അവര്‍ക്കു (അവരില്‍ നിന്നു) അവന്‍ മൂടി (പൊറുത്തു) കൊടുക്കും
sayyiātihim
سَيِّـَٔاتِهِمْ
അവരുടെ തിന്മകളെ
wa-aṣlaḥa
وَأَصْلَحَ
അവന്‍ നന്നാക്കുകയും ചെയ്യും
bālahum
بَالَهُمْ
അവരുടെ സ്ഥിതി
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും മുഹമ്മദിന് അവതീര്‍ണമായതില്‍- തങ്ങളുടെ നാഥനില്‍നിന്നുള്ള പരമസത്യമാണത്- വിശ്വസിക്കുകയും ചെയ്തവരുടെ തിന്മകളെ അല്ലാഹു തേച്ചുമായിച്ചു കളഞ്ഞിരിക്കുന്നു. അവരുടെ സ്ഥിതി മെച്ചപ്പെടുത്തിയിരിക്കുന്നു.
അതെന്തുകൊണ്ടെന്നാല്‍ സത്യത്തെ തള്ളിക്കളഞ്ഞവര്‍ അസത്യത്തെയാണ് പിന്‍പറ്റുന്നത്. വിശ്വാസികളോ, തങ്ങളുടെ നാഥനില്‍നിന്നുള്ള സത്യത്തെ പിന്തുടരുന്നു. അല്ലാഹു ഇവ്വിധമാണ് ജനങ്ങള്‍ക്ക് അവരുടെ അവസ്ഥകള്‍ വിശദീകരിച്ചു കൊടുക്കുന്നത്.
അങ്ങനെ നിങ്ങളവരെ ബലഹീനമാക്കിയാല്‍, നിര്‍ദ്ദയം പെരുമാറിയാല്‍
fashuddū
فَشُدُّوا۟
അപ്പോള്‍ മുറുക്കുവിന്‍, കഠിനമാക്കുക
l-wathāqa
ٱلْوَثَاقَ
ബന്ധത്തെ
fa-immā mannan
فَإِمَّا مَنًّۢا
എന്നിട്ടു ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക
baʿdu
بَعْدُ
പിന്നീട്
wa-immā fidāan
وَإِمَّا فِدَآءً
ഒന്നുകില്‍ തെണ്ടം വാങ്ങി വിടുക
ḥattā taḍaʿa
حَتَّىٰ تَضَعَ
(ഇറക്കി) വെക്കുന്നതുവരെ
l-ḥarbu
ٱلْحَرْبُ
യുദ്ധം, പട
awzārahā
أَوْزَارَهَاۚ
അതിന്റെ ഭാരങ്ങളെ
dhālika
ذَٰلِكَ
അതാണ്
walaw yashāu l-lahu
وَلَوْ يَشَآءُ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍
la-intaṣara
لَٱنتَصَرَ
അവന്‍ രക്ഷാനടപടിയെടുക്കും, സഹായം നേടും
min'hum
مِنْهُمْ
അവരില്‍ നിന്നു, അവരോടു
walākin
وَلَٰكِن
പക്ഷേ, എങ്കിലും
liyabluwā
لِّيَبْلُوَا۟
അവന്‍ പരീക്ഷണം ചെയ്യാനാണ്
baʿḍakum
بَعْضَكُم
നിങ്ങളില്‍ ചിലരെ
bibaʿḍin
بِبَعْضٍۗ
ചിലരെക്കൊണ്ടു
wa-alladhīna qutilū
وَٱلَّذِينَ قُتِلُوا۟
കൊല്ലപ്പെട്ടവരാകട്ടെ
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
falan yuḍilla
فَلَن يُضِلَّ
അവന്‍ പാഴാക്കുന്നതേയല്ല
aʿmālahum
أَعْمَٰلَهُمْ
അവരുടെ പ്രവര്‍ത്തനങ്ങളെ
അതിനാല്‍ യുദ്ധത്തില്‍ സത്യനിഷേധികളുമായി ഏറ്റുമുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക. അങ്ങനെ നിങ്ങളവരെ കീഴ്‌പ്പെടുത്തിയാല്‍ അവരെ പിടിച്ചുകെട്ടുക. പിന്നെ അവരോട് ഉദാരനയം സ്വീകരിക്കുകയോ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അവസാനിക്കുന്നതുവരെയാണിത്. അതാണ് യുദ്ധനയം. അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ശത്രുക്കളെ കീഴ്‌പ്പെടുത്തുമായിരുന്നു. എന്നാല്‍ ഈ നടപടി നിങ്ങളില്‍ ചിലരെ മറ്റു ചിലരാല്‍ പരീക്ഷിക്കാനാണ്. ദൈവമാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളെ അവനൊട്ടും പാഴാക്കുകയില്ല.
അവരീ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങളുടെ പൂര്‍വികരുടെ പര്യവസാനം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? അല്ലാഹു അവരെ അപ്പാടെ നശിപ്പിച്ചു. ഈ സത്യനിഷേധികള്‍ക്കും സംഭവിക്കുക അതു തന്നെ.