Skip to main content
bismillah

الۤمّۤ ۚ  ( البقرة: ١ )

alif-lam-meem
الٓمٓ
അലിഫ്-ലാം-മീം

അലിഫ് - ലാം - മീം.

തഫ്സീര്‍

ذٰلِكَ الْكِتٰبُ لَا رَيْبَ ۛ فِيْهِ ۛ هُدًى لِّلْمُتَّقِيْنَۙ  ( البقرة: ٢ )

dhālika
ذَٰلِكَ
ആ, അത്‌
l-kitābu
ٱلْكِتَٰبُ
ഗ്രന്ഥം, ഗ്രന്ഥമാണ്‌
lā rayba
لَا رَيْبَۛ
സന്ദേഹമേ ഇല്ല
fīhi
فِيهِۛ
അതില്‍
hudan
هُدًى
മാര്‍ഗ ദര്‍ശനമാണ്‌
lil'muttaqīna
لِّلْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്, ഭയഭക്തന്മാര്‍ക്ക്

ഇതാണ് വേദപുസ്തകം. അതിലൊട്ടും സംശയമില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്കിതു വഴികാട്ടി.

തഫ്സീര്‍

الَّذِيْنَ يُؤْمِنُوْنَ بِالْغَيْبِ وَيُقِيْمُوْنَ الصَّلٰوةَ وَمِمَّا رَزَقْنٰهُمْ يُنْفِقُوْنَ ۙ  ( البقرة: ٣ )

alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കും
bil-ghaybi
بِٱلْغَيْبِ
അദൃശ്യത്തില്‍
wayuqīmūna
وَيُقِيمُونَ
അവര്‍ നിലനിറുത്തുകയും ചെയ്യും
l-ṣalata
ٱلصَّلَوٰةَ
നമസ്‌കാരം
wamimmā
وَمِمَّا
യാതൊന്നില്‍ നിന്ന്‌
razaqnāhum
رَزَقْنَٰهُمْ
നാം അവര്‍ക്ക്‌ നല്‍കിയിരിക്കുന്നു
yunfiqūna
يُنفِقُونَ
അവര്‍ ചിലവഴിക്കും

അഭൗതിക സത്യങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവരുമാണ്.

തഫ്സീര്‍

وَالَّذِيْنَ يُؤْمِنُوْنَ بِمَآ اُنْزِلَ اِلَيْكَ وَمَآ اُنْزِلَ مِنْ قَبْلِكَ ۚ وَبِالْاٰخِرَةِ هُمْ يُوْقِنُوْنَۗ  ( البقرة: ٤ )

wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരും
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കും,
bimā unzila
بِمَآ أُنزِلَ
ഇറക്കപ്പെട്ടതില്‍
ilayka
إِلَيْكَ
നിന്നിലേക്ക്‌
wamā unzila
وَمَآ أُنزِلَ
ഇറക്കപ്പെട്ടതിലും
min qablika
مِن قَبْلِكَ
നിന്റെ മുമ്പ്‌
wabil-ākhirati
وَبِٱلْءَاخِرَةِ
പരലോകത്തിലാകട്ടെ
hum
هُمْ
അവര്‍
yūqinūna
يُوقِنُونَ
ദൃഢമായി വിശ്വസിക്കുന്നു

നിനക്ക് ഇറക്കിയതിലും നിന്റെ മുമ്പുള്ളവര്‍ക്ക് ഇറക്കിയവയിലും വിശ്വസിക്കുന്നവരുമാണവര്‍. പരലോകത്തില്‍ ദൃഢ ബോധ്യമുള്ളവരും.

