തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.
നിങ്ങളില്‍ ചിലര്‍ ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നു. എന്നാല്‍ ആ ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവര്‍ മാത്രമാണ് അവരുടെ മാതാക്കള്‍. അതിനാല്‍ നീചവും വ്യാജവുമായ വാക്കുകളാണ് അവര്‍ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും.
തങ്ങളുടെ ഭാര്യമാരെ ളിഹാര്‍ ചെയ്യുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍നിന്ന് പിന്‍മാറുകയും ചെയ്യുന്നവര്‍; ഇരുവരും പരസ്പരം സ്പര്‍ശിക്കുംമുമ്പെ ഒരടിമയെ മോചിപ്പിക്കണം. നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്. നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊക്കെ നന്നായറിയുന്നവനാണ് അല്ലാഹു.
ആര്‍ക്കെങ്കിലും അടിമയെ കിട്ടുന്നില്ലെങ്കില്‍ അവര്‍ ശാരീരിക ബന്ധം പുലര്‍ത്തും മുമ്പെ പുരുഷന്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. ആര്‍ക്കെങ്കിലും അതിനും കഴിയാതെ വരുന്നുവെങ്കില്‍ അയാള്‍ അറുപത് അഗതികള്‍ക്ക് അന്നം നല്‍കണം. നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം സംരക്ഷിക്കാനാണിത്. അല്ലാഹു നിശ്ചയിച്ച ചിട്ടകളാണിവ. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
നാം അവതരിപ്പിച്ചിട്ടുമുണ്ട്, ഇറക്കുകയും ചെയ്തിരിക്കുന്നു
āyātin
ءَايَٰتٍۭ
പല ലക്ഷ്യങ്ങളെ
bayyinātin
بَيِّنَٰتٍۚ
സുവ്യക്തങ്ങളായ, തെളിവുകളായ
walil'kāfirīna
وَلِلْكَٰفِرِينَ
അവിശ്വാസികള്‍ക്കുണ്ടുതാനും
ʿadhābun
عَذَابٌ
ശിക്ഷ
muhīnun
مُّهِينٌ
നിന്ദിക്കുന്ന, നിന്ദ്യമായ
അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ തങ്ങളുടെ മുന്‍ഗാമികള്‍ നിന്ദിക്കപ്പെട്ടപോലെ നിന്ദിതരാകും. നാം വ്യക്തമായ തെളിവുകള്‍ അവതരിപ്പിച്ചുകഴിഞ്ഞിരിക്കുന്നു; ഉറപ്പായും സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്.
അവരെ എഴുന്നേല്‍പിക്കുന്ന (പുനര്‍ജീവിപ്പിക്കുന്ന) ദിവസം
l-lahu
ٱللَّهُ
അല്ലാഹു
jamīʿan
جَمِيعًا
മുഴുവനും, എല്ലാവരുമായി
fayunabbi-uhum
فَيُنَبِّئُهُم
അപ്പോള്‍ അവന്‍ അവരെ വിവരമറിയിക്കും, ബോധപ്പെടുത്തും
bimā ʿamilū
بِمَا عَمِلُوٓا۟ۚ
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
aḥṣāhu l-lahu
أَحْصَىٰهُ ٱللَّهُ
അല്ലാഹു അതിനെ ക്ലിപ്തപ്പെടുത്തി (കണക്കാക്കിയിരിക്കുന്നു)
wanasūhu
وَنَسُوهُۚ
അവരതിനെ മറക്കുകയും ചെയ്തിരിക്കുന്നു
wal-lahu
وَٱللَّهُ
അല്ലാഹു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിന്റെ മേലും, കാര്യത്തിനും
shahīdun
شَهِيدٌ
ദൃക്ക്സാക്ഷിയാണ്, ഹാജറുള്ളവനാണ്
അല്ലാഹു സകലരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ദിവസം. അവരതൊക്കെ മറന്നിരിക്കാമെങ്കിലും അല്ലാഹു എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അല്ലാഹു സകലകാര്യങ്ങള്‍ക്കും സാക്ഷിയാണ്.
