Skip to main content
bismillah

حٰمۤ ۚ   ( غافر: ١ )

hha-meem
حمٓ
'ഹാമീം'

ഹാ - മീം.

തഫ്സീര്‍

تَنْزِيْلُ الْكِتٰبِ مِنَ اللّٰهِ الْعَزِيْزِ الْعَلِيْمِۙ  ( غافر: ٢ )

tanzīlu l-kitābi
تَنزِيلُ ٱلْكِتَٰبِ
ഗ്രന്ഥം അവതരിപ്പിച്ചത്‌
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവിങ്കല്‍നിന്നാണ്‌
l-ʿazīzi
ٱلْعَزِيزِ
പ്രതാപശാലിയായ
l-ʿalīmi
ٱلْعَلِيمِ
സര്‍വ്വജ്ഞനായ

ഈ വേദപുസ്തകത്തിന്റെ അവതരണം പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവില്‍ നിന്നാണ്.

തഫ്സീര്‍

غَافِرِ الذَّنْۢبِ وَقَابِلِ التَّوْبِ شَدِيْدِ الْعِقَابِ ذِى الطَّوْلِۗ لَآ اِلٰهَ اِلَّا هُوَ ۗاِلَيْهِ الْمَصِيْرُ   ( غافر: ٣ )

ghāfiri l-dhanbi
غَافِرِ ٱلذَّنۢبِ
പാപം പൊറുക്കുന്നവന്‍
waqābili l-tawbi
وَقَابِلِ ٱلتَّوْبِ
പശ്ചാത്താപം (മടക്കം) സ്വീകരിക്കുന്നവനും
shadīdi l-ʿiqābi
شَدِيدِ ٱلْعِقَابِ
ശിക്ഷാനടപടി കഠിനമായവന്‍
dhī l-ṭawli
ذِى ٱلطَّوْلِۖ
യോഗ്യത (ഔദാര്യം, കഴിവു)ഉള്ളവൻ
lā ilāha
لَآ إِلَٰهَ
ഒരാരാധ്യനുമില്ല
illā huwa
إِلَّا هُوَۖ
അവനല്ലാതെ
ilayhi
إِلَيْهِ
അവങ്കലേക്കാണ്‌
l-maṣīru
ٱلْمَصِيرُ
തിരിച്ചെത്തല്‍

അവന്‍ പാപം പൊറുക്കുന്നവനാണ്. പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്. അതിരുകളില്ലാത്ത കഴിവുകളുള്ളവനും. അവനല്ലാതെ ദൈവമില്ല. അവങ്കലേക്കാണ് എല്ലാറ്റിന്റെയും മടക്കം.

തഫ്സീര്‍

مَا يُجَادِلُ فِيْٓ اٰيٰتِ اللّٰهِ اِلَّا الَّذِيْنَ كَفَرُوْا فَلَا يَغْرُرْكَ تَقَلُّبُهُمْ فِى الْبِلَادِ  ( غافر: ٤ )

mā yujādilu
مَا يُجَٰدِلُ
തർക്കം നടത്തുകയില്ല
fī āyāti l-lahi
فِىٓ ءَايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ആയത്തുകളിൽ
illā alladhīna kafarū
إِلَّا ٱلَّذِينَ كَفَرُوا۟
യാതൊരുകൂട്ടരൊഴികെ, അവിശ്വസിച്ചവരൊഴികെ
falā yaghrur'ka
فَلَا يَغْرُرْكَ
എന്നാൽ നിന്നെ വഞ്ചിച്ചുകളയരുതു
taqallubuhum
تَقَلُّبُهُمْ
അവരുടെ തിരിഞ്ഞു മറിഞ്ഞു നടക്കൽ (സ്വൈര്യവിഹാരം കൊള്ളൽ)
fī l-bilādi
فِى ٱلْبِلَٰدِ
രാജ്യങ്ങളിൽ

സത്യത്തെ തള്ളിപ്പറഞ്ഞവരല്ലാതെ അല്ലാഹുവിന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുകയില്ല. അതിനാല്‍ നാട്ടിലെങ്ങുമുള്ള അവരുടെ സൈ്വരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ.