തഫ്സീര്‍

اُولٰۤىِٕكَ عَلٰى هُدًى مِّنْ رَّبِّهِمْ ۙ وَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ  ( البقرة: ٥ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
ʿalā hudan
عَلَىٰ هُدًى
സന്മാര്‍ഗത്തിലാണ്‌
min rabbihim
مِّن رَّبِّهِمْۖ
തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള
wa-ulāika
وَأُو۟لَٰٓئِكَ
അക്കൂട്ടര്‍
humu
هُمُ
അവര്‍ (തന്നെ)
l-muf'liḥūna
ٱلْمُفْلِحُونَ
വിജയികള്‍

അവര്‍ തങ്ങളുടെ നാഥന്റെ നേര്‍വഴിയിലാണ്. വിജയം വരിക്കുന്നവരും അവര്‍ തന്നെ.

തഫ്സീര്‍

اِنَّ الَّذِيْنَ كَفَرُوْا سَوَاۤءٌ عَلَيْهِمْ ءَاَنْذَرْتَهُمْ اَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُوْنَ  ( البقرة: ٦ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
kafarū
كَفَرُوا۟
അവര്‍ അവിശ്വസിച്ചു
sawāon
سَوَآءٌ
സമമാണ്‌
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍, അവരില്‍
a-andhartahum
ءَأَنذَرْتَهُمْ
നീ അവരെ താക്കിത് ചെയ്തുവോ,
am
أَمْ
അല്ലെങ്കില്‍
lam tundhir'hum
لَمْ تُنذِرْهُمْ
നീ അവരെ താക്കീത് ചെയ്തില്ലയോ,
lā yu'minūna
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുകയില്ല

എന്നാല്‍ സത്യനിഷേധികളോ; അവര്‍ക്കു നീ താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും തുല്യമാണ്. അവര്‍ വിശ്വസിക്കുകയില്ല.

തഫ്സീര്‍

خَتَمَ اللّٰهُ عَلٰى قُلُوْبِهِمْ وَعَلٰى سَمْعِهِمْ ۗ وَعَلٰٓى اَبْصَارِهِمْ غِشَاوَةٌ وَّلَهُمْ عَذَابٌ عَظِيْمٌ ࣖ   ( البقرة: ٧ )

khatama l-lahu
خَتَمَ ٱللَّهُ
അല്ലാഹു മുദ്ര വെച്ചു
ʿalā qulūbihim
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങളിന്മേല്‍
waʿalā samʿihim
وَعَلَىٰ سَمْعِهِمْۖ
അവരുടെ കേള്‍വിയുടെ (കാതുകളുടെ) മേലും
waʿalā abṣārihim
وَعَلَىٰٓ أَبْصَٰرِهِمْ
അവുടെ ദ്രിഷ്ടികളുടെ (കണ്ണിന്‍റെ) മേലുമുണ്ട്
ghishāwatun
غِشَٰوَةٌۖ
ഒരു (തരം) മൂടി
walahum
وَلَهُمْ
അവര്‍ക്കുണ്ട് താനും
ʿadhābun
عَذَابٌ
ശിക്ഷ
ʿaẓīmun
عَظِيمٌ
വമ്പിച്ച

അല്ലാഹു അവരുടെ മനസ്സും കാതും അടച്ചു മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് മൂടിയുണ്ട്. അവര്‍ക്കാണ് കൊടിയ ശിക്ഷ.

തഫ്സീര്‍

وَمِنَ النَّاسِ مَنْ يَّقُوْلُ اٰمَنَّا بِاللّٰهِ وَبِالْيَوْمِ الْاٰخِرِ وَمَا هُمْ بِمُؤْمِنِيْنَۘ  ( البقرة: ٨ )

wamina l-nāsi
وَمِنَ ٱلنَّاسِ
മനുഷ്യരിലുണ്ട്‌
man yaqūlu
مَن يَقُولُ
പറയുന്ന ചിലര്‍, പറയുന്നവര്‍
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wabil-yawmi
وَبِٱلْيَوْمِ
ദിവസത്തിലും
l-ākhiri
ٱلْءَاخِرِ
അവസാനത്തെ
wamā hum
وَمَا هُم
അവരല്ലതാനും
bimu'minīna
بِمُؤْمِنِينَ
വിശ്വസിച്ചവര്‍, സത്യവിശ്വാസികള്‍

ചില മനുഷ്യരുണ്ട്. ''അല്ലാഹുവിലും അന്ത്യദിനത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു''വെന്ന് അവര്‍ പറയുന്നു. യഥാര്‍ഥത്തിലവര്‍ വിശ്വാസികളേയല്ല.

