Skip to main content
bismillah

يُسَبِّحُ لِلّٰهِ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِ الْمَلِكِ الْقُدُّوْسِ الْعَزِيْزِ الْحَكِيْمِ   ( الجمعة: ١ )

yusabbiḥu lillahi
يُسَبِّحُ لِلَّهِ
അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളവ
wamā fī l-arḍi
وَمَا فِى ٱلْأَرْضِ
ഭൂമിയിലുള്ളവയും
l-maliki
ٱلْمَلِكِ
രാജാവായ
l-qudūsi
ٱلْقُدُّوسِ
മഹാ പരിശുദ്ധനായ
l-ʿazīzi
ٱلْعَزِيزِ
പ്രതാപശാലിയായ
l-ḥakīmi
ٱلْحَكِيمِ
അഗാധജ്ഞനായ

ആകാശഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവെ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവന്‍ രാജാധിരാജനാണ്. പരമപരിശുദ്ധനാണ്. പ്രതാപിയാണ്. യുക്തിജ്ഞനും.

തഫ്സീര്‍

هُوَ الَّذِيْ بَعَثَ فِى الْاُمِّيّٖنَ رَسُوْلًا مِّنْهُمْ يَتْلُوْا عَلَيْهِمْ اٰيٰتِهٖ وَيُزَكِّيْهِمْ وَيُعَلِّمُهُمُ الْكِتٰبَ وَالْحِكْمَةَ وَاِنْ كَانُوْا مِنْ قَبْلُ لَفِيْ ضَلٰلٍ مُّبِيْنٍۙ   ( الجمعة: ٢ )

huwa alladhī
هُوَ ٱلَّذِى
അവന്‍ യാതൊരുവനത്രെ
baʿatha fī l-umiyīna
بَعَثَ فِى ٱلْأُمِّيِّۦنَ
അക്ഷരജ്ഞാനമില്ലാത്തവരില്‍ നിയോഗിച്ച, അയച്ച, എഴുന്നേല്‍പ്പിച്ച
rasūlan min'hum
رَسُولًا مِّنْهُمْ
അവരില്‍ നിന്നൊരു റസൂലിനെ
yatlū ʿalayhim
يَتْلُوا۟ عَلَيْهِمْ
അവര്‍ക്കു ഓതിക്കൊടുക്കുന്ന, അദ്ദേഹം ഓതികൊടുക്കും
āyātihi
ءَايَٰتِهِۦ
അവന്റെ ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം)കളെ
wayuzakkīhim
وَيُزَكِّيهِمْ
അവരെ സംസ്കരിക്കുക(ആന്തര ശുദ്ധി വരുത്തുക)യും
wayuʿallimuhumu
وَيُعَلِّمُهُمُ
അവര്‍ക്കു പഠിപ്പിക്കുകയും
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
wal-ḥik'mata
وَٱلْحِكْمَةَ
വിജ്ഞാനവും
wa-in kānū
وَإِن كَانُوا۟
നിശ്ചയമായും അവര്‍ ആയിരുന്നു
min qablu
مِن قَبْلُ
മുമ്പ്
lafī ḍalālin
لَفِى ضَلَٰلٍ
വഴിപിഴവില്‍തന്നെ
mubīnin
مُّبِينٍ
സ്പഷ്ടമായ

നിരക്ഷരര്‍ക്കിടയില്‍ അവരില്‍നിന്നു തന്നെ ദൂതനെ നിയോഗിച്ചത് അവനാണ്. അദ്ദേഹം അവര്‍ക്ക് അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദവും തത്വജ്ഞാനവും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. നേരത്തെ അവര്‍ വ്യക്തമായ വഴികേടിലായിരുന്നു.

തഫ്സീര്‍

وَّاٰخَرِيْنَ مِنْهُمْ لَمَّا يَلْحَقُوْا بِهِمْۗ وَهُوَ الْعَزِيْزُ الْحَكِيْمُۙ   ( الجمعة: ٣ )

waākharīna
وَءَاخَرِينَ
വേറെ ആളുകള്‍ക്കും (പഠിപ്പിക്കുവാന്‍), മറ്റുള്ളവരിലും (നിയോഗിച്ച)
min'hum
مِنْهُمْ
അവരില്‍ നിന്നുള്ള
lammā yalḥaqū
لَمَّا يَلْحَقُوا۟
അവര്‍ (ഇതുവരെ) എത്തിച്ചേര്‍ന്നിട്ടില്ല
bihim
بِهِمْۚ
അവരു (ഇവരു)മായി
wahuwa l-ʿazīzu
وَهُوَ ٱلْعَزِيزُ
അവന്‍ പ്രതാപശാലിയത്രെ
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞനായ, യുക്തിമാനായ

ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കു കൂടി നിയോഗിക്കപ്പെട്ടവനാണ് അദ്ദേഹം. അല്ലാഹു പ്രതാപിയും യുക്തിജ്ഞനുമല്ലോ.