തഫ്സീര്‍

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَّالْاَحْزَابُ مِنْۢ بَعْدِهِمْ ۖوَهَمَّتْ كُلُّ اُمَّةٍۢ بِرَسُوْلِهِمْ لِيَأْخُذُوْهُ وَجَادَلُوْا بِالْبَاطِلِ لِيُدْحِضُوا بِهِ الْحَقَّ فَاَخَذْتُهُمْ ۗفَكَيْفَ كَانَ عِقَابِ  ( غافر: ٥ )

kadhabat qablahum
كَذَّبَتْ قَبْلَهُمْ
അവ(ഇവ)രുടെ മുമ്പു വ്യാജമാക്കി
qawmu nūḥin
قَوْمُ نُوحٍ
നൂഹിന്റെ ജനതയും
wal-aḥzābu
وَٱلْأَحْزَابُ
സഖ്യകക്ഷികളും
min baʿdihim
مِنۢ بَعْدِهِمْۖ
അവരുടെ ശേഷം
wahammat
وَهَمَّتْ
ഉദ്യമിക്കുക (വിചാരിക്കുക)യും ചെയ്തു
kullu ummatin
كُلُّ أُمَّةٍۭ
എല്ലാ സമുദായവും
birasūlihim
بِرَسُولِهِمْ
തങ്ങളുടെ റസൂലിനെപ്പറ്റി
liyakhudhūhu
لِيَأْخُذُوهُۖ
അവർ അദ്ദേഹത്തെ പിടിക്കുവാൻ
wajādalū
وَجَٰدَلُوا۟
അവർ തർക്കവും നടത്തി
bil-bāṭili
بِٱلْبَٰطِلِ
വ്യർത്ഥ(നിരർത്ഥ- അന്യായ)മായതുകൊണ്ടു
liyud'ḥiḍū
لِيُدْحِضُوا۟
അവർ നീക്കുവാൻ, ഉന്മൂലനം ചെയ്‌വാൻ
bihi
بِهِ
അതുകൊണ്ട്, അതുവഴി
l-ḥaqa
ٱلْحَقَّ
യഥാർത്ഥം, സത്യത്തെ
fa-akhadhtuhum
فَأَخَذْتُهُمْۖ
അപ്പോൾ ഞാൻ അവരെ പിടിച്ചു
fakayfa kāna
فَكَيْفَ كَانَ
അപ്പോൾ (എന്നിട്ടു) എങ്ങിനെ ആയി, ഉണ്ടായി
ʿiqābi
عِقَابِ
എന്റെ ശിക്ഷാ നടപടി, പ്രതികാരശിക്ഷ

ഇവര്‍ക്കു മുമ്പ് നൂഹിന്റെ ജനതയും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അവര്‍ക്കു പിറകെ വന്ന പല ജനപദങ്ങളും അതുതന്നെ ചെയ്തു. ഓരോ ജനപദവും തങ്ങളുടെ ദൈവദൂതനെ പിടികൂടാന്‍ ഒരുമ്പെട്ടു. അസത്യമുപയോഗിച്ച് സത്യത്തെ തകര്‍ക്കാന്‍ അവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നു. അതിനാല്‍ ഞാനവരെ പിടികൂടി. അപ്പോള്‍ എന്റെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു!

തഫ്സീര്‍

وَكَذٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى الَّذِيْنَ كَفَرُوْٓا اَنَّهُمْ اَصْحٰبُ النَّارِۘ   ( غافر: ٦ )

wakadhālika
وَكَذَٰلِكَ
അപ്രകാരം
ḥaqqat
حَقَّتْ
യഥാർത്ഥമായി, സ്ഥാപിതമായി, സ്ഥിരപ്പെട്ടു
kalimatu rabbika
كَلِمَتُ رَبِّكَ
നിന്റെ റബ്ബിന്റെ വാക്കു
ʿalā alladhīna kafarū
عَلَى ٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവരുടെ മേൽ
annahum
أَنَّهُمْ
അവരാണെന്നു
aṣḥābu l-nāri
أَصْحَٰبُ ٱلنَّارِ
നരകത്തിന്റെ ആൾക്കാർ, നരകക്കാർ

അങ്ങനെ സത്യനിഷേധികള്‍ നരകാവകാശികളാണെന്ന നിന്റെ നാഥന്റെ വചനം സ്ഥാപിതമായി.

തഫ്സീര്‍

اَلَّذِيْنَ يَحْمِلُوْنَ الْعَرْشَ وَمَنْ حَوْلَهٗ يُسَبِّحُوْنَ بِحَمْدِ رَبِّهِمْ وَيُؤْمِنُوْنَ بِهٖ وَيَسْتَغْفِرُوْنَ لِلَّذِيْنَ اٰمَنُوْاۚ رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَّعِلْمًا فَاغْفِرْ لِلَّذِيْنَ تَابُوْا وَاتَّبَعُوْا سَبِيْلَكَ وَقِهِمْ عَذَابَ الْجَحِيْمِ   ( غافر: ٧ )