തഫ്സീര്‍

يُخٰدِعُوْنَ اللّٰهَ وَالَّذِيْنَ اٰمَنُوْا ۚ وَمَا يَخْدَعُوْنَ اِلَّآ اَنْفُسَهُمْ وَمَا يَشْعُرُوْنَۗ  ( البقرة: ٩ )

yukhādiʿūna
يُخَٰدِعُونَ
അവര്‍ വഞ്ചന നടത്തുന്നു
l-laha
ٱللَّهَ
അല്ലാഹുവിനോട്
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരോടും
wamā yakhdaʿūna
وَمَا يَخْدَعُونَ
അവര്‍ വഞ്ചിക്കുന്നില്ലതാനും
illā anfusahum
إِلَّآ أَنفُسَهُمْ
അവരെത്തന്നെ (തങ്ങളുടെ സ്വന്തങ്ങളെ) അല്ലാതെ
wamā yashʿurūna
وَمَا يَشْعُرُونَ
അവര്‍ അറിയുന്നുമില്ല. അവര്‍ക്ക് ബോധമുണ്ടാകുന്നില്ല താനും

അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുകയാണവര്‍. എന്നാല്‍ തങ്ങളെത്തന്നെയാണവര്‍ വഞ്ചിക്കുന്നത്; മറ്റാരെയുമല്ല. അവരതേക്കുറിച്ച് ബോധവാന്മാരല്ലെന്നുമാത്രം.

തഫ്സീര്‍

فِيْ قُلُوْبِهِمْ مَّرَضٌۙ فَزَادَهُمُ اللّٰهُ مَرَضًاۚ وَلَهُمْ عَذَابٌ اَلِيْمٌ ۢ ەۙ بِمَا كَانُوْا يَكْذِبُوْنَ  ( البقرة: ١٠ )

fī qulūbihim
فِى قُلُوبِهِم
അവരുടെ ഹൃദയങ്ങളില്‍
maraḍun
مَّرَضٌ
ഒരു രോഗം
fazādahumu
فَزَادَهُمُ
എന്നിട്ട് അവര്‍ക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നു
l-lahu
ٱللَّهُ
അല്ലാഹു
maraḍan
مَرَضًاۖ
രോഗത്തെ
walahum
وَلَهُمْ
അവര്‍ക്കുണ്ട് താനും
ʿadhābun
عَذَابٌ
ശിക്ഷ
alīmun
أَلِيمٌۢ
വേദനയേറിയ
bimā kānū
بِمَا كَانُوا۟
അവരായിക്കൊണ്ടിരുന്നതു നിമിത്തം
yakdhibūna
يَكْذِبُونَ
അവര്‍ വ്യാജം പറയും

അവരുടെ മനസ്സുകളില്‍ രോഗമുണ്ട്. അല്ലാഹു അവരുടെ രോഗം വര്‍ധിപ്പിച്ചു. അവര്‍ക്കുള്ളത് നോവേറിയ ശിക്ഷയാണ്; അവര്‍ കള്ളം പറഞ്ഞുകൊണ്ടിരുന്നതിനാല്‍.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ബഖറ
القرآن الكريم:البقرة
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Baqarah
സൂറത്തുല്‍:2
ആയത്ത് എണ്ണം:286
ആകെ വാക്കുകൾ:6121
ആകെ പ്രതീകങ്ങൾ:25500
Number of Rukūʿs:40
Revelation Location:സിവിൽ
Revelation Order:87
ആരംഭിക്കുന്നത്:7