Skip to main content
bismillah

طٰهٰ ۚ  ( طه: ١ )

tta-ha
طه
ത്വാഹാ

ത്വാഹാ.

തഫ്സീര്‍

مَآ اَنْزَلْنَا عَلَيْكَ الْقُرْاٰنَ لِتَشْقٰٓى ۙ  ( طه: ٢ )

mā anzalnā
مَآ أَنزَلْنَا
നാം അവതരിപ്പിച്ചിട്ടില്ല
ʿalayka
عَلَيْكَ
നിനക്കു
l-qur'āna
ٱلْقُرْءَانَ
ഖുര്‍ആനെ
litashqā
لِتَشْقَىٰٓ
നീ ക്ലേശിക്കുവാന്‍, വിഷമിക്കുവാന്‍

നിനക്കു നാം ഈ ഖുര്‍ആന്‍ ഇറക്കിയത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല.

തഫ്സീര്‍

اِلَّا تَذْكِرَةً لِّمَنْ يَّخْشٰى ۙ  ( طه: ٣ )

illā
إِلَّا
പക്ഷെ, അല്ലാതെ, ഒഴികെ
tadhkiratan
تَذْكِرَةً
ഉപദേശമായിട്ടു, സ്മരണയായിട്ടു
liman yakhshā
لِّمَن يَخْشَىٰ
ഭയപ്പെടുന്നവര്‍ക്കു

ഭയഭക്തിയുള്ളവര്‍ക്ക് ഉദ്‌ബോധനമായി മാത്രമാണ്.

തഫ്സീര്‍

تَنْزِيْلًا مِّمَّنْ خَلَقَ الْاَرْضَ وَالسَّمٰوٰتِ الْعُلٰى ۗ  ( طه: ٤ )

tanzīlan
تَنزِيلًا
അവതരിപ്പിക്കല്‍, അവതരിപ്പിക്കപ്പെടല്‍
mimman khalaqa
مِّمَّنْ خَلَقَ
സൃഷ്ടിച്ചവന്റെ പക്കല്‍ നിന്നു
l-arḍa
ٱلْأَرْضَ
ഭൂമിയെ
wal-samāwāti
وَٱلسَّمَٰوَٰتِ
ആകാശങ്ങളേയും
l-ʿulā
ٱلْعُلَى
ഉന്നതങ്ങളായ, മീതെയുള്ളതായ

ഭൂമിയും അത്യുന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവനില്‍ നിന്ന് അവതീര്‍ണമായതാണിത്.

തഫ്സീര്‍

اَلرَّحْمٰنُ عَلَى الْعَرْشِ اسْتَوٰى   ( طه: ٥ )

al-raḥmānu
ٱلرَّحْمَٰنُ
പരമകാരുണികന്‍
ʿalā l-ʿarshi
عَلَى ٱلْعَرْشِ
അര്‍ശില്‍, സിംഹാസനത്തില്‍
is'tawā
ٱسْتَوَىٰ
ആരോഹണം ചെയ്തിരിക്കുന്നു

ആ പരമകാരുണികനായ അല്ലാഹു സിംഹാസനസ്ഥനായിരിക്കുന്നു.

തഫ്സീര്‍

لَهٗ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرٰى   ( طه: ٦ )

lahu
لَهُۥ
അവന്റേതാണു, അവന്നാണു
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളതു
wamā fī l-arḍi
وَمَا فِى ٱلْأَرْضِ
ഭൂമിയിലുള്ളതും
wamā baynahumā
وَمَا بَيْنَهُمَا
രണ്ടിനുമിടയിലുള്ളതും
wamā taḥta
وَمَا تَحْتَ
താഴെയുള്ളതും, ചുവട്ടിലുള്ളതും
l-tharā
ٱلثَّرَىٰ
മണ്ണിന്റെ

ആകാശങ്ങളിലും ഭൂമിയിലും അവയ്ക്കിടയിലുമുള്ളതെല്ലാം അവന്റേതാണ്. മണ്ണിനടിയിലുള്ളതും.

തഫ്സീര്‍

وَاِنْ تَجْهَرْ بِالْقَوْلِ فَاِنَّهٗ يَعْلَمُ السِّرَّ وَاَخْفٰى   ( طه: ٧ )

wa-in tajhar
وَإِن تَجْهَرْ
നീ ഉച്ചത്തിലാക്കുന്നുവെങ്കില്‍, ഉറക്കെ പറയുന്നുവെങ്കില്‍
bil-qawli
بِٱلْقَوْلِ
വാക്കിനെ, പറയുന്നതിനെ
fa-innahu
فَإِنَّهُۥ
എന്നാല്‍ അവന്‍ F
yaʿlamu
يَعْلَمُ
അവന്‍ അറിയുന്നു
l-sira
ٱلسِّرَّ
സ്വകാര്യം, രഹസ്യം
wa-akhfā
وَأَخْفَى
കൂടുതല്‍ ഗൂഢമായതും, അധികം മറഞ്ഞതും

നിനക്കു വേണമെങ്കില്‍ വാക്ക് ഉറക്കെ പറയാം. എന്നാല്‍ അല്ലാഹു രഹസ്യമായതും പരമ നിഗൂഢമായതുമെല്ലാം നന്നായറിയുന്നവനാണ്.