alladhīna yaḥmilūna
ٱلَّذِينَ يَحْمِلُونَ
വഹിക്കുന്നവര്‍
l-ʿarsha
ٱلْعَرْشَ
അർശു (സിംഹാസനം) രാജകീയ പീഠം
waman ḥawlahu
وَمَنْ حَوْلَهُۥ
അതിന്റെ ചുറ്റിലുള്ളവരും
yusabbiḥūna
يُسَبِّحُونَ
അവർ തസ്ബീഹു നടത്തുന്നു
biḥamdi rabbihim
بِحَمْدِ رَبِّهِمْ
തങ്ങളുടെ റബ്ബിനെ സ്തുതിച്ചു കൊണ്ടു, സ്തുതിയോടുകൂടി
wayu'minūna
وَيُؤْمِنُونَ
അവർ വിശ്വസിക്കയും ചെയ്യുന്നു
bihi
بِهِۦ
അവനിൽ
wayastaghfirūna
وَيَسْتَغْفِرُونَ
അവർ പാപമോചനം തേടുകയും ചെയ്യുന്നു
lilladhīna āmanū
لِلَّذِينَ ءَامَنُوا۟
വിശ്വസിച്ചവർക്കു
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
wasiʿ'ta
وَسِعْتَ
നീ വിശാലമായിരിക്കുന്നു
kulla shayin
كُلَّ شَىْءٍ
എല്ലാ വസ്തുവിനും
raḥmatan
رَّحْمَةً
കാരുണ്യംകൊണ്ടു, കാരുണ്യത്താൽ
waʿil'man
وَعِلْمًا
അറിവുകൊണ്ടും, ജ്ഞാനത്താലും
fa-igh'fir
فَٱغْفِرْ
ആകയാൽ നീ പൊറുക്കണേ
lilladhīna tābū
لِلَّذِينَ تَابُوا۟
പശ്ചാത്തപിച്ചവർക്കു
wa-ittabaʿū
وَٱتَّبَعُوا۟
പിൻപറ്റുകയും ചെയ്ത
sabīlaka
سَبِيلَكَ
നിന്റെ മാർഗ്ഗം
waqihim
وَقِهِمْ
അവരെ കാക്കുക(തടുക്കുക) യും വേണമേ
ʿadhāba l-jaḥīmi
عَذَابَ ٱلْجَحِيمِ
ജ്വലിക്കുന്ന നരകശിക്ഷ(യിൽനിന്നു)

സിംഹാസനം വഹിക്കുന്നവരും അതിനു ചുറ്റുമുള്ളവരും തങ്ങളുടെ നാഥനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധി വാഴ്ത്തുന്നു. അവനില്‍ അടിയുറച്ചു വിശ്വസിക്കുന്നു. വിശ്വാസികളുടെ പാപമോചനത്തിനായി ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു: ''ഞങ്ങളുടെ നാഥാ, നിന്റെ അനുഗ്രഹവും അറിവും സകല വസ്തുക്കളെയും വലയം ചെയ്തു നില്‍ക്കുന്നവയാണല്ലോ. അതിനാല്‍ പശ്ചാത്തപിക്കുകയും നിന്റെ പാത പിന്തുടരുകയും ചെയ്തവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നരകശിക്ഷയില്‍നിന്ന് രക്ഷിക്കേണമേ.

തഫ്സീര്‍

رَبَّنَا وَاَدْخِلْهُمْ جَنّٰتِ عَدْنِ ِۨالَّتِيْ وَعَدْتَّهُمْ وَمَنْ صَلَحَ مِنْ اٰبَاۤىِٕهِمْ وَاَزْوَاجِهِمْ وَذُرِّيّٰتِهِمْ ۗاِنَّكَ اَنْتَ الْعَزِيْزُ الْحَكِيْمُۙ   ( غافر: ٨ )

rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
wa-adkhil'hum
وَأَدْخِلْهُمْ
അവരെ പ്രവേശിപ്പിക്കുകയും വേണമേ
jannāti ʿadnin
جَنَّٰتِ عَدْنٍ
സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങളിൽ
allatī waʿadttahum
ٱلَّتِى وَعَدتَّهُمْ
നീ അവരോടു (അവർക്കു) വാഗ്ദാനം ചെയ്ത
waman ṣalaḥa
وَمَن صَلَحَ
നന്നായിത്തീർന്നവരെയും, പറ്റിയവരെയും
min ābāihim
مِنْ ءَابَآئِهِمْ
അവരുടെ പിതാക്കളിൽനിന്നും
wa-azwājihim
وَأَزْوَٰجِهِمْ
അവരുടെ ഇണകളിൽനിന്നും
wadhurriyyātihim
وَذُرِّيَّٰتِهِمْۚ
അവരുടെ സന്തതികളിൽനിന്നും
innaka anta
إِنَّكَ أَنتَ
നിശ്ചയമായും നീയത്രെ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞൻ, തത്വജ്ഞൻ

''ഞങ്ങളുടെ നാഥാ, അവര്‍ക്കു നീ വാഗ്ദാനം ചെയ്ത നിത്യവാസത്തിനുള്ള സ്വര്‍ഗത്തില്‍ അവരെ പ്രവേശിപ്പിക്കേണമേ. അവരുടെ മാതാപിതാക്കള്‍, ഇണകള്‍, മക്കള്‍ എന്നിവരിലെ സച്ചരിതരെയും. നിശ്ചയം നീയാണ് പ്രതാപിയും യുക്തിമാനും.

