അലിഫ് - ലാം - മീം - റാഅ്. ഇത് വേദപുസ്തകത്തിലെ വചനങ്ങളാണ്. നിന്റെ നാഥനില്‍ നിന്ന് നിനക്ക് അവതരിച്ചത്. തീര്‍ത്തും സത്യമാണിത്. എങ്കിലും ജനങ്ങളിലേറെപ്പേരും വിശ്വസിക്കുന്നവരല്ല.
നിങ്ങള്‍ കാണുന്ന താങ്ങൊന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തിനിര്‍ത്തിയവന്‍ അല്ലാഹുവാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. അവന്‍ സൂര്യ ചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം നിശ്ചിത കാലപരിധിയില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍ കാര്യങ്ങളെല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ തെളിവുകളെല്ലാം വിവരിച്ചുതരികയും ചെയ്യുന്നു. നിങ്ങളുടെ നാഥനുമായി സന്ധിക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ദൃഢബോധ്യമുള്ളവരാകാന്‍.
അവന്‍ ഭൂമിയെ നീട്ടി (വിശാലപ്പെടുത്തി), അയച്ചുവിട്ടു
wajaʿala fīhā
وَجَعَلَ فِيهَا
അതില്‍ ആക്കുക (ഉണ്ടാക്കുക)യും
rawāsiya
رَوَٰسِىَ
ഉറച്ചു നില്‍ക്കുന്ന (നങ്കൂരമിട്ടു നില്‍ക്കുന്നവയെ (മലകളെ)
wa-anhāran
وَأَنْهَٰرًاۖ
നദി (പുഴ) കളെയും
wamin kulli
وَمِن كُلِّ
എല്ലാറ്റില്‍ നിന്നും
l-thamarāti
ٱلثَّمَرَٰتِ
ഫലവര്‍ഗ്ഗങ്ങളിലെ
jaʿala fīhā
جَعَلَ فِيهَا
അതിലവന്‍ ആക്കി (ഉണ്ടാക്കി) യിരിക്കുന്നു
zawjayni
زَوْجَيْنِ
രണ്ടു ഇണകളെ
ith'nayni
ٱثْنَيْنِۖ
രണ്ടു (വീതം), (ഈ) രണ്ടു
yugh'shī
يُغْشِى
അവന്‍ മൂടിയിടുന്നു
al-layla
ٱلَّيْلَ
രാത്രിയെ
l-nahāra
ٱلنَّهَارَۚ
പകലിന്നു
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍ (തന്നെ)
liqawmin
لِّقَوْمٍ
ഒരു ജനങ്ങള്‍ക്കു
yatafakkarūna
يَتَفَكَّرُونَ
ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന.
അവനാണ് ഈ ഭൂമിയെ വിശാലമാക്കിയത്. അവനതില്‍ നീങ്ങിപ്പോകാത്ത പര്‍വതങ്ങളുണ്ടാക്കി; നദികളും. അവന്‍ തന്നെ എല്ലാ പഴങ്ങളിലും ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. അവന്‍ രാവ് കൊണ്ട് പകലിനെ മൂടുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും അടയാളങ്ങളുണ്ട്.
അന്യോന്യം അടുത്തു (ചേര്‍ന്നു) നില്‍ക്കുന്ന, അന്യോന്യം അയല്‍പക്കത്തായുള്ള
wajannātun
وَجَنَّٰتٌ
തോട്ടങ്ങളും, തോപ്പുകളും
min aʿnābin
مِّنْ أَعْنَٰبٍ
മുന്തിരികളാളുള്ള
wazarʿun
وَزَرْعٌ
കൃഷിയും, കൃഷികളും
wanakhīlun
وَنَخِيلٌ
ഈന്തപ്പനയും, ഈത്തപ്പനകളും
ṣin'wānun
صِنْوَانٌ
ഇണച്ചമുള്ള
waghayru ṣin'wānin
وَغَيْرُ صِنْوَانٍ
ഇണച്ചമില്ലാത്തവയും
yus'qā
يُسْقَىٰ
അതു നനക്കപ്പെടുന്നു
bimāin wāḥidin
بِمَآءٍ وَٰحِدٍ
ഒരേ വെള്ളംകൊണ്ടു
wanufaḍḍilu
وَنُفَضِّلُ
നാം ശ്രേഷ്ടമാക്കുക (മെച്ചപ്പെടുത്തുക)യും ചെയ്യുന്നു
baʿḍahā
بَعْضَهَا
അവയില്‍ ചിലതിനെ
ʿalā baʿḍin
عَلَىٰ بَعْضٍ
ചിലതിനെക്കാള്‍
fī l-ukuli
فِى ٱلْأُكُلِۚ
തീറ്റയില്‍, തീനിയില്‍, കനിയില്‍
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍,
liqawmin
لِّقَوْمٍ
ജനങ്ങള്‍ക്കു
yaʿqilūna
يَعْقِلُونَ
ബുദ്ധി കൊടുക്കുന്ന, ഗ്രഹിക്കുന്നു.
