പിന്റെ രാവില് നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്ക്ക് അനുവദിച്ചിരിക്കുന്നു. അവര് നിങ്ങള്ക്കുള്ള വസ്ത്രമാണ്; നിങ്ങള് അവര്ക്കുള്ള വസ്ത്രവും. നിങ്ങള് നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്ക്ക് മാപ്പേകിയിരിക്കുന്നു. ഇനി നിങ്ങള് അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്ക്കു നിശ്ചയിച്ചു തന്നത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള് കറുപ്പ് ഇഴകളില്നിന്ന് വേര്തിരിഞ്ഞു കാണുംവരെ. പിന്നെ രാത്രിവരെ വ്രതമാചരിക്കുക. നിങ്ങള് പള്ളികളില് ഭജനമിരിക്കുമ്പോള് ഭാര്യമാരുമായി വേഴ്ച പാടില്ല. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്വരമ്പുകളാണ്. അതിനാല് നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള് ജനങ്ങള്ക്ക് വിവരിച്ചുകൊടുക്കുന്നു. അവര് സൂക്ഷ്മത പാലിക്കുന്നവരാകാന്.
وَلَا تَأْكُلُوْٓا اَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ وَتُدْلُوْا بِهَآ اِلَى الْحُكَّامِ لِتَأْكُلُوْا فَرِيْقًا مِّنْ اَمْوَالِ النَّاسِ بِالْاِثْمِ وَاَنْتُمْ تَعْلَمُوْنَ ࣖ ( البقرة: ١٨٨ )
നിങ്ങളുടെ ധനം നിങ്ങള് അന്യായമായി അന്യോന്യം അധീനപ്പെടുത്തിത്തിന്നരുത്. നിങ്ങള് അറിഞ്ഞുകൊണ്ട് കുറ്റകരമായ മാര്ഗത്തിലൂടെ അന്യരുടെ സ്വത്തില്നിന്ന് ഒരു ഭാഗം തിന്നാനായി നിങ്ങള് അത് വിധികര്ത്താക്കള്ക്കു കൊണ്ടുപോയി കൊടുക്കുകയുമരുത്.
۞ يَسـَٔلُوْنَكَ عَنِ الْاَهِلَّةِ ۗ قُلْ هِيَ مَوَاقِيْتُ لِلنَّاسِ وَالْحَجِّ ۗ وَلَيْسَ الْبِرُّ بِاَنْ تَأْتُوا الْبُيُوْتَ مِنْ ظُهُوْرِهَا وَلٰكِنَّ الْبِرَّ مَنِ اتَّقٰىۚ وَأْتُوا الْبُيُوْتَ مِنْ اَبْوَابِهَا ۖ وَاتَّقُوا اللّٰهَ لَعَلَّكُمْ تُفْلِحُوْنَ ( البقرة: ١٨٩ )
അവര് നിന്നോട് ചന്ദ്രക്കലയെക്കുറിച്ചു ചോദിക്കുന്നു. പറയുക: അത് ജനങ്ങള്ക്ക് കാലം കണക്കാക്കാനുള്ളതാണ്. ഹജ്ജിനുള്ള സമയനിര്ണയവും. നിങ്ങള് വീടുകളുടെ പിന്ഭാഗത്തൂടെ പ്രവേശിക്കുന്നതില് പുണ്യമൊന്നുമില്ല. അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുന്നതിലാണ് യഥാര്ഥ പുണ്യം. അതിനാല് വീടുകളുടെ മുന്വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവെ സൂക്ഷിക്കുക. എങ്കില് നിങ്ങള്ക്കു വിജയം വരിക്കാം.
وَقَاتِلُوْا فِيْ سَبِيْلِ اللّٰهِ الَّذِيْنَ يُقَاتِلُوْنَكُمْ وَلَا تَعْتَدُوْا ۗ اِنَّ اللّٰهَ لَا يُحِبُّ الْمُعْتَدِيْنَ ( البقرة: ١٩٠ )
നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്ഗത്തില് നിങ്ങളും യുദ്ധം ചെയ്യുക. എന്നാല് പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.