عَلٰٓى اَنْ نُّبَدِّلَ اَمْثَالَكُمْ وَنُنْشِئَكُمْ فِيْ مَا لَا تَعْلَمُوْنَ ( الواقعة: ٦١ )
നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും.
وَلَقَدْ عَلِمْتُمُ النَّشْاَةَ الْاُوْلٰى فَلَوْلَا تَذَكَّرُوْنَ ( الواقعة: ٦٢ )
ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്?
اَفَرَءَيْتُمْ مَّا تَحْرُثُوْنَۗ ( الواقعة: ٦٣ )
നിങ്ങള്‍ വിളയിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവോ?
ءَاَنْتُمْ تَزْرَعُوْنَهٗٓ اَمْ نَحْنُ الزَّارِعُوْنَ ( الواقعة: ٦٤ )
നിങ്ങളാണോ അതിനെ മുളപ്പിക്കുന്നത്? അതോ നാമോ മുളപ്പിക്കുന്നവന്‍?
لَوْ نَشَاۤءُ لَجَعَلْنٰهُ حُطَامًا فَظَلْتُمْ تَفَكَّهُوْنَۙ ( الواقعة: ٦٥ )
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ വാടിക്കുഴഞ്ഞ താളാക്കി മാറ്റുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ നിരാശയോടെ പറയുമായിരുന്നു:
اِنَّا لَمُغْرَمُوْنَۙ ( الواقعة: ٦٦ )
''ഞങ്ങള്‍ കടക്കെണിയിലായല്ലോ.
بَلْ نَحْنُ مَحْرُوْمُوْنَ ( الواقعة: ٦٧ )
''എന്നല്ല; ഞങ്ങള്‍ ഉപജീവനം വിലക്കപ്പെട്ടവരായിപ്പോയല്ലോ.''
اَفَرَءَيْتُمُ الْمَاۤءَ الَّذِيْ تَشْرَبُوْنَۗ ( الواقعة: ٦٨ )
നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിച്ചുവോ?
ءَاَنْتُمْ اَنْزَلْتُمُوْهُ مِنَ الْمُزْنِ اَمْ نَحْنُ الْمُنْزِلُوْنَ ( الواقعة: ٦٩ )
നിങ്ങളാണോ കാര്‍മുകിലില്‍നിന്ന് വെള്ളമിറക്കിയത്? അതോ നാമോ അതിറക്കിയവന്‍!
لَوْ نَشَاۤءُ جَعَلْنٰهُ اُجَاجًا فَلَوْلَا تَشْكُرُوْنَ ( الواقعة: ٧٠ )
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ ഉപ്പുവെള്ളമാക്കി മാറ്റുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്ത്?