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് നീ മനസ്സിലാക്കുന്നില്ലേ? മൂന്നാളുകള്‍ക്കിടയിലൊരു രഹസ്യഭാഷണവും നടക്കുന്നില്ല; നാലാമനായി അല്ലാഹുവില്ലാതെ. അല്ലെങ്കില്‍ അഞ്ചാളുകള്‍ക്കിടയില്‍ സ്വകാര്യ ഭാഷണം നടക്കുന്നില്ല; ആറാമനായി അവനില്ലാതെ. എണ്ണം ഇതിനെക്കാള്‍ കുറയട്ടെ, കൂടട്ടെ, അവര്‍ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ അവരെന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് പുനരുത്ഥാന നാളില്‍ അവരെ ഉണര്‍ത്തുകയും ചെയ്യും. അല്ലാഹു സര്‍വജ്ഞനാണ്; തീര്‍ച്ച.
അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു, കാഴ്ചവെക്കുന്നു
bimā
بِمَا
യാതൊന്നിനെ, (ഒരു അഭിവാദ്യംകൊണ്ടു)
lam yuḥayyika bihi
لَمْ يُحَيِّكَ بِهِ
അതുകൊണ്ടു നിനക്കു അഭിവാദ്യം ചെയ്തിട്ടില്ല
l-lahu
ٱللَّهُ
അല്ലാഹു
wayaqūlūna
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
fī anfusihim
فِىٓ أَنفُسِهِمْ
അവര്‍ തങ്ങളില്‍ (തമ്മില്‍, സ്വയം) തങ്ങളുടെ മനസ്സില്‍
lawlā yuʿadhibunā
لَوْلَا يُعَذِّبُنَا
നമ്മെ ശിക്ഷിക്കാത്തതെന്താണ്, ശിക്ഷിച്ചുകൂടേ
l-lahu
ٱللَّهُ
അല്ലാഹു
bimā naqūlu
بِمَا نَقُولُۚ
നാം പറയുന്നതുകൊണ്ടു
ḥasbuhum
حَسْبُهُمْ
അവര്‍ക്കു മതി
jahannamu
جَهَنَّمُ
ജഹന്നം (നരകം)
yaṣlawnahā
يَصْلَوْنَهَاۖ
അതിലവര്‍ കടക്കും, ഏരിയും
fabi'sa
فَبِئْسَ
വളരെ ചീത്ത
l-maṣīru
ٱلْمَصِيرُ
(ആ) പര്യവസാന സ്ഥലം, മടക്കം, തിരിച്ചെത്തല്‍
വിലക്കപ്പെട്ട ഗൂഢാലോചന വീണ്ടും നടത്തുന്നവരെ നീ കണ്ടില്ലേ? പാപത്തിനും അതിക്രമത്തിനും ദൈവദൂതനെ ധിക്കരിക്കാനുമാണ് അവര്‍ ഗൂഢാലോചന നടത്തുന്നത്. അവര്‍ നിന്റെ അടുത്തുവന്നാല്‍ അല്ലാഹു നിന്നെ അഭിവാദ്യം ചെയ്തിട്ടില്ലാത്ത വിധം അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു. എന്നിട്ട്: 'ഞങ്ങളിങ്ങനെ പറയുന്നതിന്റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാത്തതെന്ത്' എന്ന് അവര്‍ സ്വയം ചോദിക്കുകയും ചെയ്യുന്നു. അവര്‍ക്കു അര്‍ഹമായ ശിക്ഷ നരകം തന്നെ. അവരതിലെരിയും. അവരെത്തുന്നിടം എത്ര ചീത്ത!
ഗൂഢാലോചന തീര്‍ത്തും പൈശാചികം തന്നെ. വിശ്വാസികളെ ദുഃഖിതരാക്കാന്‍ വേണ്ടിയാണത്. എന്നാല്‍ അല്ലാഹുവിന്റെ അനുമതിയില്ലാതെ അതവര്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.