Skip to main content
bismillah

طٰسۤ ۚ تِلْكَ اٰيٰتُ الْقُرْاٰنِ وَكِتَابٍ مُّبِيْنٍ ۙ   ( النمل: ١ )

tta-seen
طسٓۚ
ത്വാ-സീന്‍
til'ka
تِلْكَ
അവ, ഇവ
āyātu l-qur'āni
ءَايَٰتُ ٱلْقُرْءَانِ
ഖുര്‍ആന്റെ ആയത്തുകളാണ്
wakitābin
وَكِتَابٍ
വേദഗ്രന്ഥത്തിന്റെയും
mubīnin
مُّبِينٍ
സ്പഷ്ടമായ, സുവ്യക്തമായ

ത്വാ-സീന്‍. ഇത് ഖുര്‍ആന്റെയും സുവ്യക്തമായ വേദപുസ്തകത്തിന്റെയും വചനങ്ങളാണ്.

തഫ്സീര്‍

هُدًى وَّبُشْرٰى لِلْمُؤْمِنِيْنَ ۙ   ( النمل: ٢ )

hudan
هُدًى
മാര്‍ഗ്ഗദര്‍ശനം
wabush'rā
وَبُشْرَىٰ
സന്തോഷവാര്‍ത്തയും
lil'mu'minīna
لِلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കു

സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാണിക്കുന്നതും ശുഭവാര്‍ത്ത അറിയിക്കുന്നതുമാണ്.

തഫ്സീര്‍

الَّذِيْنَ يُقِيْمُوْنَ الصَّلٰوةَ وَيُؤْتُوْنَ الزَّكٰوةَ وَهُمْ بِالْاٰخِرَةِ هُمْ يُوْقِنُوْنَ   ( النمل: ٣ )

alladhīna yuqīmūna
ٱلَّذِينَ يُقِيمُونَ
നിലനിറുത്തുന്നവര്‍ക്കു
l-ṣalata
ٱلصَّلَوٰةَ
നമസ്കാരം
wayu'tūna
وَيُؤْتُونَ
കൊടുക്കുകയും ചെയ്യുന്ന
l-zakata
ٱلزَّكَوٰةَ
സകാത്ത്
wahum
وَهُم
അവരാകട്ടെ
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തെപ്പറ്റി
hum yūqinūna
هُمْ يُوقِنُونَ
അവര്‍ ദൃഢമായി വിശ്വസിക്കുന്നു

അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും സകാത്ത് നല്‍കുന്നവരുമാണ്. പരലോകത്തില്‍ അടിയുറച്ചുവിശ്വസിക്കുന്നവരും.

തഫ്സീര്‍

اِنَّ الَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِ زَيَّنَّا لَهُمْ اَعْمَالَهُمْ فَهُمْ يَعْمَهُوْنَ ۗ   ( النمل: ٤ )

inna alladhīna lā yu'minūna
إِنَّ ٱلَّذِينَ لَا يُؤْمِنُونَ
നിശ്ചയമായും വിശ്വസിക്കാത്തവര്‍
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തില്‍
zayyannā
زَيَّنَّا
നാം ഭംഗിയാക്കിക്കാണിച്ചിരിക്കുന്നു, അലങ്കാരമാക്കിയിരിക്കുന്നു
lahum
لَهُمْ
അവര്‍ക്കു
aʿmālahum
أَعْمَٰلَهُمْ
അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ
fahum
فَهُمْ
അതിനാല്‍ അവര്‍
yaʿmahūna
يَعْمَهُونَ
അന്ധാളിച്ചു (പരിഭ്രമിച്ചു)കൊണ്ടിരിക്കുന്നു

പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കു നാം അവരുടെ ചെയ്തികള്‍ ചേതോഹരമായി തോന്നിപ്പിക്കുന്നു. അങ്ങനെ അവര്‍ വിഭ്രാന്തരായി ഉഴറിനടക്കുന്നു.

തഫ്സീര്‍

اُولٰۤىِٕكَ الَّذِيْنَ لَهُمْ سُوْۤءُ الْعَذَابِ وَهُمْ فِى الْاٰخِرَةِ هُمُ الْاَخْسَرُوْنَ   ( النمل: ٥ )

ulāika alladhīna
أُو۟لَٰٓئِكَ ٱلَّذِينَ
അവര്‍ യാതൊരു കൂട്ടരത്രെ
lahum
لَهُمْ
അവര്‍ക്കാണ്
sūu l-ʿadhābi
سُوٓءُ ٱلْعَذَابِ
കഠിനശിക്ഷ, കടുത്ത ശിക്ഷ
wahum
وَهُمْ
അവരാകട്ടെ
fī l-ākhirati
فِى ٱلْءَاخِرَةِ
പരലോകത്തില്‍
humu
هُمُ
അവര്‍തന്നെ
l-akhsarūna
ٱلْأَخْسَرُونَ
ഏറ്റം നഷ്ടപ്പെട്ടവര്‍

അവര്‍ക്കാണ് കൊടിയ ശിക്ഷയുള്ളത്. പരലോകത്ത് അമ്പേ പരാജയപ്പെടുന്നവരും അവര്‍ തന്നെ.