ഭൂമിയില്‍ അടുത്തടുത്തുള്ള ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോപ്പുകളുണ്ട്. കൃഷിയുണ്ട്. ഒറ്റയായും കൂട്ടായും വളരുന്ന ഈത്തപ്പനകളുണ്ട്. എല്ലാറ്റിനെയും നനയ്ക്കുന്നത് ഒരേ വെള്ളമാണ്. എന്നിട്ടും ചില പഴങ്ങളുടെ രുചി മറ്റുചിലതിന്റേതിനെക്കാള്‍ നാം വിശിഷ്ടമാക്കിയിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
നീ ആശ്ചര്യപ്പെടുന്ന പക്ഷം, അത്ഭുതപ്പെടുന്നുവെങ്കില്‍
faʿajabun
فَعَجَبٌ
എന്നാല്‍ അത്ഭുതമാണ്
qawluhum
قَوْلُهُمْ
അവരുടെ വാക്കു, പറയല്‍
a-idhā kunnā
أَءِذَا كُنَّا
ഞങ്ങള്‍ ആയിട്ടാണോ, ആയിരിക്കുമ്പോഴോ
turāban
تُرَٰبًا
മണ്ണു
a-innā
أَءِنَّا
ഞങ്ങളോ
lafī khalqin
لَفِى خَلْقٍ
ഒരു സൃഷ്ടിപ്പില്‍ (ആകുന്നതു)
jadīdin
جَدِيدٍۗ
പുതുതായ
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരാകുന്നു
birabbihim
بِرَبِّهِمْۖ
തങ്ങളുടെ റബ്ബില്‍
wa-ulāika
وَأُو۟لَٰٓئِكَ
അക്കൂട്ടര്‍, അവരാകട്ടെ
l-aghlālu
ٱلْأَغْلَٰلُ
വിലങ്ങു (കുരുക്കു -ആമം) കള്‍
fī aʿnāqihim
فِىٓ أَعْنَاقِهِمْۖ
അവരുടെ കഴുത്തുകളിലുണ്ട് (ഉണ്ടായിരിക്കും)
wa-ulāika
وَأُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu l-nāri
أَصْحَٰبُ ٱلنَّارِۖ
നരകത്തിന്റെ ആള്‍ക്കാരാകുന്നു
hum fīhā
هُمْ فِيهَا
അവര്‍ അതില്‍
khālidūna
خَٰلِدُونَ
നിത്യവാസികളാണു.
നീ അദ്ഭുതപ്പെടുന്നുവെങ്കില്‍ ജനത്തിന്റെ ഈ വാക്കാണ് ഏറെ അദ്ഭുതകരമായിട്ടുള്ളത്: ''നാം മരിച്ചു മണ്ണായിക്കഴിഞ്ഞാല്‍ വീണ്ടും പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ?'' അവരാണ് തങ്ങളുടെ നാഥനില്‍ അവിശ്വസിച്ചവര്‍. അവരുടെ കണ്ഠങ്ങളില്‍ ചങ്ങലകളുണ്ട്. നരകാവകാശികളും അവര്‍ തന്നെ. അവരതില്‍ നിത്യവാസികളായിരിക്കും.
സത്യനിഷേധികള്‍ ചോദിക്കുന്നു: ''ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍ നിന്ന് ഒരു ദൃഷ്ടാന്തവും ഇറക്കിക്കിട്ടാത്തതെന്ത്?'' എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. എല്ലാ ജനതക്കുമുണ്ട് ഒരു വഴികാട്ടി.
ഓരോ സ്ത്രീയും ഗര്‍ഭാശയത്തില്‍ ചുമക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കുറവ് വരുത്തുന്നതും അധികരിപ്പിക്കുന്നതും അവന്നറിയാം. എല്ലാ കാര്യങ്ങള്‍ക്കും അവന്റെയടുത്ത് വ്യക്തമായ വ്യവസ്ഥകളുണ്ട്.