തഫ്സീര്‍

اَللّٰهُ لَآ اِلٰهَ اِلَّا هُوَۗ لَهُ الْاَسْمَاۤءُ الْحُسْنٰى   ( طه: ٨ )

al-lahu
ٱللَّهُ
അല്ലാഹു, അല്ലാഹുവത്രെ
lā ilāha
لَآ إِلَٰهَ
ആരാധ്യനേ ഇല്ല, ഇലാഹില്ല
illā huwa
إِلَّا هُوَۖ
അവനല്ലാതെ
lahu
لَهُ
അവന്നുണ്ടു
l-asmāu
ٱلْأَسْمَآءُ
നാമങ്ങള്‍, പേരുകള്‍
l-ḥus'nā
ٱلْحُسْنَىٰ
ഏറ്റവും നല്ല

അല്ലാഹു. അവനല്ലാതെ ദൈവമില്ല. ഉല്‍കൃഷ്ട നാമങ്ങളെല്ലാം അവന്നുള്ളതാണ്.

തഫ്സീര്‍

وَهَلْ اَتٰىكَ حَدِيْثُ مُوْسٰى ۘ  ( طه: ٩ )

wahal atāka
وَهَلْ أَتَىٰكَ
നിനക്കു വന്നിട്ടുണ്ടോ, വന്നെത്തിയിട്ടുണ്ടോ
ḥadīthu mūsā
حَدِيثُ مُوسَىٰٓ
മൂസായുടെ വര്‍ത്തമാനം, വൃത്താന്തം

മൂസയുടെ കഥ നിനക്കു വന്നെത്തിയോ?

തഫ്സീര്‍

اِذْ رَاٰ نَارًا فَقَالَ لِاَهْلِهِ امْكُثُوْٓا اِنِّيْ اٰنَسْتُ نَارًا لَّعَلِّيْٓ اٰتِيْكُمْ مِّنْهَا بِقَبَسٍ اَوْ اَجِدُ عَلَى النَّارِ هُدًى   ( طه: ١٠ )

idh raā
إِذْ رَءَا
അദ്ദേഹം കണ്ടപ്പോള്‍
nāran
نَارًا
ഒരു തീ, ഒരു അഗ്നി
faqāla
فَقَالَ
അപ്പോള്‍ അദ്ദേഹം പറഞ്ഞു
li-ahlihi
لِأَهْلِهِ
തന്റെ വീട്ടുകാരോട്
um'kuthū
ٱمْكُثُوٓا۟
നിങ്ങള്‍ താമസിക്കുക, (ഇവിടെ) നില്‍ക്കുക
innī
إِنِّىٓ
നിശ്ചയമായും ഞാന്‍
ānastu
ءَانَسْتُ
ഞാന്‍ കണ്ടിരിക്കുന്നു
nāran
نَارًا
ഒരു തീ
laʿallī ātīkum
لَّعَلِّىٓ ءَاتِيكُم
ഞാന്‍ നിങ്ങള്‍ക്കു കൊണ്ടുവന്നേക്കാം
min'hā
مِّنْهَا
അതില്‍നിന്നു
biqabasin
بِقَبَسٍ
ഒരു തീക്കൊള്ളി (കത്തിചെടുത്തതു)
aw ajidu
أَوْ أَجِدُ
അല്ലെങ്കില്‍ ഞാന്‍ കണ്ടെത്തിയേക്കാം, എനിക്കു കിട്ടിയേക്കും
ʿalā l-nāri
عَلَى ٱلنَّارِ
തീയിങ്കല്‍, തീയിന്നടുക്കല്‍
hudan
هُدًى
വല്ല വഴി കാട്ടിയേയും, മാര്‍ഗ്ഗദര്‍ശനവും

അദ്ദേഹം തീ കണ്ട സന്ദര്‍ഭം: അപ്പോള്‍ അദ്ദേഹം തന്റെ കുടുംബത്തോടു പറഞ്ഞു: ''ഇവിടെ നില്‍ക്കൂ. ഞാനിതാ തീ കാണുന്നു. അതില്‍നിന്ന് ഞാനല്‍പം തീയെടുത്ത് നിങ്ങള്‍ക്കായി കൊണ്ടുവരാം. അല്ലെങ്കില്‍ അവിടെ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടെത്തിയേക്കാം.''

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
ത്വാഹാ
القرآن الكريم:طه
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Taha
സൂറത്തുല്‍:20
ആയത്ത് എണ്ണം:135
ആകെ വാക്കുകൾ:1641
ആകെ പ്രതീകങ്ങൾ:5242
Number of Rukūʿs:8
Revelation Location:മക്കാൻ
Revelation Order:45
ആരംഭിക്കുന്നത്:2348