തഫ്സീര്‍

وَقِهِمُ السَّيِّاٰتِۗ وَمَنْ تَقِ السَّيِّاٰتِ يَوْمَىِٕذٍ فَقَدْ رَحِمْتَهٗ ۗوَذٰلِكَ هُوَ الْفَوْزُ الْعَظِيْمُ ࣖ   ( غافر: ٩ )

waqihimu
وَقِهِمُ
അവരെ കാക്കുകയും വേണമേ
l-sayiāti
ٱلسَّيِّـَٔاتِۚ
തിന്മകളെ (തിന്മകളില്‍ നിന്നു)
waman taqi
وَمَن تَقِ
നീ ആരെ (യതൊരുത്തനെ) കാത്തുവോ
l-sayiāti
ٱلسَّيِّـَٔاتِ
തിന്മകളെ
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
faqad raḥim'tahu
فَقَدْ رَحِمْتَهُۥۚ
എന്നാൽ നീ അവനു കരുണ ചെയ്തു
wadhālika huwa
وَذَٰلِكَ هُوَ
അതുതന്നെയാണുതാനും
l-fawzu
ٱلْفَوْزُ
ഭാഗ്യം, വിജയം, നേട്ടം
l-ʿaẓīmu
ٱلْعَظِيمُ
മഹത്തായ, വമ്പിച്ച

''അവരെ നീ തിന്മകളില്‍നിന്ന് അകറ്റിനിര്‍ത്തേണമേ. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നീ ആരെ തിന്മയില്‍ നിന്ന് കാക്കുന്നുവോ, അവനോട് നീ തീര്‍ച്ചയായും കരുണ കാണിച്ചിരിക്കുന്നു. അതിമഹത്തായ വിജയവും അതുതന്നെ.''

തഫ്സീര്‍

اِنَّ الَّذِيْنَ كَفَرُوْا يُنَادَوْنَ لَمَقْتُ اللّٰهِ اَكْبَرُ مِنْ مَّقْتِكُمْ اَنْفُسَكُمْ اِذْ تُدْعَوْنَ اِلَى الْاِيْمَانِ فَتَكْفُرُوْنَ  ( غافر: ١٠ )

inna alladhīna kafarū
إِنَّ ٱلَّذِينَ كَفَرُوا۟
നിശ്ചയമായും അവിശ്വസിച്ചവർ
yunādawna
يُنَادَوْنَ
അവരോടു വിളിച്ചുപറയപ്പെടും
lamaqtu l-lahi
لَمَقْتُ ٱللَّهِ
നിശ്ചയമായും അല്ലാഹുവിന്റെ ക്രോധം
akbaru
أَكْبَرُ
കൂടുതൽ വലുതാണ്
min maqtikum
مِن مَّقْتِكُمْ
നിങ്ങളുടെ ക്രോധത്തെക്കാൾ
anfusakum
أَنفُسَكُمْ
നിങ്ങളുടെ ആത്മാക്കളോടു, നിങ്ങളോടു തന്നെ
idh tud'ʿawna
إِذْ تُدْعَوْنَ
നിങ്ങള്‍ ക്ഷണിക്കപ്പെട്ടിരുന്നപ്പോൾ
ilā l-īmāni
إِلَى ٱلْإِيمَٰنِ
സത്യവിശ്വാസത്തിലേക്കു
fatakfurūna
فَتَكْفُرُونَ
അപ്പോൾ നിങ്ങള്‍ അവിശ്വസിച്ചിരുന്നു

സത്യത്തെ തള്ളിപ്പറഞ്ഞവരോട് അന്ന് വിളിച്ചുപറയും: ''ഇന്ന് നിങ്ങള്‍ക്ക് നിങ്ങളോടുതന്നെ കഠിനമായ വെറുപ്പുണ്ട്. എന്നാല്‍ നിങ്ങളെ സത്യവിശ്വാസത്തിലേക്ക് വിളിക്കുകയും നിങ്ങളതിനെ തള്ളിക്കളയുകയും ചെയ്തപ്പോഴുള്ള അല്ലാഹുവിന്റെ വെറുപ്പ് ഇതിനെക്കാള്‍ എത്രയോ രൂക്ഷമായിരുന്നു.''

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
ഗാഫിര്‍
القرآن الكريم:غافر
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Gafir
സൂറത്തുല്‍:40
ആയത്ത് എണ്ണം:85
ആകെ വാക്കുകൾ:1990
ആകെ പ്രതീകങ്ങൾ:4960
Number of Rukūʿs:9
Revelation Location:മക്കാൻ
Revelation Order:60
ആരംഭിക്കുന്നത്:4133