തഫ്സീര്‍

وَاِنَّكَ لَتُلَقَّى الْقُرْاٰنَ مِنْ لَّدُنْ حَكِيْمٍ عَلِيْمٍ   ( النمل: ٦ )

wa-innaka
وَإِنَّكَ
നിശ്ചയമായും നീ
latulaqqā
لَتُلَقَّى
നിനക്കു ഏറ്റു തരപ്പെടുന്നു
l-qur'āna
ٱلْقُرْءَانَ
ഖുര്‍ആന്‍
min ladun
مِن لَّدُنْ
പക്കല്‍നിന്നു, അടുക്കല്‍ നിന്നു
ḥakīmin
حَكِيمٍ
ഒരു അഗാധജ്ഞന്‍റെ
ʿalīmin
عَلِيمٍ
സര്‍വ്വജ്ഞനായ

നിശ്ചയം; യുക്തിജ്ഞനും സര്‍വജ്ഞനുമായവനില്‍ നിന്നാണ് നീ ഈ ഖുര്‍ആന്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

തഫ്സീര്‍

اِذْ قَالَ مُوْسٰى لِاَهْلِهٖٓ اِنِّيْٓ اٰنَسْتُ نَارًاۗ سَاٰتِيْكُمْ مِّنْهَا بِخَبَرٍ اَوْ اٰتِيْكُمْ بِشِهَابٍ قَبَسٍ لَّعَلَّكُمْ تَصْطَلُوْنَ   ( النمل: ٧ )

idh qāla mūsā
إِذْ قَالَ مُوسَىٰ
മൂസാ പറഞ്ഞ സന്ദര്‍ഭം
li-ahlihi
لِأَهْلِهِۦٓ
തന്‍റെ വീട്ടുകാരോടു, സ്വന്തക്കാരോടു
innī ānastu
إِنِّىٓ ءَانَسْتُ
നിശ്ചയമായും ഞാന്‍ കണ്ടിരിക്കുന്നു
nāran
نَارًا
ഒരു തീ
saātīkum
سَـَٔاتِيكُم
ഞാന്‍ നിങ്ങള്‍ക്കു വന്നേക്കാം
min'hā
مِّنْهَا
അതില്‍നിന്നു, അവിടെ നിന്നു
bikhabarin
بِخَبَرٍ
വല്ല വര്‍ത്തമാനവും കൊണ്ട്
aw ātīkum
أَوْ ءَاتِيكُم
അല്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വരും
bishihābin
بِشِهَابٍ
ഒരു തീപന്തംകൊണ്ട്, തീനാളംകൊണ്ട്
qabasin
قَبَسٍ
കൊളുത്തിയെടുത്ത, പകര്‍ത്തിയെടുത്ത
laʿallakum
لَّعَلَّكُمْ
നിങ്ങള്‍ക്കാവാം
taṣṭalūna
تَصْطَلُونَ
തീ കായും, ശൈത്യശമനം വരുത്തും

മൂസ തന്റെ കുടുംബത്തോടുപറഞ്ഞ സന്ദര്‍ഭം: ''തീര്‍ച്ചയായും ഞാന്‍ ഒരു തീ കാണുന്നുണ്ട്. ഞാനവിടെനിന്ന് വല്ല വിവരവുമായി വരാം. അല്ലെങ്കില്‍ തീനാളം കൊളുത്തി നിങ്ങള്‍ക്കെത്തിച്ചുതരാം. നിങ്ങള്‍ക്ക് തീക്കായാമല്ലോ.''

തഫ്സീര്‍

فَلَمَّا جَاۤءَهَا نُوْدِيَ اَنْۢ بُوْرِكَ مَنْ فِى النَّارِ وَمَنْ حَوْلَهَاۗ وَسُبْحٰنَ اللّٰهِ رَبِّ الْعٰلَمِيْنَ   ( النمل: ٨ )

falammā jāahā
فَلَمَّا جَآءَهَا
അങ്ങനെ അദ്ദേഹം അതിനടുത്തു വന്നപ്പോള്‍
nūdiya
نُودِىَ
വിളിച്ചുപറയപ്പെട്ടു, വിളിക്കപ്പെട്ടു
an būrika
أَنۢ بُورِكَ
അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, ആശീര്‍വ്വദിക്കപ്പെട്ടിരിക്കുന്നു എന്നു
man fī l-nāri
مَن فِى ٱلنَّارِ
തീയില്‍ ഉള്ളവര്‍
waman ḥawlahā
وَمَنْ حَوْلَهَا
അതിന്‍റെ പരിസരത്തുള്ളവരും, ചുറ്റുപാടുള്ളവരും
wasub'ḥāna l-lahi
وَسُبْحَٰنَ ٱللَّهِ
അല്ലാഹു മഹാ പരിശുദ്ധനുമത്രെ
rabbi l-ʿālamīna
رَبِّ ٱلْعَٰلَمِينَ
ലോകരക്ഷിതാവായ