തഫ്സീര്‍

ذٰلِكَ فَضْلُ اللّٰهِ يُؤْتِيْهِ مَنْ يَّشَاۤءُۗ وَاللّٰهُ ذُو الْفَضْلِ الْعَظِيْمِ  ( الجمعة: ٤ )

dhālika
ذَٰلِكَ
അതു
faḍlu l-lahi
فَضْلُ ٱللَّهِ
അല്ലാഹുവിന്റെ അനുഗ്രഹമാണു, ദയവാണു
yu'tīhi
يُؤْتِيهِ
അവനതു നല്‍കും, നല്‍കുന്നു
man yashāu
مَن يَشَآءُۚ
താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
wal-lahu
وَٱللَّهُ
അല്ലാഹു
dhū l-faḍli
ذُو ٱلْفَضْلِ
അനുഗ്രഹശാലിയാണ്, ദയവുള്ളവനാണു
l-ʿaẓīmi
ٱلْعَظِيمِ
വമ്പിച്ച

പ്രവാചകത്വം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനാഗ്രഹിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അതിമഹത്തായ അനുഗ്രഹത്തിനുടമയാണ് അല്ലാഹു.

തഫ്സീര്‍

مَثَلُ الَّذِيْنَ حُمِّلُوا التَّوْرٰىةَ ثُمَّ لَمْ يَحْمِلُوْهَا كَمَثَلِ الْحِمَارِ يَحْمِلُ اَسْفَارًاۗ بِئْسَ مَثَلُ الْقَوْمِ الَّذِيْنَ كَذَّبُوْا بِاٰيٰتِ اللّٰهِ ۗوَاللّٰهُ لَا يَهْدِى الْقَوْمَ الظّٰلِمِيْنَ   ( الجمعة: ٥ )

mathalu
مَثَلُ
ഉപമ, മാതിരി, ഉദാഹരണം
alladhīna ḥummilū
ٱلَّذِينَ حُمِّلُوا۟
വഹിപ്പിക്ക (ചുമതല പെടുത്ത)പ്പെട്ടവരുടെ
l-tawrāta
ٱلتَّوْرَىٰةَ
തൌറാത്തു
thumma lam yaḥmilūhā
ثُمَّ لَمْ يَحْمِلُوهَا
പിന്നെ അവരതു വഹിച്ചില്ല (ഏറ്റെടുത്തില്ല, നിര്‍വഹിച്ചില്ല)
kamathali l-ḥimāri
كَمَثَلِ ٱلْحِمَارِ
കഴുതയുടെ മാതിരിയാണ്
yaḥmilu
يَحْمِلُ
വഹിക്കുന്ന
asfāran
أَسْفَارًۢاۚ
വന്‍ഗ്രന്ഥങ്ങള്‍
bi'sa
بِئْسَ
എത്രയോ (വളരെ) ചീത്ത, ദുഷിച്ചതാണു
mathalu l-qawmi
مَثَلُ ٱلْقَوْمِ
ജനതയുടെ ഉപമ
alladhīna kadhabū
ٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയതായ
biāyāti l-lahi
بِـَٔايَٰتِ ٱللَّهِۚ
അല്ലാഹുവിന്റെ ആയത്തുകളെ
wal-lahu lā yahdī
وَٱللَّهُ لَا يَهْدِى
അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല
l-qawma l-ẓālimīna
ٱلْقَوْمَ ٱلظَّٰلِمِينَ
അക്രമികളായ ജനതയെ

തൗറാത്തിന്റെ വാഹകരാക്കുകയും എന്നിട്ടത് വഹിക്കാതിരിക്കുകയും ചെയ്തവരുടെ ഉപമയിതാ: ഗ്രന്ഥക്കെട്ടുകള്‍ പേറുന്ന കഴുതയെപ്പോലെയാണവര്‍. അല്ലാഹുവിന്റെ സൂക്തങ്ങളെ നിഷേധിച്ചു തള്ളിയവരുടെ ഉപമ വളരെ നീചം തന്നെ. ഇത്തരം അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.

