അദ്ദേഹത്തെ വെളിവാക്കി (അദ്ദേഹത്തിന് വ്യക്തമാക്കി)ക്കൊടുക്കുകയും
l-lahu
ٱللَّهُ
അല്ലാഹു
ʿalayhi
عَلَيْهِ
അതിനെപ്പറ്റി
ʿarrafa
عَرَّفَ
അദ്ദേഹം അറിയിച്ചു, മനസ്സിലാക്കി
baʿḍahu
بَعْضَهُۥ
അതില്‍ ചിലത്
wa-aʿraḍa
وَأَعْرَضَ
തിരിഞ്ഞു (വിട്ടു)കളയുകയും ചെയ്‌തു
ʿan baʿḍin
عَنۢ بَعْضٍۖ
ചിലതിനെ, ചിലതില്‍ നിന്ന്
falammā nabba-ahā
فَلَمَّا نَبَّأَهَا
അങ്ങനെ അദ്ദേഹം അവള്‍ക്കു വിവരമറിയിച്ചപ്പോള്‍
bihi
بِهِۦ
അതിനെ പറ്റി
qālat
قَالَتْ
അവള്‍ പറഞ്ഞു
man anba-aka
مَنْ أَنۢبَأَكَ
അങ്ങേക്ക് (തനിക്ക്) ആര്‍ അറിയിച്ചു തന്നു
hādhā
هَٰذَاۖ
ഇത്
qāla
قَالَ
അദ്ദേഹം പറഞ്ഞു
nabba-aniya
نَبَّأَنِىَ
എനിക്ക് വിവരമറിയിച്ചു
l-ʿalīmu
ٱلْعَلِيمُ
സര്‍വ്വജ്ഞന്‍
l-khabīru
ٱلْخَبِيرُ
സൂക്ഷ്മമായറിയുന്നവനായ
പ്രവാചകന്‍ തന്റെ ഭാര്യമാരിലൊരാളോട് ഒരു രഹസ്യവര്‍ത്തമാനം പറഞ്ഞു. അവരത് മറ്റൊരാളെ അറിയിച്ചു. രഹസ്യം പരസ്യമായ വിവരം അല്ലാഹു പ്രവാചകനെ ധരിപ്പിച്ചു. അപ്പോള്‍ അദ്ദേഹം അതിലെ ചില വശങ്ങള്‍ ആ ഭാര്യയെ അറിയിച്ചു. ചിലവശം ഒഴിവാക്കുകയും ചെയ്തു. ഇക്കാര്യം പ്രവാചകന്‍ അവരോട് പറഞ്ഞപ്പോള്‍ ആരാണിത് താങ്കളെ അറിയിച്ചതെന്ന് അവര്‍ ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായവനാണ് എന്നെ വിവരമറിയിച്ചത്.
നിങ്ങളിരുവരും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം. കാരണം, നിങ്ങളിരുവരുടെയും മനസ്സുകള്‍ വ്യതിചലിച്ചു പോയിട്ടുണ്ട്. അഥവാ നിങ്ങളിരുവരും അദ്ദേഹത്തിനെതിരെ പരസ്പരം സഹായിക്കുകയാണെങ്കില്‍ അറിയുക: അല്ലാഹുവാണ് അദ്ദേഹത്തിന്റെ രക്ഷകന്‍. പിന്നെ ജിബ്‌രീലും സച്ചരിതരായ മുഴുവന്‍ സത്യവിശ്വാസികളും മലക്കുകളുമെല്ലാം അദ്ദേഹത്തിന്റെ സഹായികളാണ്.
നിങ്ങളെ അദ്ദേഹം ത്വലാഖ് (വിവാഹ മോചനം) ചെയ്തെങ്കില്‍
an yub'dilahu
أَن يُبْدِلَهُۥٓ
അദ്ദേഹത്തിനു പകരം നല്‍കുക (ആയേക്കാം)
azwājan
أَزْوَٰجًا
ഭാര്യമാരെ
khayran minkunna
خَيْرًا مِّنكُنَّ
നിങ്ങളെക്കാള്‍ ഉത്തമരായ
mus'limātin
مُسْلِمَٰتٍ
മുസ്‌ലിം സ്ത്രീകളെ
mu'minātin
مُّؤْمِنَٰتٍ
സത്യവിശ്വസിനികളായ
qānitātin
قَٰنِتَٰتٍ
ഭക്തകളായ
tāibātin
تَٰٓئِبَٰتٍ
പശ്ചാത്തപിക്കുന്നവരായ
ʿābidātin
عَٰبِدَٰتٍ
ആരാധന ചെയ്യുന്നവരായ
sāiḥātin
سَٰٓئِحَٰتٍ
വ്രതമനുഷ്ഠിക്കുന്നവരായ, സഞ്ചാരം ചെയ്യുന്ന
thayyibātin
ثَيِّبَٰتٍ
വിധവകളായ
wa-abkāran
وَأَبْكَارًا
കന്യകകളായ
പ്രവാചകന്‍ നിങ്ങളെയൊക്കെ വിവാഹമോചനം ചെയ്യുന്നുവെങ്കില്‍ പകരം അല്ലാഹു അദ്ദേഹത്തിന് നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ നല്‍കിയേക്കാം; മുസ്‌ലിംകളും സത്യവിശ്വാസിനികളും ഭയഭക്തരും പശ്ചാത്തപിക്കുന്നവരും ആരാധനാ നിരതരും വ്രതനിഷ്ഠരും വിധവകളും കന്യകകളുമായ സ്ത്രീകളെ.
വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്നിയില്‍നിന്ന് കാത്തുരക്ഷിക്കുക. അതിന്റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. അതിന്റെ മേല്‍നോട്ടത്തിന് പരുഷപ്രകൃതരും ശക്തരുമായ മലക്കുകളാണുണ്ടാവുക. അല്ലാഹുവിന്റെ ആജ്ഞകളെ അവര്‍ അല്‍പംപോലും ലംഘിക്കുകയില്ല. അവരോട് ആജ്ഞാപിക്കുന്നതൊക്കെ അതേപടി പ്രാവര്‍ത്തികമാക്കുന്നതുമാണ്.
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. ആത്മാര്‍ഥമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ തിന്മകള്‍ മായിച്ചുകളയുകയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. അല്ലാഹു തന്റെ പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും നിന്ദിക്കാത്ത ദിനമാണത്. അവരുടെ മുന്നിലും വലതുഭാഗത്തും തങ്ങളുടെതന്നെ പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങളോട് നീ പൊറുക്കേണമേ! നീ എല്ലാറ്റിനും കഴിവുറ്റവന്‍തന്നെ; തീര്‍ച്ച.
അല്ലാഹു വിവരിച്ചു, ആക്കി, നിശ്ചയിച്ചു, (എടുത്തുകാട്ടുന്നു )
mathalan
مَثَلًا
ഒരു ഉദാഹരണം, ഉപമ
lilladhīna kafarū
لِّلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍ക്ക്
im'ra-ata nūḥin
ٱمْرَأَتَ نُوحٍ
നൂഹിന്റെ സ്ത്രീയെ (ഭാര്യയെ)
wa-im'ra-ata lūṭin
وَٱمْرَأَتَ لُوطٍۖ
ലൂത്ത്വിന്റെ സ്ത്രീയെ (ഭാര്യയെയും)
kānatā
كَانَتَا
രണ്ടു പേരുമായിരുന്നു
taḥta ʿabdayni
تَحْتَ عَبْدَيْنِ
രണ്ടു അടിയന്മാരുടെ കീഴില്‍
min ʿibādinā
مِنْ عِبَادِنَا
നമ്മുടെ അടിയന്മാരിൽപെട്ട
ṣāliḥayni
صَٰلِحَيْنِ
(രണ്ടു) സദ്‌വൃത്തരായ, നല്ലവരായ
fakhānatāhumā
فَخَانَتَاهُمَا
എന്നിട്ട് രണ്ടു പേരും അവരെ രണ്ടാളെയും വഞ്ചിച്ചു, ചതിച്ചു
falam yugh'niyā
فَلَمْ يُغْنِيَا
എന്നിട്ട് രണ്ടാളും ധന്യമാക്കി (ഒഴിവാക്കി- പര്യാപ്തമാക്കി)യില്ല
ʿanhumā
عَنْهُمَا
അവര്‍ക്ക് രണ്ടാള്‍ക്കും, അവരില്‍ നിന്നും
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍ നിന്ന്
shayan
شَيْـًٔا
യാതൊന്നും, ഒരു വസ്തുവും
waqīla
وَقِيلَ
പറയപ്പെടുകയും ചെയ്തു
ud'khulā l-nāra
ٱدْخُلَا ٱلنَّارَ
രണ്ടാളും നരകത്തില്‍ പ്രവേശിക്കുക
maʿa l-dākhilīna
مَعَ ٱلدَّٰخِلِينَ
പ്രവേശിക്കുന്നവരോടൊപ്പം
സത്യനിഷേധികള്‍ക്ക് ഉദാഹരണമായി അല്ലാഹു നൂഹിന്റെയും ലൂത്വിന്റെയും ഭാര്യമാരെ എടുത്തു കാണിക്കുന്നു. അവരിരുവരും സദ്‌വൃത്തരായ നമ്മുടെ രണ്ട് ദാസന്മാരുടെ ഭാര്യമാരായിരുന്നു. എന്നിട്ടും അവരിരുവരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ വഞ്ചിച്ചു. അതിനാല്‍ അവരിരുവര്‍ക്കും അല്ലാഹുവിന്റെ ശിക്ഷയുടെ കാര്യത്തില്‍ ഭര്‍ത്താക്കന്മാരൊട്ടും ഉപകാരപ്പെട്ടില്ല. ഇരുവരോടും പറഞ്ഞത് ഇതായിരുന്നു: നരകയാത്രികരോടൊപ്പം നിങ്ങളിരുവരും അതില്‍ പ്രവേശിക്കുക.