അങ്ങനെ അദ്ദേഹം അതിനടുത്തുചെന്നു. അപ്പോള്‍ ഇങ്ങനെയൊരു വിളംബരം കേട്ടു: ''തീയിലുള്ളവരും അതിന്റെ ചുറ്റുമുള്ളവരും ഏറെ അനുഗൃഹീതരാണ്. പ്രപഞ്ചനാഥനായ അല്ലാഹു എത്ര പരിശുദ്ധന്‍.

തഫ്സീര്‍

يٰمُوْسٰٓى اِنَّهٗٓ اَنَا اللّٰهُ الْعَزِيْزُ الْحَكِيْمُ ۙ   ( النمل: ٩ )

yāmūsā
يَٰمُوسَىٰٓ
മൂസാ
innahu
إِنَّهُۥٓ
നിശ്ചയമായും അത് (കാര്യം)
anā l-lahu
أَنَا ٱللَّهُ
ഞാന്‍ അല്ലാഹുവാണ്
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലിയായ
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞനായ, യുക്തിമാനായ

''ഓ മൂസാ; നിശ്ചയം, ഞാന്‍ അല്ലാഹുവാണ്. പ്രതാപിയും യുക്തിജ്ഞനും.

തഫ്സീര്‍

وَاَلْقِ عَصَاكَ ۗفَلَمَّا رَاٰهَا تَهْتَزُّ كَاَنَّهَا جَاۤنٌّ وَّلّٰى مُدْبِرًا وَّلَمْ يُعَقِّبْۗ يٰمُوْسٰى لَا تَخَفْۗ اِنِّيْ لَا يَخَافُ لَدَيَّ الْمُرْسَلُوْنَ ۖ   ( النمل: ١٠ )

wa-alqi
وَأَلْقِ
ഇടുക (എന്നും)
ʿaṣāka
عَصَاكَۚ
നിന്‍റെ വടി
falammā raāhā
فَلَمَّا رَءَاهَا
അനന്തരം (എന്നിട്ടു) അദ്ദേഹം അതു കണ്ടപ്പോള്‍
tahtazzu
تَهْتَزُّ
പിടഞ്ഞു നടക്കുന്നതായി, തുള്ളിച്ചലിക്കുന്നതായി
ka-annahā jānnun
كَأَنَّهَا جَآنٌّ
അതൊരു സര്‍പ്പമെന്നപോലെ
wallā
وَلَّىٰ
അദ്ദേഹം തിരിഞ്ഞു, പിന്‍വാങ്ങി
mud'biran
مُدْبِرًا
പിന്‍തിരിഞ്ഞവനായി, പിന്നിട്ടുകൊണ്ടു
walam yuʿaqqib
وَلَمْ يُعَقِّبْۚ
അദ്ദേഹം പിന്നോക്കം നോക്കിയതുമില്ല, മടങ്ങിയതുമില്ല
yāmūsā
يَٰمُوسَىٰ
ഹേ മൂസാ
lā takhaf
لَا تَخَفْ
നീ ഭയപ്പെടേണ്ട
innī
إِنِّى
നിശ്ചയമായും ഞാന്‍
lā yakhāfu
لَا يَخَافُ
ഭയപ്പെടേണ്ടതില്ല
ladayya
لَدَىَّ
എന്‍റെ അടുക്കല്‍
l-mur'salūna
ٱلْمُرْسَلُونَ
മുര്‍സലുകള്‍

''നിന്റെ വടി താഴെയിടൂ.'' അങ്ങനെ അതൊരു പാമ്പിനെപ്പോലെ പുളയാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ മൂസ പിന്തിരിഞ്ഞോടി. തിരിഞ്ഞുനോക്കിയതുപോലുമില്ല. അല്ലാഹു പറഞ്ഞു: ''മൂസാ, പേടിക്കേണ്ട. എന്റെ അടുത്ത് ദൈവദൂതന്മാര്‍ ഭയപ്പെടാറില്ല;

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അന്നംല്
القرآن الكريم:النمل
Ayah Sajadat (سجدة):26
സൂറത്തുല്‍ (latin):An-Naml
സൂറത്തുല്‍:27
ആയത്ത് എണ്ണം:93
ആകെ വാക്കുകൾ:1317
ആകെ പ്രതീകങ്ങൾ:4799
Number of Rukūʿs:7
Revelation Location:മക്കാൻ
Revelation Order:48
ആരംഭിക്കുന്നത്:3159