Skip to main content

كَلَّا لَا وَزَرَۗ  ( القيامة: ١١ )

kallā
كَلَّا
അങ്ങിനെയല്ല, അതില്ല
lā wazara
لَا وَزَرَ
രക്ഷയില്ല, അഭയസ്ഥാനമില്ല

ഇല്ല! ഒരു രക്ഷയുമില്ല.

തഫ്സീര്‍

اِلٰى رَبِّكَ يَوْمَىِٕذِ ِۨالْمُسْتَقَرُّۗ  ( القيامة: ١٢ )

ilā rabbika
إِلَىٰ رَبِّكَ
നിന്‍റെ റബ്ബിങ്കലേക്കാണു
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
l-mus'taqaru
ٱلْمُسْتَقَرُّ
അടക്കം, ചെന്നുകൂടല്‍

അന്ന് നിന്റെ നാഥന്റെ മുന്നില്‍ തന്നെ ചെന്നു നില്‍ക്കേണ്ടിവരും.

തഫ്സീര്‍

يُنَبَّؤُا الْاِنْسَانُ يَوْمَىِٕذٍۢ بِمَا قَدَّمَ وَاَخَّرَۗ  ( القيامة: ١٣ )

yunabba-u
يُنَبَّؤُا۟
വൃത്താന്തം അറിയിക്കപ്പെടും (ബോധപ്പെടുത്തപ്പെടും)
l-insānu
ٱلْإِنسَٰنُ
മനുഷ്യന്‍
yawma-idhin
يَوْمَئِذٍۭ
അന്നേ ദിവസം, അന്നു
bimā qaddama
بِمَا قَدَّمَ
അവന്‍ മുന്തിച്ച (മുന്‍ചെയ്ത)തിനെപ്പറ്റി
wa-akhara
وَأَخَّرَ
പിന്തിക്കുകയും (പിന്നോക്കമാക്കുകയും) ചെയ്ത

അന്നാളില്‍ മനുഷ്യന്‍ താന്‍ ചെയ്യരുതാത്തത് ചെയ്തതിനെ സംബന്ധിച്ചും ചെയ്യേണ്ടത് ചെയ്യാത്തതിനെപ്പറ്റിയും അറിയുന്നു.

തഫ്സീര്‍

بَلِ الْاِنْسَانُ عَلٰى نَفْسِهٖ بَصِيْرَةٌۙ  ( القيامة: ١٤ )

bali l-insānu
بَلِ ٱلْإِنسَٰنُ
പക്ഷേ മനുഷ്യന്‍
ʿalā nafsihi
عَلَىٰ نَفْسِهِۦ
തന്‍റെ പേരില്‍ തന്നെ (തനിക്കു തന്നെ എതിരില്‍)
baṣīratun
بَصِيرَةٌ
തെളിവാണ്, ദൃക്സാക്ഷിയായിരിക്കും

എന്നല്ല, അന്ന് മനുഷ്യന്‍ തനിക്കെതിരെ തന്നെ തെളിവായിത്തീരുന്നു.

തഫ്സീര്‍

وَّلَوْ اَلْقٰى مَعَاذِيْرَهٗۗ  ( القيامة: ١٥ )

walaw alqā
وَلَوْ أَلْقَىٰ
അവന്‍ ഇട്ടാലും (സമര്‍പ്പിച്ചാലും) ശരി, കാട്ടിയാലും
maʿādhīrahu
مَعَاذِيرَهُۥ
അവന്‍റെ ഒഴികഴിവുകളെ

അവന്‍ എന്തൊക്കെ ഒഴികഴിവു സമര്‍പ്പിച്ചാലും ശരി.

തഫ്സീര്‍

لَا تُحَرِّكْ بِهٖ لِسَانَكَ لِتَعْجَلَ بِهٖۗ  ( القيامة: ١٦ )

lā tuḥarrik
لَا تُحَرِّكْ
നീ ഇളക്ക (ചലിപ്പിക്കു - അനക്ക)രുതു
bihi
بِهِۦ
അതുംകൊണ്ടു, അതുമായി
lisānaka
لِسَانَكَ
നിന്‍റെ നാവു
litaʿjala bihi
لِتَعْجَلَ بِهِۦٓ
അതിനു നീ ധൃതിപ്പെടുവാന്‍ വേണ്ടി

ഖുര്‍ആന്‍ പെട്ടെന്ന് മനഃപാഠമാക്കാനായി നീ നാവു ചലിപ്പിക്കേണ്ടതില്ല.

തഫ്സീര്‍

اِنَّ عَلَيْنَا جَمْعَهٗ وَقُرْاٰنَهٗ ۚ  ( القيامة: ١٧ )

inna ʿalaynā
إِنَّ عَلَيْنَا
നിശ്ചയമായും നമ്മുടെ മേലാണ് (ബാധ്യത)
jamʿahu
جَمْعَهُۥ
അതിനെ ഒരുമിച്ചുകൂട്ടല്‍ (സമാഹരിക്കല്‍)
waqur'ānahu
وَقُرْءَانَهُۥ
അതിനെ ഓതിത്തരലും

അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാണ്.

തഫ്സീര്‍

فَاِذَا قَرَأْنٰهُ فَاتَّبِعْ قُرْاٰنَهٗ ۚ  ( القيامة: ١٨ )

fa-idhā qaranāhu
فَإِذَا قَرَأْنَٰهُ
അങ്ങനെ (ആകയാല്‍) നാം അതിനെ ഓതിയാല്‍ (ഓതിത്തന്നാല്‍)
fa-ittabiʿ
فَٱتَّبِعْ
നീ പിന്‍പറ്റുക, തുടരുക
qur'ānahu
قُرْءَانَهُۥ
അതിന്‍റെ വായനയെ, ആ വായനയെ

അങ്ങനെ നാം ഓതിത്തന്നാല്‍ ആ പാരായണത്തെ നീ പിന്തുടരുക.

തഫ്സീര്‍

ثُمَّ اِنَّ عَلَيْنَا بَيَانَهٗ ۗ  ( القيامة: ١٩ )

thumma
ثُمَّ
അനന്തരം
inna ʿalaynā
إِنَّ عَلَيْنَا
നിശ്ചയമായും നമ്മുടെ മേലാണ് (ബാധ്യത)
bayānahu
بَيَانَهُۥ
അതിന്‍റെ വിവരണം, വിവരിക്കല്‍

തുടര്‍ന്നുള്ള അതിന്റെ വിശദീകരണവും നമ്മുടെ ചുമതല തന്നെ.

തഫ്സീര്‍

كَلَّا بَلْ تُحِبُّوْنَ الْعَاجِلَةَۙ  ( القيامة: ٢٠ )

kallā
كَلَّا
അങ്ങിനെയല്ല, വേണ്ട
bal tuḥibbūna
بَلْ تُحِبُّونَ
എങ്കിലും (പക്ഷേ) നിങ്ങള്‍ ഇഷ്ടപ്പെടുന്നു
l-ʿājilata
ٱلْعَاجِلَةَ
ക്ഷണികമായതിനെ, വേഗം കഴിയുന്നതിനെ

എന്നാല്‍ അങ്ങനെയല്ല; നിങ്ങള്‍ താല്‍ക്കാലിക നേട്ടം കൊതിക്കുന്നു.

തഫ്സീര്‍