Skip to main content

اَمْ عِنْدَهُمُ الْغَيْبُ فَهُمْ يَكْتُبُوْنَۗ   ( الطور: ٤١ )

am ʿindahumu
أَمْ عِندَهُمُ
അതല്ല അവരുടെ പക്കലുണ്ടോ
l-ghaybu
ٱلْغَيْبُ
അദൃശ്യജ്ഞാനം , (മറഞ്ഞവിവരം)
fahum
فَهُمْ
എന്നിട്ടവര്‍
yaktubūna
يَكْتُبُونَ
എഴുതുക(യാണോ), എഴുതുന്നു(വോ)

അതല്ല; ഇവര്‍ക്ക് അഭൗതികജ്ഞാനം ലഭിക്കുകയും അങ്ങനെ ഇവരതെഴുതി വെക്കുകയും ചെയ്തിട്ടുണ്ടോ?

തഫ്സീര്‍

اَمْ يُرِيْدُوْنَ كَيْدًاۗ فَالَّذِيْنَ كَفَرُوْا هُمُ الْمَكِيْدُوْنَۗ   ( الطور: ٤٢ )

am yurīdūna
أَمْ يُرِيدُونَ
അതല്ല അവര്‍ ഉദ്ദേശിക്കുന്നുവോ
kaydan
كَيْدًاۖ
വല്ല തന്ത്രവും, ഉപായവും, ചതിയും
fa-alladhīna kafarū
فَٱلَّذِينَ كَفَرُوا۟
എന്നാല്‍ അവിശ്വസിച്ചിട്ടുള്ളവര്‍
humu
هُمُ
അവര്‍ തന്നെയാണ്
l-makīdūna
ٱلْمَكِيدُونَ
തന്ത്രത്തിലകപ്പെടുന്നവര്‍ (തന്ത്രം പിണയുന്നവര്‍)

അതല്ല; ഇവര്‍ വല്ല കുതന്ത്രവും കാണിക്കാന്‍ ഉദ്ദേശിക്കുന്നുവോ? എങ്കില്‍ സത്യനിഷേധികളാരോ, അവര്‍ തന്നെയായിരിക്കും കുതന്ത്രത്തിന്നിരയാകുന്നവര്‍.

തഫ്സീര്‍

اَمْ لَهُمْ اِلٰهٌ غَيْرُ اللّٰهِ ۗسُبْحٰنَ اللّٰهِ عَمَّا يُشْرِكُوْنَ   ( الطور: ٤٣ )

am lahum
أَمْ لَهُمْ
അതല്ല അവര്‍ക്കുണ്ടോ
ilāhun
إِلَٰهٌ
വല്ല ദൈവവും
ghayru l-lahi
غَيْرُ ٱللَّهِۚ
അല്ലാഹു അല്ലാത്ത
sub'ḥāna l-lahi
سُبْحَٰنَ ٱللَّهِ
അല്ലാഹു മഹാ പരിശുദ്ധന്‍
ʿammā yush'rikūna
عَمَّا يُشْرِكُونَ
അവര്‍ പങ്കു ചേര്‍ക്കുന്നതില്‍നിന്നു

അതല്ല; ഇവര്‍ക്ക് അല്ലാഹുവല്ലാതെ മറ്റു വല്ല ദൈവവുമുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്.

തഫ്സീര്‍

وَاِنْ يَّرَوْا كِسْفًا مِّنَ السَّمَاۤءِ سَاقِطًا يَّقُوْلُوْا سَحَابٌ مَّرْكُوْمٌ   ( الطور: ٤٤ )

wa-in yaraw
وَإِن يَرَوْا۟
അവര്‍ കാണുന്നതായാലും, കണ്ടാല്‍
kis'fan
كِسْفًا
ഒരു കഷ്ണം, വല്ല കഷ്ണവും
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തുനിന്നു
sāqiṭan
سَاقِطًا
വീഴുന്നതായി, വീണതായി
yaqūlū
يَقُولُوا۟
അവര്‍ പറയും
saḥābun
سَحَابٌ
മേഘം, മേഘമാണ്‌
markūmun
مَّرْكُومٌ
അട്ടിയാക്കപ്പെട്ട

ആകാശത്തിന്റെ ഒരടല് തന്നെ അടര്‍ന്ന് വീഴുന്നത് കണ്ടാലും അത് മേഘമലയാണെന്നായിരിക്കും ഇവര്‍ പറയുക.

തഫ്സീര്‍

فَذَرْهُمْ حَتّٰى يُلٰقُوْا يَوْمَهُمُ الَّذِيْ فِيْهِ يُصْعَقُوْنَۙ   ( الطور: ٤٥ )

fadharhum
فَذَرْهُمْ
ആകയാല്‍ അവരെവിട്ടേക്കുക
ḥattā yulāqū
حَتَّىٰ يُلَٰقُوا۟
അവര്‍ കണ്ടുമുട്ടുന്നതുവരെ
yawmahumu alladhī
يَوْمَهُمُ ٱلَّذِى
അവരുടെ യാതൊരു ദിവസം
fīhi
فِيهِ
അതില്‍
yuṣ'ʿaqūna
يُصْعَقُونَ
അവര്‍ക്കു സ്തംഭനം ബാധിക്കും, അവര്‍ ബോധം കെടുത്തപ്പെടും, മരവിക്കും

അതിനാല്‍ ഇവരെ വിട്ടേക്കുക. ബോധരഹിതരായി വീഴുന്ന ദുര്‍ദിനത്തെയിവര്‍ കണ്ടുമുട്ടും വരെ.

