فَسَوْفَ يَدْعُوْ ثُبُوْرًاۙ ( الإنشقاق: ١١ )
അവന്‍ 'നാശമേ'യെന്ന് വിലപിച്ചു കൊണ്ടിരിക്കും.
وَّيَصْلٰى سَعِيْرًاۗ ( الإنشقاق: ١٢ )
ആളിക്കത്തുന്ന നരകത്തീയില്‍ കത്തിയെരിയും.
اِنَّهٗ كَانَ فِيْٓ اَهْلِهٖ مَسْرُوْرًاۗ ( الإنشقاق: ١٣ )
തീര്‍ച്ചയായും അവന്‍ തന്റെ കുടുംബക്കാര്‍ക്കിടയില്‍ ആഹ്ലാദത്തോടെ കഴിയുന്നവനായിരുന്നു.
اِنَّهٗ ظَنَّ اَنْ لَّنْ يَّحُوْرَ ۛ ( الإنشقاق: ١٤ )
താന്‍ മടങ്ങിവരില്ലെന്നാണ് അവന്‍ കരുതിയത്.
بَلٰىۛ اِنَّ رَبَّهٗ كَانَ بِهٖ بَصِيْرًاۗ ( الإنشقاق: ١٥ )
എന്നാല്‍ ഉറപ്പായും അവന്റെ നാഥന്‍ അവനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനായിരുന്നു.
فَلَآ اُقْسِمُ بِالشَّفَقِۙ ( الإنشقاق: ١٦ )
ഞാനിതാ സത്യംചെയ്യുന്നു; സൂര്യാസ്തമയ സമയത്തെ ശോഭകൊണ്ട്.
وَالَّيْلِ وَمَا وَسَقَۙ ( الإنشقاق: ١٧ )
രാത്രിയും അതുള്‍ക്കൊള്ളുന്നതുകൊണ്ടും.
وَالْقَمَرِ اِذَا اتَّسَقَۙ ( الإنشقاق: ١٨ )
ചന്ദ്രന്‍ സാക്ഷി- അതു പൂര്‍ണത പ്രാപിക്കുമ്പോള്‍.
لَتَرْكَبُنَّ طَبَقًا عَنْ طَبَقٍۗ ( الإنشقاق: ١٩ )
നിശ്ചയമായും നിങ്ങള്‍ പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കും.
فَمَا لَهُمْ لَا يُؤْمِنُوْنَۙ ( الإنشقاق: ٢٠ )
എന്നിട്ടും അവര്‍ക്കെന്തു പറ്റി, അവര്‍ വിശ്വസിക്കുന്നില്ലല്ലോ?