തഫ്സീര്‍

قُلْ يٰٓاَيُّهَا الَّذِيْنَ هَادُوْٓا اِنْ زَعَمْتُمْ اَنَّكُمْ اَوْلِيَاۤءُ لِلّٰهِ مِنْ دُوْنِ النَّاسِ فَتَمَنَّوُا الْمَوْتَ اِنْ كُنْتُمْ صٰدِقِيْنَ   ( الجمعة: ٦ )

qul
قُلْ
പറയുക
yāayyuhā alladhīna hādū
يَٰٓأَيُّهَا ٱلَّذِينَ هَادُوٓا۟
യഹൂദികളായിട്ടുള്ളവരെ
in zaʿamtum
إِن زَعَمْتُمْ
നിങ്ങള്‍ ജല്‍പിക്കുന്ന (വാദിക്കുന്ന) പക്ഷം
annakum awliyāu
أَنَّكُمْ أَوْلِيَآءُ
നിങ്ങള്‍ മിത്രങ്ങളാണു (ബന്ധപ്പെട്ടവരാണ്) എന്നു
lillahi
لِلَّهِ
അല്ലാഹുവിനു
min dūni l-nāsi
مِن دُونِ ٱلنَّاسِ
മനുഷ്യരെക്കൂടാതെ
fatamannawū
فَتَمَنَّوُا۟
എന്നാല്‍ നിങ്ങള്‍ കൊതിക്കുവിന്‍, മോഹിക്കുക
l-mawta
ٱلْمَوْتَ
മരണത്തിനു
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യം പറയുന്നവര്‍

പറയുക: ജൂതന്മാരായവരേ, മറ്റു മനുഷ്യരെയൊക്കെ മാറ്റിനിര്‍ത്തി, നിങ്ങള്‍ മാത്രമാണ് ദൈവത്തിന്റെ അടുത്ത ആള്‍ക്കാരെന്ന് വാദിക്കുന്നുവെങ്കില്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാദികളെങ്കില്‍!

തഫ്സീര്‍

وَلَا يَتَمَنَّوْنَهٗٓ اَبَدًاۢ بِمَا قَدَّمَتْ اَيْدِيْهِمْۗ وَاللّٰهُ عَلِيْمٌۢ بِالظّٰلِمِيْنَ   ( الجمعة: ٧ )

walā yatamannawnahu
وَلَا يَتَمَنَّوْنَهُۥٓ
അതിനവര്‍ കൊതിക്കുകയില്ല
abadan
أَبَدًۢا
ഒരു കാലത്തും, ഒരിക്കലും
bimā qaddamat
بِمَا قَدَّمَتْ
മുന്‍ചെയ്തു വെച്ചതുനിമിത്തം
aydīhim
أَيْدِيهِمْۚ
അവരുടെ കരങ്ങള്‍
wal-lahu ʿalīmun
وَٱللَّهُ عَلِيمٌۢ
അല്ലാഹു അറിയുന്നവനാണ്
bil-ẓālimīna
بِٱلظَّٰلِمِينَ
അക്രമികളെപ്പറ്റി

എന്നാല്‍ അവരൊരിക്കലും അത് കൊതിക്കുന്നില്ല. അവരുടെ കരങ്ങള്‍ നേരത്തെ ചെയ്ത ദുഷ്‌കൃത്യങ്ങളാണതിനു കാരണം. അല്ലാഹു ഈ അക്രമികളെക്കുറിച്ച് നന്നായറിയുന്നവനാണ്.

തഫ്സീര്‍

قُلْ اِنَّ الْمَوْتَ الَّذِيْ تَفِرُّوْنَ مِنْهُ فَاِنَّهٗ مُلٰقِيْكُمْ ثُمَّ تُرَدُّوْنَ اِلٰى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُوْنَ ࣖ   ( الجمعة: ٨ )

qul
قُلْ
പറയുക
inna l-mawta
إِنَّ ٱلْمَوْتَ
നിശ്ചയമായും മരണം
alladhī tafirrūna
ٱلَّذِى تَفِرُّونَ
നിങ്ങള്‍ (പേടിച്ചു) ഓടി പോകുന്നതായ
min'hu
مِنْهُ
അതില്‍നിന്നു
fa-innahu mulāqīkum
فَإِنَّهُۥ مُلَٰقِيكُمْۖ
നിശ്ചയമായും അതു നിങ്ങളെ കണ്ടുമുട്ടുന്ന (അഭീമുഖികരിക്കുന്ന) താണ്
thumma turaddūna
ثُمَّ تُرَدُّونَ
പിന്നെ നിങ്ങള്‍ മടക്കപ്പെടും, ആക്കപ്പെടും , തിരിക്കപ്പെടും
ilā ʿālimi l-ghaybi
إِلَىٰ عَٰلِمِ ٱلْغَيْبِ
അദൃശ്യം അറിയുന്നവന്നിലേക്ക്
wal-shahādati
وَٱلشَّهَٰدَةِ
ദൃശ്യവും
fayunabbi-ukum
فَيُنَبِّئُكُم
അപ്പോള്‍ അവന്‍ നിങ്ങളെ വൃത്താന്തമറിയിക്കും, ബോധപ്പെടുത്തും
bimā kuntum
بِمَا كُنتُمْ
നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി
taʿmalūna
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കും

പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിശദമായി വിവരമറിയിക്കും.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِذَا نُوْدِيَ لِلصَّلٰوةِ مِنْ يَّوْمِ الْجُمُعَةِ فَاسْعَوْا اِلٰى ذِكْرِ اللّٰهِ وَذَرُوا الْبَيْعَۗ ذٰلِكُمْ خَيْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ   ( الجمعة: ٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ വിശ്വസിച്ചവരേ
idhā nūdiya
إِذَا نُودِىَ
വിളിക്കപ്പെട്ടാല്‍
lilṣṣalati
لِلصَّلَوٰةِ
നമസ്ക്കാരത്തിനു
min yawmi l-jumuʿati
مِن يَوْمِ ٱلْجُمُعَةِ
ജുമുഅഃ ദിവസത്തെ, വെള്ളിയാഴ്ചയിലെ
fa-is'ʿaw
فَٱسْعَوْا۟
എന്നാല്‍ നിങ്ങള്‍ ഉത്സാഹിച്ചു (പരിശ്രമിച്ചു - വേഗം) വരുവിന്‍
ilā dhik'ri l-lahi
إِلَىٰ ذِكْرِ ٱللَّهِ
അല്ലാഹുവിന്റെ സ്മരണയിലേക്ക്
wadharū
وَذَرُوا۟
ഉപേക്ഷിക്കുകയും ചെയ്യുവിന്‍
l-bayʿa
ٱلْبَيْعَۚ
കച്ചവടം
dhālikum
ذَٰلِكُمْ
അതു
khayrun lakum
خَيْرٌ لَّكُمْ
നിങ്ങള്‍ക്കു ഗുണം (ഉത്തമം) ആകുന്നു
in kuntum
إِن كُنتُمْ
നിങ്ങളാകുന്നുവെങ്കില്‍
taʿlamūna
تَعْلَمُونَ
അറിയുന്നു (എങ്കില്‍)

വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക. കച്ചവട കാര്യങ്ങളൊക്കെ മാറ്റിവെക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍!

തഫ്സീര്‍

فَاِذَا قُضِيَتِ الصَّلٰوةُ فَانْتَشِرُوْا فِى الْاَرْضِ وَابْتَغُوْا مِنْ فَضْلِ اللّٰهِ وَاذْكُرُوا اللّٰهَ كَثِيْرًا لَّعَلَّكُمْ تُفْلِحُوْنَ   ( الجمعة: ١٠ )

fa-idhā quḍiyati
فَإِذَا قُضِيَتِ
എന്നിട്ടു നിര്‍വഹിക്കപ്പെട്ടാല്‍ (തീര്‍ന്നാല്‍)
l-ṣalatu
ٱلصَّلَوٰةُ
നമസ്കാരം
fa-intashirū
فَٱنتَشِرُوا۟
എന്നാല്‍ വ്യാപിക്കുവിന്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍, നാട്ടില്‍
wa-ib'taghū
وَٱبْتَغُوا۟
തേടുകയും (അന്വേഷിക്കയും) ചെയ്യുക
min faḍli l-lahi
مِن فَضْلِ ٱللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്നു
wa-udh'kurū l-laha
وَٱذْكُرُوا۟ ٱللَّهَ
അല്ലാഹുവിനെ ഓര്‍മിക്കുക(സ്മരിക്കുക)യും ചെയ്യുവിന്‍
kathīran
كَثِيرًا
വളരെ, ധാരാളം
laʿallakum
لَّعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍
tuf'liḥūna
تُفْلِحُونَ
വിജയിക്കും (വിജയിക്കുന്നവര്‍)

പിന്നെ നമസ്‌കാരത്തില്‍നിന്നു വിരമിച്ചു കഴിഞ്ഞാല്‍ ഭൂമിയില്‍ പരക്കുക. അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ജുമുഅ
القرآن الكريم:الجمعة
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Jumu'ah
സൂറത്തുല്‍:62
ആയത്ത് എണ്ണം:11
ആകെ വാക്കുകൾ:130
ആകെ പ്രതീകങ്ങൾ:720
Number of Rukūʿs:2
Revelation Location:സിവിൽ
Revelation Order:110
ആരംഭിക്കുന്നത്:5177