തഫ്സീര്‍

يَوْمَ لَا يُغْنِيْ عَنْهُمْ كَيْدُهُمْ شَيْـًٔا وَّلَا هُمْ يُنْصَرُوْنَۗ   ( الطور: ٤٦ )

yawma lā yugh'nī
يَوْمَ لَا يُغْنِى
അതായതു ഉപകരിക്കാത്ത (പര്യാപ്തമാകാത്ത) ദിവസം
ʿanhum
عَنْهُمْ
അവര്‍ക്കു
kayduhum
كَيْدُهُمْ
അവരുടെ തന്ത്രം
shayan
شَيْـًٔا
ഒട്ടും, യാതൊന്നും
walā hum yunṣarūna
وَلَا هُمْ يُنصَرُونَ
അവര്‍ സഹായിക്കപ്പെടുന്നതുമല്ല

ഇവരുടെ കുതന്ത്രങ്ങളൊന്നും ഇവര്‍ക്കൊട്ടും ഉപകരിക്കാത്ത ദിനം. ഇവര്‍ക്ക് അന്ന് ഒരു സഹായവും ലഭിക്കുകയില്ല.

തഫ്സീര്‍

وَاِنَّ لِلَّذِيْنَ ظَلَمُوْا عَذَابًا دُوْنَ ذٰلِكَ وَلٰكِنَّ اَكْثَرَهُمْ لَا يَعْلَمُوْنَ   ( الطور: ٤٧ )

wa-inna lilladhīna
وَإِنَّ لِلَّذِينَ
നിശ്ചയമായും യാതൊരുവര്‍ക്കുണ്ട്
ẓalamū
ظَلَمُوا۟
അക്രമം ചെയ്ത
ʿadhāban
عَذَابًا
ശിക്ഷ
dūna dhālika
دُونَ ذَٰلِكَ
അതു കൂടാതെ
walākinna aktharahum
وَلَٰكِنَّ أَكْثَرَهُمْ
എങ്കിലും അവരില്‍ അധികവും
lā yaʿlamūna
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല

തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അതല്ലാത്ത ശിക്ഷയുമുണ്ട്; ഉറപ്പ്. എങ്കിലും ഇവരിലേറെ പേരും അതറിയുന്നില്ല.

തഫ്സീര്‍

وَاصْبِرْ لِحُكْمِ رَبِّكَ فَاِنَّكَ بِاَعْيُنِنَا وَسَبِّحْ بِحَمْدِ رَبِّكَ حِيْنَ تَقُوْمُۙ   ( الطور: ٤٨ )

wa-iṣ'bir
وَٱصْبِرْ
ക്ഷമിക്കുകയും ചെയ്യുക
liḥuk'mi rabbika
لِحُكْمِ رَبِّكَ
നിന്റെ റബ്ബിന്റെ വിധിക്കു
fa-innaka
فَإِنَّكَ
എന്നാല്‍ നിശ്ചയമായും നീ
bi-aʿyuninā
بِأَعْيُنِنَاۖ
നമ്മുടെ കണ്ണിലാണ് (ദൃഷ്ടിയിലാണ്)
wasabbiḥ
وَسَبِّحْ
തസ്ബീഹു നടത്തുകയും ചെയ്യുക
biḥamdi rabbika
بِحَمْدِ رَبِّكَ
നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു
ḥīna taqūmu
حِينَ تَقُومُ
നീ എഴുന്നേല്‍ക്കുമ്പോള്‍

അതിനാല്‍ നിന്റെ നാഥന്റെ തീരുമാനത്തെ ക്ഷമയോടെ കാത്തിരിക്കുക. നീ നമ്മുടെ കണ്‍പാടില്‍ തന്നെയാണ്. നീ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നിന്റെ നാഥനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക.

തഫ്സീര്‍

وَمِنَ الَّيْلِ فَسَبِّحْهُ وَاِدْبَارَ النُّجُوْمِ ࣖ  ( الطور: ٤٩ )

wamina al-layli
وَمِنَ ٱلَّيْلِ
രാത്രിയില്‍ നിന്നും
fasabbiḥ'hu
فَسَبِّحْهُ
നീ അവനു തസ്ബീഹു ചെയ്യുക
wa-id'bāra
وَإِدْبَٰرَ
പിന്നോക്കം പോക്കിലും (പിന്നോക്കം വെക്കുമ്പോഴും)
l-nujūmi
ٱلنُّجُومِ
നക്ഷത്രങ്ങളുടെ

ഇരവിലും അവന്റെ വിശുദ്ധിയെ വാഴ്ത്തുക; താരകങ്ങള്‍ പിന്‍വാങ്ങുമ്പോഴും.

തഫ്സീര്‍